നിങ്ങളുടെ സ്മാർട്ട്‌ഫോണിലും ആൻഡ്രോയിഡ് 13 ബീറ്റ ഇൻസ്റ്റാൾ ചെയ്യാം

|

ആൻഡ്രോയിഡ് 13ന്റെ ആദ്യ ബീറ്റ ബിൽഡ് ഗൂഗിൾ അടുത്തിടെ പുറത്തിറക്കി. പിക്സൽ 4, പിക്സൽ 5, പിക്സൽ 6 സീരീസ് ഉൾപ്പെടെയുള്ള ഗൂഗിൾ പിക്സൽ ഫോണുകൾക്ക് ബീറ്റ പതിപ്പ് ഔദ്യോഗികമായി ലഭ്യമാണ്. ഈ ഫോണുകൾ ഉപയോഗിക്കുന്നവർക്ക് ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ പ്രധാന പതിപ്പിന്റെ സവിശേഷതകൾ പരിശോധിക്കാനും അനുഭവിക്കാനും കഴിയും. ആൻഡ്രോയിഡ് 13ന്റെ രണ്ട് ഡെവലപ്പർ പ്രിവ്യൂകൾ ഗൂഗിൾ നേരത്തെ പുറത്തിറക്കിയിരുന്നു.

നിങ്ങളുടെ സ്മാർട്ട്‌ഫോണിൽ ആൻഡ്രോയിഡ് 13 ബീറ്റ ഇൻസ്റ്റാൾ ചെയ്യാം

2022 അവസാനത്തോടെ ആൻഡ്രോയിഡ് 13ന്റെ ഫൈനൽ ബിൽഡ് ഗൂഗിൾ എല്ലാവർക്കുമായി പുറത്തിറക്കും. അതുവരെ കമ്പനി മാസത്തിലൊരിക്കൽ ബീറ്റ അപ്‌ഡേറ്റ് പുറത്തിറക്കും. ആൻഡ്രോയിഡ് 13 ബീറ്റ പതിപ്പ് ലഭിക്കാൻ യോഗ്യതയുള്ള ഗൂഗിൾ പിക്സൽ സ്മാർട്ട്ഫോണുകളിൽ ആൻഡ്രോയിഡ് 13 ബീറ്റ ഇൻസ്റ്റാൾ ചെയ്യുന്നത് എങ്ങനെ എന്നാണ് നമ്മളിന്ന് നോക്കുന്നത്.

പണമയച്ച് പണം നേടാം; വാട്സ്ആപ്പ് പേയിലൂടെ ക്യാഷ്ബാക്ക് നേടുന്നതെങ്ങനെപണമയച്ച് പണം നേടാം; വാട്സ്ആപ്പ് പേയിലൂടെ ക്യാഷ്ബാക്ക് നേടുന്നതെങ്ങനെ

ആൻഡ്രോയിഡ് 13 ബീറ്റ അപ്ഡേറ്റ് ലഭിക്കുന്ന ഫോണുകൾ

ആൻഡ്രോയിഡ് 13 ബീറ്റ അപ്ഡേറ്റ് ലഭിക്കുന്ന ഫോണുകൾ

ആൻഡ്രോയിഡ് 13ന്റെ ആദ്യ ബീറ്റ ബിൽഡ് പിക്സൽ 4, പിക്സൽ 4 എക്സ്എൽ, പിക്സൽ 4എ, പിക്സൽ 5, പിക്സൽ 5എ, പിക്സൽ 6, പിക്സൽ 6 പ്രോ എന്നിവയിലേക്കാണ് ഗൂഗിൾ നൽകുന്നത്. നിലവിൽ പിക്സൽ 3എ, 3എ എക്സ്എൽ എന്നീ സ്മാർട്ട്ഫോണുകൾക്കുള്ള ആൻഡ്രോയിഡ് 13 സപ്പോർട്ട് ഗൂഗിൾ ഉപേക്ഷിച്ചു. ഈ ഫോണുകളിൽ ഏതെങ്കിലും ഉപയോഗിക്കുന്ന ആളാണ് നിങ്ങളെങ്കിൽ നിങ്ങൾക്ക് എളുപ്പം ആൻഡ്രോയിഡ് 13 ബീറ്റ അപ്ഡേറ്റ് ലഭിക്കും. ഇതിനായി ചെയ്യേണ്ട കാര്യങ്ങൾ നോക്കാം.

ആൻഡ്രോയിഡ് 13 ബീറ്റ എങ്ങനെ ഇൻസ്റ്റാൾ ചെയ്യാം

ആൻഡ്രോയിഡ് 13 ബീറ്റ എങ്ങനെ ഇൻസ്റ്റാൾ ചെയ്യാം

പിക്സൽ സ്മാർട്ട്ഫോണുകളിൽ ആൻഡ്രോയിഡ് 13 ബീറ്റ അപ്ഡേറ്റ് ഇൻസ്റ്റാൾ ചെയ്യുന്നത് വളരെ ലളിതമാണ്.

• ഉപയോക്താക്കൾ ആദ്യം ആൻഡ്രോയിഡ് ബീറ്റ പേജിലേക്ക് പോകുക. തുടർന്ന് " വ്യൂ യുവർ എലിജിബിൾ ഡിവൈസസ്" എന്നതിൽ ക്ലിക്ക് ചെയ്യണം.

• നിങ്ങളുടെ പക്കലുള്ള പിക്സൽ ഫോൺ ആൻഡ്രോയിഡ് 13 ബീറ്റ ലഭിക്കാൻ യോഗ്യതയുള്ളതാണ് എങ്കിൽ അത് ലിസ്റ്റിൽ കാണും. ഉപഭോക്താക്കൾ അവരുടെ ഡിവൈസ് തിരഞ്ഞെടുത്ത് "ഓപ്റ്റ് ഇൻ" ക്ലിക്ക് ചെയ്യാം.

ഐഫോണുകളുടെ വേഗം കൂട്ടാൻ അടിപൊളി മാർഗങ്ങൾഐഫോണുകളുടെ വേഗം കൂട്ടാൻ അടിപൊളി മാർഗങ്ങൾ

ആൻഡ്രോയിഡ് 13 ബീറ്റ എങ്ങനെ ഇൻസ്റ്റാൾ ചെയ്യാം

• ഓപ്റ്റ് ഇൻ തിരഞ്ഞെടുത്താൽ, ഉപയോക്താക്കൾ "ആൻഡ്രോയിഡ് 13 ബീറ്റ പ്രോഗ്രാം" എന്നത് തിരഞ്ഞെടുത്ത് "റിവ്യൂ ടേംസ്" എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.

• ടേംസ് പേജിൽ, "ഐ എഗ്രീ ടു ദ ടേംസ് ഓഫ് ബീറ്റ പോഗ്രാം " എന്ന ചെക്ക്ബോക്സ് തിരഞ്ഞെടുത്ത് "കൺഫോം ആന്റ് എൻറോൾ" എന്നതിൽ ക്ലിക്ക് ചെയ്യുക.

• ഇത്രയും ചെയ്താൽ നിങ്ങളുടെ പിക്സൽ ഫോൺ ഇപ്പോൾ ആൻഡ്രോയിഡ് 13 ബീറ്റ പ്രോഗ്രാമിനായി എൻറോൾ ചെയ്യപ്പെടും.

ബീറ്റ അപ്‌ഡേറ്റ്

മുകളിൽ കൊടുത്ത കാര്യങ്ങൾ ചെയ്ത ശേഷം, ഗൂഗിൾ ആൻഡ്രോയിഡ് 13 ബീറ്റ അപ്‌ഡേറ്റ് ഉപയോക്താവിന്റെ സ്മാർട്ട്‌ഫോണിലേക്ക് അയയ്‌ക്കും. സെറ്റിങ്സ് > സിസ്റ്റം > സിസ്റ്റം അപ്‌ഡേറ്റ് എന്നതിലേക്ക് പോയി അപ്‌ഡേറ്റ് വന്നിട്ടുണ്ടോ ഇല്ലയോ എന്ന് പരിശോധിക്കാനാകും. അപ്‌ഡേറ്റ് ഡിവൈസിൽ എത്തിക്കഴിഞ്ഞാൽ "ഡൗൺലോഡ് ആന്റ് ഇൻസ്റ്റാൾ" ടാപ്പ് ചെയ്യുക. മറ്റേതൊരു അപ്‌ഡേറ്റും പോലെ അപ്‌ഡേറ്റിന്റെ ഇൻസ്റ്റാളേഷൻ സാധാരണമായിരിക്കും. ഭാവിയിലെ അപ്‌ഡേറ്റുകൾ ബീറ്റ പ്രോഗ്രാമിലും എത്തും.

വാട്സ്ആപ്പിന്റെ പുതിയ ഗ്രൂപ്പ് കോൾ ഫീച്ചറിനെക്കുറിച്ച് അറിയേണ്ടതെല്ലാംവാട്സ്ആപ്പിന്റെ പുതിയ ഗ്രൂപ്പ് കോൾ ഫീച്ചറിനെക്കുറിച്ച് അറിയേണ്ടതെല്ലാം

ആൻഡ്രോയിഡ്

പിക്‌സൽ സ്‌മാർട്ട്‌ഫോണുകളിൽ ആൻഡ്രോയിഡ് 13 ബീറ്റ ഇൻസ്‌റ്റാൾ ചെയ്യുന്നതിനുള്ള ഒരു മാനുവൽ രീതിയും ഉണ്ട്. ഈ രീതി വളരെ സങ്കീർണ്ണമാണ് കൂടാതെ ഒരു വിൻഡോസ് അല്ലെങ്കിൽ മാക് മെഷീൻ ഉപയോഗിച്ച് വേണം ഇത് ചെയ്യാൻ. ഒരു ഉപയോക്താവ് പ്രോസസ്സ് ശരിയായി ചെയ്തില്ലെങ്കിൽ അവരുടെ ഫോണിന് എന്നന്നേക്കുമായി കേടുപാടുകൾ സംഭവിക്കാം എന്നതുകൊണ്ട് ഈ രീതി ചെയ്യാത്തതാണ് നല്ലത്.

Best Mobiles in India

English summary
Google has recently released the first beta build of Android 13. The beta version is officially available for Google Pixel phones, including the Pixel 4, Pixel 5, and Pixel 6 series.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X