മൊബൈൽ നമ്പർ മാറാതെ Vodafone Idea നെറ്റ്വർക്കിലേക്ക് പോർട്ട് ചെയ്യാം

|

നിങ്ങൾക്ക് നിലവിലെ നമ്പർ മാറാതെ തന്നെ Vodafone Idea നെറ്റ്വർക്കിലേക്ക് മാറാൻ താല്പര്യമുണ്ട് എങ്കിൽ മൊബൈൽ നമ്പർ പോർട്ടബിലിറ്റി സംവിധാനം ഉപയോഗിക്കാവുന്നതാണ്. ഇന്ത്യയിലെ ഏത് നെറ്റ്വർക്കിൽ നിന്നും മൊബൈൽ നമ്പർ പോർട്ടബിലിറ്റി വഴി മറ്റൊരു നെറ്റ്വർക്കിലേക്ക് പോർട്ട് ചെയ്യാൻ സാധിക്കും. ഓൺലൈനായി വോഡാഫോൺ ഐഡിയയിലേക്ക് എങ്ങനെയാണ് പോർട്ട് ചെയ്യുന്നത് എന്ന് നോക്കാം.

 

പോർട്ട്

കേരളത്തിൽ തന്നെയുള്ള കണക്ഷൻ പോർട്ട് ചെയ്യാനായി നൽകിയാൽ പുതിയ സിം ആക്ടീവ് ആകാൻ 48 മണിക്കൂർ സമയമാണ് എടുക്കുന്നത്. കേരളത്തിൽ നിന്നും എടുത്ത കണക്ഷൻ മറ്റൊരു സർക്കിളിൽ വച്ച് പോർട്ട് ചെയ്യുകയാണ് എങ്കിൽ നാല് ദിവസം വരെ സമയം എടുക്കും. ജമ്മു കശ്മീർ, അസം അല്ലെങ്കിൽ നോർത്ത് ഈസ്റ്റ് സർവീസ് ഏരിയയിലാണെങ്കിൽ പോർട്ടിങിനായി കൂടുതൽ ദിവസങ്ങളെടുക്കും.

പ്രീപെയ്ഡ് സിം വോഡാഫോൺ ഐഡിയയിലേക്ക് പോർട്ട് ചെയ്യാം

പ്രീപെയ്ഡ് സിം വോഡാഫോൺ ഐഡിയയിലേക്ക് പോർട്ട് ചെയ്യാം

വോഡാഫോൺ ഐഡിയ അതിന്റെ വെബ്സൈറ്റിൽ തന്നെ മൊബൈൽ നമ്പർ പോർട്ട് ചെയ്യാനായുള്ള ഓപ്ഷൻ നൽകിയിട്ടുണ്ട്. ഒരു പുതിയ വിഐ പ്രീപെയ്ഡ് സിം കണക്ഷനായി റിക്വസ്റ്റ് ചെയ്യാനും നിങ്ങളുടെ നെറ്റ്‌വർക്ക് മാറ്റി വോഡാഫോൺ നെറ്റ്വർക്ക് തിരഞ്ഞെടുക്കാനും ഇതിലൂടെ സാധിക്കും. വിഐ പ്രീപെയ്ഡിലേക്ക് കണക്ഷൻ പോർട്ട് ചെയ്യുന്നത് എങ്ങനെ എന്ന് നോക്കാം.

നിങ്ങളുടെ നമ്പർ മാറാതെ തന്നെ സിം കാർഡ് Airtel നെറ്റ്വർക്കിലേക്ക് പോർട്ട് ചെയ്യാംനിങ്ങളുടെ നമ്പർ മാറാതെ തന്നെ സിം കാർഡ് Airtel നെറ്റ്വർക്കിലേക്ക് പോർട്ട് ചെയ്യാം

ഓൺലൈനായി ചെയ്യാം
 

• വിഐ എംഎൻപി വെബ്‌പേജിൽ കയറുക

• നിങ്ങളുടെ മൊബൈൽ നമ്പറും പിൻ കോഡും നൽകാനുള്ള ഫോം പേജ് കാണാം

• ഒരു പ്ലാൻ തിരഞ്ഞെടുത്ത ശേഷം, കപ്ലീറ്റ് ഓർഡർ ബട്ടൺ അമർത്തുക

• നിങ്ങളുടെ പുതിയ സിം ഡെലിവർ ചെയ്യേണ്ട വിലാസം നൽകുക

• ഇനി വിഐ പേയ്‌മെന്റ് വിശദാംശങ്ങളുള്ള ഒരു പുതിയ പേജ് കാണിക്കും. നിങ്ങൾ തിരഞ്ഞെടുത്ത പ്രീപെയ്ഡ് പാക്കിനായി പണമടയ്ക്കാൻ ആവശ്യപ്പെടും.

• വിശദാംശങ്ങൾ നൽകുക, അവ ശ്രദ്ധാപൂർവ്വം വായിക്കുക, തുടർന്ന് വലതുവശത്തുള്ള പേ ബട്ടണിൽ ക്ലിക്കുചെയ്യുക.

• പണമടച്ചുകഴിഞ്ഞാൽ വിഐ നിങ്ങളുടെ സിം കണക്ഷന്റെ ഡെലിവറിക്കായുള്ള കാര്യങ്ങൾ ചെയ്യും

 

സിം കാർഡ് ഡെലിവറി

നിങ്ങളുടെ സിം കാർഡ് ഡെലിവർ ചെയ്യുന്നതിനായി നൽകിയിരിക്കുന്ന വിലാസത്തിൽ വിഐ എക്സിക്യൂട്ടീവ് വരും. നിങ്ങളുടെ മൊബൈലിൽ നിന്ന് 1900 എന്ന നമ്പറിലേക്ക് "PORT" എന്ന് ടൈപ്പ് ചെയ്ത് മൊബൈൽ നമ്പർ കൂടി ടൈപ്പ് ചെയ്ത ശേഷം എസ്എംഎസ് അയക്കുക. ഇതിന് റിപ്ലെ ആയി ഒരു യുണീക്ക് പോർട്ടിംഗ് കോഡ് (UPC) ലഭിക്കും. ഇത് വിഐ എക്സിക്യൂട്ടീവിന് നൽകേണ്ടിവരും. പുതിയ സിം കൈമാറുന്നതിന് മുമ്പ് പോർട്ടിങ് പ്രക്രിയ പൂർത്തിയാക്കുന്നതിന് നിങ്ങളുടെ വിലാസവും ഐഡന്റിറ്റി പ്രൂഫും എക്സിക്യൂട്ടീവിന് കാണിക്കണം.

പോസ്റ്റ്പെയ്ഡ് കണക്ഷൻ വിഐയിലേക്ക് പോർട്ട് ചെയ്യാം

പോസ്റ്റ്പെയ്ഡ് കണക്ഷൻ വിഐയിലേക്ക് പോർട്ട് ചെയ്യാം

പ്രീപെയ്ഡ് കണക്ഷൻ പോർട്ട് ചെയ്യുന്നത് പോലെ തന്നെ എളുപ്പാണ് പോസ്റ്റ്പെയ്ഡ് കണക്ഷനും പോർട്ട് ചെയ്യാം. നിലവിലെ നെറ്റ്‌വർക്ക് മാറ്റി വിഐയിലേക്ക് വരാനായി വിഐയുടെ വെബ്‌പേജിലെ പോസ്റ്റ്‌പെയ്ഡ് വിഭാഗത്തിൽ കയറിയാൽ മതി. എങ്ങനെയാണ് മറ്റ് നെറ്റ്വർക്കുകളിലുള്ള പോസ്റ്റ്പെയ്ഡ് കണക്ഷൻ വോഡാഫോൺ ഐഡിയയിലേക്ക് മാറ്റുന്നത് എന്ന് വിശദമായി നോക്കാം.

നമ്പർ മാറാതെ Jio നെറ്റ്വർക്കിലേക്ക് പോർട്ട് ചെയ്യാൻ മൂന്ന് വഴികൾനമ്പർ മാറാതെ Jio നെറ്റ്വർക്കിലേക്ക് പോർട്ട് ചെയ്യാൻ മൂന്ന് വഴികൾ

വെബ്സൈറ്റ് വഴി ചെയ്യാം

• വിഐ വെബ്‌പേജിൽ നിങ്ങളുടെ മൊബൈൽ നമ്പറും പിൻ കോഡും നൽകുക.

• ലഭ്യമായ പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ നിന്ന് ഏതെങ്കിലും തിരഞ്ഞെടുക്കുക

• പ്ലാൻ തിരഞ്ഞെടുത്ത ശേഷം ഗെറ്റ് പ്ലാൻ ബട്ടണിൽ ക്ലിക്ക് ചെയ്യുക.

• കംപ്ലീറ്റ് യുവർ ഓർഡർ എന്നതിൽ അമർത്തുക

• നിങ്ങളുടെ വിലാസവും മുഴുവൻ പേരും നൽകാനുള്ള ഫോം അടങ്ങുന്ന പുതിയ പേജ് കാണാം

• ആവശ്യമായ വിവരങ്ങൾ നൽകുക

• ഗെറ്റ് ഒടിപി ബട്ടണിൽ ക്ലിക്കുചെയ്യുക.

• മൊബൈൽ നമ്പറിൽ നിങ്ങൾക്ക് ലഭിച്ച നാലക്ക ഒടിപി നൽകുക

വിഐ എക്സിക്യൂട്ടീവ്

പ്രീപെയ്ഡ് കണക്ഷൻ പോർട്ട് ചെയ്യുന്നതുപോലെ പോസ്റ്റ്പെയ്ഡിലും നിങ്ങൾക്ക് സിം കണക്ഷൻ നൽകുന്ന വിഐ എക്സിക്യൂട്ടീവ് വീട്ടിലെത്തും. മുകളിൽ സൂചിപ്പിച്ചത് പോലെ യുപിസി ക്രിയേറ്റ് ചെയ്ത് അയാൾക്ക് നൽകുക. എക്സിക്യൂട്ടീവിന് നിങ്ങളുടെ വിലാസവും ഐഡന്റിറ്റി പ്രൂഫും നൽകണം.

Best Mobiles in India

English summary
If you want to change your network to Vodafone Idea without changing your current number then you can use mobile number portability.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X