ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടോ?, റിക്കവർ ചെയ്യാൻ വളരെ എളുപ്പം

|

നിങ്ങളുടെ അനുമതിയില്ലാതെ മറ്റൊരാൾക്കും ആക്‌സസ് ലഭിക്കാൻ പാടില്ലാത്ത സ്വകാര്യ ഇടമാണ് ഫേസ്ബുക്ക് അക്കൗണ്ട്. പക്ഷേ പലപ്പോഴും ഫേസ്ബുക്ക് അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടുന്നുണ്ട്. നമ്മുടെ സുഹൃത്തുക്കളുടെ അക്കൌണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടതായുള്ള പോസ്റ്റുകൾ ഇടയ്ക്കിടെ കാണാറുമുണ്ട്. പല രീതിയിൽ നമ്മുടെ ഫേസ്ബുക്ക് അക്കൌണ്ട് ഹാക്ക് ചെയ്യപ്പെട്ടേക്കും. അതുകൊണ്ട് തന്നെ ഫേസ്ബുക്ക് അക്കൌണ്ട് ഹാക്ക് ചെയ്യപ്പെടാതിരിക്കാനും അഥവാ ഹാക്ക് ചെയ്താൽ അവ റിക്കവർ ചെയ്യാനും അറിഞ്ഞിരിക്കണം.

 

സുരക്ഷ

നിങ്ങൾക്ക് പരിചയമില്ലാത്ത ഒരാൾ നിങ്ങളുടെ ഫോട്ടോസിലേക്കും മെസേജുകളിലേക്കും ആക്സസ് നേടുക എന്നത് ഏറെ അപകടകരമായ കാര്യമാണ്. ഇത്തരമൊരു അവസ്ഥ നിങ്ങൾക്ക് വരാതിരിക്കണം എങ്കിൽ പല കാര്യങ്ങളും സൂക്ഷിക്കേണ്ടതുണ്ട്. ഇനി അഥവാ നിങ്ങൾ എല്ലാ സുരക്ഷാ നടപടികളും സ്വീകരിച്ചിട്ടും അക്കൌണ്ട് ഹാക്ക് ചെയ്യപ്പെട്ടു എങ്കിൽ അവ വേഗത്തിൽ തന്നെ വീണ്ടെടുക്കണം. അക്കൌണ്ട് ഹാക്ക് ചെയ്യപ്പെട്ട് അധിക നേരം ഹാക്കറുടെ കൺട്രോളിൽ നിൽക്കും തോറും അപകടവും കൂടും. നിങ്ങളുടെ സുഹൃത്തുക്കളിൽ നിന്നും പണം ആവശ്യപ്പെടുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇതിലൂടെ നടന്നേക്കാം.

ഐഫോണിൽ വാട്സ്ആപ്പിലെ ബ്ലർ ടൂൾ ഉപയോഗിക്കുന്നത് എങ്ങനെ; അറിയേണ്ടതെല്ലാംഐഫോണിൽ വാട്സ്ആപ്പിലെ ബ്ലർ ടൂൾ ഉപയോഗിക്കുന്നത് എങ്ങനെ; അറിയേണ്ടതെല്ലാം

പാസ്‌വേഡ്

നിങ്ങളുടെ പാസ്‌വേഡ് ഊഹിക്കുകയോ അതല്ലെങ്കിൽ അവരുടെ ഹാക്കിങ് കഴിവുകൾ ഉപയോഗിക്കുകയോ ചെയ്യുക എന്നതാണ് ഒരാൾക്ക് ഫേസ്ബുക്ക് അക്കൗണ്ടിലേക്ക് ആക്‌സസ് ലഭിക്കാനുള്ള ഏക മാർഗം. നിങ്ങളുടെ അക്കൗണ്ട് ഹാക്ക് ചെയ്തുവോ എന്ന് അറിയാൻ വിവിധ മാർഗങ്ങളുണ്ട്. ഫേസ്‌ബുക്ക് തന്നെ അറിയിക്കുന്നത്, നിങ്ങളുടെ ഇമെയിലോ പാസ്‌വേഡോ മാറിയോ, പേരോ ജന്മദിനമോ മാറിയോ, പരിചയമില്ലാത്ത ആളുകൾക്ക് ഫ്രണ്ട് റിക്വസ്റ്റുകൾ അയച്ചിട്ടോ, നിങ്ങൾ എഴുതാത്ത മെസേജുകൾ അയച്ചോ പോസ്റ്റുകൾ ഇട്ടോ ശ്രദ്ധയിൽപ്പെട്ടാൽ നിങ്ങൾ പേടിക്കമം എന്നാണ്.

ആദ്യം ചെയ്യേണ്ടത് എന്ത്
 

ആദ്യം ചെയ്യേണ്ടത് എന്ത്

നിങ്ങളുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് കണ്ടെത്തിയതിന് ശേഷം നിങ്ങൾ ആദ്യം ചെയ്യേണ്ടത് നിങ്ങളുടെ പാസ്‌വേഡ് മാറ്റുക എന്നതാണ്. എങ്ങനെയാണ് ഫേസ്ബുക്ക് അക്കൌണ്ടിന്റെ പാസ്വേഡ് മാറ്റുന്നത് എന്ന് നോക്കാം.

• "സെറ്റിങ്സ് ആന്റ് പ്രൈവസി " എന്നതിലേക്ക് പോകുക.

• "പാസ്‌വേഡ് ആന്റ് സെക്യൂരിറ്റി" തിരഞ്ഞെടുക്കുക

• തുടർന്ന് "ചേഞ്ച് പാസ്‌വേഡ്" എന്നതിൽ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ മുമ്പത്തെ പാസ്‌വേഡ് നിങ്ങൾ ഓർക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. കാരണം അത് നൽകിയ ശേഷം മാത്രമേ പുതിയ പാസ്വേഡ് ആഡ് ചെയ്യാൻ സാധിക്കൂ.

ജിമെയിലിലൂടെ തനിയെ ഇല്ലാതാകുന്ന ഇ-മെയിൽ അയക്കാൻ വളരെ എളുപ്പംജിമെയിലിലൂടെ തനിയെ ഇല്ലാതാകുന്ന ഇ-മെയിൽ അയക്കാൻ വളരെ എളുപ്പം

പാസ്‌വേഡ് ആന്റ് സെക്യൂരിറ്റി

"പാസ്‌വേഡ് ആന്റ് സെക്യൂരിറ്റി" പേജിൽ, നിങ്ങൾ ലോഗിൻ ചെയ്‌തിരിക്കുന്ന ഡിവൈസുകൾ ഏതൊക്കെയാണ് എന്ന കാര്യവും നിങ്ങൾക്ക് പരിശോധിക്കാം. "വേർ യു ആർ ലോഗ്ഡ് ഇൻ" എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. നിങ്ങളുടേതല്ലാത്ത ഒരു ഡിവൈസോ നിങ്ങൾ ഉപയോഗിക്കാത്ത ഒരു സിസ്റ്റമോ ഉണ്ടെങ്കിൽ നിങ്ങൾ ആ സിസ്റ്റത്തിൽ നിന്ന് ഉടൻ തന്നെ നിങ്ങളുടെ അക്കൗണ്ട് റിമൂവ് ചെയ്യേണം. ഇതിനായി ചെയ്യേണ്ട കാര്യങ്ങൾ നോക്കാം.

സസ്പീഷ്യസ് ലോഗിൻ

• സസ്പീഷ്യസ് ലോഗിൻ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക

• സെക്യൂർ അക്കൗണ്ട് തിരഞ്ഞെടുക്കുക

• നിങ്ങളുടെ അക്കൗണ്ട് സുരക്ഷിതമാക്കാൻ ഫേസ്ബുക്ക് കാണിക്കുന്ന കാര്യങ്ങൾ ചെയ്യുക

സപ്പോർട്ട് പേജ് വഴിയും നിങ്ങൾക്ക് ഫേസ്ബുക്കുമായി ബന്ധപ്പെടാം.

• പാസ്‌വേഡും ആന്റ് സെക്യൂരിറ്റി എന്ന പേജിലേക്ക് പോകുക

• "ഗെറ്റ് ഹെൽപ്പ്" ക്ലിക്ക് ചെയ്യുക

• തുടർന്ന് നിങ്ങളുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി റിപ്പോർട്ട് ചെയ്യുക.

ഐആർസിടിസി വഴി ടിക്കറ്റ് ബുക്ക് ചെയ്യാൻ ഇനി വേരിഫിക്കേഷനും; ചെയ്യേണ്ടത് ഇത്രമാത്രംഐആർസിടിസി വഴി ടിക്കറ്റ് ബുക്ക് ചെയ്യാൻ ഇനി വേരിഫിക്കേഷനും; ചെയ്യേണ്ടത് ഇത്രമാത്രം

അക്കൌണ്ട് തിരികെ ലഭിക്കും

ഇനി നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്ന് ഹാക്കർ നിങ്ങളെ ലോഗ് ഔട്ട് ചെയ്‌തിട്ടുണ്ടെങ്കിൽ, Facebook.com/ hacked എന്നതിലേക്ക് പോകുക. നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്‌തിരിക്കുന്ന ഫോൺ നമ്പർ നൽകാൻ നിങ്ങളോട് ആവശ്യപ്പെടും. നിങ്ങൾ നൽകുന്ന നമ്പർ രജിസ്റ്റർ ചെയ്ത നമ്പറുമായി പൊരുത്തപ്പെടുന്നെങ്കിൽ, നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ടിലേക്കുള്ള ആക്‌സസ് വീണ്ടെടുക്കാൻ ഫേസ്ബുക്ക് നിങ്ങളെ സഹായിക്കും.

Best Mobiles in India

English summary
If someone hacks your Facebook account, they are easy to recover. Let's see how to recover a hacked Facebook account.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X