പരസ്യങ്ങളുടെ ശല്യമില്ലാതെ യൂട്യൂബിൽ വീഡിയോ കാണാനുള്ള 5 വഴികൾ

|

യൂട്യബ് ഉപയോഗിക്കാത്ത ആളുകൾ കുറവായിരിക്കും. ലോകത്തിലെ ഏറ്റവും ജനപ്രിയമായ വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമാണ് യൂട്യൂബ്. ഉപയോക്താക്കളിൽ നിന്ന് തന്നെ വീഡിയോകൾ സ്വീകരിക്കുകയും അവരെ യൂട്യൂബർ എന്ന പേരിൽ കണ്ടന്റ് ക്രിയേറ്ററാക്കി മാറ്റുകയും അവർക്ക് പരസ്യങ്ങളിൽ നിന്നുള്ള വരുമാനം നൽകുകയും ചെയ്യുന്നതാണ് യൂട്യൂബിന്റെ രീതി. യൂട്യൂബിൽ വീഡിയോ കാണുമ്പോഴുള്ള പരസ്യങ്ങൾ വലിയ അലോസരമാണ് ഉണ്ടാക്കുന്നത്. ഈ പരസ്യങ്ങളുടെ ശല്യം കാരണം വീഡിയോ കാണുന്നത് അവസാനിപ്പിക്കുന്ന സന്ദർഭം പോലും നമുക്ക് പലപ്പോഴും ഉണ്ടാകാറുണ്ട്.

 

യൂട്യൂബിൽ പരസ്യങ്ങൾ ഒഴിവാക്കാം

യൂട്യൂബിൽ പരസ്യങ്ങൾ ഇല്ലാതെ വീഡിയോ കാണാനുള്ള വഴിയായി യൂട്യൂബ് തന്നെ നൽകിയിട്ടുള്ളത് അവരുടെ പ്രീമിയം മെമ്പർഷിപ്പാണ്. പ്രീമിയം മെമ്പർമാർക്ക് പരസ്യങ്ങൾ ഇല്ലാതെ യൂട്യൂബ് വീഡിയോകൾ ആസ്വദിക്കാൻ സാധിക്കും. എന്നാൽ യൂട്യൂബിൽ വീഡിയോ കാണാൻ പണം മുടക്കുന്ന ആളുകൾ കുറവായിരിക്കും. പരസ്യമില്ലാതെ യൂട്യൂബ് വീഡിയോകൾ കാണാൻ സഹായിച്ചിരുന്ന സ്ട്രീമിങ് ആപ്പായിരുന്നു വാൻസ്ഡ്. എന്നാൽ ഗൂഗിളിനരെ പരാതിയെ തുടർന്ന് ഇത് അടച്ചുപൂട്ടി. ഇനി യൂട്യൂബ് വീഡിയോകൾ പരസ്യങ്ങൾ ഇല്ലാതെ കാണാനുള്ള വഴി നോക്കാം.

പാൻ കാർഡും ആധാർ കാർഡും ലിങ്ക് ചെയ്യാനുള്ള അവസാന തീയതി മാർച്ച് 31; ചെയ്യേണ്ടത് ഇത്രമാത്രംപാൻ കാർഡും ആധാർ കാർഡും ലിങ്ക് ചെയ്യാനുള്ള അവസാന തീയതി മാർച്ച് 31; ചെയ്യേണ്ടത് ഇത്രമാത്രം

ന്യൂപൈപ്പ്

ന്യൂപൈപ്പ്

യൂട്യൂബിലെ എല്ലാ വീഡിയോകളിലേക്കും സൗജന്യ ആക്‌സസ് നൽകുന്ന ആൻഡ്രോയിഡ് സ്‌മാർട്ട്‌ഫോണുകളിൽ ഉപയോഗിക്കാവുന്ന വാൻസ്ഡ് പോലുള്ള മറ്റൊരു സേവനമാണ് ന്യൂപൈപ്പ്. ഇതിലൂടെ ബാഗ്രൌണ്ടിൽ വീഡിയോ പ്ലേ ചെയ്യുക, പരസ്യമില്ലാതെ വീഡിയോ സ്ട്രീം ചെയ്യുക, വീഡിയോകൾ ഡൗൺലോഡ് ചെയ്യാനുള്ള ഓപ്ഷൻ, പിക്ചർ-ഇൻ-പിക്ചർ മോഡ് എന്നിവ പോലുള്ള പ്രീമിയം ഫീച്ചറുകൾ ലഭ്യമാണ്. ന്യൂപൈപ്പ് ഗൂഗിളിലേക്ക് ഒരു തരത്തിലും ലിങ്ക് ചെയ്യാത്തതിനാൽ വീഡിയോയുടെ പകുതിയിൽ നിന്നും പ്ലേ ചെയ്ത് തുടങ്ങാൻ സാധിക്കില്ല. യൂസർ ഇന്റർഫേസും നിങ്ങൾക്ക് ആദ്യം രസകരമായി തോന്നണം എന്നില്ല.

വൈമ്യൂസിക്ക്
 

വൈമ്യൂസിക്ക്

ഫ്രീലോഡറുകൾക്കുള്ള മറ്റൊരു ഓപ്ഷനാണ് വൈമ്യൂസിക്ക്. ഇത് ന്യൂപൈപ്പിനേക്കാൾ യൂട്യൂബിനോല് സാമ്യത പുലർത്തുന്ന പ്ലാറ്റ്ഫോമാണ്. അതുകൊണ്ട് തന്നെ ഉപയോഗിക്കാനും എളുപ്പമായിരിക്കും. നിങ്ങൾക്ക് ആപ്പിൽ മ്യൂസിക്ക് സ്ട്രീം ചെയ്യാനും വൈമ്യൂസിക്കിലൂടെ കഴിയും. ഇതിൽ ചില കാര്യങ്ങൾ പരിമിതങ്ങളാണ് എന്ന് അനുഭവപ്പെട്ടേക്കാം. എന്നാൽ മ്യൂസിക്ക് പ്ലേ ചെയ്യാനുള്ള ഓപ്ഷൻ പരസ്യങ്ങളില്ലാതെ ലഭിക്കുന്നു എന്നത് ആകർഷകമാണ്. ബാഗ്രൌണ്ടിൽ പ്ലേ ചെയ്യാനുള്ള ഓപ്ഷനും വൈമ്യൂസിക്ക് നൽകുന്നുണ്ട്. ഇത് മിക്ക ആളുകൾക്കും ഇഷ്ടപ്പെടുന്ന ഫീച്ചറായിക്കും. വൈമ്യൂസിക്ക് നിങ്ങൾക്ക് ഡൗൺലോഡ് ഓപ്ഷനും നൽകുന്നുണ്ട്.

ഗൂഗിൾ ഹോംപേജിൽ ഇന്റർനെറ്റ് വേഗം പരിശോധിക്കാംഗൂഗിൾ ഹോംപേജിൽ ഇന്റർനെറ്റ് വേഗം പരിശോധിക്കാം

സ്കൈട്യൂബ്

സ്കൈട്യൂബ്

നിങ്ങളുടെ ഗൂഗിൾ ഐഡിയിലേക്ക് സൈൻ ഇൻ ചെയ്യാതെ തന്നെ യൂട്യൂബ് സേവനങ്ങൾ നൽകുന്ന വാൻസെന്റിനുള്ള മറ്റൊരു ബദൽ സംവിധാനമാണ് സ്കൈട്യൂബ്. യൂട്യൂബിലെ വീഡിയോകൾ പരസ്യങ്ങൾ ഇല്ലാതെ തന്നെ സ്ട്രീം ചെയ്യുന്ന മികച്ചൊരു പ്ലാറ്റ്ഫോമാണ് ഇത്. സ്കൈട്യൂബിലൂടെ ഉപയോക്താക്കൾക്ക് ചാനലുകൾ സബ്‌സ്‌ക്രൈബുചെയ്യാനും ഒരു പ്ലേലിസ്റ്റ് ക്രിയേറ്റ് ചെയ്യാനും ഫീഡിൽ നിങ്ങൾ കാണാൻ ആഗ്രഹിക്കാത്ത ചാനലുകൾ ബ്ലോക്ക് ചെയ്യാനുമെല്ലാം കഴിയുമെന്നതും സ്കൈട്യൂബിന്റെ സവിശേഷതകളാണ്.

യുബ്ലോക്ക് ഒറിജിൻ

യുബ്ലോക്ക് ഒറിജിൻ

യുബ്ലോക്ക് ഒറിജിൻ ഉപയോഗിച്ച്, നിങ്ങൾക്ക് നിങ്ങളുടെ ഗൂഗിൾ അക്കൗണ്ടിലേക്ക് സൈൻ ഇൻ ചെയ്യാൻ കഴിയും. അതായത് നിങ്ങൾക്ക് ബ്രൗസിങ് ഹിസ്റ്ററി ആവശ്യമെങ്കിൽ അതും വീഡിയോകളിൽ കമന്റ് ഇടാനുള്ള ഫീച്ചറും ലഭിക്കും. പരസ്യങ്ങളില്ലാതെ യൂട്യൂബ് വീഡിയോകളും മറ്റ് സൈറ്റുകളും ലഭിക്കുന്നതിന് നിങ്ങൾക്ക് ഫയർ ഫോക്സ് ബ്രൗസറിൽ ഈ ആഡ്-ഓൺ എക്സ്റ്റൻഷൻ പരീക്ഷിക്കാവുന്നതാണ്. മികച്ചെരു ചോയിസായിരിക്കും യുബ്ലോക്ക് ഒറിജിൻ എന്ന കാര്യത്തിൽ തർക്കമില്ല.

സ്മാർട്ട്ഫോണും വേണ്ട ഇന്റർനെറ്റും വേണ്ട; എളുപ്പത്തിൽ ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യാംസ്മാർട്ട്ഫോണും വേണ്ട ഇന്റർനെറ്റും വേണ്ട; എളുപ്പത്തിൽ ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യാം

കിവി ബ്രൗസർ

കിവി ബ്രൗസർ

ഗൂഗിൾ ക്രോം, മൈക്രോസോഫ്റ്റ് എഡ്ജ് തുടങ്ങിയവ പോലെ ക്രോമിയം എഞ്ചിനിൽ നിർമ്മിച്ച കിവി ബ്രൗസറാണ് ഉപയോക്താക്കൾക്ക് തിരഞ്ഞെടുക്കാവുന്ന മറ്റൊരു മികച്ച ഓപ്ഷൻ. പരസ്യങ്ങളില്ലാതെ വീഡിയോകൾ സ്ട്രീം ചെയ്യാൻ വേണ്ടി ഇൻസ്റ്റാൾ ചെയ്യാൻ കഴിയുന്ന വെബ് എക്സ്റ്റൻഷനുകളെ ഇത് സപ്പോർട്ട് ചെയ്യുന്നു. സിങ്ക് വാച്ച് ഹിസ്റ്റരി കമന്റ്സ് തുടങ്ങിയവ പോലുള്ള മറ്റ് ഫീച്ചറുകൾക്കായി നിങ്ങളുടെ അക്കൗണ്ടിലേക്ക് സൈൻ ഇൻ ചെയ്യാനും സാധിക്കും.

Best Mobiles in India

English summary
Here are five ways to watch video on YouTube without ads. For this we can use NewPipe, Ymusic, Skytube. Ublock Origin and Kiwi Browser platforms.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X