ടോറന്റിങിനുള്ള മികച്ച വിപിഎൻ ഏത്: വേഗത, സ്വകാര്യത, സപ്പോർട്ട് എന്നിവ അടക്കം അറിയേണ്ടതെല്ലാം

|

ടോറന്റുകൾ വഴി സൗജന്യവും ഓപ്പൺ സോഴ്‌സ് സോഫ്‌റ്റ്‌വെയറും ഡൗൺലോഡ് ചെയ്യാൻ വിപിഎൻ ഉപയോഗിക്കുന്ന ആളുകൾ ധാരാളം ഉണ്ടായിരിക്കും. ടോറന്റുകൾ അതിനുള്ളതാണ്. സൗജന്യവും ഓപ്പൺ സോഴ്‌സ് സോഫ്‌റ്റ്‌വെയറും ഡൗൺലോഡ് ചെയ്യുന്നതിനായി നിങ്ങൾക്ക് വേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം സുരക്ഷിതവും സ്വകാര്യവുമായ ഇന്റർനെറ്റ് കണക്ഷനാണ്. പ്രൈവസി കൂടാതെ വേഗതയും ടോറന്റ്-ഫ്രണ്ട്ലി സെർവറുകളും സേവനങ്ങളും സപ്പോർട്ട് ചെയ്യുന്നതും വിപിഎൻ തിരഞ്ഞെടുക്കുന്നതിൽ പ്രധാനപ്പെട്ട ഘടകങ്ങളാണ്. നിങ്ങൾക്ക് ഉപയോഗിക്കാവുന്ന മികച്ച വിപിഎന്നുകളും അവയുടെ സവിശേഷതകളും നോക്കാം.

 

പ്രോട്ടോൺവിപിഎൻ

പ്രോട്ടോൺവിപിഎൻ

പ്രോട്ടോൺവിപിഎൻ ഏറ്റവും വേഗത്തിലുള്ള അപ്‌സ്ട്രീം, ഡൗൺസ്ട്രീം സ്പീഡുകളിൽ ലഭ്യമാണ്, ഓപ്പൺ ഓഫീസുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ഇത് മികച്ചതാണ്. പ്രോട്ടോൺവിപിഎൻ മികച്ച സ്വകാര്യതയും വാഗ്ദാനം ചെയ്യുന്നു. പ്രോട്ടോൺവിപിഎൻ ഒരു മികച്ച യുഐയും നൽകുന്നുണ്ട്. അറിയപ്പെടുന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഈ വിപിഎൻ സേവനം സ്വിറ്റ്സർലൻഡ് ആസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. മികച്ച വേഗതയും ഈ വിപിഎന്നിലൂടെ ലഭിക്കുന്നു. പ്രോട്ടോൺ ടെക്നോളജീസ് എജി ആണ് പ്രോട്ടോൺ വിപിഎന്നിന് പിന്നിലെ കമ്പനി. ഇതിന് ഫോൺജിറ്റ്, സ്വിസ് ഫെഡറൽ കമ്മീഷൻ ഫോർ ടെക്നോളജി ആൻഡ് ഇന്നൊവേഷൻ എന്നിവ ധനസഹായം നൽകുന്നുണ്ട്.

ഒവിപിഎൻ

ഒവിപിഎൻ

മറ്റ് സേവനങ്ങളെപ്പോലെ അത്രയൊന്നും പ്രശസ്തമല്ലെങ്കിലും റാമിൽ എല്ലാം സൂക്ഷിച്ച്, അതിന്റെ നെറ്റ്‌വർക്കിലുടനീളം ഡിസ്‌ക്‌ലെസ് സെർവറുകൾ ഇൻസ്റ്റാൾ ചെയ്യുന്ന ആദ്യത്തെ സംവിധാനമായിരുന്നു ഒവിപിഎൻ. എന്നാൽ ഇപ്പോൾ വിപിഎൻ കമ്പനികൾക്കിടയിൽ സാധാരണ രീതിയാണ് ഇത്. ഒവിപിഎൻ സ്വീഡനിലാണ് സ്ഥിതി ചെയ്യുന്നത്. ഈ വിപിഎൻ സേവനം മികച്ച സ്വകാര്യത ഉറപ്പ് നൽകുന്നു. ഒവിപിഎൻ നൽകുന്ന വേഗത മികച്ചതല്ലെങ്കിലും മാന്യമായ വേഗത നൽകാൻ ഇതിന് സാധിക്കുന്നു. ഡാറ്റയുടെയും നിയന്ത്രണ ചാനലുകളുടെയും എൻക്രിപ്ഷൻ നൽകുന്നതിന് ഓപ്പൺ എസ്എസ്എൽ ലൈബ്രറിയാണ് ഇത് ഉപയോഗിക്കുന്നത്. കണക്ഷനിലേക്ക് ഒരു അധിക സുരക്ഷാ പാളി ചേർക്കുന്നതിന് ഇതിന് എച്ച്മാക് പാക്കറ്റ് ഓതന്റിക്കേഷൻ ഫീച്ചർ ഉപയോഗിക്കാനും കഴിയും.

ഒന്നിൽ കൂടുതൽ ചിത്രങ്ങൾ ഒറ്റ പിഡിഎഫ് ആക്കാംഒന്നിൽ കൂടുതൽ ചിത്രങ്ങൾ ഒറ്റ പിഡിഎഫ് ആക്കാം

മൾവാദ്
 

മൾവാദ്

സ്വകാര്യതയുടെയും അജ്ഞാതത്വത്തിന്റെയും കാര്യത്തിൽ മൾവാദ് മികച്ച വിപിഎൻ ആണ്. ഇമെയിൽ, പാസ്‌വേഡ് കോമ്പിനേഷൻ ഉപയോഗിക്കുന്നതിന് പകരം നിങ്ങളുടെ യൂസർ നെയിമും പാസ്‌വേഡും ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു റാൻഡം അക്കൗണ്ട് നമ്പർ മൾവാദ് ക്രിയേറ്റ് ചെയ്യുന്നു. വേഗതയുടെ കാര്യത്തിൽ മൾവാദ് ആദ്യ പത്ത് സ്ഥാനങ്ങളിൽ തന്നെയുണ്ട്. ഇതിന്റെ പ്രൈവസി ഗ്യാരണ്ടികളും മികച്ചതാണ്. 2009 മാർച്ചിൽ അമാജികോം മുഖേന മൾവാദ് ക്രിയേറ്റ് ചെയ്തു. ഓരോ പുതിയ ഉപയോക്താവിനും അജ്ഞാതമായി 16 അക്ക അക്കൗണ്ട് നമ്പർ ക്രിയേറ്റ് ചെയ്യപ്പെടുകയും സേവനത്തിലേക്ക് ലോഗിൻ ചെയ്യാൻ സാധിക്കുകയും ചെയ്യുന്ന രീതിയാണ് ഈ സേവനം ഉപയോഗിക്കുന്നത്.

എക്സ്പ്രസ് വിപിഎൻ

എക്സ്പ്രസ് വിപിഎൻ

എക്സ്പ്രസ് വിപിഎൻ ടോറന്റിങിന് ഏറ്റവും മികച്ചതായി കണക്കാക്കപ്പെടുന്ന വിപിഎൻ സേവനമാണ്. എക്സ്പ്രസ് വിപിഎൻ ആവശ്യമായ പ്രൈവസി നൽകുന്നുണ്ട്. അതിന്റെ വേഗത മികച്ചതാണ്. സ്‌മാർട്ട് ഡിഎൻഎസ് ടൂൾ പോലെയുള്ള ടോറന്റുകൾ ഒഴിവാക്കി ഉപയോഗിക്കുന്നത് മികച്ച നിരവധി അധിക സവിശേഷതകളും ഇതിലൂടെ ലഭിക്കുന്നു. എക്സ്പ്രസ് വിപിഎൻ കമ്പനി സ്ഥിതി ചെയ്യുന്നത് ബ്രിട്ടീഷ് വിർജിൻ ഐലൻഡിലാണ്, ഇതിന് ധാരാളം സെർവറുകൾ ഉള്ളതിനാൽ ബാൻഡ്‌വിഡ്ത്ത് ഹോഗുകൾ ഇല്ലാതാക്കാൻ ഇത് ബാൻഡ്‌വിഡ്ത്ത് ഉപയോഗം ട്രാക്ക് ചെയ്യുന്നു, നിങ്ങൾ ഒന്നിലധികം ലിനക്സ് ഡിസ്ട്രിബ്യൂഷനുകളുടെ നൈറ്റ് വേർഷനുകൾ പതിവായി ഡൗൺലോഡ് ചെയ്യുകയാണെങ്കിൽ ഇത് ഒരു പ്രശ്‌നമായിരിക്കും.

എയർവിപിഎൻ

എയർവിപിഎൻ

എയർവിപിഎൻ സ്വകാര്യതയ്‌ക്കായുള്ള മികച്ച വിപിഎൻ ആണ്. സ്വതന്ത്രവും ഓപ്പൺ സോഴ്‌സ് സോഫ്‌റ്റ്‌വെയറുകളുടെ ടോറന്ററുകൾ പോലുള്ളവയിലേക്ക് ആക്സസ് വേണ്ടവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച വിപിഎൻ ആണ് ഇത്. കാരണം എയർവിപിഎന്നിന്റെ പേഴ്സണൽ അജ്ഞാതരായതിനാൽ ഇത് ഉപയോഗിക്കുന്നവരെ കണ്ടെത്തുന്നതും മറ്റും ബുദ്ധിമുട്ടാണ്. എയർവിപിഎൻ ഇറ്റലിയിൽ നിന്നുള്ളതാണ്. വേഗതയുടെ കാര്യത്തിൽ ഈ എയർവിപിഎൻ ആദ്യ പത്തിൽ തന്നെ ഇടം നേടുന്നുണ്ട്. ഇതിന്റെ ഡെസ്ക്ടോപ്പ് ഇന്റർഫേസ് തികച്ചും ബേസിക്കാണ്. ഇതിന്റെ ശൃംഖല വലുതല്ലെങ്കിലും ചെലവ് കുറഞ്ഞതും വിശ്വസനീയവുമാണ്.

ശ്രദ്ധിക്കുക: ഞങ്ങൾ പൈറസിയെ പ്രോത്സാഹിപ്പിക്കുന്നില്ല, ഈ ലേഖനം അറിവിന് വേണ്ടി മാത്രമുള്ളതാണ്

ഇൻസ്റ്റഗ്രാമിലെ നിങ്ങളുടെ റീൽസ് വൈറലാകാൻ ഈ 7 കാര്യങ്ങൾ ചെയ്താൽ മതിഇൻസ്റ്റഗ്രാമിലെ നിങ്ങളുടെ റീൽസ് വൈറലാകാൻ ഈ 7 കാര്യങ്ങൾ ചെയ്താൽ മതി

Best Mobiles in India

English summary
Privacy and support for torrent-friendly servers and services are also important factors in choosing a VPN. Take a look at the best VPNs you can use and their features.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X