പാസ്‌വേഡ് ഇല്ലാതെ തന്നെ ലാപ്ടോപ്പുകൾ ഉപയോഗിക്കാം

|

കമ്പ്യൂട്ടറുകളിലും സ്മാർട്ട്ഫോണുകളിലും നമ്മൾ സുരക്ഷയ്ക്കായി ഉപയോഗിക്കുന്നവയാമ് പാസ്‌വേഡുകൾ. എല്ലാവരുടെ ലാപ്ടോപ്പിലും ഇത്തരത്തിൽ ഒരു പാസ്‌വേഡ് ഉണ്ടായിരിക്കും. മറ്റൊരാൾ നമ്മുടെ ലാപ്ടോപ്പ് ഉപയോഗിക്കുന്നത് തടയുക എന്നാണ് ഇത്തരമൊരു സുരക്ഷാ സംവിധാനത്തിന്റെ പ്രധാന ലക്ഷ്യം. വിൻഡോസ് ലാപ്ടോപ്പിൽ നമുക്ക് ആവശ്യമുള്ള വാക്കുകളോ അക്കങ്ങളോ പാസ്‌വേഡ് ആയി നൽകാവുന്നതാണ്. പല ആളുകൾക്കും പാസ്‌വേഡ് മറന്നുപോകുന്ന പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഇത്തരം ആളുകൾക്ക് പ്രയോജനപ്പെടുന്ന ഒരു ട്രിക് ആണ് നമ്മൾ പരിചയപ്പെടുന്നത്.

പാസ്‌വേഡ് ഇല്ലാതെ ലോഗിൻ ചെയ്യാം

പാസ്‌വേഡ് ഇല്ലാതെ ലോഗിൻ ചെയ്യാം

വിൻഡോസ് 10 ഹോം എഡിഷനിൽ മൈക്രോസോഫ്റ്റ് പാസ്‌വേഡ് രഹിത സൈൻ-ഇൻ ഓപ്ഷൻ നൽകുന്നുണ്ട്. പേര് സൂചിപ്പിക്കുന്നത് പോലെ ഈ സോഫ്റ്റ്വെയർ ഉപയോക്താവിനെ അവരുടെ പാസ്‌വേഡ് ഇല്ലാതെ തന്നെ ലാപ്ടോപ്പോ/ പിസിയോ ആക്സസ് ചെയ്യാൻ അനുവദിക്കുന്നു. പാസ്‌വേഡ് ഉപയോഗിക്കാതെ നിങ്ങൾക്ക് എങ്ങനെ ഈ ലാപ്ടോപ്പുകളിലേക്ക് ആക്സസ് നേടാമെന്നും നിങ്ങളുടെ വിൻഡോസ് ഡിവൈസിലേക്ക് ലോഗിൻ ചെയ്യാമെന്നും വിശദമായി നോക്കാം.

പാസ്‌വേഡ്

നേരത്തെ സൂചിപ്പിച്ചതുപോലെ, പാസ്‌വേഡ് ഇല്ലാത്ത സൈൻ-ഇൻ ഓപ്ഷൻ നിലവിൽ വിൻഡോസ് 10 ഹോം എഡിഷനിൽ ലഭ്യമാണ്. നേരത്തെ ഈ സവിശേഷത എന്റർപ്രൈസ് ലെവൽ വിൻഡോസ് ഉപയോക്താക്കൾക്ക് മാത്രമേ ലഭ്യമാകിയുന്നുള്ളു. എന്നാൽ ഇപ്പോൾ എല്ലാ ഉപയോക്താക്കൾക്കും ഈ ടൂളിലേക്ക് സൗജന്യ ആക്സസ് നൽകിയിട്ടുണ്ട്. വിൻഡോസ് 11 ഹോം എഡിഷനിലും ഇത് വൈകാതെ ലഭ്യമായി തുടങ്ങും എന്നാണ് സൂചനകൾ. ഈ സേവനം ഉപയോഗിക്കുന്നതിന് നിങ്ങൾക്ക് വാലിഡായ ഒരു മൈക്രോസോഫ്റ്റ് അക്കൗണ്ടും ഉണ്ടായിരിക്കണം.

എങ്ങനെ ചെയ്യാം

• നിങ്ങളുടെ ലാപ്ടോപ്പിലോ പിസിയിലോ ഏതെങ്കിലും വെബ് ഓപ്പൺ ചെയ്ത് ഔദ്യോഗിക മൈക്രോസോഫ്റ്റ് വെബ്പേജ് തുറക്കുക. തുടർന്ന് നിങ്ങളുടെ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുക.

• നിങ്ങൾ "സെറ്റിങ്സ്" വിഭാഗം തിരഞ്ഞെടുക്കുക

• "സെക്യൂരിറ്റി" എന്നതിൽ ക്ലിക്കുചെയ്യുക, തുടർന്ന് "അഡീഷണൽ സെക്യൂരിറ്റി" ടാബ് തിരഞ്ഞെടുക്കുക.

• "അഡീഷണൽ സെക്യൂരിറ്റി" ടാബിന് കീഴിലുള്ള "പാസ്‌വേഡ്‌ലെസ്" ഓപ്ഷൻ കാണാം. ഇത് ഓൺ ചെയ്യുക.

• നിങ്ങളുടെ വിൻഡോസ് ലാപ്ടോപ്പിലേക്കോ പിസിയിലേക്കോ പാസ്‌വേഡ് രഹിത ലോഗിൻ എനേബിൾ ചെയ്യാൻ ഓൺ-സ്ക്രീൻ സ്റ്റെപ്സ് കൂടി പൂർത്തിയാക്കുക.

പിസി

പിസിയിലേക്കോ ലാപ്ടോപ്പിലേക്കോ ലോഗിൻ ചെയ്യുമ്പോൾ "ഫോർഗോട്ട് പാസ്‌വേഡ്" ഓപ്ഷൻ ഉപയോഗിച്ച് നിങ്ങൾക്ക് ഓൺ-സ്ക്രീൻ സ്റ്റെപ്സ് ചെയ്യാനാകും. എന്നാൽ മുകളിൽ പറഞ്ഞ കാര്യങ്ങൾ ചെയ്താൽ മാത്രമേ നിങ്ങൾക്ക് പാസ്‌വേഡ് ഓർമ്മിക്കാൻ കഴിയുന്നില്ലെങ്കിൽ ലോഗിൻ ചെയ്യാൻ കഴിയുകയുള്ളു. നിങ്ങളുടെ ലാപ്‌ടോപ്പിലേക്കോ പിസിയിലേക്കോ പാസ്‌വേഡ് ഇല്ലാതെ ആക്സസ് നേടണമെങ്കിൽ സാധാരണ സെക്യൂരിറ്റിയായി ലഭിക്കുന്ന ലോക്ക് തന്നെ വേണം. അല്ലാതെ കൂടുതലായി നിങ്ങൾ ചേർത്ത സെക്യൂരിറ്റി കാര്യങ്ങൾ ഉണ്ടെങ്കിൽ ഇതിലേക്ക് ആക്സസ് ലഭിക്കുകയില്ല.

ലോഗിൻ

പാസ്‌വേഡ് ഇല്ലാത്ത ലോഗിൻ ചെയ്യാൻ കഴിയുന്ന ഓപ്‌ഷൻ പാസ്‌വേഡുകൾ ഓർത്തില്ലെങ്കിലും നമ്മുടെ ഡിവൈസുകൾ ആക്‌സസ് ചെയ്യാൻ നമ്മളെ അനുവദിക്കുന്നു. ഇന്ന് ഫോണുകളിൽ കാണുന്ന രീതിയിലുള്ള ഫിങ്കർപ്രിന്റെ, ഫേസ് ഡിറ്റക്ഷൻ ഫീച്ചറുകൾ പ്രീമിയം ലെവൽ ലാപ്ടോപ്പുകൾ ലഭ്യമാണ് എന്നതും ശ്രദ്ധേയമായ കാര്യമാണ്. ഇത്തരം ഫീച്ചറുകൾ കൂടുതൽ സുരക്ഷ നൽകുന്നതിനൊപ്പം തന്നെ ലോഗിൻ ചെയ്യുന്ന പ്രവർത്തി എളുപ്പമാക്കുകയും ചെയ്യുന്നു.

Best Mobiles in India

English summary
Microsoft is offering a password-free sign-in option in the Windows 10 Home Edition. This allows the user to access the laptop or PC without their password.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X