ട്രാഫിക്ക് പിഴ പേടിഎം വഴി അടയ്ക്കേണ്ടതെങ്ങനെ; അറിയേണ്ടതെല്ലാം

|

നമ്മൾ ജീവിക്കുന്നത് ഡിജിറ്റൽ യുഗത്തിലാണ്. പണമിടപാടുകൾ മുതൽ പല സേവനങ്ങളും ഇന്ന് നമുക്ക് ഓൺലൈനായി ലഭ്യമാണ്. മൊബൈൽ ബില്ലുകൾ അടയ്ക്കാനും ഡിടിഎച്ച് റീചാർജ് ചെയ്യാനും ഇൻഷുറൻസ് പോളിസി പുതുക്കാനുമൊക്കെ ഇന്ന് പേടിഎം പോലുള്ള ആപ്പുകളിലൂടെ സാധിക്കും. ട്രാഫിക്ക് നിയമം ലംഘിച്ചതിനുള്ള പിഴകൾ എല്ലാവർക്കും സാധാരണയായി ലഭിക്കാറുണ്ട്. നമ്മുടെ ശ്രദ്ധകുറവ് മൂലം ഉണ്ടാകുന്ന നിയമലംഘനങ്ങൾക്ക് നിയമപരമായി അടയ്ക്കേണ്ട പിഴ ഇപ്പോൾ നിങ്ങൾക്ക് പേടിഎം വഴി അടയ്ക്കാം.

ഗതാഗത മന്ത്രാലയം
 

ഗതാഗത മന്ത്രാലയത്തിന്‍റെ വെബ്സൈറ്റ് വഴിയും ട്രാഫിക് ഇ-ചലാൻ അടയ്ക്കാൻ സാധിക്കും. പല സംസ്ഥാനങ്ങളിലും പേടിഎം വഴി പിഴ അടയ്ക്കാനുള്ള സംവിധാനം ഇന്ന് ലഭ്യമാണ്. മലയാളികൾ ഇല്ലാത്ത സ്ഥലങ്ങൾ കുറവായതിനാൽ തന്നെ ട്രാഫിക്ക് ചലാൻ നിലവിലുള്ള ആറ് സംസ്ഥാനങ്ങളിൽ കേരളം ഉൾപ്പെടുന്നില്ലെങ്കിലും നമ്മളെ സംബന്ധിച്ച് ഇത് പ്രധാനപ്പെട്ട കാര്യമാണ്.

ആറ് സംസ്ഥാനങ്ങൾ

നിലവിൽ ഹരിയാന, തമിഴ്നാട്, തെലങ്കാന, ആന്ധ്രാപ്രദേശ്, പശ്ചിമബംഗാൾ, ഉത്തർപ്രദേശ്, മഹാരാഷ്ട്രാ എന്നിവിടങ്ങളിലാണ് പേടിഎം വഴി ട്രാഫിക്ക് പിഴകൾ അടയ്ക്കാനുള്ള സംവിധാനം നിലവിൽ വന്നിരിക്കുന്നത്. ഇന്ത്യയിലെ എല്ലാ റോഡുകളിലും ട്രാഫിക്ക് ലംഘനം കണ്ടെത്തുന്നതിനായി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഈ ക്യാമറകൾ വഴി കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് പിഴയായി ഉള്ള ഇ-ചെലാൻ നിങ്ങൾക്ക് പേടിഎം വഴി അടയ്ക്കാം.

കൂടുതൽ വായിക്കുക: ഇന്ത്യയിൽ ഡിസ്നി+ സബ്സ്ക്രിപ്ഷൻ ലഭിക്കുന്നതെങ്ങനെ?, അറിയേണ്ടതെല്ലാം

പേടിഎം വഴി ട്രാഫിക്ക് ചെലാൻ അടയ്ക്കേണ്ടതെങ്ങനെ

പേടിഎം വഴി ട്രാഫിക്ക് ചെലാൻ അടയ്ക്കേണ്ടതെങ്ങനെ

ഘട്ടം 1: പേടിഎം.കോം എന്ന വെബ്സൈറ്റിലോ ആൻഡ്രോയിഡ്, ഐഒഎസ് സ്മാർട്ട്ടഫോണുകൾക്കായുള്ള ആപ്പിലോ കയറി ലോഗ് ഇൻ ചെയ്യുക.

ഘട്ടം 2: മുകളിലെ ബാറിൽ, മൊബൈൽ പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ്, ഡിടിഎച്ച് റീചാർജ്, മെട്രോ എന്നിങ്ങനെയുള്ള ഓപ്ഷനുകൾ കാണാം. അതിന്‍റെ അരികിൽ നിങ്ങൾക്ക് മോർ ഓപ്ഷൻസ് തിരഞ്ഞെടുക്കാം (മൂന്ന് ഡോട്ടുകൾ). അതിൽ കയറി ചലാൻ തിരഞ്ഞെടുക്കുക. (സ്മാർട്ട്‌ഫോൺ ആപ്പിലാണെങ്കിൽ മോർ ക്ലിക്ക് ചെയ്ത് "സിറ്റി സർവീസസ്" തിരഞ്ഞെടുക്കുക. അതിൽ ചലാൻ ഓപ്ഷൻ കണ്ടെത്താനാകും).

 ട്രാഫിക് അതോറിറ്റി
 

ഘട്ടം 3: അടുത്ത ഘട്ടത്തിൽ, നിങ്ങൾ ട്രാഫിക് അതോറിറ്റി തിരഞ്ഞെടുക്കേണ്ടതുണ്ട്. നിങ്ങൾ താമസിക്കുന്ന സംസ്ഥാനത്തെ അടിസ്ഥാനമാക്കിയാണിത് തിരഞ്ഞെടുക്കേണ്ടത്. മഹാരാഷ്ട്ര ട്രാഫിക് പോലീസ്, ഫരീദാബാദ് ട്രാഫിക് പോലീസ്, തെലങ്കാന ഇചലാൻ, ചെന്നൈ, ആന്ധ്രാപ്രദേശ് ഇചലാൻ എന്നിവയിൽ നിന്ന് നിങ്ങൾക്ക് ആവശ്യമുള്ളത് തിരഞ്ഞെടുക്കാം. (സ്മാർട്ട്‌ഫോൺ അപ്ലിക്കേഷനും സമാനമാണ്.)

വിശദാംശങ്ങൾ

ഘട്ടം 4: നിങ്ങളുടെ വാഹന രജിസ്ട്രേഷൻ നമ്പറും നിങ്ങളുടെ ചേസിസ് നമ്പറിന്റെ അവസാന 4 അക്കങ്ങളും പോലുള്ള വിശദാംശങ്ങൾ നൽകണം. ഉദാഹരണത്തിന്, നിങ്ങളുടെ വാഹന രജിസ്ട്രേഷൻ നമ്പർ MH01 CA0000 ഉം ചേസിസ് നമ്പറിന്റെ അവസാന നാല് അക്കങ്ങൾ 0000 ഉം ആണെങ്കിൽ നിങ്ങൾ MH01CA0000,0000 എന്ന് നൽകുക. (രജിസ്ട്രേഷനും ചേസിസ് നമ്പറിനുമിടയിൽ നിങ്ങൾ ഒരു കോമ ഇടേണം). ഇതിന് ശേഷം കണ്ടിന്യൂ ക്ലിക്ക് ചെയ്യുക.

കൂടുതൽ വായിക്കുക: ഓൺ‌ലൈനിലൂടെ എൽ‌പി‌ജി ഗ്യാസ് കണക്ഷൻ എങ്ങനെ ബുക്ക് ചെയ്യാമെന്ന് നിങ്ങൾക്കറിയമോ ?

ഇ-ചലാൻ

ഇത്രയം നൽകി കഴിഞ്ഞാൽ ഇ-ചലാൻ ഉള്ള സംസ്ഥാനങ്ങളിൽ നിങ്ങൾ ഏതെങ്കിലും ട്രാഫിക് നിയമങ്ങൾ ലംഘിക്കുകയോ ഇ-ചലാൻ ക്രിയേറ്റ് ചെയ്യുകയോ ചെയ്തിട്ടുണ്ടെങ്കിൽ, അത് കാണാൻ സാധിക്കും. യുപിഐ, വാലറ്റ് ബാലൻസ്, പേയ്മെന്റ് ബാങ്ക് അക്കൗണ്ട് എന്നിവയിലേതെങ്കിലും ഉപയോഗിച്ച് നിങ്ങൾക്ക് പേയ്‌മെന്‍റ് നടത്താവുന്നതാണ്.

Most Read Articles
Best Mobiles in India

English summary
Over the past couple of years, a lot of things have gone digital. You can pay mobile bills, recharge DTH, renew insurance policy online and more. You can even pay traffic e-challan online via Paytm or transport ministry website. Recently, Paytm added the ability to make traffic challan payments in Maharashtra.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X