ആപ്പിള്‍ ഐഫോണില്‍ എങ്ങനെ റിലയന്‍സ് 4ജി സിം ഉപയോഗിക്കും?
ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് റിലയന്‍ഡസ് ജിയോ സിം ഉപയോഗിക്കാന്‍ വളരെ എളുപ്പമാണ്. എന്നാല്‍ ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് റിലയന്‍സ് ജിയോ സിം ഉപയോഗിക്കാന്‍ സലാധിക്കുമോ എന്നത് വലിയ ഒരു സംശയമാണ്. സാധിക്കും എങ്കില്‍ അത് എങ്ങനെയാണ്?
റിലയന്‍സ് ജിയോ സിം ഇപ്പോള്‍ മിക്കവാറും എല്ലാ 4ജി ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കള്‍ക്കും ലഭിച്ചു. എങ്ങനെ സിം കാര്‍ഡ് എടുക്കാമെന്ന് ഞങ്ങള്‍ ഇതിനു മുന്‍പത്തെ ലേഖനത്തില്‍ പറഞ്ഞിരുന്നു.

എന്നാല്‍ ഞങ്ങള്‍ നിങ്ങള്‍ക്കായി, എങ്ങനെ ഐഫോണില്‍ റിലയന്‍സ് ജിയോ സിം എടുക്കാമെന്നു പറയാം. ആപ്പിള്‍ ഐഫോണ്‍ 6എസ് പ്ലസ്, ആപ്പിള്‍ ഐഫോണ്‍ 6എസ്, ആപ്പിള്‍ ഐഫോണ്‍ 6, ആപ്പിള്‍ ഐഫോണ്‍ 6 പ്ലസ്, ഐഫോണ്‍ SE എന്നീ ഐഫോണുകളിലാണ് റിലയന്‍സ് ജിയോ സിം ഉപയോഗിക്കാന്‍ സാധിക്കുന്നത്.
ഈ പറഞ്ഞ ഏതെങ്കിലും ഫോണ്‍ നിങ്ങള്‍ക്ക് ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഈ ഘട്ടങ്ങളിലൂടെ റിലയന്‍സ് ജിയോ സിം ഉപയോഗിക്കാം.

#1
ആദ്യം നിങ്ങള്‍ മൈജിയോ ആപ്പ് (MyJioApp) ആപ്പിള്‍ ഐട്യൂണില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുക.

#2
അതിനു ശേഷം MyJioApp തുറന്ന് ഹോം സ്‌ക്രീനില്‍ കാണുന്ന 'Get Jio sim' എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

#3
ഈ ആപ്സ്സ് മൂന്നു മാസം വാലിഡിറ്റിയുളല യുണിക്യൂ കൂപ്പണ്‍ കോഡും ബാര്‍കോഡും നല്‍കുന്നതാണ്.

#4
അതിനു ശേഷം നിങ്ങള്‍ക്ക് അടുത്തുളള റിലയന്‍സ് ഡിജിറ്റല്‍ അല്ലെങ്കില്‍ DX മിനി സ്‌റ്റോറില്‍ പോയി ഫ്രീ റിലയന്‍സ് ജിയോ സിം ചോദിക്കാവുന്നതാണ്.

#5
ആ സമയം അഡ്രസ്സ് പ്രൂഫ്, തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നീ എല്ലാ ഡോക്യുമെന്റുകളും കൊണ്ടു പോകേണ്ടതാണ്.

#6
നിങ്ങള്‍ക്ക് ജിയോ 4ജി സിം ലഭിച്ചതിനു ശേഷം, നിങ്ങള്‍ ജിയോ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത അതേ ഐഫോണില്‍ ജിയോ സിം ഇടേണ്ടതാണ്.

#7
അതിനു ശേഷം 1977 എന്ന നമ്പറില്‍ വിളിച്ച് ജിയോ 4ജി സിം ആക്ടിവേറ്റ് ചെയ്യുക.

#8
സിം ആക്ടിവേറ്റ് ആയതിനു ശേഷം, 'MyJioApp' എന്നതിലേയ്ക്കു പോയി ജിയോ 4ജി പ്രിവ്യൂ ഓഫറിലേയ്ക്ക് മൂന്നു മാസത്തേയ്ക്ക് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.


Click it and Unblock the Notifications