ഫേസ്ബുക്ക് വൈറസ്സുകളെ എങ്ങനെ നീക്കം ചെയ്യാം?

Written By:

ഫേസ്ബുക്ക് എന്നത് ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയയാണ്. അതില്‍ തന്നെ ജീവിക്കുന്ന പലരേയും നമ്മുടെ ചുറ്റും കാണാം.

എന്നാല്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നവര്‍ക്ക് ഭീക്ഷണിയിയി വീണ്ടും വീഡിയോ വൈറസുകള്‍ വന്നിരിക്കുന്നു. ആദ്യമായി നിങ്ങളുടെ എഫ്ബി സുഹൃത്തിന്റെ ഫോട്ടോ അടങ്ങുന്ന ഒരു സന്ദേശം നിങ്ങളുടെ ടൈംലൈനില്‍ പ്രത്യക്ഷപ്പെടും.

16 രൂപയ്ക്ക് 60 എംപി ഡാറ്റയുമായി ബിഎസ്എന്‍എല്‍!

അതിനോടൊപ്പം നിരനധി ലിങ്കുകളും ഉണ്ടാകും. വീഡിയോയിലോ ലിങ്കിലോ ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ പേരിലും ഇത്തരം സ്പാം സന്ദേശങ്ങള്‍ പരക്കും. മെസേജിങ്ങ് സന്ദേശങ്ങളായും ഇത്തരം സ്പാം വീഡിയോ സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ട്.

ഫേസ്ബുക്ക് വൈറസ്സുകളെ എങ്ങനെ നീക്കം ചെയ്യാം?

നിങ്ങളുടെ സുഹൃത്തിന്റെ സ്‌പെഷ്യല്‍ വീഡിയോ ആണെന്നു പറഞ്ഞാണ് ലിങ്ക് ന്യൂസ് ഫീഡിലോ സന്ദേശമായോ എത്തുന്നത്. ആ ലിങ്കില്‍ നാം ക്ലിക്ക് ചെയ്താല്‍ അതോടെ നിങ്ങളുടെ കമ്പ്യൂട്ടറിലേയ്‌ക്കോ മൊബൈലിലേയ്‌ക്കോ സ്പാം ലിങ്ക് വഴിയുളള വൈറസോ മാല്‍വെയറോ കയറിയിട്ടുണ്ടാകും.

BSNL ഞെട്ടിക്കുന്നു: അതേ വിലയില്‍ നാല് പുതിയ ഡബിള്‍ ഡാറ്റ ഓഫറുകള്‍!

പിന്നെ നിങ്ങളുടെ എഫ്ബി പ്രൊഫൈലില്‍ നിന്നായിരിക്കും സുഹൃത്തുക്കള്‍ക്ക് ഇതേ രീതിയിലുളള മെസേകുകള്‍ പോകുന്നത്. ഇങ്ങനെ ഒരു ഗാഡ്ജറ്റില്‍ നിന്നും മറ്റൊരു ഗാഡ്ജറ്റിലേയ്ക്ക് ഈ എഫ്ബി വൈറസ്സുകള്‍ പരക്കുന്നു.

ഫേസ്ബുക്ക് ചാറ്റിലെ ലാസ്റ്റ് സീന്‍ എങ്ങനെ മറയ്ക്കാം?

ഫേസ്ബുക്കിലെ വീഡിയോ വൈറസ് എങ്ങനെ നീക്കം ചെയ്യാമെന്നുളളതിനു കുറച്ചു ട്രിക്സ്സുകള്‍ ഇവിടെ പറയാം....

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

ഫേസ്ബുക്കിന്റെ വലതു വശത്ത് മുകളിലായി കാണുന്ന ഡ്രോപ് ഡൗണ്‍ ഐക്കണില്‍ ക്ലിക്ക് ചെയ്താല്‍ ആക്ടിവിറ്റി ലോഗിന്‍ എന്ന ഓപ്ഷന്‍ കാണാവുന്നതാണ്. ഫേസ്ബുക്കില്‍ നിങ്ങള്‍ ചെയ്യുന്ന എല്ലാ പ്രവര്‍ത്തനങ്ങളും ഈ ലോഗിനില്‍ ഉണ്ടാകും. അവ പരിശോധിച്ച് നിങ്ങള്‍ ചെയ്തിട്ടില്ലാത്ത ഏതെങ്കിലും ആക്ടിവിറ്റി ആതിലുണ്ടോ എന്ന് പരിശോധിക്കുക. ഉണ്ടെങ്കില്‍ അത് നീക്കം ചെയ്യുക.

#2

ആക്ടിവിറ്റി ലോഗിന്‍ നോക്കിയാല്‍ സ്പാം ലിങ്കിനൊപ്പം നിങ്ങളുടെ സുഹൃത്തുക്കളെ ടാഗ് ചെയ്തതായി കാണാം, എത് എഡിറ്റ് ചെയ്ത് നീക്കാവുന്നതാണ്.

#3

ഫേസ്ബുക്കിന്റെ വലതു വശത്ത് മുകളിലായി കാണുന്ന ഡ്രാപ്പ് ഡൗണ്‍ ഐക്കണില്‍ സെറ്റിംഗ് ഓപ്ഷനിലെ ഇടതു വശത്ത് ആപ്സ്സ് എന്നൊരു ഓപ്ഷന്‍ കാണാം. നിങ്ങള്‍ പോലും അറിയാതെ എഫ്ബി അക്കൗണ്ടില്‍ കയറിപ്പറ്റിയ ഒട്ടേറെ ആപ്ലിക്കേഷനുകള്‍ അവിടെ ഒളിച്ചിരിക്കുന്നുണ്ടാകും. ആവശ്യമില്ലാത്തവ നീക്കം ചെയ്യുക.

#4

ഫേസ്ബുക്കില്‍ ലോഗിന്‍ ചെയ്യാനായി നിങ്ങള്‍ കയറുന്ന സിസ്റ്റത്തിന്റേയോ, മൊബൈലിന്റേയോ, ബ്രൗസറിലെ ഹിസ്റ്ററിയും, കാഷെയും കുക്കിസും ക്ലിയര്‍ ചെയ്യുക.

#5

എന്റെ പേരില്‍ വരുന്ന വീഡിയോ ലിങ്ക് ക്ലിക്ക് ചെയ്യല്ലേ, അത് വൈറസ്സാണ് എന്ന പേരില്‍ ഒരു സ്റ്റാറ്റ് ഇടുന്നതും നല്ലതാണ്.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ഡാറ്റ നഷ്ടപ്പെടുത്താതെ എങ്ങനെ വാട്ട്‌സാപ്പ് വഴി ചാറ്റ് ചെയ്യാം?

ഈ ദീപാവലിയില്‍ വിപണിയില്‍ ഇറങ്ങാന്‍ പോകുന്ന അടിപൊളി സ്മാര്‍ട്ട്‌ഫോണുകള്‍!

ഫേസ്ബുക്ക്‌

ഗിസ്‌ബോട്ട് മലയാളം ഫേസ്ബുക്ക്‌

ഗിസ്‌ബോട്ട് മലയാളം

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വാട്ട്‌സാപ്പ് വഴി എങ്ങനെ രഹസ്യ സന്ദേശങ്ങള്‍ അയയ്ക്കാം!

English summary
Facebook virus is a term which has been actively used by Internet community since 2014. It has mostly been mentioned while trying to describe severe issues on this social network.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot