മൊബാലില്‍ നിന്ന് ലാപ്‌ടോപില്‍ ഇന്റര്‍നെറ്റ് എങ്ങനെ ഉപയോഗിക്കും...!

ഇക്കാലത്ത് എല്ലാവരും മൊബൈലില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ കുറച്ച് ജോലികള്‍ ലാപ്‌ടോപില്‍ മാത്രം ചെയ്താല്‍ ശരിയാവുന്നതുണ്ട്. ഉദാഹരണത്തിന് നിങ്ങള്‍ എഴുതാന്‍ താല്‍പ്പര്യമുളള ആളാണെങ്കില്‍ അതിന് ലാപ്‌ടോപ് ഉപയോഗിക്കുന്നത് തന്നെയാണ് നല്ലത്. ഈ സാഹചര്യതത്തില്‍ ലാപ്‌ടോപില്‍ ഇന്റര്‍നെറ്റ് ഉപയാഗിക്കുന്നതിന് മറ്റൊരു ഡോഗിളോ, ഇന്റര്‍നെറ്റ് കണക്ഷനോ എടുക്കേണ്ട യാതൊരു ആവശ്യവുമില്ല. കാരണം നിങ്ങള്‍ക്ക് വേണമെങ്കില്‍ മൊബൈലില്‍ നിന്ന് ലാപ്‌ടോപില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാവുന്നതാണ്. ഇതിനായി നിങ്ങളുടെ മൊബൈലില്‍ ഇന്റര്‍നെറ്റ് പാക്ക് ഉണ്ടായിരിക്കണമെന്ന് മാത്രം.

വായിക്കൂ: വിരുതന്മാരെ ഫേസ്ബുക്കില്‍ ബ്ലോക്ക് ചെയ്യാന്‍...!

മൊബൈലില്‍ നിന്ന് ലാപ്‌ടോപില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ രണ്ട് രീതിയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ പറ്റും. ടിയറിംഗിന്റെ സഹായത്തോടെയും ഹോട്ട് സ്‌പോട്ടിന്റെ സഹായത്തോടെയുമാണിത്, നിങ്ങളുടെ മൊബെലില്‍ ഏത് സവിശേഷതയാണുളളത് അത് അനുസരിച്ച് നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാവുന്നതാണ്. അതേസമയം, ടിയറിംഗ് പ്രവര്‍ത്തിപ്പിക്കാന്‍ നിങ്ങള്‍ക്ക് സാധാരണ ഫോണിലും സാധിക്കും പക്ഷെ അതില്‍ ഡാറ്റാ കേബിളോ, ബ്ലുടൂത്തോ ഉണ്ടായിരിക്കണമെന്ന് മാത്രം. ഹോട്ട് സ്‌പോട്ടിന്റെ സവിശേഷത ഇന്ന് എല്ലാ സ്മാര്‍ട്ട്‌ഫോണിലും കൊടുത്തിട്ടുണ്ട്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ടിയറിംഗിന്റെ ഉളളില്‍ നിങ്ങള്‍ക്ക് രണ്ട് തരത്തിലുളള ഓപ്ഷന്‍ കാണാന്‍ സാധിക്കും. ആദ്യത്തേത് ബ്ലുടൂത്തിന്റെയും രണ്ടാമത്തേത് യുഎസ്ബി കേബിളിന്റെതുമാണ്. വേണമെങ്കില്‍ ബ്ലുടൂത്ത് വഴി നിങ്ങളുടെ മൊബെലില്‍ നിന്ന് ഇന്റര്‍നെറ്റ് പ്രവര്‍ത്തിപ്പിക്കാം, അല്ലെങ്കില്‍ ഡാറ്റാ കേബിളിനെ നിങ്ങളുടെ ലാപ്‌ടോപില്‍ കണക്ട് ചെയ്ത് ഇന്റര്‍നെറ്റ് ഉപയോഗിക്കാം.

 

ഇത് കൂടാതെ രണ്ടാമത്തെ ഓപ്ഷനില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മൊബൈലിന്റെ ബ്ലുടൂത്ത് ഓണ്‍ ആക്കി ലാപ്‌ടോപിന്റെ ബ്ലുടൂത്തിനൊപ്പെം പെയര്‍ ചെയ്യുക. ഇതിനായി മൊബൈലിന്റെ സെറ്റിംഗില്‍ പോയി പെയര്‍ ഡിവൈസ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത്, നിങ്ങളുടെ ലാപ്‌ടോപിനെ ഫോണുമായി ചേര്‍ത്ത് ഇന്റര്‍നെറ്റ് ഉപയോഗിക്കാവുന്നതാണ്.

 

ഡാറ്റാ കേബിളിലൂടെ പിസി അല്ലെങ്കില്‍ ലാപ്‌ടോപില്‍ ഇന്റര്‍നെറ്റ് പ്രവര്‍ത്തിപ്പിക്കുന്നതിനായി ഫോണില്‍ ഡാറ്റാ കേബിള്‍ കണക്ട് ചെയത് അതിനെ പിസിയുമായി ബന്ധിപ്പിക്കുക. ഇതിനായി നിങ്ങളുടെ പിസിയില്‍ പിസി സൂട് ഉണ്ടാകണം, ഇത്് നിങ്ങള്‍ക്ക് എവിടെ നിന്ന് വേണമെങ്കിലും ഫ്രീ ആയി ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഡാറ്റാ കേബിള്‍ കണക്ട് ചെയ്ത ശേഷം ലാപ്‌ടോപില്‍ നോക്കിയ പിസി സൂട്ട് തുറന്ന് ഇന്റര്‍നെറ്റ് വയ ഡാറ്റാ കേബിള്‍ ഓപ്ഷന്‍ സെലക്ട് ചെയ്യുക.

 

നിങ്ങള്‍ സ്മാര്‍ട്ട്‌ഫോണാണ് ഉപയോഗിക്കുന്നതെങ്കില്‍ അതില്‍ ഹോട്ട് സ്‌പോട്ടിന്റെ സഹായത്തോടെ രണ്ടോ അതിലധികമോ ലാപ്‌ടോപികളിലോ അല്ലെങ്കില്‍ ഡിവൈസുകളിലോ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ സാധിക്കും. ഇത് നിങ്ങളുടെ മൊബൈല്‍ ഡിവൈസിനെ വൈഫെ ഡിവൈസാക്കി മാറ്റുകയാണ്. നിങ്ങളുടെ മൊബൈലിന്റെ ഹോട്ട് സ്‌പോട്ട് ഓപ്ഷനില്‍ പോയി ഓണ്‍ ആക്കുക, എന്നിട്ട് നിങ്ങളുടെ ലാപ്‌ടോപിന്റെ വൈഫൈ ഓണ്‍ ആക്കണം. ഇതിനുശേഷം നിങ്ങള്‍ക്ക് മൊബൈല്‍ ഹോട്ട്‌സ്‌പോട്ടില്‍ നിന്ന് ലാപ്‌ടോപിനെ കണക്ട് ചെയ്യാവുന്നതാണ്. ഇതിനായി നിങ്ങള്‍ക്ക് നിങ്ങളുടെ മൊബൈലിന്റെ വൈഫൈ ഹോട്ട് സ്‌പോട്ട് പാസ്‌വേര്‍ഡ് സെറ്റ് ചെയ്യേണ്ടതുണ്ട്. ഇത് നിങ്ങള്‍ കണക്ട് ചെയ്യുന്ന സമയത്ത് ലാപ്‌ടോപില്‍ എന്‍ടര്‍ ചെയ്യുകയും വേണം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot