ഒരു ബിസിനസ്സിനായി ക്യൂആര്‍ കോഡ് എങ്ങനെ നിര്‍മ്മിക്കാം?
സ്മാര്‍ട്ട്‌ഫോണുകളുടെ ഈ കാലത്ത് പ്രചാരമേറി വന്ന ഒരു സംഗതിയാണ് ക്യൂആര്‍ കോഡുകള്‍. ഒരു സമയത്ത് ഏറെ പ്രചാരത്തില്‍ ഇരുന്ന ബാര്‍ കോഡുകളുടെ സ്ഥാനത്ത് ഇപ്പോള്‍ ക്യൂആര്‍ കോഡുകള്‍ ആണ്.
കട്ടി കൂടിയതും കുറഞ്ഞതുമായ ഒരു കൂട്ടം കറുത്ത വരകളുടെ ചെറിയ ഡാറ്റാ ലോകത്തു നിന്നു സമചതുര പ്രതലത്തില്‍ ചിന്നിച്ചിതറി കിടക്കുന്ന കറുപ്പ് കളൡളിലേക്ക് ക്യൂആര്‍ കോടുകളുടെ രൂപത്തില്‍ കോഡിന്റെ ലോകം വ്യാപിപ്പിക്കുന്നു. കുത്തനെയുളള സമാന്തര രേഖകളുടെ കട്ടി കൂട്ടിയും കുറച്ചും അവയ്ക്കിടയിലെ അകലം വ്യത്യാസപ്പെടുത്തിയും വിവരങ്ങള്‍ ആലേഖനം ചെയ്തിരിക്കുന്ന ബാര്‍ കോഡില്‍ നിന്നും പ്രത്യേകം പ്രകാശ രശ്മികളുടെ സഹായത്തിലാണ് ഡാറ്റ വേര്‍തിരിച്ചെടുക്കുന്നത്.

ഇത്തരം കോഡുകള്‍ 1-ഡി കോഡുകള്‍ അല്ലെങ്കില്‍ ഏകമാന കോഡുകളുടെ ഇനത്തില്‍ പെട്ടതാണ്. ബാര്‍ കോഡുകളേക്കാള്‍ കൂടുതല്‍ ഡാറ്റ ഉള്‍ക്കൊളളിക്കാന്‍ കഴിയുന്നവയാണ് മെട്രിക്‌സ് കോഡുകള്‍ അല്ലെങ്കില്‍ 2-ഡി കോഡുകള്‍ അല്ലെങ്കില്‍ ദ്വിമാന കോഡുകള്‍. മെട്രിക്‌സ് കോഡുകളെയാണ് ക്യൂആര്‍ കോഡ് എന്നു പറയുന്നത്.
പല പേയ്‌മെന്റുകളും നടത്താന്‍ ഇപ്പോള്‍ ക്യൂആര്‍ കോഡുകളാണ് ഉപയോഗിക്കുന്നത്. ഓഫ്‌ലൈനിലൂടേയും ക്യൂആര്‍ കോഡ് ചൈനയില്‍ ഉപയോഗിക്കാറുണ്ട്.
വെറും ഒരു മിനിറ്റിനുളളില്‍ തന്നെ ക്യൂആര്‍ കോഡ് സൃഷ്ടിക്കാം. ചെറിയ ബിസിനസ് ആവശ്യങ്ങള്‍ക്കായി നിങ്ങള്‍ക്കു തന്നെ ക്യൂആര്‍ കോഡ് സൃഷ്ടിക്കുകയും ചെയ്യാം. എന്നാല്‍ ഇത് വലിയൊരു മികച്ച കാര്യമാണ്.
എങ്ങനെ ഒരു ക്യൂആര്‍ കോഡ് സൃഷ്ടിക്കാം എന്നു നോക്കാം...

സ്റ്റെപ്പ് 1
ആദ്യം നിങ്ങള്‍ ഏറ്റവും മികച്ചൊരു ക്യൂആര്‍ ജനറേറ്റര്‍ കണ്ടെത്തുക.
ക്യൂആര്‍ കോഡ് ജനറേറ്റര്‍, Goqr, Webqr, Visualed, QRstuff എന്നത് ക്യൂആര്‍കോഡ് ജനറേറ്ററുകള്‍ ആണ്.

സ്റ്റെപ്പ്2
കോഡ് സൃഷ്ടിക്കുക, ഡിസൈന്‍ ചെയ്ത് ലിങ്ക് ചെയ്യുക. നിങ്ങളുടെ കസ്റ്റമര്‍ കാണാന്‍ ലിങ്കുകളായ ഫേസ്ബുക്ക്, യൂട്യൂബ്, ലിങ്കിടിന്‍, ഇന്‍സ്റ്റാഗ്രാം മറ്റു സേഷ്യല്‍ മീഡിയ ഔട്ട്‌ലെറ്റുകള്‍ ഉള്‍പ്പെടുന്ന ഏതൊരു URL-ലും ഇത് ലിങ്ക് ചെയ്യാവുന്നതാണ്.
സ്റ്റാറ്റിക്, ഡൈനാമിക് എന്ന രണ്ട് രീതിയില്‍ ക്യൂആര്‍ കോടുകള്‍ ഉണ്ട്. സ്റ്റാറ്റിക് ക്യൂആര്‍ കോഡില്‍ ഡാറ്റകള്‍ നിശ്ചയിച്ച് ഉറപ്പിച്ചതാണ്. എന്നാല്‍ ഡൈനാമിക്കില്‍ ഡാറ്റകള്‍ എപ്പോള്‍ വേണമെങ്കിലും തിരുത്താം.
ക്യൂആര്‍ കോഡില്‍ നിങ്ങള്‍ക്ക് നിറങ്ങള്‍, കമ്പനി ലോഗോ, അനിമേഷന്‍ എന്നിവ നിങ്ങളുടെ ഇഷ്ടാനുസരണം കൊടുക്കാം.

സ്റ്റെപ്പ് 3
ക്യൂആര്‍ കോഡ് പരിശോധിക്കുക. അത് പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തുക. സ്റ്റാറ്റിക് കോഡ് ഉപയോഗിച്ചാല്‍ നിങ്ങള്‍ക്ക് അത് എഡിറ്റ് ചെയ്യാന്‍ ആകില്ല.

സ്റ്റെപ്പ് 4
നിങ്ങളുടെ ക്യൂആര്‍ കോഡ് പ്രവര്‍ത്തനം ട്രാക്ക് ചെയ്യുക. നിങ്ങള്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന ക്യൂആര്‍ കോഡുകളുടെ പ്രവര്‍ത്തനത്തെ കുറിച്ച് വിശകലനം ചെയ്യുക. അവയില്‍ നിന്നും എത്ര മാത്രം ട്രാഫിക് വരുന്നുണ്ടെന്നും മനസ്സിലാക്കാം.

സ്റ്റെപ്പ് 5
നിങ്ങളുടെ ക്യൂആര്‍ കോഡ് എല്ലാവര്‍ക്കും ലഭ്യമാക്കുക. നിങ്ങള്‍ക്ക് ഒരു പ്രത്യേക് സ്‌കാനറോ ആപ്ലിക്കേഷനോ ആവശ്യമുണ്ടെങ്കില്‍ പിന്തുടരാനുളള ആളുകളുടെ എണ്ണവും പരിമിതപ്പെടുത്തും. അവരുടെ മൊബൈല്‍ ഉപയോഗിച്ചു തന്നെ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യാം.


Click it and Unblock the Notifications








