ബിഎസ്എന്‍എല്‍ പുതിയ അണ്‍ലിമിറ്റഡ് പ്ലാനുമായി!

Written By:

ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് (ബിഎസ്എന്‍എല്‍) പുതിയ അണ്‍ലിമിറ്റഡ് ഓഫറുമായി എത്തിയിരിക്കുന്നു. ബിഎസ്എന്‍എല്‍ ഉള്‍പ്പെടെ പല ടെലികോം കമ്പനികളും അണ്‍ലിമിറ്റഡ് ഡാറ്റ/ കോള്‍ ഓഫറുകള്‍ കൊണ്ടു വരുന്നുണ്ട്.

ഈ സ്മാര്‍ട്ട്‌ഫോണുകള്‍ക്കും ടാബ്ലറ്റുകള്‍ക്കും ഓറിയോ അപ്‌ഡേറ്റ് ലഭിക്കില്ല!

ബിഎസ്എന്‍എല്‍ പുതിയ അണ്‍ലിമിറ്റഡ് പ്ലാനുമായി!

അണ്‍ലിമിറ്റഡ് പ്ലാനുകള്‍ ഉള്‍പ്പെടെ പല പ്രമോഷണല്‍ പ്ലാനുകളും ബിഎസ്എന്‍എല്‍ നല്‍കുന്നു.

ബിഎസ്എന്‍എല്‍ന്റെ പുതിയ പ്ലാനും മറ്റു ടെലികോം കമ്പനികളുടെ പ്ലാനും നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ബിഎസ്എന്‍എല്‍ പുതിയ പ്ലാന്‍

ബിഎസ്എന്‍എല്‍ന്റെ പുതിയ ഓഫറില്‍ 298 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ ലോക്കല്‍, എസ്റ്റിഡി ഉള്‍പ്പെടെ അണ്‍ലിമിറ്റഡ് വോയിസ് കോള്‍ നിങ്ങള്‍ക്കു ലഭിക്കും. ഇതിന്റെ വാലിഡിറ്റി 28 ദിവസമാണ്. വോയിസ് കോളിന് FUP ലിമിറ്റ് ഇല്ല, എന്നാല്‍ ഡാറ്റയ്ക്ക് FUP ലിമിറ്റ് ഉണ്ട്. 56 ദിവസമാണ് ഈ ഓഫര്‍ വാലിഡിറ്റി.

ഇത് പ്രമോഷണല്‍ പ്ലാന്‍ ആണ്!

ബിഎസ്എന്‍എല്‍ന്റെ ഈ ഓഫര്‍ ഒരു പ്രമോഷണല്‍ പ്ലാന്‍ ആണ്. അതായത് ഈ ഓഫര്‍ നിങ്ങള്‍ ആദ്യത്തെ റീച്ചാര്‍ജ്ജില്‍ മാത്രമാണ് ലഭിക്കുന്നത്. ഈ പ്ലാന്‍ ജിയോയുടെ 349 രൂപയുടേയും എയര്‍ടെല്ലിന്റെ 399 രൂപയുടേയും പ്ലാനിനെ വെല്ലുമോ? നമുക്ക് നോക്കാം.

എയര്‍ടെല്‍ 399 പ്ലാന്‍

പുതിയ ഉപഭോക്താക്കളെ എയര്‍ടെല്‍ നെറ്റ്‌വര്‍ക്കിലേക്ക് ആകര്‍ഷിക്കാന്‍ വേണ്ടിയാണ് 399 രൂപയുടെ പ്ലാന്‍. ഇതില്‍ 1ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് വോയിസ് കോള്‍, FUP ലിമിറ്റ് 300 മിനിറ്റ്‌സ് പ്രതി ദിനം എന്നിവയാണ് ഈ പ്ലാന്‍ ഓഫര്‍, വാലിഡിറ്റി 84 ദിവസവുമാണ്.

ജിയോ 349 പ്ലാന്‍

ജിയോയുെട ഈ പ്ലാനില്‍ ആദ്യം 28 ദിവസമായിരുന്നു വാലിഡിറ്റി, എന്നാല്‍ ഇപ്പോള്‍ 56 ദിവസമാക്കി വര്‍ദ്ധിപ്പിച്ചിരിക്കുന്നു. ഇതില്‍ 20 ജിബി ഡാറ്റ വരെ ലഭിക്കുന്നു.

ജിയോഫോണ്‍ ട്രാക്കിങ്ങ്: നിങ്ങളുടെ ജിയോ ഫോണ്‍ ഇപ്പോള്‍ എവിടെ?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The state-owned telecom operator Bharat Sanchar Nigam Limited(BSNL) has rolled out a new Rs 298 plan.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot