സിം വേരിഫിക്കേഷന്‍ ഇല്ലാതെ വാട്ട്‌സാപ്പ് അക്കൗണ്ട് എങ്ങനെ തുറക്കാം?

Written By:

വാട്ട്‌സാപ്പ് അക്കൗണ്ട് എന്ന മെസേജിങ്ങ് സേവനം ദിനം പ്രതി പുതിയ സവിശേഷതകളുമായി എത്തുകയാണ്. നമ്മള്‍ ഒരു ഫോണില്‍ തന്നെ പല വാട്ട്‌സാപ്പ് അക്കൗണ്ടും തുറക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ ഒരേ നമ്പറില്‍ രണ്ടു വാട്ട്‌സാപ്പ് അക്കൗണ്ടുകളും ഒരു ഫോണില്‍ തുറക്കാനും സാധിക്കില്ല.

ജിയോ ഇഫക്ട്: എയര്‍ടെല്‍ അണ്‍ലിമിറ്റഡ് 4ജി ഡാറ്റ 1 രൂപയ്ക്ക്!

സിം വേരിഫിക്കേഷന്‍ ഇല്ലാതെ വാട്ട്‌സാപ്പ് അക്കൗണ്ട് എങ്ങനെ തുറക്കാം?

പക്ഷേ കുറച്ചു ട്രിക്‌സിലൂടെ ഒരു ഫോണില്‍ പല വാട്ട്‌സാപ്പ് അക്കൗണ്ടുകളും തുറക്കാം.

ഇന്നത്തെ ഗിസ്‌ബോട്ട് ലേഖനത്തില്‍ പുതിയൊരു ട്രിക്സ്സുമായാണ് ഞങ്ങള്‍ എത്തിയിരുക്കുന്നത്. സിം വേരിഫിക്കേഷന്‍ ഇല്ലാതെ വാട്ട്‌സാപ്പ് അക്കൗണ്ട് എങ്ങനെ ഉപയോഗിക്കാമെന്നു നോക്കാം.

7,000 രൂപയില്‍ താഴെ: ജിയോ പിന്തുണയ്ക്കുന്ന 4ജി ഫോണുകള്‍!

ഈ ഒരു ട്രിക്ക് ചെയ്യണമെങ്കില്‍ നിങ്ങള്‍ ആപ്സ്സുകള്‍ ഇന്‍സ്‌റ്റോള്‍ ചെയ്യുകയും കൂടാതെ മൊബൈല്‍ നമ്പര്‍ ഇല്ലാത്ത വാട്ട്‌സാപ്പ് മെസഞ്ചര്‍ ഇന്‍സ്‌റ്റോള്‍ ചെയ്യുകയും വേണം.

മറ്റുളളവരുടെ ഫോണ്‍ നമുക്ക് എങ്ങനെ ട്രാക്ക് ചെയ്യാം?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആദ്യത്തെ രീതി : ടെക്‌സ്റ്റ്‌നൗ ആപ്പ് ഉപയോഗിക്കുക (Textnow App)

1. ആദ്യം ടെക്‌സ്റ്റ്‌നൗ ആപ്പ് നിങ്ങളുടെ ആന്‍ഡ്രോയിഡ്, ഐഫോണ്‍, വിന്‍ഡോസ് ഫോണ്‍ ഏതിലെങ്കിലും ഒന്നില്‍ ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ടെക്‌സ്റ്റ്‌നൈൗ നമ്പര്‍ (Textnow Number) ലഭിക്കുന്നതാണ്. ഈ നമ്പര്‍ ഉപയോഗിച്ച് സിം വേരിഫിക്കേഷന്‍ ഇല്ലാതെ വാട്ട്‌സാപ്പ് ഇന്‍സ്റ്റോള്‍ ചെയ്യാം.

2. വാട്ട്‌സാപ്പ് അക്കൗണ്ട് ക്രമീകരിക്കുമ്പോള്‍ വേരിഫിക്കേഷനു വേണ്ടി ടെക്‌സ്റ്റ്‌നൗ നമ്പര്‍ നല്‍കുക.

3. അഞ്ച് മിനിറ്റ് കാത്ത് നല്‍ക്കുക, വാട്ട്‌സാപ്പ് നമ്പര്‍ വേരിഫിക്കേഷന്‍ വന്നില്ലെങ്കില്‍ 'Call Me' എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് കോള്‍ ചെയ്യുക.

4. ഉപയോക്താവിന് അതിനു ശേഷം വേരിഫിക്കേഷന്‍ കോഡ് ലഭിക്കുകയും ഇത് വാട്ട്‌സാപ്പ് നമ്പറായി ഉപയോഗിക്കുകയും ചെയ്യാം.

ഇത് ആന്‍ഡ്രോയിഡ്, ഐഒഎസ്, വിന്‍ഡോസ് മൊബൈല്‍ ഉപയോക്താക്കള്‍ക്കു വേണ്ടിയാണ്.

 

രണ്ടാമത്തെ രീതി : ഫെയ്ക്ക്-എ-മെസേജ് ആപ്പ് (Fake-a-message app) ഉപയോഗിക്കാം

1. ഫെയിക്ക് മെസഞ്ചര്‍ ആപ്പ് ആയ Fake-a-message App നിങ്ങളുടെ ഐഫോണില്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്‌റ്റോള്‍ ചെയ്യുക.

2. അതിനു ശേഷം നിങ്ങളുടെ ഫോണില്‍ നിന്നും ഈമെയില്‍ ഐഡി +447900347295 എന്ന നമ്പറിലേയ്ക്ക് അയയ്ക്കുക.

3. അപ്പോള്‍ നിങ്ങള്‍ക്ക് വേരിഫിക്കേഷന്‍ കോഡ് ലഭിക്കുകയും അത് ഉപയോഗിച്ച് വാട്ട്‌സാപ്പ് അക്കൗണ്ട് തുറക്കുകയും ചെയ്യാം.

 

മൂന്നാമത്തെ രീതി : സ്പൂഫ് ടെക്സ്റ്റ് ആപ്പ് ഉപയാഗിക്കാം (Spoof Text App)

1. സ്പൂഫ് ടെക്സ്റ്റ് ആപ്പ് നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണില്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്‌റ്റോള്‍ ചെയ്യുക, വാട്ട്‌സാപ്പ് സിം ഇല്ലാതെ വേരിഫിക്കേഷനു വേണ്ടി.

2. അതിനു ശേഷം നിങ്ങളുടെ ഫോണില്‍ നിന്നും ഈമെയില്‍ അഡ്രസ്സ് +447900347295 എന്ന നമ്പറിലേയ്ക്ക് അയയ്ക്കുക.

3. അതിനു ശേഷം നിങ്ങള്‍ക്ക് ഒരു വേഗിഫിക്കേഷന്‍ കോഡ് ലഭിക്കുകയും, അത് വാട്ട്‌സാപ്പ് അക്കൗണ്ട് തുറക്കാനായി ഉപയോഗിക്കുകയും ചെയ്യാം.

 

നാലാമത്തെ രീതി : മൊബൈല്‍ നമ്പര്‍ ഇല്ല എങ്കില്‍

1. മൊബൈല്‍ നമ്പര്‍ ഇല്ലെങ്കില്‍ ലാന്‍ഡ്‌ലൈന്‍ നമ്പര്‍ വേരിഫിക്കേഷനായി ഉപയോഗിക്കാം.

2. നമ്പര്‍ നല്‍കിയതിനു ശേഷം വേരിഫിക്കേഷനു വേണ്ടി എസ്എംഎസ് വരുന്നതായിരിക്കും. എസ്എംഎസ് അഭ്യര്‍ത്ഥന നിരസിക്കുകയും 'Call Me' എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് കോള്‍ ചെയ്യുക.

3. അതിനു ശേഷം നിങ്ങള്‍ക്ക് ഒരു വേരിഫിക്കേഷന്‍ നമ്പര്‍ ലഭിക്കുന്നു. ഈ നമ്പര്‍ എന്റര്‍ ചെയ്ത് വാട്ട്‌സാപ്പ് അക്കൗണ്ട് തുറക്കാവുന്നതാണ്.

 

അഞ്ചാമത്തെ മാര്‍ഗ്ഗം

ഇത് ചെയ്യുമ്പോള്‍ നിങ്ങള്‍ വളരെ ഏറെ ശ്രദ്ധിക്കണം.

1. നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിലെ വാട്ട്‌സാപ്പ് അക്കൗണ്ട് ഡിലീറ്റ് അല്ലെങ്കില്‍ അണ്‍ഇന്‍സ്റ്റോള്‍ ചെയ്യുക.

2. വാട്ട്‌സാപ്പ് എപികെ (Whatsapp APK) ഏറ്റവും പുതിയ പതിപ്പ് ഡൗണ്‍ലോഡ് ചെയ്യുക.

3. വാട്ട്‌സാപ്പ് ഇന്‍സ്‌റ്റോള്‍ ചെയ്ത് 'Agree and Continue' ചെയ്ത ഉടന്‍ തന്നെ നിങ്ങളുടെ ഫോണ്‍ എറോപ്ലേന്‍ മോഡില്‍ ആക്കുക.

4. അതിനു ശേഷം ഈമെയില്‍ ആഡ്രസ്സ് ഉപയോഗിച്ച് വാട്ട്‌സാപ്പ് ആക്ടിവേറ്റ് ചെയ്യാന്‍ ചോദിക്കും.

5. അതില്‍ ക്ലിക്ക് ചെയ്ത് ഉടന്‍ തന്നെ കാന്‍സല്‍ ചെയ്യുക. അങ്ങനെ നിങ്ങള്‍ക്ക് വേരിഫിക്കേഷന്‍ നമ്പര്‍ ലഭിക്കുന്നതാണ്. ഈ നമ്പര്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് വാട്ട്‌സാപ്പ് അക്കൗണ്ട് തുറക്കാം..

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആന്‍ഡ്രോയിഡ് ഫോണില്‍ വാട്ട്‌സാപ്പ് ഡിപി ക്രോപ്പ് ചെയ്യാതെ എങ്ങനെ ഇടാം?

English summary
To use WhatsApp without number verification, the user needs to install some fake apps and is required to be extremely proactive while executing the below methods to install WhatsApp messenger without a mobile number.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot