റിലയന്‍സ് ജിയോ ക്യാഷ് ബാക്ക് ഓഫര്‍! വേഗമാകട്ടേ!

Written By:

റിലയന്‍സ് ജിയോ ഇപ്പോള്‍ അണ്‍ലിമിറ്റഡ് ഓഫറുകള്‍ മാത്രമല്ല നല്‍കുന്നത്. പല രീതിയില്‍ ക്യാഷ് ബാക്ക് ഓഫറുകളും നല്‍കുന്നുണ്ട്. അതായത് ജിയോ വരിക്കാര്‍ക്ക് ഇപ്പോള്‍ നിങ്ങളുടെ ജിയോ റീച്ചാര്‍ജ്ജുകളില്‍ ഡിസക്കൗണ്ട് ലഭിക്കുന്നു. ഇപ്പോള്‍ പല ഈ-വാലറ്റ് വഴി റിലയന്‍സ് ജിയോ റീച്ചാര്‍ജ്ജ് ചെയ്താല്‍ ക്യാഷ് ബാക്ക് ഓഫറും നല്‍കുന്നുണ്ട്.

നിങ്ങളുടെ ഫോണുകള്‍ വാങ്ങാനും വില്‍ക്കാനുമുളള ഓണ്‍ലൈന്‍ വെബ്‌സൈറ്റുകള്‍!

റിലയന്‍സ് ജിയോ ക്യാഷ് ബാക്ക് ഓഫര്‍! വേഗമാകട്ടേ!

എല്ലാ 300 രൂപയ്ക്കു മുകളിലുളള റീച്ചാര്‍ജ്ജുകളിലാണ് ക്യാഷ്ബാക്ക് ഓഫര്‍ നല്‍കുന്നത്.

'ധന്‍ ധനാ ധന്‍' ഓഫറിന്റെ കീഴില്‍ രണ്ട് പ്ലാനുകളാണ് ജിയോ ജൂലൈയില്‍ നല്‍കിയിരുന്നത്. 399 രൂപ 349 രൂപ എന്നിങ്ങനെ. പുതിയ 399 രൂപയുടെ പ്ലാനില്‍ 1ജിബി ഡാറ്റ പ്രതി ദിനവും 84 ദിവസത്തെ വാലിഡിറ്റിയുമാണ്. എന്നാല്‍ 349 രൂപയുടെ പ്ലാനില്‍ 20ജിബി ഡാറ്റ 56 ദിവസത്തെ വാലിഡിറ്റിയും. ഈ പ്ലാനില്‍ പ്രതിദിനം FUP ലിമിറ്റ് ഇല്ല.

ബിഎസ്എന്‍എല്‍ പുതിയ ഡബിള്‍ ഡാറ്റ ഓഫര്‍, ടോക്‌ടൈം, ഡാറ്റ പാക്ക്: വന്‍ ഓഫറുകള്‍!

എന്നാല്‍ നാലു വിധത്തില്‍ ജിയോ നമ്പര്‍ റീച്ചാര്‍ജ്ജ് ചെയ്താല്‍ നിങ്ങള്‍ക്ക് ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കും. അത് ഏതൊക്കെയാണ് എങ്ങനെയാണ് ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കുന്നത് എന്നുളളതു നോക്കാം...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

76 രൂപ പേറ്റിഎം ക്യാഷ്ബാക്ക് ഓഫര്‍

ഡിജിറ്റല്‍ പേയ്‌മെന്റ് സര്‍വ്വീസ് പ്രൊവൈഡര്‍ പേറ്റിഎം, 76 രൂപ ക്യാഷ്ബാക്ക് ഓഫര്‍ നല്‍കുന്നു, അതും 300 രൂപയ്ക്ക് മുകളില്‍ റീച്ചാര്‍ജ്ജ് ചെയ്യുമ്പോള്‍. അതിനായി ഉപഭോക്താക്കള്‍ പ്രോമോ കോഡ് 'PAYTMJIO' ഉപയോഗിക്കേണ്ടതാണ്. 24 മണിക്കൂറിനുളളില്‍ തന്നെ 76 രൂപ നിങ്ങളുടെ അക്കൗണ്ടില്‍ ക്രഡിറ്റ് ആകുന്നതുമാണ്.

99 രൂപ ക്യാഷ്ബാക്ക് ഓഫര്‍: ആമസോണ്‍ പേ

ആദ്യത്തെ ജിയോ റീച്ചാര്‍ജ്ജില്‍ ആമസോണ്‍ പേ ഉപഭോക്താക്കള്‍ക്ക് 99 രൂപ ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കുന്നു. ഈ ഓഫര്‍ 309 രൂപയ്ക്കും അതിനു മുകളിലുളള റീച്ചാര്‍ജ്ജില്‍ മാത്രമാണ് ലഭിക്കുന്നത്. ഓഗസ്റ്റ് 14 മുതല്‍ 19 വരെയാണ് ഈ ഓഫര്‍. ഇതിനോടൊപ്പം തന്ന എല്ലാ മൊബൈല്‍ റീച്ചാര്‍ജ്ജുകളിലും 20 രൂപ ക്യാഷ്ബാക്ക് ഓഫറും നല്‍കുന്നു.

ഓഗസ്റ്റ് 21ന് ഷവോമിയുടെ പുതിയ ആന്‍ഡ്രോയിഡ് ഫോണ്‍ എത്തുന്നു!

75 രൂപ ക്യാഷ്ബാക്ക് ഓഫര്‍: ഫോണ്‍പീ

ഫ്‌ളിപ്കാര്‍ട്ട് ഉടമസ്ഥതയിലുളള മൊബൈല്‍ വാലറ്റായ ഫോണ്‍പീയും റിലയന്‍സ് ജിയോ റീച്ചാര്‍ജ്ജില്‍ 75 രൂപ ക്യാഷ്ബാക്ക് ഓഫര്‍ നല്‍കുന്നു. ഓഗസ്റ്റ് 14 മുതല്‍ 21 വരെയാണ് ഓഫര്‍ വാലിഡിറ്റി. അതും 309 രൂപയ്ക്കും അതിനു മുകളിലെ റീച്ചാര്‍ജ്ജിലും. ഫോണ്‍പീ അക്കൗണ്ടില്‍ ക്യാഷ്ബാക്ക് ക്രഡിറ്റ് ആകുന്നതാണ്.

മൊബിക്വിക് (MobiKwik) ക്യാഷ്ബാക്ക് ഓഫര്‍

ഈ-വാലറ്റ് ഉപയോഗിച്ച് റിലയന്‍സ് ജിയോ ഉപഭോക്താക്കള്‍ റീച്ചാര്‍ജ്ജ് ചെയ്യുകയാണെങ്കില്‍ 59 രൂപ ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കുന്നു മൊബിക്വിക് ഉപഭോക്താക്കള്‍ക്ക്. 399 രൂപ പ്ലാനില്‍ മാത്രമാണ് ഈ ഓഫര്‍ ലഭിക്കുന്നത്. റീച്ചാര്‍ജ്ജിനായി ഉപഭോക്താക്കള്‍ 'JIOMBK' എന്ന പ്രോമോ കോഡ് ഉപയോഗിക്കേണ്ടതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Several e-wallets are offering cashbacks on Reliance Jio recharges if you pay for the recharge using the same.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot