വാലിഡിറ്റി കഴിയുന്നതിനു മുന്‍പ് ജിയോ നമ്പര്‍ റീച്ചാര്‍ജ്ജ് ചെയ്യൂ: ഇവിടെ ഓപ്ഷനുകള്‍ കാണാം!

Written By:

മൂന്നു മാസങ്ങളേറെയായി ദശലക്ഷക്കണക്കിന് ജിയോ ഉപഭോക്താക്കളാണ് സൗജന്യ വോയിസ് കോളും 4ജി ഡാറ്റ സേവനവും ആസ്വദിക്കുന്നത്. ജിയോ ഉപഭോക്താക്കള്‍ക്ക് അവരുടെ നമ്പര്‍ റീച്ചാര്‍ജ്ജ് ചെയ്യാനും അവരുടെ സേവനങ്ങള്‍ തടസ്സമില്ലാതെ ആസ്വദിക്കാനും ഇപ്പോള്‍ സമയം ഉണ്ട്.

ഒരു മില്ല്യന്‍ പാന്‍ കാര്‍ഡുകള്‍ ഡീആക്ടിവേറ്റ് ചെയ്തു: ആക്ടീവ് ആണോ എന്ന് എങ്ങനെ അറിയാം?

ജിയോ നമ്പര്‍ പെട്ടന്നു റീച്ചാര്‍ജ്ജ് ചെയ്യൂ!

ഇക്കാലയളവില്‍ ജിയോ കസ്റ്റമേഴ്‌സിന് ഭൂരിഭാഗം റീച്ചാര്‍ജ്ജ് ഓര്‍ഡറുകള്‍ നല്‍കേണ്ടി വരും. നേരത്തെ സമ്മര്‍ സര്‍പ്രൈസ് പ്ലാനുകളുടെ കാലാവധി തീര്‍ന്നിരുന്നു.

നിങ്ങളുടെ നിലവിലെ ജിയോ പ്ലാനുകള്‍ നിലനിര്‍ത്തണം എങ്കില്‍ വാലിഡിറ്റിക്ക് മുന്‍പു തന്നെ റീച്ചാര്‍ജ്ജ് ചെയ്തിരിക്കണം.

ജിയോ റീച്ചാര്‍ജ്ജിനെ കുറിച്ചും, വാലിഡിറ്റിയെ കുറിച്ചും കൂടുതല്‍ അറിയാം..

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വാലിഡിറ്റി എങ്ങനെ അറിയാം?

റിയന്‍സ് ജിയോ പ്ലാന്‍ വാലിഡിറ്റി എങ്ങനെ അറിയാം? എന്നാല്‍ അറിയാനായി രണ്ട് മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. മൈജിയോ ആപ്പ്, ജിയോ വെബ്‌സൈറ്റ്.കോം എന്നിങ്ങനെ.

ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ ഐഫോണ്‍ വാങ്ങാത്തതിനുളള കാരണങ്ങള്‍!

ഓണ്‍ലൈനിലൂടെ എങ്ങനെ ജിയോ നമ്പര്‍ വാലിഡിറ്റി ചെക്ക് ചെയ്യാം?

1. ജിയോ.കോം (jio.com) എന്ന വെബ്‌സൈറ്റ് തുറക്കുക. വലതു ഭാഗത്ത് മുകളില്‍ കാണുന്ന Sign-in എന്നത് ക്ലിക്ക് ചെയ്യുക.

2. പാസ്‌വേഡ് അല്ലെങ്കില്‍ OTP ഉപയോഗിച്ച് നിങ്ങള്‍ക്ക് അക്കൗണ്ട് ലോഗിന്‍ ചെയ്യാം. അവിടെ നിങ്ങള്‍ക്ക് നിങ്ങളുടെ ജിയോ നമ്പര്‍ ലഭിക്കും.

3. നിങ്ങള്‍ ലോഗിന്‍ ചെയ്തു കഴിഞ്ഞാല്‍ ഈ കാണുന്ന സ്‌ക്രീന്‍ തുറന്നു വരുന്നതാണ്. സ്‌ക്രീനിന്റെ ഇടതു ഭാഗത്തായി 'Summary' എന്ന രീതിയില്‍ ഇനി എത്ര ദിവസം വാലിഡിറ്റി കഴിയാന്‍ ബാക്കി ഉണ്ട് എന്ന് അറിയാം.

 

മൈജിയോ ആപ്പ് ഉപയോഗിച്ച് പ്ലാന്‍ വിവരങ്ങള്‍ എങ്ങനെ അറിയാം?

1. നിങ്ങളുടെ പാസ്‌വേഡ് അല്ലെങ്കില്‍ എസ്എംഎസ് വേരിഫിക്കേഷന്‍ ഉപയോഗിച്ച് മൈജിയോ ആപ്പ് തുറക്കുക.

2. ആപ്പ് തുറന്നതിനു ശേഷം ജിയോ പ്ലാനിന്റെ എക്‌സ്പയറിയും മറ്റെല്ലാ വിവരങ്ങളും അറിയാം. കൂടാതെ 'Recharge now' എന്ന ബട്ടണ്‍ ആ പേജില്‍ തന്നെ കാണാം.

 

റീച്ചാര്‍ജ്ജ് ഓപ്ഷനുകള്‍

ജിയോയുടെ പുതിയ റീച്ചാര്‍ജ്ജ് ഓപ്ഷനുകളായ 309 രൂപ, 509 രൂപ, 349 രൂപ എന്നിങ്ങനെ പല ഓപ്ഷനുകളും അതിന്റെ വിശദാംശങ്ങളും ഉള്‍പ്പെടെ നല്‍കിയിരിക്കും.

84ജിബി, 84 ദിവസം വാലിഡിറ്റിയുളള എയര്‍ടെല്ലിന്റെ ഓഫര്‍ ഞെട്ടിക്കും

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
For millions of Jio customers who enjoyed free voice calls and low-cost 4G data services for over three months, the time has come now to recharge their number again to enjoy Jio services uninterruptedly.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot