സൌജന്യമായി നെറ്റ്ഫ്ലിക്സ് സബ്ക്രിപ്ഷൻ നേടാനുള്ള വഴി ഇതാണ്

|

കഴിഞ്ഞ മാസം വരെ സ്ട്രീമിംഗ് ഭീമനായ നെറ്റ്ഫ്ലിക്സ് വരിക്കാരല്ലാത്തവർക്ക് പോലും സിനിമകളും ഷോകളും സൌജന്യമായി കാണാൻ സാധിക്കുന്ന ട്രയൽ സംവിധാനം നൽകിയിരുന്നു. പണം നൽകി സബ്ക്രിപ്ഷൻ എടുക്കാതെ തന്നെ ആളുകൾക്ക് ട്രയൽ നൽകി അവരെ നെറ്റ്ഫ്ലിക്സിലേക്ക് ആകർഷിക്കുക എന്നതായിരുന്നു കമ്പനിയുടെ ലക്ഷ്യം. എന്നാൽ ഇപ്പോൾ ഈ ട്രയൽ ലഭ്യമല്ല. ആളുകൾക്ക് നെറ്റ്ഫ്ലിക്സ് ആക്സസ് ലഭിക്കമെങ്കിൽ പണമടച്ച് സബ്ക്രിപഷൻ നേടുക തന്നെ വേണം.

സൌജന്യ ട്രയൽ
 

നെറ്റ്ഫ്ലിക്സ് സൌജന്യ ട്രയൽ നൽകുന്നത് നിർത്തിയെങ്കിലും ഉപയോക്താക്കൾക്ക് ഇനിയും നെറ്റ്ഫ്ലിക്സ് ആസ്വദിക്കാൻ വഴിയുണ്ട്. ടെലിക്കോം കമ്പനികളുടെ ചില പ്ലാനുകൾ നെറ്റ്ഫ്ലിക്സ് സബ്ക്രിപ്ഷൻ സൌജന്യമായി നൽകുന്നുണ്ട്. ഇത്തരം കോംപ്ലിമെന്ററി സബ്സ്ക്രിപ്ഷൻ നൽകുന്ന പോസ്റ്റ്പെയ്ഡ് പ്ലസ് പ്ലാനുകളുടെ ഒരു നിര തന്നെ റിലയൻസ് ജിയോ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. 1099 രൂപ വിലയുള്ള വോഡഫോൺ റെഡ് എക്സ് പ്ലാനിനൊപ്പവും നെറ്റ്ഫ്ലിക്സ് കോംപ്ലിമെന്ററി സബ്സ്ക്രിപ്ഷൻ ഒരു വർഷത്തേക്ക് ലഭിക്കും.

കൂടുതൽ വായിക്കുക: സൌജന്യമായി നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം സബ്സ്ക്രിപ്ഷനുകൾ നേടാം

ജിയോപോസ്റ്റ്പെയ്ഡ് പ്ലസ്

എല്ലാ റിലയൻസ് ജിയോപോസ്റ്റ്പെയ്ഡ് പ്ലസ് പ്ലാനുകളും നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വീഡിയോ, ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി എന്നിവയിലേക്കുള്ള കോംപ്ലിമെന്ററി സബ്സ്ക്രിപ്ഷനുകൾ നൽകുന്നുണ്ട്. ഈ പ്ലാനുകളിൽ ആദ്യത്തേത് 399 രൂപ വിലയുള്ള ജിയോപോസ്റ്റ്പെയ്ഡ് പ്ലസ് പ്ലാനാണ്. ഈ പ്ലാൻ 75 ജിബി ഡാറ്റയാണ് നൽകുന്നത്. ഈ ഡാറ്റ അവസാനിച്ച് കഴിഞ്ഞാൽ ഒരു ജിബിക്ക് 10 രൂപ നിരക്കിൽ ഈടാക്കും. ഈ പ്ലാൻ 200 ജിബി റോൾഓവർ ഡാറ്റയും നൽകുന്നുണ്ട്. ജിയോ ആപ്ലിക്കേഷനുകളിലേക്ക് കോംപ്ലിമെന്ററി സബ്സ്ക്രിപ്ഷനും അൺലിമിറ്റഡ് കോളിംഗ്, എസ്എംഎസ് ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ ലഭിക്കും.

599 രൂപ

599 രൂപയുടെ ജിയോപോസ്റ്റ്പെയ്ഡ് പ്ലസ് പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 100 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ഈ ഡാറ്റ അവസാനിച്ചാൽ ഉപഭോക്താക്കൾ ഒരു ജിബിക്ക് 10 രൂപ നൽകേണ്ടി വരും. ഈ പ്ലാൻ 200 ജിബിയുടെ റോൾഓവർ ഡാറ്റയും നൽകും. ജിയോ ആപ്ലിക്കേഷനുകളിലേക്ക് കോംപ്ലിമെന്ററി സബ്സ്ക്രിപ്ഷനോടൊപ്പം പരിധിയില്ലാത്ത കോളിംഗ്, എസ്എംഎസ് ആനുകൂല്യങ്ങളും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ഒരു അധിക ഫാമിലി പ്ലാൻ സിം കാർഡും ഈ പ്ലാനിലൂടെ ലഭിക്കും. നെറ്റ്ഫ്ലിക്സ് സബ്ക്രിപ്ഷനും പ്ലാൻ നൽകുന്നുണ്ട്.

കൂടുതൽ വായിക്കുക: ജിയോഫോണിൽ കോൾ റെക്കോർഡിംഗ് ആപ്പ് ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കുന്നതെങ്ങനെ

799 രൂപ
 

799 രൂപ ജിയോപോസ്റ്റ്പെയ്ഡ് പ്ലസ് പ്ലാൻ 150 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് നൽകുന്നത്. ഈ ഡാറ്റ അവസാനിച്ച ശേഷം ഒരു ജിബിക്ക് 10 രൂപ നിരക്കിൽ നൽകേണ്ടി വരും. ഈ പ്ലാൻ 200 ജിബിയുടെ റോൾഓവർ ഡാറ്റയാണ് നൽകുന്നത്. ജിയോ ആപ്ലിക്കേഷനുകളിലേക്ക് കോംപ്ലിമെന്ററി സബ്സ്ക്രിപ്ഷൻ നൽകുന്ന ഈ പ്ലാൻ അൺലിമിറ്റഡ് കോളിംഗ്, എസ്എംഎസ് ആനുകൂല്യങ്ങളും നൽകുന്നു. രണ്ട് അധിക ഫാമിലി പ്ലാൻ സിം കാർഡുകളാണ് പ്ലാനിലൂടെ ലഭിക്കുന്നത്. നെറ്റ്ഫ്ലിക്സ് സബ്ക്രിപ്ഷനും ഈ പ്ലാൻ നൽകുന്നു.

999 രൂപ

999 രൂപ ജിയോപോസ്റ്റ്പെയ്ഡ് പ്ലസ് പ്ലാൻ 200 ജിബി ഡാറ്റ നൽകുന്ന പ്ലാനാണ്. 500 ജിബി റോൾഓവർ ഡാറ്റ നൽകുന്ന ഈ പ്ലാൻ ജിയോ ആപ്ലിക്കേഷനുകളിലേക്കും നെറ്റ്ഫ്ലിക്സിലേക്കും കോംപ്ലിമെന്ററി സബ്സ്ക്രിപ്ഷൻ നൽകുന്നു. അൺലിമിറ്റഡ് കോളിങ്, എസ്എംഎസ് ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ ലഭിക്കും. മൂന്ന് അധിക ഫാമിലി പ്ലാൻ സിം കാർഡുകളാണ് ഈ പ്ലാൻ നൽകുന്നത്. 1499 രൂപ ജിയോപോസ്റ്റ്പെയ്ഡ് പ്ലസ് പ്ലാനിലൂടെ മേൽപ്പറഞ്ഞ ആനുകൂല്യങ്ങൾക്കൊപ്പം 300 ജിബി ഡാറ്റയും 500 ജിബിയുടെ റോൾഓവർ ഡാറ്റയും ലഭിക്കും.

കൂടുതൽ വായിക്കുക: ഇനി വാഹന പരിശോധനയിൽ പിടിച്ചാൽ രക്ഷപ്പെടാൻ ഈ ഡിജിലോക്കർ ആപ്പ് മതി

വിഐ REDX പോസ്റ്റ്പെയ്ഡ് പ്ലാൻ

വിഐ REDX പോസ്റ്റ്പെയ്ഡ് പ്ലാൻ

വിഐയുടെ 1099 രൂപ പോസ്റ്റ്പെയ്ഡ് പ്ലാനിലൂടെ ടിവിയിലും മൊബൈലിലും നെറ്റ്ഫ്ലിക്സിന് ഉപയോഗിക്കാൻ സാധിക്കും. ഒരു വർഷത്തേക്കുള്ള സൌജന്യ സബ്സ്ക്രിപ്ഷനാണ് ഈ പ്ലാൻ നൽകുന്നത്. 999 രൂപ വില വരുന്ന ആമസോൺ പ്രൈം സബ്ക്രിപ്ഷനും ഈ പ്ലാനിലൂടെ സൌജന്യമായി ലഭിക്കും. അൺലിമിറ്റഡ്, ഡാറ്റ, അൺലിമിറ്റഡ് കോളിംഗ്, ദിവസവും 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങളും പ്ലാനിലൂടെ ലഭിക്കും. 125 രൂപ ബോണസ് കാർഡ്. വിഐ മൂവീസ്, ടിവി സബ്‌സ്‌ക്രിപ്‌ഷൻ, സോമാറ്റോ ഓർഡറുകൾക്ക് 200 രൂപ വരെ കിഴിവ് എന്നിവയും ഈ പ്ലാൻ നൽകുന്നു.

Most Read Articles
Best Mobiles in India

Read more about:
English summary
Although Netflix has stopped offering free trials, users still have a way to enjoy Netflix. Some telecom companies' plans offer free Netflix subscriptions.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X