വാട്ട്‌സാപ്പില്‍ വീഡിയോ കോള്‍ ഇങ്ങനെ ചെയ്യാം ?

Written By:

വാട്ട്‌സാപ്പ് ഇപ്പോള്‍ എങ്ങും ചര്‍ച്ചാ വിഷയമാണ്. വീഡിയോ കോളിങ്ങ് എന്ന സാങ്കേതിക വിദ്യ ഉള്‍പ്പെടുത്തി വാട്ട്‌സാപ്പ് അവതരിപ്പിച്ച പുതിയ വേര്‍ഷന്‍ ഇന്ത്യ അടക്കം പല രാജ്യങ്ങളിലും ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്.

എന്നാല്‍ വീഡിയോ കോളിങ്ങ് എങ്ങനെ ചെയ്യണമെന്ന സംശയത്തിലാണ് ഉപഭോക്താക്കളില്‍ പലരും.

എങ്ങനെ നേടാം വീഡിയോ കോളിങ്ങ് ഫീച്ചറുളള വാട്ട്‌സാപ്പ്!

വാട്ട്‌സാപ്പില്‍ വീഡിയോ കോള്‍ ഇങ്ങനെ ചെയ്യാം ?

വാട്ട്‌സാപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ബീറ്റ പ്രോഗ്രാമിനായി ഉപഭോക്താക്കള്‍ രജിസ്റ്റര്‍ ചെയ്ത് എപികെ ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്‌റ്റോള്‍ ചെയ്യാവുന്നതാണ്.

ഔദ്യോഗിക ബീറ്റ പ്രോഗ്രാമില്‍ രജിസ്റ്റര്‍ ചെയ്യാതെ തന്നെയുളള എപികെ ഫയലുകള്‍ ഇന്റര്‍നെറ്റില്‍ ഇപ്പോള്‍ ലഭിക്കുന്നതാണ്. എന്നാല്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ വാട്ട്‌സാപ്പിന്റെ ഔദ്യോഗിക ബീറ്റാ വേര്‍ഷന്‍ തന്നെയാണോ ലഭിക്കുന്നത് എന്ന് ശ്രദ്ധിക്കേണ്ടതാണ്.

വാട്ട്‌സാപ്പില്‍ വീഡിയോ കോള്‍ ഇങ്ങനെ ചെയ്യാം ?

രണ്ട് സന്ദര്‍ഭങ്ങളിലും ഒരു പക്ഷേ Installation blocked എന്ന നോട്ടിഫിക്കേഷന്‍ ലഭിച്ചേയ്ക്കാം. അങ്ങനെയുളള സാഹചര്യങ്ങളില്‍ ആന്‍ഡ്രോയിഡ് സെറ്റിങ്ങ്‌സില്‍ പോയി സെക്യൂരിറ്റി ഓപ്ഷനില്‍ Unknown source ടിക്ക് ചെയ്താല്‍ മതി.

എങ്ങനെ വാട്ട്‌സാപ്പ് വീഡിയോ കോള്‍ ചെയ്യാം?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്‌റ്റെപ്പ് 1

വാട്ട്‌സാപ്പിന്റെ കോള്‍ ടാബ് മുഖേനയാണ് പുതിയ വീഡിയോ കോളിങ്ങ് ഫീച്ചര്‍ ഉപഭോക്താക്കളില്‍ എത്തുന്നത്. ബീറ്റ വേര്‍ഷന്‍ ഇന്‍സ്‌റ്റോള്‍ ചെയ്താല്‍ സെര്‍ച്ച് ഐക്കണിനൊപ്പമുളള ഡയലര്‍ ഐക്കണ്‍ തിരഞ്ഞെടുക്കുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് വീഡിയോ കോളിങ്ങ് അല്ലെങ്കില്‍ വോയിസ് കോണിങ്ങ് ചെയ്യാനുളള ഓപ്ഷന്‍ ലഭിക്കുന്നതാണ്.

ആന്‍ഡ്രോയിഡ് ഫോണില്‍ ടൈപ്പ് ചെയ്യാതെ എങ്ങനെ വാട്ട്‌സാപ്പ് മെസേജ് അയയ്ക്കാം?

സ്റ്റെപ്പ് 2

അതിനു ശേഷം ഡയല്‍ ഐക്കണ്‍ തിരഞ്ഞെടുക്കുക. വീഡിയോ കോള്‍, വോയിസ് കോള്‍ ഓപ്ഷനുകള്‍ തുടര്‍ന്ന് ലഭിക്കുന്നതാണ്.

വാട്ട്‌സാപ്പില്‍ ലാസ്റ്റ് സീന്‍ ഹൈഡ് ചെയ്‌തോ? എങ്കിലും മറ്റുളളവര്‍ക്കു കാണാം!

സ്റ്റെപ്പ് 3

ബീറ്റാ പ്രോഗ്രാമില്‍ അംഗമല്ലാത്താവര്‍ക്കും വാട്ട്‌സാപ്പിന്റെ പഴയ വേര്‍ഷന്‍ ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്കും വീഡിയോ കോളിങ്ങ് ഫീച്ചര്‍ ലഭ്യമല്ല.

വാട്ട്‌സാപ്പ് വഴി എങ്ങനെ രഹസ്യ സന്ദേശങ്ങള്‍ അയയ്ക്കാം!

സ്റ്റെപ്പ് 4

അത്തരം സന്ദര്‍ഭങ്ങളില്‍ 'couldn't connect call' എന്ന നോട്ടിഫിക്കേഷന്‍ മാത്രമാണ് ലഭിക്കുന്നത്.

വ്യാജ വാട്ട്‌സാപ്പ് അക്കൗണ്ട് കണ്ടു പിടിക്കാന്‍ 5 വഴികള്‍!

സ്‌റ്റെപ്പ് 5

കൂടാതെ വീഡിയോ കോളിങ്ങ് സാധ്യമാകണം എങ്കില്‍ ഇരു തലങ്ങളിലുമുളള വാട്ട്‌സാപ്പ് ഉപഭോക്താക്കളും പുതിയ വേര്‍ഷനിലേയ്ക്ക് അപ്‌ഡേറ്റ് ചെയ്യേണ്ടത് നിര്‍ബന്ധമാണ്.

നിങ്ങളെ വാട്ട്‌സാപ്പില്‍ ബ്ലോക്ക് ചെയ്‌തോ?നിങ്ങളുടെ ഫോണില്‍ നിന്നും അണ്‍ബ്ലോക്ക് ചെയ്യാം!

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
New beta versions of WhatsApp’s Android app now include a major feature: Video calls.It’s as easy as you might imagine.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot