ഒരു ക്യാമറ ഫോണില്‍ 'ബോകെ' ഇഫക്ടില്‍ ബാക്ക്ഗ്രൗണ്ട്‌ എങ്ങനെ ഷൂട്ട് ചെയ്യാം?

|

ബോകെ ഇഫക്ട് ആണ് ഇപ്പോള്‍ പല ഫോണുകളിലും ഉപയോഗിക്കുന്നത്. ബോകെ ഇഫക്ട് എന്നാല്‍ പോര്‍ട്രേറ്റ് മോഡില്‍ ബാക്ഗ്രൗണ്ട് ബ്ലര്‍ ആക്കി ചിത്രങ്ങള്‍ എടുക്കുന്നു എന്നാണ്. ഐഫോണ്‍ 7പ്ലസില്‍ ഈ മോഡിലാണ് ചിത്രങ്ങള്‍ എടുക്കുന്നത്. പുതിയ ഡ്യുവല്‍ ക്യാമറ ലെന്‍സ് ഫോണുകളായ ഹോണര്‍ 8 പ്രോ, വണ്‍പ്ലസ് 5 എന്നിവയും ബോകെ ഇഫക്ടാണ് നല്‍കുന്നത്.

 

നിങ്ങളുടെ ഫോണ്‍ എന്‍ക്രിപ്റ്റ് ചെയ്‌തോ?നിങ്ങളുടെ ഫോണ്‍ എന്‍ക്രിപ്റ്റ് ചെയ്‌തോ?

ഒരു ക്യാമറ ഫോണില്‍ 'ബോകെ' ഇഫക്ടില്‍ ബാക്ക്ഗ്രൗണ്ട്‌ എങ്ങനെ ഷൂട്ട് ചെയ

ബാക്ക്ഗ്രൗണ്ട് ബ്ലര്‍ ആക്കി എടുക്കാന്‍ വേണ്ടി മാത്രം നിങ്ങള്‍ ഒരു ഫോണ്‍ വാങ്ങണം എന്നില്ല. നിങ്ങളുടെ നിലവിലുളള ഒരു ലെന്‍സ് ക്യാമറയിലും ബോകെ ഇഫക്ടില്‍ ഫോട്ടോകള്‍ ക്യാപ്ചര്‍ ചെയ്യാം.

ബോകെ ഇഫക്ടില്‍ ചിത്രങ്ങള്‍ എടുക്കാനായി ഈ താഴെ പറയുന്ന ഘട്ടങ്ങള്‍ പാലിക്കുക...

സ്റ്റെപ്പ് 1

സ്റ്റെപ്പ് 1

ബോകെ ഇഫക്ട് അല്ലെങ്കില്‍ ലെന്‍സ് ബ്ലര്‍ എന്ന രീതിയില്‍ ഫോട്ടോകള്‍ എടുക്കണം എങ്കില്‍ ആന്‍ഡ്രോയിഡിനായുളള ഗൂഗിള്‍ ക്യാമറ ആപ്പ് ഉപയോഗിക്കാം. സ്‌റ്റോക്ക് ക്യാമറ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് ബാക്ക്ഗ്രൗണ്ട് ബ്ലര്‍ ആക്കി ചിത്രങ്ങള്‍ എടുക്കാന്‍ കഴിയില്ല.

സ്‌റ്റെപ്പ് 2

സ്‌റ്റെപ്പ് 2

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ ഗൂഗിള്‍ ക്യാമറ ആപ്ലിക്കേഷന്‍ ഇന്‍സ്‌റ്റോള്‍ ചെയ്യണം എങ്കില്‍ ഈ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക.

Click here to download and install

 

സ്‌റ്റെപ്പ് 3

സ്‌റ്റെപ്പ് 3

മുകളിലെ ലിങ്കുകളില്‍ നിന്നും ഗൂഗിള്‍ ക്യാമറ ആപ്ലിക്കേഷന്‍ ഇന്‍സ്‌റ്റോള്‍ ചെയ്തു കഴിഞ്ഞാല്‍ ആപ്ലിക്കേഷന്‍ ലോഞ്ച് ചെയ്യുക. ഇപ്പോള്‍ നിങ്ങള്‍ക്ക് ഒരു ഷൂട്ട് മോഡ് സ്‌ക്രീന്‍ കാണാം.

സ്‌റ്റെപ്പ് 4
 

സ്‌റ്റെപ്പ് 4

ഓപ്ഷന്‍ പാനല്‍ ലഭിക്കുന്നതിനായി ഇടത്തു നിന്ന് വലത്തേക്ക് സ്വയിപ് ചെയ്യുക. അപ്പോള്‍ ഓപ്ഷനുകള്‍ കാണാം. അതില്‍ നിന്നും 'Lens Blur' എന്നത് തിരഞ്ഞെടുക്കുക.

സ്റ്റെപ്പ് 5

സ്റ്റെപ്പ് 5

ഒരിക്കല്‍ ലെന്‍സ് ബ്ലര്‍ ഓപ്ഷന്‍ തിരഞ്ഞെടുത്തതിനു ശേഷം അവിടെ ഫോക്കസ് ഇഫക്ട് ഫോട്ടോകളെ ചിത്രീകരിക്കുന്നതിനായി ഒരു ചെറിയ ട്യൂട്ടോറിയല്‍ നിങ്ങളെ കാണിക്കുന്നതാണ്.

സ്‌റ്റെപ്പ് 6

സ്‌റ്റെപ്പ് 6

ഇവിടെ 'Ok,Got it' എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ഇനി നിങ്ങള്‍ അടിസ്ഥാനപരമായി 'Lens blur' ഓപ്ഷന്‍ തിരഞ്ഞെടുക്കണം. ഇനി ഫോട്ടോ എടുക്കാനായി ഫോണ്‍ ഉയര്‍ത്തുന്ന സമയത്ത് നിങ്ങള്‍ എടുക്കാന്‍ ആഗ്രഹിക്കുന്നതിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുക. ഇപ്പോള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നു നോക്കാം.

ഫയര്‍ഫോക്‌സിലൂടെ വലിയ ഫയലുകള്‍ സുരക്ഷിതമായി അയക്കാം!ഫയര്‍ഫോക്‌സിലൂടെ വലിയ ഫയലുകള്‍ സുരക്ഷിതമായി അയക്കാം!

സ്‌റ്റെപ്പ് 7

സ്‌റ്റെപ്പ് 7

ലെന്‍സ് ബ്ലര്‍ ക്യാപ്ചര്‍ സ്‌ക്രീനില്‍ ആദ്യം ക്യാപ്ചര്‍ ബട്ടണ്‍ ടാപ്പ് ചെയ്യുക. ഫോക്കസ് ക്യാപ്ചര്‍ ചെയ്യാനായി ഫോണ്‍ ഉയര്‍ത്തുമ്പോള്‍ വളരെ ശ്രദ്ധിക്കുക. ഇങ്ങനെ ചെയ്യുമ്പോള്‍ സ്പീഡ് കൂടുകയോ കുറയുകയോ ചെയ്യരുത്. ഹൈലൈറ്റ് ചെയ്ത ബോക്‌സിനുളളില്‍ ഇമേജ് എത്തുന്നതു വരെ ഫോണ്‍ മന്ദഗതിയില്‍ മുകളിലേക്ക് ഉയര്‍ത്തുക.

സ്‌റ്റെപ്പ് 8

സ്‌റ്റെപ്പ് 8

ഇതു ചെയ്യനായി ധാരാളം സമയം എടുക്കുന്നതാണ്. 'Processing image' മാര്‍ക്കര്‍ പൂര്‍ത്തിയാകുന്നതു വരെ കാത്തിരിക്കുക. ഇൗ പറഞ്ഞ ഘട്ടങ്ങള്‍ എല്ലാം തന്നെ പൂര്‍ത്തിയായി കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ബോകെ ഇഫക്ടില്‍ ഫോട്ടോ ലഭിക്കുന്നു.

Best Mobiles in India

English summary
Bokeh Mode or Background blur got more popular with the iPhone 7 Plus which allowed users to focus on the subject with a blur on the background in its Portrait mode.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X