നിങ്ങളുടെ വാട്ട്‌സ് ആപിന്റെ ബാക്ക് അപ്പ് എടുക്കുന്നതെങ്ങനെ...!

Written By:

മെസേജിംഗ് ആപ് വാട്ട്‌സ് ആപില്‍ ചിലപ്പോഴൊക്കെ നമ്മള്‍ അറിയാതെ അത്യാവശ്യ മെസേജുകള്‍ ഡിലിറ്റ് ആയി പോകാറുണ്ട്, അല്ലെങ്കില്‍ അതിന്റെ മെമ്മറി കുറവായതുകൊണ്ട് മെസേജോ, മറ്റ് ഡാറ്റകളോ ഡിലിറ്റ് ചെയ്യേണ്ടതായും വരാറുണ്ട്. നിങ്ങളുടെ ഡാറ്റാ ഡിലിറ്റ് ചെയ്യുന്നതിന് മുന്‍പായി നിങ്ങള്‍ക്ക് മെസേജിന്റെ ബാക്ക് അപ്പ് അടുത്ത് അത് സേവ് ചെയ്യാവുന്നതാണ്, ഇങ്ങനെ ചെയ്യുന്നതുകൊണ്ട് എപ്പോള്‍ വേണമെങ്കിലും ആവശ്യഘട്ടങ്ങളില്‍ നിങ്ങള്‍ക്ക് ആ മെസേജ് വായിക്കാവുന്നതാണ്.

വായിക്കൂ: വിജയദശമിയില്‍ മികച്ച ഫ്രീ ഓഫറുകളുളള 10 സ്മാര്‍ട്ട്‌ഫോണുകള്‍...!

ഇതിനായി നിങ്ങള്‍ മറ്റ് ഏതെങ്കിലും ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യേണ്ട ആവശ്യം വരുന്നില്ല. നിങ്ങളുടെ വാട്ട്‌സ് ആപില്‍ തന്നെ ഡാറ്റാ ബാക്ക് അപ്പ് എടുക്കുന്നതിനുളള ഓപ്ഷന്‍ കൊടുത്തിട്ടുണ്ട്.

ആന്‍ഡ്രോയിഡ് ഫോണില്‍ വാട്ട്‌സ് ആപില്‍ ബാക്ക് അപ്പ് എടുക്കുന്നതിനായി

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആന്‍ഡ്രോയിഡ് ഫോണില്‍ വാട്ട്‌സ് ആപ് ഓട്ടോമാറ്റിക്ക് നിങ്ങളുടെ മുഴുവന്‍ മെസേജുകളും മറ്റൊരു ഫോള്‍ഡറില്‍ സേവ് ചെയ്ത് വെയ്ക്കുന്നുണ്ട്. ഈ ഫോള്‍ഡര്‍ നിങ്ങളുടെ ഫോണിന്റെ ഇന്റേണല്‍ മെമ്മറിയിലാണ് ഉളളത്, വേണമെങ്കില്‍ നിങ്ങള്‍ക്ക് മാനുവല്‍ ആയും മറ്റൊരു ഫോള്‍ഡറും ഉണ്ടാക്കാവുന്നതാണ്. ഇതില്‍ വാട്ട്‌സ് ആപിന്റെ മുഴുവന്‍ ഡാറ്റയും സേവ് ചെയ്യപ്പെടും.

ആദ്യമായി നിങ്ങളുടെ മൊബൈല്‍ അല്ലെങ്കില്‍ ടാബ്‌ലറ്റില്‍ വാട്ട്‌സ് ആപ് തുറക്കുക.

വാട്ട്‌സ് ആപ് തുറന്ന ശേഷം വലതു വശത്ത് മുകളിലുളള സെറ്റിംഗ് ഐക്കണില്‍ ക്ലിക്ക് ചെയ്യണം.

സെറ്റിംഗ് ഓപ്ഷനില്‍ പോയി ചാറ്റ് സെറ്റിംഗില്‍ ക്ലിക്ക് ചെയ്യുക.

ചാറ്റ് സെറ്റിംഗിന്റെയുളളില്‍ ബാക്ക് അപ്പ് കോണ്‍വര്‍സേഷന്‍ ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത ഉടനെ നിങ്ങളുടെ വാട്ട്‌സ് ആപ് ബാക്ക് അപ്പ് സേവ് ചെയ്യപ്പെടുന്നു.

എപ്പോഴൊക്കെ നിങ്ങള്‍ പുതിയ വാട്ട്‌സ് ആപ് ഇന്‍സ്റ്റാള്‍ ചെയ്യുന്നുവോ, അല്ലെങ്കില്‍ മറ്റൊരു സിം ഫോണില്‍ ഇടുമ്പോഴൊ നിങ്ങളുടെ ഫോണില്‍ ബാക്ക് അപ്പ് റീസ്റ്റോര്‍ ഓപ്ഷന്‍ വരും, ഇതില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ മുഴുവന്‍ വാട്ട്്‌സ് ആപ് മെസേജുകളും രണ്ടാമത് അപ്‌ലോഡ് ആവുന്നതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot