പാസ്പോർട്ടിന് ഓൺലൈനായി അപേക്ഷിക്കുന്നത് എങ്ങനെ?, അറിയേണ്ടതെല്ലാം

|

കൊറോണ വൈറസിന്റെ വ്യാപനം ഓൺലൈനായി കാര്യങ്ങൾ ചെയ്യുന്ന രീതി കൂടുതൽ സജീവമാകാൻ കാരണമായിട്ടുണ്ട്. മിക്ക സർക്കാർ സേവനങ്ങളും നമുക്ക് ഓൺലൈനായി തന്നെ ലഭിക്കും. ഇന്ത്യയിൽ ഓൺ‌ലൈനായി നമുക്ക് പാസ്‌പോർട്ടിന് അപേക്ഷിക്കാനും സാധിക്കും. ഇതിനായി സർക്കാർ പാസ്‌പോർട്ട് സേവാ പോർട്ടൽ തയ്യാറാക്കിയിട്ടുണ്ട്. ഈ പോർട്ടലിൽ രജിസ്റ്റർ ചെയ്ത് ആവശ്യമുള്ള എല്ലാ വിവരങ്ങളും നൽകണം. ഈ പേർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതും വിവരങ്ങൾ അപ്ലോഡ് ചെയ്യുന്നതും വളരെ എളുപ്പമാണ്.

ഓൺലൈൻ

ഓൺലൈനായി വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്താൽ തന്നെയും നിങ്ങൾ പാസ്‌പോർട്ട് സേവാ കേന്ദ്രമോ പ്രാദേശിക പാസ്‌പോർട്ട് ഓഫീസോ സന്ദർശിക്കേണ്ടത് ആവശ്യമാണ്. പാസ്പോർട്ട് സേവനം പൂർണമായും ഓൺലൈനായി ലഭിക്കില്ല. വിദേശകാര്യ മന്ത്രാലയം തയ്യാറാക്കിയ പാസ്പോർട്ട് സേവാ പോർട്ടൽ വഴി അപേക്ഷിക്കുന്നതിലൂടെ പാസ്പോർട്ട് നേടുന്നതിനുള്ള കാര്യങ്ങൾ കൂടുതൽ ലളിതമാകുന്നു. എങ്ങനെയാണ് ഈ പോർട്ടലിൽ അപേക്ഷിക്കുന്ത് എന്ന് നോക്കാം.

എന്താണ് വിപിഎൻ, ഇത് ഇന്റർനെറ്റ് വേഗതയെ ബാധിക്കുമോഎന്താണ് വിപിഎൻ, ഇത് ഇന്റർനെറ്റ് വേഗതയെ ബാധിക്കുമോ

പാസ്‌പോർട്ട്

ഓൺ‌ലൈനായി പാസ്‌പോർട്ടിന് അപേക്ഷിക്കുന്നതിന് മുമ്പ് ആവശ്യമുള്ള രേഖകൾ നിങ്ങളുടെ പക്കൽ ഉണ്ടെന്ന് ഉറപ്പ് വരുത്തുക. പാസ്‌പോർട്ടിനായി അപേക്ഷിക്കുന്നതിന് ആവശ്യമായ രേഖകളുടെ പട്ടിക ഓൺലൈനിൽ ലഭ്യമാക്കിയിട്ടുണ്ട്. ഓൺലൈനിൽ പാസ്‌പോർട്ടിനായി അപേക്ഷിച്ച ശേഷം ഈ അപേക്ഷയുടെ പകർപ്പുമായി പാസ്‌പോർട്ട് സേവാ കേന്ദ്രം സന്ദർശിക്കാൻ 90 ദിവസത്തെ സമയമാണ് സർക്കാർ നൽകിയിരിക്കുന്നത്. ഈ സമയത്തിനുള്ളിൽ സേവാ കേന്ദ്രത്തിൽ എത്തിയില്ലെങ്കിൽ വീണ്ടും രജിസ്റ്റർ ചെയ്യേണ്ടി വരും.

രജിസ്റ്റർ ചെയ്യുന്നത് എങ്ങനെ

രജിസ്റ്റർ ചെയ്യുന്നത് എങ്ങനെ

• പാസ്‌പോർട്ട് സേവാ പോർട്ടൽ സന്ദർശിച്ച് രജിസ്റ്റർ നൗ ലിങ്കിൽ ക്ലിക്കുചെയ്യുക.

• നിങ്ങളുടെ വിവരങ്ങൾ കൃത്യമായി നൽകി നിങ്ങളുടെ അടുത്തുള്ള പാസ്‌പോർട്ട് ഓഫീസ് തിരഞ്ഞെടുക്കുക.

• വിശദാംശങ്ങൾ നൽകിയുകഴിഞ്ഞാൽ ക്യാപ്‌ച കോഡ് ടൈപ്പുചെയ്യുക, രജിസ്റ്റർ ബട്ടണിൽ ക്ലിക്കുചെയ്യുക.

• നിങ്ങളുടെ രജിസ്റ്റർ ചെയ്ത ലോഗിൻ ഐഡി ഉപയോഗിച്ച് പാസ്‌പോർട്ട് സേവാ പോർട്ടലിലേക്ക് ലോഗിൻ ചെയ്യുക.

ക്ലബ്ബ്ഹൌസ് ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കുന്നതെങ്ങനെ; അറിയേണ്ടതെല്ലാംക്ലബ്ബ്ഹൌസ് ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കുന്നതെങ്ങനെ; അറിയേണ്ടതെല്ലാം

അപേക്ഷ സമർപ്പിക്കാം

അപേക്ഷ സമർപ്പിക്കാം

• അപ്ലൈ ഫോൺ ന്യൂ പാസ്പോർട്ട് / റീ ഇഷ്യൂ ഓഫ് പാസ്പോർട്ട് എന്നതിലെ ആവശ്യമുള്ളതിൽ ക്ലിക്ക് ചെയ്യുക. ഫ്രഷ് ഇഷ്യുൻസ് വിഭാഗത്തിന് കീഴിൽ അപേക്ഷിക്കുകയാണെങ്കിൽ നിങ്ങൾക്ക് മുമ്പ് ഇന്ത്യൻ പാസ്‌പോർട്ട് ഉണ്ടായിരിക്കാൻ പാടില്ല.

• സ്ക്രീനിൽ കാണുന്ന ഫോമിൽ ആവശ്യമായ വിശദാംശങ്ങൾ പൂരിപ്പിച്ച് സബ്മിറ്റ് ക്ലിക്കുചെയ്യുക.

• സേവ് / സബ്മിറ്റ് ചെയ്ത അപ്ലിക്കേഷൻസ് സ്ക്രീനിലെ പേ, ഷെഡ്യൂൾ അപ്പോയിന്റ്മെന്റ് ലിങ്കിൽ ക്ലിക്കുചെയ്യുക. ഇത് നിങ്ങളുടെ പാസ്പോർട്ട് ഓഫീസിലേക്കുള്ള അപോയിൻമെന്റ് ഷെഡ്യൂനുള്ളതാണ്. ഇതിനായി ഓൺലൈനിൽ ഒരു ഫീസും നൽകേണ്ടതുണ്ട്.

• നിങ്ങളുടെ അപേക്ഷ രസീത് അച്ചടിക്കാൻ പ്രിന്റ് ആപ്ലിക്കേഷൻ രസീത് ലിങ്കിൽ ക്ലിക്കുചെയ്യുക.

• നിങ്ങളുടെ അപോയിൻമെന്റിന്റെ വിശദാംശങ്ങളടങ്ങിയ ഒരു എസ്എംഎസ് നിങ്ങൾക്ക് ലഭിക്കും.

പാസ്‌പോർട്ട് സേവാ കേന്ദ്രം

എസ്എംഎസിൽ പറയുന്ന വിവരങ്ങൾ അനുസരിച്ച് നിങ്ങൾ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്ത പാസ്‌പോർട്ട് സേവാ കേന്ദ്രത്തിലോ പ്രാദേശിക പാസ്‌പോർട്ട് ഓഫീസോ സന്ദർശിക്കുക. അപേക്ഷ രസീതിനൊപ്പം നിങ്ങളുടെ ഒറിജിനൽ സർട്ടിഫിക്കേറ്റുകളും കൊണ്ടുപോകുന്നുവെന്ന് ഉറപ്പാക്കുക. അപ്പോയിന്റ്മെന്റ് ഓൺ‌ലൈനായി എടുത്തതിന് തെളിവായി നിങ്ങളുടെ ഫോണിൽ ലഭിച്ച എസ്എംഎസ് കാണിച്ചാൽ മതി. അതെല്ലെങ്കിൽ ആപ്ലിക്കേഷൻ രസീത് പ്രിന്റ് ചെയ്ത് കൊണ്ടുപോകണം.

ഇ-ആധാറിൽ ഡിജിറ്റൽ സിഗ്നേച്ചറുകൾ വെരിഫൈ ചെയ്യുന്നതെങ്ങനെഇ-ആധാറിൽ ഡിജിറ്റൽ സിഗ്നേച്ചറുകൾ വെരിഫൈ ചെയ്യുന്നതെങ്ങനെ

Best Mobiles in India

English summary
We can apply for a passport online in India. For this, the government has provided dedicated a passport service portal.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X