എന്താണ് കിസാൻ ക്രഡിറ്റ് കാർഡ്, ഇതിനായി അപേക്ഷ നൽകേണ്ടതെങ്ങനെ?

|

മത്സ്യത്തൊഴിലാളികളെയും വളർത്തുമൃഗങ്ങളുള്ള കർഷകരെയും ഉൾപ്പെടുത്തിയാുള്ള കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതിയിലൂടെ 2.5 കോടി കർഷകർക്ക് രണ്ട് ലക്ഷം കോടി രൂപയുടെ ഇളവുകൾ നൽകുമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. കിസാൻ ക്രഡിറ്റ് കാർഡ് പദ്ധതി എന്താണെന്നും അത് എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നും കിസാൻ ക്രഡിര്റ് കാർഡ് പദ്ധതിക്ക് അപേക്ഷിക്കേണ്ടത് എങ്ങനെയെന്നുമുള്ള സംശയങ്ങൾ പലർക്കും ഉണ്ടാകും. കിസാൻ ക്രഡിറ്റ് കാർഡുമായി ബന്ധപ്പെട്ട വിവരങ്ങൾ നോക്കാം.

എന്താണ് കിസാൻ ക്രെഡിറ്റ് കാർഡ്?
 

എന്താണ് കിസാൻ ക്രെഡിറ്റ് കാർഡ്?

അമിത നിരക്ക് ഈടാക്കുന്ന പണമിടപാട് സ്ഥാപനങ്ങളുടെ കടക്കെണിയിൽ നിന്ന് കർഷകരെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പദ്ധതിയാണ് കിസാൻ ക്രെഡിറ്റ് കാർഡ്. കുറഞ്ഞ നിരക്കിൽ വായ്പയെടുക്കാനായി സർക്കാർ ഉണ്ടാക്കിയ കിസാൻ ക്രെഡിറ്റ് കാർഡിലൂടെ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക് രണ്ട് ശതമാനം വരെ കുറവായിരിക്കും. വായ്പയെടുത്ത വിളയുടെ വിളവെടുപ്പ് കാലത്തെയോ അത് വിറ്റഴിക്കാനുള്ള കാലയളവിനെയോ അടിസ്ഥാനമാക്കിയുള്ള ദീർഘകാല തിരിച്ചടവ് കാലയളവും സർക്കാർ നൽകും.

കിസാൻ ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കാൻ കഴിയുന്നത് ആർക്കൊക്കെ

കിസാൻ ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കാൻ കഴിയുന്നത് ആർക്കൊക്കെ

മറ്റ് ആളുകളുടെ ഭൂമിയിൽ കൃഷി ചെയ്യുന്നവർ ഉൾപ്പെടെ കാർഷിക മേഖലയുമായി ബന്ധപ്പെട്ട ഏതൊരു വ്യക്തിക്കും ഈ പദ്ധതിക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്. അപേക്ഷകന് 18 നും 75 നും ഇടയിൽ പ്രായമുണ്ടായിരിക്കണം; 60 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക്, ഒരു കോ-അപ്ലിക്കേന്റ് ഉണ്ടായിരിക്കണം എന്ന് നിബന്ധനയുണ്ട്.

കൂടുതൽ വായിക്കുക: ഓൺലൈനായി ഗൂഗിളിലൂടെ പണം സമ്പാദിക്കാനുള്ള വഴികൾ

കിസാൻ ക്രെഡിറ്റ് കാർഡിനായി അപേക്ഷിക്കുന്നതെങ്ങനെ?

കിസാൻ ക്രെഡിറ്റ് കാർഡിനായി അപേക്ഷിക്കുന്നതെങ്ങനെ?

ഈ സ്കീം ലഭിക്കുന്നതിന് അപേക്ഷകൻ ആദ്യം അവരുടെ അവരവർക്ക് അക്കൌണ്ട് ഉള്ള ബാങ്കിന്റെ വെബ്സൈറ്റ് സന്ദർശിക്കണം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ആക്സിസ് ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡി‌എഫ്സി ബാങ്ക് എന്നിവയിലാണ് നിലവിൽ ഈ സംവിധാനം നൽകിയിട്ടുള്ളത്. ഈ ബാങ്കുകളിൽ ഏതെങ്കിലും ഒന്നിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും അപേക്ഷാ ഫോം പ്രിന്റ് ചെയ്ത് എടുക്കാം.

അപേക്ഷ ഫോം
 

അപേക്ഷ ഫോം ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലായി കൊമേഴ്ഷ്യൽ ബാങ്കുകളുടെ വെബ്‌സൈറ്റിലെ കെ‌സി‌സി വിഭാഗത്തിൽ ലഭ്യമാകും. ഈ അപേക്ഷയിൽ വിള വിതയ്ക്കൽ, ഭൂമി രേഖപ്പെടുത്തൽ തുടങ്ങിയ അടിസ്ഥാന വിവരങ്ങൾ ആവശ്യമാണ്. ഈ വിവരങ്ങൾ ശരിയായി പൂരിപ്പിച്ചുകഴിഞ്ഞാൽ സബ്മിറ്റ് ബട്ടണിൽ ക്ലിക്കുചെയ്യുക. സബ്മിറ്റ് ചെയ്താൽ പിന്നീടുള്ള ഉപയോഗങ്ങൾക്കായി ഒരു അപ്ലിക്കേഷൻ റഫറൻസ് നമ്പർ ജനറേറ്റ് ചെയ്യപ്പെടും.

ബാങ്ക്

അപേക്ഷകൻ പാൻ കാർഡിന്റെയോ ആധാർ കാർഡിന്റെയോ പകർപ്പ് പോലുള്ള ഐഡന്റിറ്റി തെളിയിക്കാനുള്ള രേഖകൾ അടുത്തുള്ള ബാങ്ക് ശാഖയിൽ സമർപ്പിക്കേണ്ടതാണ്. അതിനൊപ്പം MNREGA നൽകിയ ജോബ് കാർഡും വോട്ടറുടെ ഐഡി കാർഡും ആധാർ കാർഡും നൽകണം. കൂടാതെ വിലാസം തെളിയിക്കുന്നതിനായി റേഷൻ കാർഡും ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ്, മൂന്ന് മാസത്തിൽ കൂടാത്ത യൂട്ടിലിറ്റി ബിൽ എന്നിവയും സമർപ്പിക്കണം.

കൂടുതൽ വായിക്കുക: സിനിമകൾ ഡൌൺലോഡ് ചെയ്യാനുള്ള മികച്ച പത്ത് വെബ്സൈറ്റുകൾ

പലിശ

അപേക്ഷിക്കുമ്പോൾ ആവശ്യമായ മറ്റ് പ്രധാന രേഖകളിൽ ലാൻഡ് പേപ്പറുകൾ, അപേക്ഷകന്റെ പാസ്‌പോർട്ട് സൈസ് ഫോട്ടോ, സെക്യൂരിറ്റി പിഡിസി ഉൾപ്പെടെ ബാങ്ക് നൽകിയ ആവശ്യപ്പെടുന്ന മറ്റ് രേഖകൾ എന്നിവയും അപേക്ഷയോടൊപ്പം നൽകേണ്ടതുണ്ട്. ലോൺ ഓഫീസർ വായ്പ തുക അനുവദിച്ചുകഴിഞ്ഞാൽ ക്രഡിറ്റ് കാർഡ് അപേക്ഷകന്റെ വിലാസത്തിലേക്ക് അയയ്ക്കും. അതിനുശേഷം, എല്ലാ കാർഡ് ഉടമകൾക്കും അവരുടെ കാർഡിന്റെ ക്രെഡിറ്റ് പരിധി അനുസരിച്ച് സാധനങ്ങൾ വാങ്ങാനും മറ്റ് ആവശ്യങ്ങൾക്കും ഇത് ഉപയോഗിക്കാം. എടുത്ത തുകയ്ക്ക് അനുസരിച്ച പലിശ മാത്രമേ ഈടാക്കുകയുള്ളു.

Most Read Articles
Best Mobiles in India

English summary
The Kisan credit card is a government scheme that lets farmers take loans at concessional rates to save them from the exorbitant rates usually charged by moneylenders in the unorganised sector. Sometimes the interest rate offered under this scheme can be as low as two percent. Besides, the government also allows the beneficiaries a longer repayment period that is based on the harvesting or marketing period of the crop for which they had taken the loan. The farmers are also awarded a crop insurance scheme under this.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X