ഒരു ഫോൺ കോൾ വഴി കോവിഡ് -19 വാക്‌സിൻ സ്ലോട്ട് എങ്ങനെ ബുക്ക് ചെയ്യാം ?

|

ഇന്ത്യയിൽ മെയ് 1ന് ആരംഭിച്ച വാക്സിനേഷൻ ഡ്രൈവിൻറെ മൂന്നാം ഘട്ടം ഇപ്പോൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഓൺലൈനായി രജിസ്റ്റർ ചെയ്താൽ മാത്രമേ ഈ വാക്സിനേഷൻ നിങ്ങൾക്കും ലഭിക്കുകയുള്ളു. ഈ അവസരത്തിൽ 18 നും 44 നും ഇടയിൽ പ്രായമുള്ളവർക്കായി കോവിഡ്-19 വാക്സിനേഷൻ സ്ലോട്ടുകൾ തുറന്നിരിക്കുകയാണ്. അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യ്ത് രജിസ്റ്റർ ചെയ്താൽ മാത്രമേ കോവിഡ് -19 വാക്സിൻ സ്വികരിക്കുവാൻ സാധിക്കുകയുള്ളു. കോവിൻ പോർട്ടൽ, ആരോഗ്യസെതു ആപ്പ്, ഉമാംഗ് ആപ്പ് എന്നിവ വഴി കോവിഡ് -19 വാക്‌സിനായി അപ്പോയിന്റ്മെന്റ് എങ്ങനെ ബുക്ക് ചെയ്യാമെന്ന് മുമ്പ് നമ്മൾ പരിചയപ്പെട്ടു.

കൂടുതൽ വായിക്കുക: എന്താണ് ബ്ലൂ-ടിക്ക് ? നിങ്ങളുടെ ട്വിറ്റർ അക്കൗണ്ടിൽ ബ്ലൂ-ടിക്ക് എങ്ങനെ നേടാം?

ഫോൺ കോൾ വഴി കോവിഡ് -19 വാക്‌സിൻ സ്ലോട്ട് എങ്ങനെ ബുക്ക് ചെയ്യാം ?

എന്നാൽ, ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്ന ധാരാളം ആളുകൾ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാൻ പ്രയാസം അനുഭവപ്പെടുന്നുണ്ട്. ഇതിനുള്ള പരിഹാരമായി ഇപ്പോൾ ഒരു ഫോൺ കോൾ വഴി കോവിഡ്-19 വാക്സിൻ സ്ലോട്ട് ബുക്ക് ചെയ്യുന്നതിനോ രജിസ്റ്റർ ചെയ്യുന്നതിനോ സഹായിക്കുന്നതിനായി ഒരു ഹെൽപ്പ്ലൈൻ കേന്ദ്ര സർക്കാർ അവതരിപ്പിച്ചിട്ടുണ്ട്. ഇതിനെ കുറിച്ച് നമുക്ക് ഇവിടെ വിശദമായി പരിശോധിക്കാം.

കോവിഡ് രോഗബാധിതനായ ഒരാൾക്ക് ആവശ്യമുള്ള സംവിധാനങ്ങൾ എവിടെ ലഭ്യമാകുമെന്ന് എങ്ങനെ തിരയാം ?കോവിഡ് രോഗബാധിതനായ ഒരാൾക്ക് ആവശ്യമുള്ള സംവിധാനങ്ങൾ എവിടെ ലഭ്യമാകുമെന്ന് എങ്ങനെ തിരയാം ?

കോൾ വഴി കോവിഡ്-19 വാക്സിനേഷൻ സ്ലോട്ട് എങ്ങനെ ബുക്ക് ചെയ്യാം?

കോൾ വഴി കോവിഡ്-19 വാക്സിനേഷൻ സ്ലോട്ട് എങ്ങനെ ബുക്ക് ചെയ്യാം?

കോൾ വഴി കോവിഡ്-19 വാക്സിനേഷൻ സ്ലോട്ട് ബുക്ക് ചെയ്യുന്നതിനായി ഇവിടെ നൽകിയിട്ടുള്ള ഘട്ടങ്ങൾ പിന്തുടരുക.

  • ഘട്ടം 1: നിങ്ങളുടെ ഫോണിലെ ഹെൽപ്പ്ലൈൻ നമ്പർ 1075 ഡയൽ ചെയ്യുക.
  • ഘട്ടം 2: കോൾ കണക്റ്റുചെയ്‌തുകഴിഞ്ഞാൽ, നിങ്ങൾക്ക് കോവിൻ വിശദാംശങ്ങൾ അറിയാമോ അതോ വാക്സിൻ സ്ലോട്ട് ബുക്ക് ചെയ്യാനോ എന്ന് നിങ്ങളോട് ചോദിക്കും..
  • ഘട്ടം 3: വാക്സിനേഷനായി ഒരു സ്ലോട്ട് ബുക്ക് ചെയ്യുന്നതിനോ രജിസ്റ്റർ ചെയ്യുന്നതിനോ 2 അമർത്തുക. ആധാർ കാർഡ്, പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, പെൻഷൻ പാസ്‌ബുക്ക്, പാസ്‌പോർട്ട്, വോട്ടർ ഐഡി അല്ലെങ്കിൽ എൻ‌പി‌ആർ സ്മാർട്ട് കാർഡ് ഉൾപ്പെടെയുള്ള രേഖകൾ കൈയിൽ ഉണ്ടെന്നുള്ള കാര്യം ഉറപ്പാക്കുക.
  • ഘട്ടം 4: ഒരു അപ്പോയ്ൻമെൻറ് ബുക്ക് ചെയ്യുന്നതിനോ രജിസ്റ്റർ ചെയ്യുന്നതിനോ പ്രതിനിധി പറയുന്ന നടപടിക്രമം പാലിക്കുക.
  • കൊറോണ വൈറസ് വാക്സിനായി ഓൺലൈൻ രജിസ്റ്റർ ചെയ്യുന്നതെങ്ങനെ?, അറിയേണ്ടതെല്ലാംകൊറോണ വൈറസ് വാക്സിനായി ഓൺലൈൻ രജിസ്റ്റർ ചെയ്യുന്നതെങ്ങനെ?, അറിയേണ്ടതെല്ലാം

    കോവിഡ് -19 വാക്‌സിൻ സ്ലോട്ട് എങ്ങനെ ബുക്ക് ചെയ്യാം ?

    കൊവിൻ വാക്സിൻ രജിസ്റ്റർ ചെയ്യാനായി വെബ്സൈറ്റിൽ കയറിയാൽ പല ആളുകൾക്കും ഇംഗ്ലീഷ് പരിജ്ഞാനം ഇല്ലാത്തതിനാൽ ചെയ്യുവാൻ കഴിയാതെ വരുന്നു. ഇതിനൊരു പരിഹാരം ഉണ്ടാക്കിയിരിക്കുകയാണ് സർക്കാർ ഇനി മുതൽ മലയാളം അടക്കമുള്ള ഭാഷകളിലും കൊവിൻ പോർട്ടൽ ലഭ്യമാകും. കൊവിൻ വെബ്‌സൈറ്റിൽ പുതുതായി 10 ഭാഷകളാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉൾപ്പെടുത്തിയിരിക്കുന്നത്. മലയാളം, ഹിന്ദി, ആസാമീസ്, കന്നഡ, ബംഗാളി, ഒഡിയ, തെലുങ്ക്, മറാത്തി, ഗുജറാത്തി, പഞ്ചാബി എന്നിവിടങ്ങളിൽ കോവിൻ പോർട്ടൽ ഉപയോഗപ്പെടുത്തുവാൻ സാധിക്കുന്നതാണ്. നേരത്തെ ഈ വെബ്സൈറ്റിൽ ഇംഗ്ലീഷ് ഭാഷയിൽ മാത്രമേ കാര്യങ്ങൾ ലഭ്യമായിരുന്നുള്ളു. പുതിയ ഭാഷകൾ ലഭ്യമാക്കിയ കാര്യം ട്വിറ്റർ വഴിയാണ് ആരോഗ്യമന്ത്രാലയം വെളിപ്പെടുത്തിയിരിക്കുന്നത്.

    ബ്രോഡ്ബാന്റിൽ മികച്ച വൈ-ഫൈ കണക്റ്റിവിറ്റി ലഭിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾബ്രോഡ്ബാന്റിൽ മികച്ച വൈ-ഫൈ കണക്റ്റിവിറ്റി ലഭിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Best Mobiles in India

English summary
COVID-19 immunization slots have been available for adults aged 18 to 44. The vaccine is not available on a walk-in basis for people in this age group. They can only get it if they register for the COVID-19 vaccine and make an appointment.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X