Home
How to

അവസാന നിമിഷം ട്രെയിൻ ടിക്കറ്റ് എങ്ങനെ ബുക്ക് ചെയ്യാം, തൽകാൽ പോലെ കാത്തിരിക്കേണ്ട; എല്ലാം വളരെ എളുപ്പം

രാജ്യത്തെ ഏറ്റവും വലിയ നെറ്റ്വർക്കുകളിൽ ഒന്നാണ് ഇന്ത്യൻ റെയിൽവെ. ഏറ്റവും കൂടുതൽ ആളുകൾ‌ ആശ്രയിക്കുന്ന ​ഗതാ​ഗത മാർ​ഗവും റെയിൽവെ തന്നെയാണ്. നമ്മളിൽ ഭൂരിഭാ​ഗം ഉപയോക്താക്കളും യാത്രാ ആവിശ്യങ്ങൾക്കായി ട്രെയിനുകളെ ആശ്രയിക്കാറുണ്ട്. ഒരു യാത്രക്കായി ദിവസങ്ങൾ മുമ്പ് തന്നെ നമ്മൾ ടിക്കറ്റുകൾ ബുക്ക് ചെയ്യേണ്ടതുണ്ട്..

ചിലപ്പോൾ അപ്രതീക്ഷിതമായിട്ടായിരിക്കും ദൂരെ യാത്രകൾ പോകേണ്ടി വരുക. ഈ സാഹചര്യത്തിൽ പെട്ടെന്ന് ടിക്കറ്റ് എടുക്കാനും സാധിക്കില്ല. തൽകാൽ ടിക്കറ്റ് എടുക്കണമെങ്കിലും ഇതിന് പ്രത്യേകം സമയം ഉണ്ട്. എന്നാൽ തൽകാലിന്റെ സഹായമില്ലാതെ ഏറ്റവും അവസാന നിമിഷം ട്രെയിനിൽ എങ്ങനെ സ്ലീപ്പർ അല്ലെങ്കിൽ എസി കോച്ച് ടിക്കറ്റ് എടുക്കാം എന്ന് പരിശോധിക്കാം. അതിനായി ആദ്യം നിങ്ങൾക്ക് പോകേണ്ട റൂട്ടിലെ ട്രെയിന്റെ നമ്പർ കണ്ടെത്തുക.

അവസാന നിമിഷം ട്രെയിൻ ടിക്കറ്റ് എങ്ങനെ ബുക്ക് ചെയ്യാം

MOST READ: ഇ-സിമ്മിനും രക്ഷയില്ല; നടക്കുന്നത് വ്യാപക തട്ടിപ്പ്, പണം നഷ്ടമാകാതിരിക്കാൻ സൂക്ഷിക്കുക

ഇതിനായി വേർ ഈസ് മൈ ട്രെയിൻ എന്ന ആപ്പിന്റെ സഹായം തേടാവുന്നതാണ്. ഈ ആപ്പ് തുറന്ന് നിങ്ങൾ എവിടെ നിന്ന് എങ്ങോട്ടേയ്ക്കാണ് പോകേണ്ടത് എന്ന് സർച്ച് ചെയ്താൽ ഈ റൂട്ടിൽ എത്ര ട്രെയിൻ എപ്പോഴൊക്കെ ഓടുന്നുണ്ട് എന്നുള്ളതിന്റെ വിവരങ്ങൾ ലഭിക്കുന്നതാണ്. ഇതിൽ നിന്ന് നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായ സമയം തിരഞ്ഞെടുക്കുക. ഈ ട്രെയിന്റെ നമ്പർ കോപ്പി ചെയ്ത് വെയ്ക്കുക. അല്ലെങ്കിൽ ഓർത്തു വെയ്ക്കുക.

ശേഷം റെയിൽവേ സ്റ്റേഷൻ ചാർട്ട് ഐആർടിസിഐ (railway station chart irctc) എന്ന് വെബ്സൈറ്റ് ​ഗൂ​ഗിളിൽ സർച്ച് ചെയ്യുക. ഇപ്പോൾ വരുന്ന സർച്ച് റിസൾട്ടിൽ ആദ്യ ഓപ്ഷനിൽ റിസർവേഷൻ ചാർട്ട് എന്ന് കാണാൻ സാധിക്കുന്നതായിരിക്കും. ഇതിൽ ക്ലിക്ക് ചെയ്യുക. ഇതിൽ നിങ്ങളുടെ ട്രെയിൻ നമ്പറും ബോർഡിങ് സ്റ്റേഷനും തിയതിയും സെലക്ട് ചെയ്യാനുള്ള ഓപ്ഷൻ കാണാൻ സാധിക്കുന്നതായിരിക്കും. ഇവയെല്ലാം തെറ്റുകൂടാതെ പൂരിപ്പിക്കുക.

അവസാന നിമിഷം ട്രെയിൻ ടിക്കറ്റ് എങ്ങനെ ബുക്ക് ചെയ്യാം

ഇപ്പോൾ വിവിധ ബോ​ഗികൾ തിരിച്ച് യാത്രക്കാരുടെ വിവരങ്ങൾ കാണാൻ സാധിക്കും. ഉദാഹരണത്തിന് എസ് 1 എന്ന ബോ​ഗിയുടെ പേര് കാണിച്ചതിന് ശേഷം ഇതിന് താഴെ സീറ്റുകൾ വല്ലതും ഒഴിവ് ഉണ്ടോ എന്ന് കാണിക്കുന്നതാണ്. ഇത്തരത്തിൽ ഓരോ കമ്പാർട്ട്മെന്റിലെയും ബോ​ഗികൾ തിരിച്ചുള്ള കണക്ക് നിങ്ങൾക്ക് ഇവിടെ കാണാൻ സാധിക്കുന്നതാണ്. സീറ്റുകൾ ഒഴിവുള്ള ഒരു ബോ​ഗി നിങ്ങൾ സെലക്ട് ചെയ്യുക.

ഇപ്പോൾ ഒഴിവുള്ള സീറ്റുകളുടെ കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതായിരിക്കും. പല നിറങ്ങളിൽ ആയിരിക്കും ഇതിൽ സീറ്റുകൾ അടയാളപ്പെടുത്തിയിരിക്കുന്നത്. ഇതിൽ പച്ച നിറത്തിൽ കാണുന്ന സീറ്റുകൾ എന്നത് നിങ്ങളുടെ ലക്ഷ്യസ്ഥാനത്ത് വരെ കാലിയായി പോകുന്ന സീറ്റുകളാണ്. മഞ്ഞ നിറത്തിലുള്ള സീറ്റുകൾ ആകട്ടെ ഇത് നിങ്ങളുടെ ലക്ഷ്യസ്ഥാനത്തിന് മുമ്പ് ആളുകൾ കയറാൻ സാധ്യതയുള്ള സീറ്റുകളാണ്. ഇടയ്ക്ക് വെച്ച് ഇതിൽ ആള് കയറും എന്നതാണ് മഞ്ഞ നിറം കൊണ്ട് സൂചിപ്പിക്കുന്നത്.

മറ്റ് സീറ്റുകളിൽ എല്ലാം യാത്രക്കാർ ഉണ്ടായിരിക്കും എന്നും വേണം അനുമാനിക്കാൻ. അതേ സമയം ഏതെങ്കിലും ബോ​ഗിയിൽ പച്ച നിറത്തിൽ സീറ്റ് കണ്ടാൽ നിങ്ങൾ റെയിൽവേ സ്റ്റേഷനിലെത്തി ഒരു ജനറൽ ടിക്കറ്റ് എടുക്കുക. ശേഷം ടിടിആർ വരുമ്പോൾ പണം നൽകി ടിക്കറ്റ് കൺവേർട്ട് ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. ഇത്തരത്തിൽ എളുപ്പത്തിൽ മുൻകൂട്ടി ബുക്ക് ചെയ്യാതെയും തൽകാലിന്റെ സഹായം ഇല്ലാതെയും അവസാന നിമിഷം ടിക്കറ്റ് സ്വന്തമാക്കാൻ സാധിക്കുന്നതാണ്.

More from GizBot

Best Mobiles in India

English summary
Sometimes you have to go on unexpected trips. In this case, it is not possible to buy Talkal tickets. There is a special time for this, although tickets should be taken immediately. But let's check how to get a sleeper or AC coach ticket on the train at the last minute without the help of Talkal. For that, first find the train number of the route you want to travel.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X