ഇ-സിമ്മിനും രക്ഷയില്ല; നടക്കുന്നത് വ്യാപക തട്ടിപ്പ്, പണം നഷ്ടമാകാതിരിക്കാൻ സൂക്ഷിക്കുക
അടുത്ത കാലം മുതലാണ് ഇ-സിമ്മുകൾ കൂടുതലായി ജനപ്രിയമായത്. സാധാരണ സിമ്മുകളെ അപേക്ഷിച്ച് ഇ-സിമ്മുകൾ കൂടുതൽ സുരക്ഷിതമാണ് എന്നാണ് പൊതുവെ പറയാറ്. സാധാരണ സിമ്മുകൾ പല തരത്തിലുള്ള തട്ടിപ്പുകൾക്ക് ഇരയാക്കിയിരുന്നു. ഈ തട്ടിപ്പുകളിൽ നിന്ന് രക്ഷപെടാനായി ഉപയോക്താക്കളെല്ലാവരും ഇ-സിമ്മുകൾ തിരഞ്ഞെടുക്കണം എന്നാണ് വിദഗ്ദർ അഭിപ്രായപ്പെട്ടിരുന്നത്.
എന്നാൽ സാങ്കേതിക വിദ്യ പുരഗോമിക്കുന്നതിന് അനുസരിച്ച് ഹാക്കർമാരും സൈബർ ക്രിമിനലുകളും എല്ലാം അപ്ഡേറ്റ് ആയിക്കൊണ്ട് ഇരിക്കുകയാണ്. ആയതിനാൽ തന്നെ ഇപ്പോൾ ഇ-സിമ്മുകളും വ്യാപകമായി സുരക്ഷാ പ്രശ്നങ്ങൾ നേരിടുന്നുണ്ട് എന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മറ്റുള്ള ഉപയോക്താക്കളുടെ ഡാറ്റയും പണവും കൈക്കലാക്കാനാണ് പ്രധാനമായും ഹാക്കർമാർ ഇത്തരത്തിലുള്ള തട്ടിപ്പുകൾ നടത്തുന്നത്. നേരത്തെയെല്ലാം സാധാരണ സിം ഉപയോഗിക്കുന്നവർ മാത്രമായിരുന്നു ഈ പ്രശ്നങ്ങൾ നേരിട്ടിരുന്നത്.

എന്നാൽ ഇപ്പോൾ ഇ-സിം ഉപയോക്താക്കളും ഈ പ്രശ്നങ്ങൾ നേരിടുന്നതായി ആണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സാധാരണ സിം കാര്‍ഡുകള്‍ക്ക് പകരം ഉപയോഗിക്കാവുന്ന എംബഡഡ് സിം ആണ് ഇ-സിമ്മുകള്‍. പ്രധാനമായും ഐഫോണുകൾ ജനപ്രിയമായതോടെയാണ് ഇ-സിമ്മുകളും ജനപ്രിയമായത്. നേരത്തെയെല്ലാം ഐഫോണുകളിൽ മാത്രമാണ് ഇ-സിം കണ്ടിരുന്നത്. എന്നാൽ ഇപ്പോൾ പുറത്തിറങ്ങുന്ന പല ആൻഡ്രോയിഡ് പ്രീമിയം ഫോണുകളിലും ഇ-സിമ്മിനായുള്ള സൗകര്യം ഉണ്ട്. ഇ-സിം ഉണ്ടെങ്കിൽ ഫോണിൽ മറ്റ് ഫിസിക്കൽ സിമ്മുകളുടെ ആവിശ്യം ഇല്ല.
ഉപഭോക്താവിന് ടെലികോം സേവന ദാതാക്കളെ നേരിട്ട് ബന്ധപ്പെടാതെ ഇ-സിം കണക്ടിവിറ്റി നേടിയെടുക്കാൻ സാധിക്കുന്നതാണ്. വിദൂരമായി ആയിരിക്കും ടെലികോം കമ്പനികൾ ഇത് പ്രോഗ്രാം ചെയ്യുന്നത്. വിദൂരമായി തന്നെ ഇത്തരം ഇ-സിമ്മുകൾ ഡീ ആക്ടിവേറ്റ് ചെയ്യാനും, ഡിലീറ്റ് ചെയ്യാനും, കണക്ഷൻ മറ്റൊരു നമ്പറിലേക്ക് മാറ്റാനും എല്ലാം സാധിക്കുന്നതാണ്. ഇ-സിമ്മുകളുടെ ഈ പ്രത്യേകതകൾ മുതലെടുത്താണ് തട്ടിപ്പുകാർ ഇപ്പോൾ പുതിയ തട്ടിപ്പ് ആരംഭിച്ചിരിക്കുന്നത്.

ഹാക്കർമാർക്ക് വളരെ എളുപ്പത്തിൽ തന്നെ വിദൂരമായി നിന്ന് മറ്റൊരു ഇ-സിമ്മിലേക്ക് കണക്ഷന്‍ മാറ്റാനും ഫോണ്‍ നമ്പര്‍ ഹൈജാക്ക് ചെയ്യാനും സാധിക്കുന്നുണ്ട്. അതായത് ഹാക്കർമാർ ലക്ഷ്യം വെയ്ക്കുന്ന ആളുകളുടെ മൊബൈൽ നമ്പർ ഇവർ സ്വന്തം ഫോണിലേക്ക് മാറ്റുന്നു. ശേഷം ഇത് ഉപയോഗിച്ച് പല തരത്തിലുള്ള തട്ടിപ്പുകൾ നടത്തുന്നു. ഇത്തരത്തിൽ നിരവധി കേസുകളാണ് ഈ അടുത്തിടെ ആയി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രധാനമായും സാമ്പത്തികമായി കൂടുതൽ ഇടപാടുകൾ നടത്തുന്നവരെയാണ് ഇവർ ലക്ഷ്യമിടുന്നത്.
പണം ബാങ്ക് ട്രാൻസ്ഫർ നടത്തുമ്പോൾ വരുന്ന ഒടിപികളും മറ്റും ഇത്തരത്തിൽ എളുപ്പം നേടിയെടുക്കാൻ ഇവർക്ക് സാധിക്കുന്നുണ്ട്. ഇത്തരത്തിലും ധാരാളം തട്ടിപ്പുകൾ ഇവർ നടത്തുന്നുണ്ട്. 2023ന്റെ അവസാനം മുതൽ തന്നെ ഇത്തരത്തിൽ ഇ-സിമ്മുകൾ കേന്ദ്രീകരിച്ചുള്ള തട്ടിപ്പുകൾ നടക്കുന്നതായി റഷ്യന്‍ സൈബര്‍ സുരക്ഷാ സ്ഥാപനമായ എഫ്.എ.സി.സി.ടി പറയുന്നു. നിലവിൽ ഇന്ത്യയിൽ തന്നെ ലക്ഷക്കണക്കിന് ഉപയോക്താക്കൾ ഇപ്പോൾ ഇ-സിം ഉപയോഗിക്കുന്നുണ്ട് ഇവരെല്ലാം തന്നെ ഇപ്പോൾ ഭീഷണിയുടെ നിഴലിലാണ്.
എന്നിരുന്നാലും ഇ-സിം ഉപയോഗിക്കുന്നവർ തങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ക്ലൗഡ് പ്ലാറ്റ്‌ഫോമുകളുടെ അക്കൗണ്ടുകളുടെ വിവരങ്ങൾക്കെല്ലാം ടൂ ഫാക്ടര്‍ ഒതന്റിക്കേഷന്‍ നൽകുന്നത് നല്ലതായിരിക്കും. നിങ്ങളുടെ അക്കൗണ്ടുകൾക്ക് കൂടുതൽ സുരക്ഷിതത്വം ഇതിലൂടെ ലഭിക്കുന്നതായിരിക്കും. അതേ സമയം ഇ-സിമ്മുകൾ കൂടുതൽ സുരക്ഷിതമാണ് എന്നായിരുന്നു ഇത്രയും നാൾ വിദഗ്ദർ കരുതിയിരുന്നത്. എന്നാൽ തട്ടിപ്പുകാരും പുതിയ ടെക്നോളജിക്കൊത്ത് അപ്ഡേറ്റ് ആയതോടെ ഇ-സിമ്മിനും രക്ഷയില്ലാതെ ആയിരിക്കുകയാണ്.
നിലവിൽ ഇത്തരത്തിൽ നിരവധി തട്ടിപ്പുകളാണ് രാജ്യത്തുടനീളമായി നടക്കുന്നത്. ഇനി അധവാ എന്തെങ്കിലും തരത്തിലുള്ള ഓൺലൈൻ തട്ടിപ്പിന്റെ ഭാഗമായി നിങ്ങളുടെ പണം നഷ്ടപ്പെട്ടാൽ ഉടൻ തന്നെ ഈ വിവരം 1930 എന്ന നമ്പറിൽ അറിയിക്കേണ്ടതാണ്. സംഭവം നടന്ന് ആദ്യ ഒരു മണിക്കൂറിനുള്ളിൽ തന്നെ വിവരം അറിയിച്ചാൽ നഷ്ടപ്പെട്ട മുഴുവൻ തുകയും നിങ്ങൾക്ക് തിരിച്ചു ലഭിക്കാനുള്ള സാധ്യത വളരെ വലുതാണ്. റിപ്പോർട്ട് ചെയ്യാൻ വൈകുന്തോറും നിങ്ങളുടെ പണം തിരിച്ചു കിട്ടാനുള്ള സാധ്യത കുറയുന്നു.


Click it and Unblock the Notifications








