എല്ലാ ഐഫോണുകൾക്കും ഐമാക്കുകൾക്കും 10,000 രൂപയിലധികം കുറവ്; വിജയ് സെയിൽസിന്റെ പുതിയ ഓഫർ വിൽപന
ആപ്പിൾ ഉപകരണങ്ങൾക്ക് ആകർഷകമായ ഡിസ്കൗണ്ട് പ്രഖ്യാപിച്ച് വിജയ് സെയിൽസ്. ആപ്പിൾ ഡേയ്സ് വിൽപന എന്ന പേരിലാണ് വിജയ് സെയിൽസ് പുതിയ ഓഫർ വിൽപന ആരംഭിച്ചിരിക്കുന്നത്. ഏറ്റവും പുതിയ ഐഫോൺ 15 സീരീസ് ഫോണുകൾ, എം3 ചിപ്പുള്ള മാക്ബുക്ക് എയർ ഉൾപ്പെടെയുള്ള ഉത്പന്നങ്ങൾക്കും ഈ ഓഫർ ബാധകമാണ്.
മാർച്ച് 16ന് ആരംഭിക്കുന്ന ഈ ഓഫർ വിൽപന മാർച്ച് 26 വരെ നീണ്ട് നിൽക്കും എന്നാണ് വിജയ് സെയിൽസ് അറിയിച്ചിരിക്കുന്നത്. പ്രത്യേകം ഡിസ്കൗണ്ടുകൾക്ക് പുറമെ ആകർഷകമായ ബാങ്ക് ഓഫറുകളും വിജയ് സെയിൽസ് ഈ വിൽപനയിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. ഫോണിന്റെ ഓഫറുകൾ പരിശോധിക്കുമ്പോൾ 79,900 രൂപയ്ക്ക് പുറത്തിറക്കിയ ഐഫോൺ 15 സ്റ്റാന്റേർഡ് മോഡലിന് ഈ വിൽപനയിൽ 70,490 രൂപയാണ് വിലയിട്ടിരിക്കുന്നത്.

എച്ച്ഡിഎഫ്സി ബാങ്കിന്റെ കാർഡുകൾ ഉപയോഗിച്ചാണ് നിങ്ങൾ ഈ ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നത് എങ്കിൽ 4000 രൂപയുടെ അധിക കിഴിവും സ്വന്തമാക്കാൻ സാധിക്കുന്നതാണ്. 89,900 രൂപയ്ക്കാണ് ഐഫോൺ 15 പ്ലസ് ആപ്പിൾ ഇന്ത്യയിൽ അവതരിപ്പിച്ചത്. ഈ ഫോൺ ഇപ്പോൾ ബാങ്ക് ഓഫറുകൾ ഉൾപ്പെടെ 75,820 രൂപയ്ക്ക് വിജയ് സെയിൽസിൽ നിന്ന് സ്വന്തമാക്കാൻ സാധിക്കുന്നതാണ്. ഐഫോൺ 15 പ്രോയുടെ ഇന്ത്യയിലെ ലോഞ്ച് വില 1,34,900 രൂപ ആയിരുന്നു.
എന്നാൽ എല്ലാ കിഴിവും ഉൾപ്പെടെ ഈ ഫോൺ ഇപ്പോൾ 1,22,900 രൂപയ്ക്ക് വിജയ് സെയിൽസ് വാഗ്ദാനം ചെയ്യുന്നു. ഈ സീരീസിലെ ടോപ് എൻഡ് മോഡൽ ആയിരുന്നു ഐഫോൺ 15 പ്രോ മാക്സ്. 1,59,900 രൂപ ലോഞ്ച് വിലയിലെത്തിയ ഈ ഫോൺ ഇപ്പോൾ വിജയ് സെയിൽസിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത് 1,25,900 രൂപയ്ക്കാണ്. കൂടാതെ 3000 രൂപയുടെ ബാങ്ക് ഓഫറും ഈ ഫോണിനായി പ്ലാറ്റ്ഫോം വാഗ്ദാനം ചെയ്യുന്നു.

ഇതിന് പുറമെ ഐഫോൺ 14 സീരീസ്, 13 സീരീസ് ഫോണുകൾക്കും സമാനമായ ഓഫറുകൾ ഈ പ്ലാറ്റ്ഫോം വാഗ്ദാനം ചെയ്യുന്നു. മാക്ബുക്കുകളുടെ ഓഫറുകൾ പരിശോധിക്കുമ്പോൾ 169,900 രൂപ അടിസ്ഥാന വിലയിൽ ആയിരുന്നു എം3 ചിപ്പുള്ള മാക്‌ബുക്ക് പ്രോ ആപ്പിൾ ഇന്ത്യയിൽ അവതരിപ്പിച്ചത്. ഇത് ഇപ്പോൾ 152,910 രൂപയ്ക്കാണ് വിജയ് സെയിൽസിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. പുതിയ മാക്‌ബുക്ക് എയർ ആകട്ടെ 1,09,900 രൂപയ്ക്കും ലിസ്റ്റ് ചെയ്തിരിക്കുന്നു.
ഇത് കൂടാതെ മാക്ബുക്ക് പ്രോ എം3 ആകട്ടെ 147,910 രൂപയ്ക്കും ലിസ്റ്റ് ചെയ്തിരിക്കുന്നു. ഈ മൂന്ന് ഉപകരണങ്ങൾക്കും ബാങ്ക് ഓഫറിന്റെ സഹയാത്താൽ 5000 രൂപ അധിക ഡിസ്കൗണ്ടും ലഭിക്കുന്നതാണ്. ഇതിന് പുറമെ ആപ്പിളിന്റെ മറ്റ് മാക്ക് ബുക്കുകൾക്കും വിജയ് സെയിൽസിൽ ആകർഷകമായ ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഐപാഡുകളുടെ ഓഫറുകൾ പരിശോധിക്കുമ്പോൾ ഒമ്പതാം തലമുറ ഐപാഡ്, പത്താം തലമുറ ഐപാഡ്, ഐപാഡ് പ്രോ എന്നിവയെല്ലാം കാണാൻ സാധിക്കുന്നതാണ്.
30,900 രൂപയ്ക്ക് പുറത്തിറക്കിയ ഒമ്പതാം തലമുറ ഐപാഡിന്റെ അടിസ്ഥാന വേരിയന്റിന് 25,900 രൂപയാണ് വിജയ് സെയിലിലെ ഇപ്പോഴത്തെ വില. എച്ച്ഡിഎഫ്സി ബാങ്കിന്റെ കാർഡ് ഉപയോഗിച്ചാൽ 2000 രൂപയുടെ അധിക ഡിസ്കൗണ്ടും ഇവിടെ നിന്ന് നേടിയെടുക്കാൻ സാധിക്കുന്നതാണ്. ഐപാഡ് പ്രോയുടെ അടിസ്ഥാന വേരിയൻ്റ് 71,300 രൂപയ്ക്കും ഇപ്പോൾ ഇവിടെ നിന്ന് ലഭിക്കും ഇതിന്റെ ബാങ്ക് ഓഫർ 4000 രൂപയാണ്. എച്ച്ഡിഎഫ്സി കാർഡുകൾക്കാണ് ഈ ഓഫർ.
ആപ്പിൾ വാച്ചുകൾക്കും എയർപോഡുകൾക്കും ഈ വിൽപനയിൽ പ്രത്യേകം ഓഫർ ഉണ്ട്. ആപ്പിൾ വാച്ച് സീരീസ് 9, ആപ്പിൾ വാച്ച് സീരീസ് അൾട്ര, ആപ്പിൾ വാച്ച് സീരീസ് എസ്ഇ എന്നിവയ്ക്കാണ് ഡിസ്കൗണ്ട് ഉള്ളത്. ഈ ഉപകരണങ്ങൾക്കെല്ലാം പ്രത്യേകം ബാങ്ക് ഓഫറുകളും ഉൾപ്പെട്ടിട്ടുണ്ട്. മാത്രമല്ല രണ്ടാം തലമുറ എയർപോഡ് പ്രോ എല്ലാ ഡിസ്കൗണ്ടുകൾക്ക് ശേഷം 20,980 രൂപയ്ക്കും ഈ വിൽപനയിലൂടെ സ്വന്തമാക്കാൻ സാധിക്കുന്നതാണ്.


Click it and Unblock the Notifications








