Home
How to

പരീക്ഷ എഴുതേണ്ട, കഷ്ടപ്പെടേണ്ട; വളരെ എളുപ്പത്തിൽ‌ ​ഗവൺമെന്റ് ജോലി നേടാം, ഈ വെബ്സൈറ്റുകൾ നിങ്ങളെ സഹായിക്കും

സാധാരണക്കാരായ എല്ലാ ചെറുപ്പക്കാരുടെയും ആ​ഗ്രഹങ്ങളിൽ ഒന്നാണ് ഒരു സർക്കാർ ജോലി ലഭിക്കുക എന്നത്. സർക്കാർ ജോലി ലഭിച്ചാൽ പിന്നീട് സാമ്പത്തികപരമായി അധികം ബുദ്ധിമുട്ട് ഇല്ലാതെ മുന്നോട്ട് പോകാൻ സാധിക്കുന്നതാണ്. മാത്രമല്ല ജോലിയിൽ നിന്ന് വിരമിച്ചതിന് ശേഷം ആകർഷകമായ തുക പെൻഷനായി ലഭിക്കുകയും ചെയ്യുന്നതാണ്.

അതായത് നമ്മുക്ക് ഒരു സർക്കാർ ജോലി ലഭിക്കുമ്പോൾ നമ്മൾ വൃദ്ധരാകുന്ന കാലം വരെ സുരക്ഷിതരാകുകയാണ്. ഇതിന് പുറമെ പലപ്പോഴും ബോണസുകളും മറ്റും ലഭിക്കും. എന്നാൽ സർക്കാർ ജോലി ലഭിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പിഎസിയും മറ്റും വർഷങ്ങളോളം പഠിച്ച് വർഷങ്ങളോളം പരീക്ഷയെഴുതി നിരവധി കടമ്പകൾ കഴിഞ്ഞാലാണ് ഒരു സാധാരണക്കാരന് സർക്കാർ‌ ജോലി ലഭിക്കുന്നത്. മാത്രമല്ല ​ഗവൺമെന്റ് ജോലി എന്ന് പറയുന്നത് തന്നെ ഒരു പ്രൗഡിയാണ്.

പരീക്ഷ എഴുതേണ്ട; വളരെ എളുപ്പത്തിൽ‌ ​ഗവൺമെന്റ് ജോലി നേടാം

MOST READ: ലാപ്ടോപ്പുകൾക്ക് പകുതി വില, പ്രീമിയം ലാപ്ടോപ്പുകൾ മിഡ് ബഡ്ജറ്റിൽ വാങ്ങാം; ആമസോണിന്റെ കിടിലം ഓഫറുകൾ

നിലവിൽ കേരളത്തിലെ സാഹചര്യം പരി​ഗണിക്കുമ്പോൾ ഒരു കല്യാണം കഴിക്കണമെങ്കിൽ പോലും സർക്കാർ ജോലിക്കാർക്കാണ് ഡിമാന്റ് കൂടുതൽ. സാധാരണക്കാരായ ആളുകൾക്ക് വിവാഹം കഴിക്കാൻ പങ്കാളികളെപ്പോലും കിട്ടുന്നില്ലെന്നാണ് സോഷ്യൽ മീഡിയകളിലെ സംസാരം. അതേ സമയം പരീക്ഷകൾ ഒന്നും എഴുതാതെയും അധികം കഷ്ടപ്പെടാതെയും സർക്കാർ ജോലി ലഭിച്ചാലോ? ഇതിന് എന്തെങ്കിലും സാധ്യത ഉണ്ടോ? ഉണ്ട് എന്നാണ് ഞങ്ങൾക്ക് പറയാനുള്ളത് എങ്ങനെ എന്നല്ലെ പറഞ്ഞു തരാം

ഇത്തരത്തിൽ പരീക്ഷ എഴുതാതെ വെറും ഇന്റർവ്യൂ വഴി മാത്രം സർക്കാർ ജോലിക്ക് നിരവധി ഒഴിവുകൾ വരാറുണ്ട്. ഈ ഒഴിവുകൾ എങ്ങനെ കണ്ടുപിടിയ്ക്കാം എന്ന് നോക്കാം. പ്രധനമായും സർക്കാരിന്റെ മൂന്നോളം വെബ്സൈറ്റുകൾ വഴിയാണ് ഇതിനായുള്ള അറിയിപ്പുകൾ വരുന്നത്. ഇതിൽ ആദ്യത്തെ വെബ്സൈറ്റാണ് mygov.in jobs എന്നത്. ഇതിൽ തിരഞ്ഞാൽ നിരവധി ജോലിക്കുള്ള ഒഴിവുകൾ കാണാൻ സാധിക്കുന്നതാണ്.

പരീക്ഷ എഴുതേണ്ട; വളരെ എളുപ്പത്തിൽ‌ ​ഗവൺമെന്റ് ജോലി നേടാം

MOST READ: എഐ ഉപയോ​ഗിച്ച് മരിച്ചുപോയ അമ്മയുമായി സംസാരിച്ചു; വെളിപ്പെടുത്തലുമായി യുവതി, എഐയുടെ സാധ്യതകൾ

ഈ ഒഴിവുകളിൽ കയറിപ്പറ്റാൻ പരീക്ഷകൾ ഒന്നും എഴുതേണ്ട കാര്യമില്ല. നേരിട്ട് ഇന്റവ്യൂനായിരിക്കും ഇവർ വിളിക്കുക. പ്രധാനമായും കണ്ടന്റ് റൈറ്റർ, യുഐ യുഎക്സ് ഡിസൈനർ, ഡെവലപ്പർ തുടങ്ങിയ ജോലികൾക്കായിരിക്കും ഇതിലൂടെ ആളുകളെ എടുക്കുക. മാസം 30,000 രൂപ മുതൽ 1,00,000 രൂപ വരെ ആയിരിക്കും ഈ വിഭാ​ഗത്തിലുള്ള ജോലികൾക്ക് വരുമാനം ലഭിക്കുക. എന്നാൽ ഇതിനായുള്ള യോ​ഗ്യത നിങ്ങൾക്ക് വേണം എന്നത് മാത്രമാണ് ഇതിന്റെ മാനദണ്ഡം.

ഇത്തരത്തിൽ പരീക്ഷ ഇല്ലാതെ ​ഗവൺമെന്റ് ജോലി ലഭിക്കാൻ സഹായിക്കുന്ന മറ്റൊരു വെബ്സൈറ്റാണ് ബെസിൽ ജോബ്സ് (becil jobs) എന്നത്. ഈ വെബ്സൈറ്റിൽ നിങ്ങൾ പ്രവേശിച്ചു കഴിഞ്ഞാൽ ഇപ്പോൾ ഉള്ള ഒഴിവുകൾ പട്ടികയായി കാണാൻ സാധിക്കുന്നതാണ്. ഒഴിവുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കാനായി ഒരോ പോസ്റ്റിന് അടിയിലും വ്യൂ ഡിറ്റെയൽസ് എന്ന ഓപ്ഷനും നൽകിയിട്ടുണ്ടാകും. ഇതിൽ ക്ലിക്ക് ചെയ്താൽ ഇതിനായുള്ള യോ​ഗ്യത, മറ്റ് മാനദണ്ഡങ്ങൾ എല്ലാം അറിയാൻ സാധിക്കുന്നതാണ്.

മാത്രമല്ല നിങ്ങൾ ചെയ്യേണ്ട ജോലികൾ എന്തെല്ലാമാണ് നിങ്ങൾക്ക് എത്ര രൂപ ശമ്പളമായി ലഭിക്കും എന്ന് തുടങ്ങിയ സകല വിവരങ്ങളും ഇതിൽ നൽകിയിട്ടുണ്ടാകും. മറ്റൊരു വെബ്സൈറ്റാണ് നീതി അയോ​ഗ് ജോബ്സ് (niti aayog jobs). കേന്ദ്ര സർക്കാരിന്റെ നീതി അയോ​ഗിന് കീഴെ വരുന്ന ജോലി ഒവിവുകൾ ആണ് ഈ വെബ്സൈറ്റിൽ പട്ടികപ്പെടുത്തുക. ഇതിലും നിരവധി തൊഴിൽ അവസരങ്ങളാണ് ദിവസവും പ്രത്യക്ഷപ്പെടുന്നത്.

തുടക്കക്കാർക്കും എക്സ്പീരിയൻസ് ഉള്ളവർക്കുമായുള്ള ജോലികൾ ഈ വെബ്സൈറ്റിൽ നിന്ന് കണ്ടെത്താൻ സാധിക്കുന്നതാണ്. 30,000 രൂപ മുതൽ 2,50,000 രൂപ വരെയാണ് ഈ വെബ്സൈറ്റിൽ വരുന്ന ജോലികൾക്ക് ശമ്പളമായി ലഭിക്കുന്നത്. പരീക്ഷ എഴുതാതെ ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിൽ ​ഗവൺമെന്റ് ജോലി നേടാൻ സഹായിക്കുന്നത് പ്രധാനമായും ഈ മൂന്ന് വെബ്സൈറ്റുകളുടെ സഹായത്താലാണ്. നിങ്ങൾ സർക്കാർ ജോലിക്കായി ശ്രമിച്ചുകൊണ്ട് ഇരിക്കുന്ന ആളാണെങ്കിൽ ഈ വിദ്യ നിങ്ങൾക്ക് പരീക്ഷിക്കാവുന്നതാണ്.

More from GizBot

Best Mobiles in India

English summary
Considering the current situation in Kerala, government employees are more in demand, even if they want to have a wedding. The talk on social media is that common people are not even getting partners to marry. At the same time, what if you get a government job without writing any exams and without much trouble? Is there any possibility of this? We can say yes, but not how
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X