Home
News

ലാപ്ടോപ്പുകൾക്ക് പകുതി വില, പ്രീമിയം ലാപ്ടോപ്പുകൾ മിഡ് ബഡ്ജറ്റിൽ വാങ്ങാം; ആമസോണിന്റെ കിടിലം ഓഫറുകൾ

ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് കിടിലൻ ഓഫറുമായി പ്രമുഖ ഇ കൊമേഴ്സ് വെബ്സൈറ്റായ ആമസോൺ. മാർച്ച് 11ന് ആരംഭിച്ച ആമസോൺ മെ​ഗാ ഇലക്ട്രോണിക് ഡേ സെയിൽ മാർച്ച് 18ന് ആണ് അവസാനിക്കുന്നത്. ലാപ്ടോപ്പുകൾക്ക് ഈ അടുത്തകാലത്ത് ഒന്നും കാണാത്ത തരത്തിലുള്ള ഓഫർ ആണ് ഈ വിൽപനയിലൂടെ ആമസോൺ വാ​ഗ്ദാനം ചെയ്യുന്നത്.

പ്രധാന കമ്പനികളുടെ ലാപ്ടോപ്പുകൾക്കെല്ലാം 40 ശതമാനത്തോളം ഡിസ്കൗണ്ട് ആണ് ഈ വിൽപനയിലൂടെ ആമസോൺ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് പുറമെ അധിക ബാങ്ക് ഓഫറുകൾ, നോ കോസ്റ്റ് ഇഎംഐ ഓപ്ഷനുകൾ, മറ്റ് ആനുകൂല്യങ്ങൾ എന്നിവയെല്ലാം ആമസോൺ വാ​ഗ്ദാനം ചെയ്യുന്നുണ്ട്. ഈ ഓഫർ വിൽപനയിൽ 30,000 രൂപയിൽ താഴെ വിലയിൽ വാങ്ങാൻ സാധിക്കുന്ന മികച്ച ലാപ്ടോപ്പുകൾ ഏതെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം.

പ്രീമിയം ലാപ്ടോപ്പുകൾ മിഡ് ബഡ്ജറ്റിൽ വാങ്ങാം; ആമസോണിന്റെ കിടിലം ഓഫറുകൾ

MOST READ: എഐ ഉപയോ​ഗിച്ച് മരിച്ചുപോയ അമ്മയുമായി സംസാരിച്ചു; വെളിപ്പെടുത്തലുമായി യുവതി, എഐയുടെ സാധ്യതകൾ

ഇക്കൂട്ടത്തിലെ ഒരു പ്രമുഖ ലാപ്ടോപ്പാണ് എഎക്സ്എൽ വയൂബൂക്ക്. 31,990 രൂപ ലോഞ്ച് വിലയിലെത്തിയ ഈ ലാപ്ടോപ്പ് ഇപ്പോൾ വെറും 12,990 രൂപയ്ക്ക് സ്വന്തമാക്കാനുള്ള അവസരമാണ് ആമസോൺ ഒരുക്കിയിരിക്കുന്നത്. ബേസിക് ആവിശ്യങ്ങളായ ബ്രൗസിങ്, ഓൺലൈൻ പഠനം എന്നിവയ്ക്കെല്ലാം ഏറ്റവും അനുയോജ്യമായ ഒരു ലാപ്ടോപ്പാണ് എഎക്സ്എൽ വയൂബൂക്ക്. 14.1 ഇഞ്ച് FHD IPS ഡിസ്‌പ്ലേയാണ് ഈ ലാപ്ടോപ്പിന് അവകാശപ്പെടാനുള്ളത്. വിൻഡോസ് 11ൽ ആണ് ഇത് പ്രവർത്തിക്കുന്നത്.

10 മണിക്കൂർ വരെ ബാറ്ററി ലൈഫ് സമ്മാനിക്കുന്ന ഈ ലാപ്ടോപ്പിന്റെ ഭാ​രം 1.5 കിലോഗ്രാം മാത്രമാണ്. ഈ ഓഫർ വിൽപനയിലൂടെ മികച്ച വിലക്കുറവിൽ ഇപ്പോൾ സ്വന്തമാക്കാൻ സാധിക്കുന്ന മറ്റൊരു ലാപ്ടോപ്പാണ് എസ്യൂസ് വിവോ ബുക്ക് 15. 4 ജിബി റാം 256 ജിബി എസ്എസ്ഡിയുള്ള ഈ ലാപ്ടോപ്പിന്റെ യഥാർത്ഥ വില 33,990 രൂപയാണ്. എന്നാൽ ഇപ്പോൾ ആമസോണിൽ നിന്ന് ഇത് വെറും 19,990 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കുന്നതാണ്.

പ്രീമിയം ലാപ്ടോപ്പുകൾ മിഡ് ബഡ്ജറ്റിൽ വാങ്ങാം; ആമസോണിന്റെ കിടിലം ഓഫറുകൾ

MOST READ: പേടിഎം ഫാസ്ടാ​ഗിന്റെ കാലാവധി ഇന്നത്തോടെ തീർന്നു; വാട്സ്ആപ്പ് വഴി പുതിയ ഫാസ്ടാ​ഗ് സ്വന്തമാക്കാം

ഇതിന് പുറമെ എച്ച്ഡിഎഫ്സി, ഐസിഐസിഐ എന്നീ ബാങ്കുളുടെ ക്രെഡിറ്റ് കാർഡ് ഉപയോ​ഗിച്ച് എസ്യൂസ് വിവോ ബുക്ക് 15 സ്വന്തമാക്കിയാൽ 1500 രൂപയുടെ അധിക കിഴിവും നേടാൻ സാധിക്കുന്നതാണ്. ഇതോടെ ഈ ലാപ്ടോപ്പിന്റെ വില 19,362 രൂപയായി കുറയും. 15.6 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്‌പ്ലേയാണ് ഈ ഉപകരണത്തിന് അവകാശപ്പെടാനുള്ളത്. ഈ സെ​ഗ്മെന്റിലെ ഏറ്റവും ഭാരം കുറഞ്ഞ ലാപ്ടോപ്പുകൂടിയാണിത്. വിൻഡോസ് 11ലാണ് ഇത് പ്രവർത്തിക്കുന്നത്.

ഈ ലാപ്ടോപ്പിന്റെ 6 ജിബി റാം 512 ജിബി എസ്എസ്ഡിയ്ക്കും ഇതേ ഓഫർ ലഭ്യമാണ്. 38,990 രൂപയാണ് ഇതിന്റെ യഥാർത്ഥ വില. എന്നാൽ ഇപ്പോൾ ഇത് 27,990 രൂപയ്ക്ക് ലഭിക്കുന്നതാണ്. ഫീച്ചറുകളെല്ലാം അടിസ്ഥാന വേരിയന്റിന് സമാനമാണ്. എച്ച്പിയുടെ ലാപ്ടോപ്പ് 15 എസും ഇപ്പോൾ മികച്ച ഡിസ്കൗണ്ടിൽ സ്വന്തമാക്കാൻ സാധിക്കുന്നതാണ്. 33,934 രൂപ വില വരുന്ന ഈ ലാപ്ടോപ്പിന് ഇപ്പോൾ വില 25,990 രൂപയാണ്.

എസ്യൂസ് വിവോ ബുക്ക് 15ന് ലഭിച്ച അതേ ബാങ്ക് ഓഫർ എച്ച്പി ലാപ്ടോപ്പ് 15 എസിനും ലഭിക്കുന്നതാണ്. 15.6 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ, ഡ്യുവൽ സ്പീക്കറുകൾ, വിൻഡോസ് 11, ഇൻ്റൽ ചിപ്പ് എന്നിവയാണ് ഈ ലാപ്ടോപ്പിന്റെ എടുത്തു പറയേണ്ട സവിശേഷതകൾ. ഈ ഓഫർ വിൽപനയിൽ സ്വന്തമാക്കാൻ സാധിക്കുന്ന മറ്റൊരു മികച്ച ലാപ്ടോപ്പാണ് സെബ്രോണിക്സിന്റെ പ്രോ സീരീസ് വൈ എൻബിസി 2 എസ്.

48,999 രൂപ വില വരുന്ന ഈ ലാപ്ടോപ്പ് ഇപ്പോൾ 28,490 രൂപയ്ക്ക് സ്വന്തമാക്കാം. 15.6 ഇഞ്ച് IPS ഡിസ്‌പ്ലേയാണ് ഇതിനുള്ളത്. ഇൻ്റൽകോർ 11th Gen i5 പ്രോസസർ ആണ് ഈ ലാപിന് കരുത്ത് നൽകുന്നത്. 16ജിബി റാം 512ജിബി എസ്എസ്ഡിയും ഇവ വാ​ഗ്ദാനം ചെയ്യുന്നു. എയ്സറിന്റെ ക്രോംബുക്കാണ് ഈ വിൽപനയിലെ മറ്റൊരു മികച്ച ലാപ്ടോപ്പ്. 28,999 രൂപ വില വരുന്ന ഈ ലാപ് ഇപ്പോൾ 19,990 രൂപയ്ക്ക് സ്വന്തമാക്കാം.

More from GizBot

Best Mobiles in India

English summary
Amazon has announced a 40 percent discount on all major companies' laptops through this sale. Apart from this, Amazon offers additional bank offers, no-cost EMI options, and other benefits. Let's take a detailed look at the best laptops you can buy under Rs 30,000 in this offer sale.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X