Home
How to

പേടിഎം ഫാസ്ടാ​ഗിന്റെ കാലാവധി ഇന്നത്തോടെ തീർന്നു; വാട്സ്ആപ്പ് വഴി പുതിയ ഫാസ്ടാ​ഗ് സ്വന്തമാക്കാം

ഇന്നത്തോടെ (മാർച്ച് 15) പേടിഎം ഫാസ്ടാ​ഗ് കാലാവധി അവസാനിക്കുകയാണ്. ഇനി മുതൽ പേടിഎം ഫാസ്ടാ​ഗ് റീചാർജ് ചെയ്യാൻ നിങ്ങൾക്ക് സാധിക്കുന്നതല്ല. എന്നാൽ ഇപ്പോഴും പേടിഎമ്മിന്റെ ഫാസ്ടാ​ഗുകൾ ഉപയോ​ഗിക്കുന്നവർ‌ എത്രയും പെട്ടെന്ന് ഇത് മാറ്റണം അല്ലാത്തപക്ഷം പിഴയും ഇരട്ടി തുകയും ഉപയോക്താക്കളുടെ പക്കൽ നിന്ന് ഈടാക്കും എന്നാണ് അധികാരികൾ അറിയിച്ചിരിക്കുന്നത്.

ഇത് ഒഴിവാക്കാനായി ഉപയോക്താക്കൾ എത്രയും പെട്ടെന്ന് മറ്റ് ഫാസ്ടാ​ഗുകൾ ഉപയോ​ഗിക്കേണ്ടതാണ്. എൻഎച്ച്എഐ പുറത്തിറക്കിയ ഒദ്യോ​ഗിക പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മറ്റൊരു ബാങ്കിന്റെ ഫാസ്ടാഗിലേക്ക് മാറുന്നതിലൂടെ, ദേശീയപാതയിലൂടെ യാത്ര ചെയ്യുമ്പോൾ പിഴയും ഇരട്ടി ഫീസും ഒഴിവാക്കാൻ സാധിക്കുമെന്ന് ഈ പ്രസ്താവനയിൽ പറയുന്നു. അതേ സമയം മാർച്ച് 15 മുതൽ പേടിഎം ഫാസ്ടാ​ഗുകൾ ചാർജ് ചെയ്യാൻ സാധിക്കില്ല എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്.

വാട്സ്ആപ്പ് വഴി പുതിയ ഫാസ്ടാ​ഗ് സ്വന്തമാക്കാം

MOST READ: സ്മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ, ടിവികൾ എന്തെടുത്താലും പകുതി വില മാത്രം; ഹോളി കളറാക്കി സാംസങ്

എന്നിരുന്നാലും പിടിഎം ഫാസ്ടാ​ഗിലെ ബാക്കി ബാലൻസ് ഒരു നിശ്ചിത തിയതി വരെ ഉപയോ​ഗിക്കാൻ സാധിക്കും എന്നും അറിയിച്ചിട്ടുണ്ട്. പുതിയ ഫാസ്ടാ​ഗ് സ്വന്തമാക്കുമ്പോൾ ഈ ബാലൻസ് അതിലേക്ക് മാറ്റാനുള്ള സൗകര്യവും ഉപയോക്താക്കൾക്ക് ഉണ്ടായിരിക്കുന്നതാണ്. ഫാസ്ടാഗ് വഴിയുള്ള ഇന്ത്യയിലെ ടോൾ ശേഖരണത്തിന്റെ അ‌ഞ്ചിലൊന്ന് പങ്കും പേടിഎം വഴിയാണ് നടക്കുന്നത് എന്നാണ് കണക്കുകൾ പറയുന്നത്. ആതിനാൽ തന്നെ ഭൂരിഭാ​ഗം ഫാസ്ടാ​ഗ് ഉപയോക്താക്കളെയും പുതിയ തീരുമാനം ബാധിക്കുന്നതാണ്.

അതേ സമയം എങ്ങനെയാണ് ഫാസ്ടാ​ഗ് എസ്ബിഐയുടെ കീഴിലാക്കുന്നത് എന്ന് പരിശോധിക്കാം. നിങ്ങളുടെ സ്വന്തം വാട്സ്ആപ്പ് വഴി തന്നെ ഇത് സുരക്ഷിതമായി ചെയ്യാൻ സാധിക്കുന്നതാണ്. ഇതിനായി നിങ്ങളുടെ ചില ഡോക്യുമെന്റുകൾ 9446380070 അല്ലെങ്കിൽ 8593939818 എന്ന വാട്സ്ആപ്പ് നമ്പറിൽ അയയ്ച്ചാൽ മതിയാകും. നിങ്ങളുടെ ആർസി ബുക്കിന്റെ കോപ്പി, പാൻ കാർഡിന്റെ കോപ്പി ആക്ടീവ് ആയിട്ടുള്ള നിങ്ങളുടെ ഫോൺ നമ്പർ ഇത്രയും ഡോക്യുമെന്റുകൾ ഇത്തരത്തിൽ അയയ്ക്കേണ്ടത്.

വാട്സ്ആപ്പ് വഴി പുതിയ ഫാസ്ടാ​ഗ് സ്വന്തമാക്കാം

MOST READ: വെറും 20 രൂപ അടച്ചാൽ 2 ലക്ഷത്തിന്റെ ഇൻഷുറൻസ്; സാധാരണക്കാർക്കായുള്ള സർക്കാരിന്റെ മികച്ച ക്ഷേമ പദ്ധതികൾ

ഇങ്ങനെ ചെയ്താൽ ഒരു ദിവസത്തിനുള്ളിൽ തന്നെ കേരളത്തിൽ എവിടെയാണെങ്കിലും നിങ്ങൾക്ക് നിങ്ങളുടെ പുതിയ ഫാസ്ടാ​ഗ് ഡോർ ഡെലിവറിയായി ലഭിക്കുന്നതാണ്. എസ്സാർ സൊലൂഷ്യൻ എന്ന കമ്പനിയാണ് ഇത് ചെയ്യുവന്നത്. ഇതിനായി ഒരു നിശ്ചിത തുക ഇവർ ഈടാക്കുന്നതാണ്. അതേ സമയം പ്രമുഖ ബാങ്കുകളെയെല്ലാം ഇത്തരത്തിൽ ഫാസ്ടാ​ഗിനായി ഉപയോക്താക്കൾക്ക് സമീപിക്കാവുന്നതാണ്. ഇത്തരത്തിൽ ചെയ്യുമ്പോൾ അടുത്ത 7 ദിവസത്തിനുള്ളിൽ തന്നെ നിങ്ങൾ പുതിയ ഫാസ്ടാ​ഗ് ലഭിക്കുന്നതായിരിക്കും.

ബാങ്കിൽ നേരിട്ടോ എല്ലെങ്കിൽ നിങ്ങളുടെ ബാങ്ക് ആപ്പുകൾ വഴിയോ പുതിയ ഫാസ്ടാ​ഗിനായി അപേക്ഷിക്കാൻ സാധിക്കുന്നതാണ്. ഇതിന് സാധിക്കുന്നില്ലെങ്കിൽ ടോൾ പ്ലാസകൾക്ക് സമീപം സാധാരണയായി സ്ഥിതി ചെയ്യുന്ന വെണ്ടർമാരുടെ സഹായത്തോടെയും പുതിയ ഫാസ്ടാ​ഗ് നിങ്ങൾക്ക് സ്വന്തമാക്കാൻ സാധിക്കുന്നതാണ്. ഇവരുടെ പക്കൽ നിന്നാണ് നിങ്ങൾ ഫാസ്ടാ​ഗ് സ്വന്തമാക്കുന്നത് എങ്കിൽ ഇവ തൽക്ഷണം സജീവമാക്കാൻ സാധിക്കുന്നതായിരിക്കും. അതേ സമയം എങ്ങനെയാണ് പേടിഎം ഫാസ്ടാ​ഗ് ഡിആക്ടിവേറ്റ് ചെയ്യുന്നത് എന്ന് പരിശോധിക്കാം.

ഇതിനായി ആദ്യം നിങ്ങളുടെ പേടിഎം ഫാസ്ടാ​ഗ് പോർട്ടലിൽ ലോ​ഗ് ഇൻ ചെയ്യുക. കൺഫർമേഷനായി ഫാസ്ടാഗ് നമ്പറും രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും പോലുള്ള വിവരങ്ങൾ നൽകുക. ശേഷം താഴെയ്ക്ക് സ്ക്രോൾ ചെയ്ത് ഹെൽപ് ആൻഡ് സപ്പോർട്ട് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കണം. ഇതിൽ നിന്ന് Need Help With Non-Order Related Queries എന്ന ഓപ്ഷനാണ് നിങ്ങൾ തിരഞ്ഞെടുക്കേണ്ടത്.

ഇവിടെ ഫാസ്‌ടാഗ് പ്രൊഫൈൽ അപ്‌ഡേറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ എന്ന ഓപ്ഷൻ കാണാൻ സാധിക്കും. ഇതിൽ നിന്ന് I Want to Close My FASTag എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. ഇങ്ങനെ ചെയ്താൽ നിങ്ങളുടെ പേടിഎം ഫാസ്ടാ​ഗ് അക്കൗണ്ട് ഡിആക്ടിവേറ്റ് ചെയ്യാനുള്ള തുടർന്ന നടപടികൾ കാണാൻ സാധിക്കുക. ഇവ പൂർത്തിയാക്കി കഴിഞ്ഞാൽ നിങ്ങൾക്ക് വിജയകരമായി നിങ്ങളുടെ പേടിഎം ഫാസ്ടാ​ഗ് ഡിആക്ടിവേറ്റ് ചെയ്യാൻ സാധിക്കുന്നതാണ്.

More from GizBot

Best Mobiles in India

English summary
It has also been informed that the remaining balance in PTM FASTag can be used up to a certain date. This balance can be transferred to the new FASTag when you get it. About one-fifth of India's toll collection through FASTag is done through Paytm. Therefore, the new decision will affect most of the FASTag users.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X