Home
How to

വെറും 20 രൂപ അടച്ചാൽ 2 ലക്ഷത്തിന്റെ ഇൻഷുറൻസ്; സാധാരണക്കാർക്കായുള്ള സർക്കാരിന്റെ മികച്ച ക്ഷേമ പദ്ധതികൾ

രാജ്യത്തെ സാധാരണക്കാർക്കായി നിരവധി ജനക്ഷേമ പദ്ധതികളാണ് നമ്മുടെ സർക്കാരുകൾ പല കാലങ്ങളിലായി രൂപം നൽകിയിരിക്കുന്നത്. എന്നാൽ ഭൂരിഭാ​ഗം വരുന്ന ആളുകൾക്കും ഇതൊന്നും അറിയില്ല എന്നതാണ് സത്യം. ഒരു സാധാരണ ഇടത്തരം കുടുംബത്തിന് ഏറ്റവും പ്രയോജനപ്പെടുന്ന കേന്ദ്ര സർക്കാരിന്റെ ചില പദ്ധതികൾ എന്തെല്ലാമാണെന്ന് പരിശോധിക്കാം.

ഇതിൽ പ്രധാനപ്പെട്ട ഒരു പദ്ധതിയാണ് പ്രധാനമന്ത്രി ജീവൻ ജ്യോതി ഭീമ യോജന. വർഷം വെറും 436 രൂപ മാത്രം അടച്ചാൽ 2 ലക്ഷം വരെയുള്ള ലൈഫ് ഇൻഷൂറൻസ് ഈ പദ്ധതിയിലൂടെ സ്വന്തമാക്കാൻ സാധിക്കുന്നതാണ്. 18 വയസിനും 50 വയസിനും ഇടയിലുള്ളവർക്ക് വേണ്ടിയാണ് കേന്ദ്ര സർക്കാർ ഈ പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നത്. ഈ പദ്ധതിയിൽ അം​ഗമാകുന്നതിന് ബാങ്ക് അക്കൗണ്ട് അല്ലെങ്കിൽ പോസ്റ്റ് ഓഫീസ് അക്കൗണ്ട് നിർബന്ധമാണ്.

വെറും 20 രൂപ അടച്ചാൽ 2 ലക്ഷത്തിന്റെ ഇൻഷുറൻസ്

MOST READ: വാട്സ്ആപ്പിൽ‌ ഇനി സ്ക്രീൻ ഷോട്ട് എടുക്കാൻ പറ്റില്ല; പുതിയ മാറ്റം ഉടൻ നടപ്പിലാകും

ഈ പദ്ധതിയിൽ അം​ഗമാകുന്നതിന് ആദ്യം https://www.jansuraksha.gov.in/Files/PMJJBY/English/ApplicationForm.pdf#zoom=250 എന്ന ലിങ്കിൽ പ്രവേശിച്ച് ആപ്ലിക്കേഷൻ ഫോറം ഡൗൺലോഡ് ചെയ്ത് എടുക്കേണ്ടതാണ്. ശേഷം ഇത് തെറ്റ് കൂടാതെ പൂരിപ്പിക്കുക. ഈ ഫോമിൽ ആവിശ്യപ്പെട്ടിരിക്കുന്നരേഖകളും നിങ്ങൾ അപേക്ഷയോട് ഒപ്പം സമർപ്പിക്കേണ്ടതാണ്. ബാങ്ക് / പോസ്റ്റ് ഓഫീസിലെ അംഗീകൃത ഉദ്യോഗസ്ഥന് മുമ്പാകെയാണ് ഇത് സമർപ്പിക്കേണ്ടത്. ഇത്തരത്തിൽ വളരെ എളുപ്പത്തിൽ തന്നെ ഈ പദ്ധതിയുടെ ഭാ​ഗമാകാൻ സാധിക്കുന്നതാണ്.

ഇതുപോലെ തന്നെ സാധാരണക്കാർക്ക് ഏറെ പ്രയോജപ്പെടുന്ന കേന്ദ്ര സർക്കാരിന്റെ മറ്റൊരു പദ്ധതിയാണ് അടൽ പെൻഷൻ യോജന. അസംഘടിത മേഖലയിലെ തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് ഈ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. 2015-ൽ ഇന്ത്യാ ഗവൺമെൻ്റ് ആരംഭിച്ച സാമൂഹിക സുരക്ഷാ പദ്ധതികളിൽ ഒന്നാണിത്. ഉപയോക്താക്കളുടെ വയസിന് അനുസരിച്ച് ആയിരിക്കും ഈ പദ്ധതിയിൽ പ്രീമിയം വരുന്നത്. 60 വയസ് കഴിഞ്ഞാൽ പ്രതിമാസം 5000 രൂപ വരെ ഇതിലൂടെ പെൻഷനായി ലഭിക്കും.

വെറും 20 രൂപ അടച്ചാൽ 2 ലക്ഷത്തിന്റെ ഇൻഷുറൻസ്

MOST READ: യെസ്മ ഉൾപ്പെടെ 18 ഒടിടി പ്ലാറ്റ്ഫോമുകൾ കേന്ദ്രം നിരോധിച്ചു; 19 വെബ്സൈറ്റുകൾക്കും 10 ആപ്പുകൾക്കും വിലക്ക്

18 വയസിനും 40 വയസിനും ഇടയിലുള്ള അസംഘടിത മേഖലയിലെ ആളുകൾക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്. അപേക്ഷകന് ഒരു സേവിംഗ്സ് ബാങ്ക് അക്കൗണ്ട്/ പോസ്റ്റ് ഓഫീസ് സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം എന്ന് നിർബന്ധമാണ്. 18 വയസുള്ളവർക്ക് പ്രതിമാസം 42 രൂപ മുതൽ പ്രീമിയം നൽകി ഈ പദ്ധതിയിൽ അം​ഗമാകാവുന്നതാണ്. 1000 രൂപ ആയിരിക്കും ഇവർക്ക് പെൻഷനായി ലഭിക്കുക.

5000 രൂപ ലഭിക്കാനായി പ്രതിമാസം 210 രൂപയാണ് ഇവർ പ്രീമിയം അടയ്ക്കേണ്ടത്. 2000 രൂപയ്ക്ക് 84 രൂപ, 3000 രൂപയ്ക്ക് 126 രൂപ, 4000 രൂപയ്ക്ക് 168 രൂപ എന്നിങ്ങനെയാണ് പ്രീമിയത്തിന്റെ നിരക്ക്. പ്രായം കൂടുന്തോറും ഈ നിരക്കും ഉയരുന്നതാണ്. 40 വയസ് ആയ ​ഗുണഭോക്താകാവിന്റെ പ്രീമിയം ആരംഭിക്കുന്നത് 291 രൂപ മുതലാണ്. 1000 രൂപ ആയിരിക്കും ഈ പ്രീമിയം തവണയ്ക്ക് ലഭിക്കുന്നത്.

5000 രൂപ പെൻഷനായി ലഭിക്കാൻ 40 വയസുകാരൻ അടയ്ക്കേണ്ട പ്രീമിയം 1454 രൂപയാണ്. https://enps.nsdl.com/eNPS/NationalPensionSystem.html എന്ന് ഔദ്യോ​ഗിക വെബ്സൈറ്റിൽ പ്രവേശിച്ചാൽ ഈ പദ്ധതിയിൽ അംഗമാകുന്നതിനുള്ള നിർദിശങ്ങൾ ലഭിക്കുന്നതാണ്. കേന്ദ്ര സർക്കാർ സാധാരണക്കാർക്കായി ആരംഭിച്ച മറ്റൊരു പദ്ധതിയാണ് പ്രധാന മന്ത്രി സുരക്ഷാ ഭീമാ യോജന. ആക്സിഡന്റുകൾ കവർ ചെയ്യുന്ന ഒരു ഇൻഷൂറൻസ് പോളീസിയാണ് ഇത്. വർഷം വെറും 20 രൂപ മാത്രമാണ് ഇതിന്റെ പ്രീമിയം.

എന്നാൽ ഇൻഷൂറൻസ് തുകയായി 2 ലക്ഷം രൂപ വരെ ലഭിക്കുന്നതായിരിക്കും. https://jansuraksha.gov.in/Forms-PMSBY.aspx എന്ന വെബ്സൈറ്റിൽ നിന്ന് ഇതിനായുള്ള അപേക്ഷ ഫോറം ലഭിക്കുന്നതാണ്. ഇത് പൂരിപ്പിച്ചതിന് ശേഷം നിങ്ങൾക്ക് അക്കൗണ്ട് ഏത് ബാങ്കിൽ ആണോ ഉള്ളത് അവിടെ ഇത് സമർമ്മിക്കുക. ഇത് സമർപ്പിച്ചു കഴിഞ്ഞാൽ ഇൻഷുറൻസിന്റെ ഒരു അക്നോളജ്മെന്റ് സ്ലിപ് കം സർട്ടിഫിക്കറ്റ് ഉപയോക്താവിന് ലഭിക്കുന്നതാണ്.

More from GizBot

Best Mobiles in India

English summary
An important scheme in this is the Pradhan Mantri Jeevan Jyoti Bhima Yojana. By paying just Rs 436 per year, you can get life insurance up to Rs 2 lakh through this scheme. The central government has launched this scheme for those between 18 and 50 years of age. A bank account or post office account is mandatory to join this scheme.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X