Home
News

വാട്സ്ആപ്പിൽ‌ ഇനി സ്ക്രീൻ ഷോട്ട് എടുക്കാൻ പറ്റില്ല; പുതിയ മാറ്റം ഉടൻ നടപ്പിലാകും

ശ്രദ്ധേയമായ പുതിയ മാറ്റങ്ങൾ വരുത്താനൊരുങ്ങി ജനപ്രിയ മെസേജിങ് ആപ്പായ വാട്സ്ആപ്പ്. ആപ്പിൽ സ്ക്രീൻ ഷോട്ട് ചിത്രങ്ങൾ പകർത്തുന്നതിൽ നിയന്ത്രണം ഏർപ്പെടുത്താൻ വാട്സ്ആപ്പ് ഒരുങ്ങുന്നു എന്നാണ് പുറത്ത് വരുന്ന പുതിയ വാർത്തകൾ സൂചിപ്പിക്കുന്നത്. മറ്റുള്ളവരുടെ പ്രൊഫൈലിൽ കയറിയുള്ള സ്ക്രീൻ ഷോട്ടുകൾക്ക് ആയിരിക്കും നിയന്ത്രണം വരുന്നത്.

മറ്റുള്ള ഉപയോക്താക്കളുടെ സ്വകാര്യതയെ മുൻ നിർത്തിയാണ് പുതി മാറ്റം നടപ്പിലാക്കാൻ വാട്സ്ആപ്പ് ആലോചിക്കുന്നത്. പ്രധാനമായും മറ്റ് ഉപയോക്താക്കളുടെ ഡിസ്പ്ലേ ചിത്രങ്ങൾ (ഡിപി) സ്ക്രീൻ ഷോട്ട് എടുക്കുന്നത് ആയിരിക്കും വിലക്കാൻ സാധ്യത. നിലവിൽ ഈ ഫീച്ചർ ആൻഡ്രോയിഡിന്റെ ചില ബീറ്റാ വേർഷനുകളിൽ ലഭ്യമാണ് എന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഐഫോണിൽ ഇതുവരെയും ഈ ഫീച്ചർ എത്തിയിട്ടില്ല. ഉടൻ തന്നെ ഐഫോണിലും ഇത് എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

വാട്സ്ആപ്പിൽ‌ ഇനി സ്ക്രീൻ ഷോട്ട് എടുക്കാൻ പറ്റില്ല; പുതിയ മാറ്റം ഉടൻ

MOST READ: യെസ്മ ഉൾപ്പെടെ 18 ഒടിടി പ്ലാറ്റ്ഫോമുകൾ കേന്ദ്രം നിരോധിച്ചു; 19 വെബ്സൈറ്റുകൾക്കും 10 ആപ്പുകൾക്കും വിലക്ക്

അതേ സമയം ഈ ഫീച്ചറിനെ കുറിച്ച് മെറ്റയുടെ ഭാ​ഗത്ത് നിന്ന് ഔദ്യോ​ഗികമായ പ്രഖ്യാപനം ഒന്നും ഉണ്ടായിട്ടില്ല. ബിസിനസ് ടുഡേ എന്ന മാധ്യമമാണ് ഈ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. ഈ ഫീച്ചർ വേണമെങ്കിൽ ഉപയോക്താക്കൾക്ക് ഓഫ് ചെയ്യാനുള്ള ഓപ്ഷനും വാട്സ്ആപ്പ് നൽകുന്നതായിരിക്കും. നേരത്തെ ഫെയ്സ്ബുക്കിൽ ഈ ഫീച്ചർ വന്നിരുന്നു. ഇപ്പോൾ ഫെയ്സ്ബുക്കിൽ ലോക്ക് ചെയ്തിരിക്കുന്ന പ്രൊഫൈൽ ചിത്രങ്ങൾ സ്ക്രീൻ ഷോട്ട് എടുക്കാൻ സാധിക്കില്ല.

ഇൻസ്റ്റ​ഗ്രാമിലും സമാനമായ ഫീച്ചർ മെറ്റ നൽകിയിട്ടുണ്ട്. അനുവാദം നൽകുന്ന ഉപയോക്താക്കൾക്ക് മാത്രമെ ഇൻസ്റ്റ​ഗ്രാമിലെ പ്രൈവറ്റ് അക്കൗണ്ടുകളുടെ ചിത്രങ്ങൾ കാണാൻ സാധിക്കു. ഇതിന് സമാനമായ ഫീച്ചർ ആയിരിക്കും മെറ്റ വാട്സ്ആപ്പിലും അവതരിപ്പിക്കുക. ഇനി മുതൽ വാട്സ്ആപ്പിൽ ഈ ഫീച്ചർ ഓൺ ആക്കിയിരിക്കുന്നവരുടെ പ്രൊഫൈൽ ചിത്രം സ്ക്രീൻ ഷോട്ട് എടുക്കാൻ ശ്രമിക്കുമ്പോൾ 'കാന്റ് ടെയ്ക്ക് എ സ്ക്രീൻ ഷോട്ട് ഡ്യൂ ടു ആപ്പ് റെസ്ട്രിക്ഷൻ' എന്നായിരിക്കും കാണുക.

വാട്സ്ആപ്പിൽ‌ ഇനി സ്ക്രീൻ ഷോട്ട് എടുക്കാൻ പറ്റില്ല; പുതിയ മാറ്റം ഉടൻ

MOST READ: പ്രീമിയം ഫീച്ചറുകളുള്ള മിഡ് ബഡ്ജറ്റ് ഫോൺ, വിവോ വി30 സീരീസിന്റെ വിൽ‌പന ആരംഭിച്ചു; മികച്ച ഓഫറുകൾ അറിയാം

നിലവിൽ വാട്സ്ആപ്പിന്റെ എതിരാളികളായ ടെലി​ഗ്രാമിനും സി​ഗ്നലിനും ഈ സവിശേഷത ഇല്ല എന്നതും പ്രത്യേകതയാണ്. അതേ സമയം വാട്സ്ആപ്പിൽ വ്യൂ വൺസ് ചിത്രങ്ങളും വീഡിയോകളും പങ്കുവെയ്ക്കാൻ സാധിക്കുന്നതാണ്. ഇത്തരം ഫയലുകളുടെ സ്ക്രീൻ ഷോട്ട് എടുക്കാനും സാധിക്കില്ല എന്നത് ശ്രദ്ധേയമാണ്. ഉപയോക്താക്കളുടെ സ്വകാര്യതയെ മുൻ നിർത്തിയാണ് മെറ്റ വാട്സ്ആപ്പിൽ ഇത്തരത്തിലുള്ള ഫീച്ചറുകൾ അവതരിപ്പിക്കുന്നത്. എന്നാൽ ഇതേ ഫീച്ചർ നേരത്തെ മുതൽ തന്നെ ടെലി​ഗ്രാമിൽ ലഭ്യമായിരുന്നു.

അതേ സമയം ശ്രദ്ധേയമായ ചില മാറ്റങ്ങൾ ഉടൻ തന്നെ വാട്സ്ആപ്പിൽ വരുത്തും എന്ന തരത്തിൽ ചില വാർത്തകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ചാറ്റ് ഫിൽട്ടേഴ്സ് (Chat filters) എന്നാണ് ഈ പുതിയ ഫീച്ചറിന്റെ പേര്. പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ, വാട്സ്ആപ്പിലെ ചാറ്റുകൾ ഫിൽട്ടർ ചെയ്യാനുള്ള ഫിൽട്ടറുകൾ അ‌ടങ്ങിയ പുതിയ ഓപ്ഷൻ ആയിരിക്കും ഇത്. പ്രധാനപ്പെട്ട ചാറ്റുകളിലേക്ക് പെട്ടെന്ന് ആക്സസ് ചെയ്യാൻ ഈ ഫീച്ചർ ഉപയോക്താക്കളെ സഹായിക്കുന്നതായിരിക്കും.

പുതിയ ഫീച്ചർ പുറത്തിറക്കുമ്പോൾ ചാറ്റ് ലിസ്റ്റിൻ്റെ മുകളിൽ ചാറ്റ് ഫിൽട്ടറുകൾ എന്ന ഓപ്ഷൻ കാണാൻ സാധിക്കും. വായിക്കാത്ത ചാറ്റുകൾ പ്രത്യേകം കാണാനും ഗ്രൂപ്പ് ചാറ്റുകൾ പ്രത്യേകം കാണാനും ഈ ഫിൽറ്ററിൽ സൗകര്യമുണ്ടായിരിക്കുന്നതാണ്. നിലവിൽ ഏതെങ്കിലും പ്രത്യേക ചാറ്റ് വേണമെങ്കിൽ സെർച്ച് ചെയ്യേണ്ടതുണ്ട്. എന്നാൽ പുതിയ ഫീച്ചറുകൾ എത്തുന്നതോടെ വായിക്കാത്ത ചാറ്റുകൾ പ്രത്യേക ഒരു വിഭാ​ഗമായി ആപ്പിൽ പ്രദർശിപ്പിക്കപ്പെടുന്നതായിരിക്കും. നിലവിൽ ചില ബീറ്റാ ഉപയോക്താക്കൾക്ക് ഈ ഫീച്ചൽ ലഭിക്കുന്നുണ്ട്.

ആൻഡ്രോയിഡ് 2.24.6.16 പതിപ്പിനുള്ള വാട്ട്‌സ്ആപ്പ് ബീറ്റയിൽ ചാറ്റുകൾ ഫിൽട്ടർ ചെയ്യാനുള്ള ഫീച്ചർ ലഭ്യമാണ് എന്ന് വാബീറ്റഇൻഫോ പറയുന്നു. ഉടൻ‌ തന്നെ മറ്റ് ഉപയോക്താക്കൾക്കും ഈ ഫീച്ചർ ലഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. അല്ലാത്ത പക്ഷം ഈ ഫീച്ചർ പരീക്ഷിക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ഇപ്പോൾ തന്നെ പ്ലേ സ്റ്റോർ വഴി വാട്സ്ആപ്പിന്റെ ബീറ്റ പ്രോഗ്രാമിനായി സൈൻ അപ്പ് ചെയ്യാൻ സാധിക്കുന്നതാണ്.

More from GizBot

Best Mobiles in India

English summary
WhatsApp is planning to implement the new change while keeping the privacy of other users at the forefront. Mainly taking screenshots of other users' Display Pictures (DP) is the most likely ban. The news suggests that this feature is currently available in some beta versions of Android. But this feature is not yet available on the iPhone.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X