Home
News

പ്രീമിയം ഫീച്ചറുകളുള്ള മിഡ് ബഡ്ജറ്റ് ഫോൺ, വിവോ വി30 സീരീസിന്റെ വിൽ‌പന ആരംഭിച്ചു; മികച്ച ഓഫറുകൾ അറിയാം

അടുത്തിടെ വിവോ ഇന്ത്യൻ സ്മാർട്ട് ഫോൺ വിപണിയിൽ അവതരിപ്പിച്ച പുതിയ ഫോണുകളാണ് വിവോ വി 30 സീരീസ്. വിവോ വി 30, വി 30 പ്രോ എന്നിങ്ങനെ രണ്ട് ഫോണുകൾ ആണ് ഈ സീരീസിൽ വിവോ അവതരിപ്പിച്ചത്. മിഡ് റെഞ്ച് സെ​ഗ്മെന്റിൽ എത്തിയ ഈ ഫോണുകളുടെ വിൽപന ഇപ്പോഴിതാ ഇന്ത്യയിൽ ആരംഭിച്ചിരിക്കുകയാണ്.

പ്രമുഖ ഇ കൊമേഴ്സ് വെബ്സൈറ്റായ ഫ്ലിപ്പ്കാർട്ട് വഴിയാണ് ഈ ഫോണുകളുടെ വിൽപന ഇന്ത്യയിൽ ആരംഭിച്ചിരിക്കുന്നത്. വ്യാഴാഴ്ച (മാർച്ച് 14) ഉച്ചയ്ക്ക് 12 മണിയോടെയാണ് ഈ ഫോണുകളുടെ വിൽപന ആരംഭിച്ചത്. ഈ സെ​ഗ്മെന്റിൽ ആദ്യമായി സ്‌നാപ്ഡ്രാഗൺ 7 Gen 3 SoC ഉപയോ​ഗിക്കുന്ന ഫോണാണ് ഇതിന്റെ സ്റ്റാന്റേർഡ് മോഡൽ. ZEISS ക്യാമറകളും ഈ ഫോണുകളുടെ കരുത്ത് വർധിപ്പിക്കുന്നുണ്ട്. അതേ സമയം നിരവധി ഫോണുകളാണ് വിവോ വി 30 സീരീസിനോട് മത്സരിക്കാനുള്ളത്.

വിവോ വി30 സീരീസിന്റെ വിൽ‌പന ആരംഭിച്ചു; മികച്ച ഓഫറുകൾ അറിയാം

MOST READ: വെറും 2,499 രൂപയ്ക്ക് പുത്തൻ പുതിയ പോക്കോ എക്സ്6 5ജി വേണോ? അതിശയിപ്പിക്കുന്ന ഓഫറുമായി ഫ്ലിപ്പ്കാർട്ട്

വൺപ്ലസ് നോർഡ് 3 5ജി, റെഡ്മി നോട്ട് 13 പ്രോ പ്ലസ്, നത്തിങ് ഫോൺ 2, ഓപ്പോ 11 5ജി എന്നിവയാണ് ഇതിൽ പ്രമുഖ ഫോണുകൾ. അതേ സമയം വിവോ വി 30 പ്രോ ആകട്ടെ സാംസങ് ഗാലക്‌സി എ 55 5 ജി, ഓപ്പോ റെനോ 11 പ്രോ 5 ജി, വൺപ്ലസ് 12 ആർ 5 ജി എന്നീ ഫോണുകളുമായും മത്സരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

വിവോ വി 30 സീരീസ് ഫോണുകളെ വിലയും മറ്റ് ഓഫറുകളും പരിശോധിക്കാം. സീരീസിലെ സ്റ്റാന്റേർഡ് മോഡലിന്റെ വില ആരംഭിക്കുന്നത് 33,999 രൂപ മുതലാണ്. ഫോണിന്റെ 8 ജിബി റാം 128 ജിബി സ്റ്റോറേജ് പതിപ്പിനാണ് ഈ വില വരുന്നത്. ഇതിന് പുറമെ 8 ജിബി റാം 256 ജിബി സ്റ്റോറേജ്, 12 ജിബി റാം 256 ജിബി സ്റ്റോറേജ് വേരിയന്റിലും സ്റ്റാന്റേർഡ് പതിപ്പ് പുറത്തിറക്കിയിട്ടുണ്ട്.

വിവോ വി30 സീരീസിന്റെ വിൽ‌പന ആരംഭിച്ചു; മികച്ച ഓഫറുകൾ അറിയാം

MOST READ: യൂട്യൂബ് പോലെ വാട്സ്ആപ്പിലും മോണിറ്റൈസേഷൻ വരുന്നു; ഈ വർഷം വാട്സ്ആപ്പിൽ സംഭവിക്കാൻ പോകുന്ന മാറ്റങ്ങൾ

ഇവയുടെ വില യഥാക്രമം 35,999 രൂപ, 37,999 രൂപ എന്നിങ്ങനെയാണ്. വിവോ വി 30 പ്രോയുടെ വില പരിശോധിക്കുമ്പോൾ 41,999 രൂപ മുതലാണ് വില ആരംഭിക്കുന്നത്. ഫോണിന്റെ 8 ജിബി റാം 256 ജിബി സ്റ്റോറേജ് പതിപ്പിനാണ് ഈ വില. 12 ജിബി റാം 512 ജിബി സ്റ്റോറേജിനാകട്ടെ 46,999 രൂപയാണ് വില വരുന്നത്. പ്രധാനമായും മൂന്ന് നിറങ്ങളിലാണ് ഈ ഫോണുകൾ പുറത്തിറങ്ങുന്നത്.

ആൻഡമാൻ ബ്ലൂ, പീക്കോക്ക് ഗ്രീൻ, ക്ലാസിക് ബ്ലാക്ക് എന്നിവയാണ് ഈ നിറങ്ങൾ. എന്നാൽ പ്രോ പതിപ്പിന് പീക്കോക്ക് ഗ്രീൻ വേരിയന്റ് ഉണ്ടാകില്ലെന്നും വിവോ അറിയിച്ചിട്ടുണ്ട്. ഫ്ലിപ്പ്കാർട്ടിന് പുറമെ വിവോ ഇന്ത്യയുടെ ഇ-സ്റ്റോറുകളിൽ നിന്നും ഔട്ട്ലെറ്റുകളിൽ നിന്നും ഈ ഫോണുകൾ ഇന്ന് മുതൽ ലഭ്യമാകുന്നതാണ്. അതേ സമയം പുതിയ ഫോണുകൾക്കായി വിവോ ഒരുക്കിയിരിക്കുന്ന ഓഫറുകൾ എന്തെല്ലാമാണെന്ന് പരിശോധിക്കാം.

എസ്‌ബിഐ, എച്ച്‌ഡിഎഫ്‌സി എന്നീ ബാങ്കുകളുടെ കാർഡുകൾ ഉപയോ​ഗിച്ചാണ് നിങ്ങൾ ഈ ഫോണുകൾ വാങ്ങുന്നത് എങ്കിൽ തൽക്ഷണമായി 10 ശതമാനം ഡിസ്കൗണ്ട് നിങ്ങൾക്ക് ലഭിക്കുന്നതായിരിക്കും. വിവോയുടെ ഔദ്യോ​ഗിക വെബ്സൈറ്റിൽ നിന്ന് ഫോണുകൾ വാങ്ങുമ്പോൾ എച്ച്ഡിഎഫ്സി, ഐസിഐസിഐ എന്നീ ബാങ്കുകളുടെ കാർഡിന്റെ സഹായത്തിലും സമാനമായ ഡിസ്കൗണ്ട് ഉപയോക്താക്കൾക്ക് സ്വന്തമാക്കാൻ സാധിക്കുന്നതാണ്. പ്രത്യേകം എക്സ്ചേഞ്ച് ബോണസും ഈ ഫോണുകൾക്കായി വിവോ ഒരുക്കിയിരിക്കുന്നു.

4000 രൂപ വരെയാണ് ഇത്തരത്തിൽ എക്സ്ചേഞ്ച് ബോണസ് വഴി നേടിയെടുക്കാൻ സാധിക്കുന്നത്. രണ്ട് ഫോണുകളും ആൻഡ്രോയിഡ് 14-ൽ ആണ് പ്രവർത്തിക്കുന്നത്. Snapdragon 7 Gen 3 SoC ചിപ്സെറ്റ് സ്റ്റാന്റേർഡ് മോഡൽ അവകാശപ്പെടുമ്പോൾ പ്രോ മോഡലിന് കരുത്ത് നൽകുന്നത് MediaTek Dimensity 9200+ SoC ചിപ്സെറ്റ് ആണ്. രണ്ട് ഫോണുകൾക്കും 50 എംപി ഫ്രണ്ട് ക്യാമറയും 5000 എംഎഎച്ച് ബാറ്ററിയും അവകാശപ്പെടാനുണ്ട്.

More from GizBot

Best Mobiles in India

English summary
These colors are Andaman Blue, Peacock Green, and Classic Black. But Vivo has also informed us that the Pro version will not have a peacock green variant. Apart from Flipkart, the phones will be available today through Vivo India's e-stores and outlets. At the same time, let's check what Vivo has prepared for the new phones.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X