Home
Apps

യൂട്യൂബ് പോലെ വാട്സ്ആപ്പിലും മോണിറ്റൈസേഷൻ വരുന്നു; ഈ വർഷം വാട്സ്ആപ്പിൽ സംഭവിക്കാൻ പോകുന്ന മാറ്റങ്ങൾ

ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോ​ഗിക്കുന്ന മെസേജിങ് ആപ്പാണ് മെറ്റയുടെ കീഴിലുള്ള വാട്സ്ആപ്പ്. ആ​ഗോളതലത്തിൽ കോടി കണക്കിന് ഉപയോക്താക്കളാണ് വാട്സ്ആപ്പിന് ഉള്ളത്. വാട്സ്ആപ്പിന് ഏറ്റവും കൂടുതൽ ഉപയോക്താക്കൾ ഉള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ഇന്ത്യയിലെ ഉയർന്ന ജനസംഖ്യ തന്നെയാണ് ഇതിന് കാരണം.

ഓരോ വർഷവും കാലത്തിന് അനുസരിച്ചുള്ള നിരവധി മാറ്റങ്ങൾ ആണ് മെറ്റ വാട്സ്ആപ്പിൽ നടപ്പിലാക്കുന്നത്. കഴിഞ്ഞ വർഷം ഇത്തരത്തിൽ നിരവധി മാറ്റങ്ങൾ വാട്സ്ആപ്പിൽ നടപ്പിലാക്കിയിരുന്നു. ഇത് ഈ വർഷവും തുടരും എന്നാണ് ചില ചോർച്ചാ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ റിപ്പോർട്ട് സൂചിപ്പിക്കുന്നത് പ്രകാരം പ്രധാനമായും പത്ത് മാറ്റങ്ങൾ വാട്സ്ആപ്പിൽ നടപ്പിലാക്കാനാണ് കമ്പനി ശ്രമിക്കുന്നത്. ഇതിൽ ഈ വർഷം വരാൻ പോകുന്ന പ്രധാന മാറ്റങ്ങൾ എന്തെല്ലാമായിരിക്കും എന്ന് പരിശോധിക്കാം.

യൂട്യൂബ് പോലെ വാട്സ്ആപ്പിലും മോണിറ്റൈസേഷൻ വരുന്നു

MOST READ: എയർടെൽ ഉപയോക്താക്കൾക്ക് ഫ്രീയായി ഇന്റർനെറ്റ് വേണോ?; ഇതാ ഒരു സൂത്രവിദ്യ, വിഐ ഉപയോക്താക്കളും പരീക്ഷിക്കാം

അധികം വൈകാതെ തന്നെ വാട്സ്ആപ്പ് സ്റ്റാറ്റസ് ആയി ലൈവ് വീഡിയോ അപ്ലോഡ് ചെയ്യാൻ സധിക്കും എന്നാണ് ഈ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. നിലവിൽ ടെക്സ്റ്റ്, ഇമേജ്, വീഡിയോ എന്നിവയാണ് വാട്സ്ആപ്പിൽ സ്റ്റാറ്റസായി അപ്ലോഡ് ചെയ്യാൻ സാധിക്കുന്നത്. എന്നാൽ പുതിയ മാറ്റം നടപ്പിലാക്കിയാൽ ലൈവ് വീഡിയോയും ഇത്തരത്തിൽ സ്റ്റാറ്റസ് ആക്കാൻ സാധിക്കുന്നതാണ്. നമ്മുടെ കോൺടാക്ടിലുള്ളവർക്ക് മാത്രമാണ് ഈ സ്റ്റാറ്റസ് കാണാൻ സാധിക്കു എന്നും മനസിലാക്കണം.

ഈ വർഷം തന്നെ വാട്സ്ആപ്പിൽ നടക്കാൻ പോകുന്ന മറ്റൊരു മാറ്റമാണ് വാട്സ്ആപ്പിൽ നിരവധി തീമുകൾ സെലക്ട് ചെയ്യാൻ സാധിക്കും എന്നത്. ഇതിൽ പല ബാ​ഗ്രൗണ്ടും അനിമേഷനും എല്ലാം ഉണ്ടായിരിക്കുന്നതാണ്. നിലവിൽ ഡാർക്ക് തീം മാത്രമാണ് ഇത്തരത്തിൽ ലഭിക്കുന്നത്. ഈ വർഷം നടപ്പിലാക്കാൻ പോകുന്ന മറ്റൊരു മാറ്റമാണ് ഇൻസ്റ്റ​ഗ്രാമിന് സമാനമായി വാട്സ്ആപ്പിലും യൂസർനെയിം വരുന്നു എന്നത്. ഉപയോക്താക്കൾക്ക് ആവിശ്യമെങ്കിൽ പണം നൽകിയാൽ വെരിഫൈഡ് ബാഡ്ജും ലഭിക്കുന്നതായിക്കും.

യൂട്യൂബ് പോലെ വാട്സ്ആപ്പിലും മോണിറ്റൈസേഷൻ വരുന്നു

MOST READ: കൈയ്യിൽ പണമില്ലെങ്കിൽ ​ഗൂ​ഗിൾ പേ നിങ്ങൾക്ക് പണം തരും; കടമായിട്ടാണേ... തിരിച്ചു കൊടുക്കണേ...

മറ്റൊരു മാറ്റം ആയിരിക്കും പോക്ക് എന്ന ഫീച്ചർ. ആതായത് നമ്മൾ ഓൺലൈനിൽ ഉണ്ട് എന്ന് മറ്റുള്ളവരെ നോട്ടിഫിക്കേഷൻ അയയ്ച്ച് അറിയിക്കുന്ന ഫീച്ചറാണ് പോക്ക്. ഇതിന് പുറമെ നമ്മൾ നിൽക്കുന്ന ലൊക്കേഷന് അടുത്തുള്ള വാട്സ്ആപ്പ് ഉപയോക്താക്കളെ നമ്മുക്ക് കണ്ടെത്താൻ സാധിക്കും. നിലവിൽ ഈ ഫീച്ചർ ടെലി​ഗ്രാമിൽ ഉണ്ട്. ഇതിന് സമാനമായി ആയിരിക്കും വാട്സ്ആപ്പിലും മാറ്റം വരുക. ഈ വർഷം വാട്സ്ആപ്പിൽ നടക്കാൻ സാധ്യതയുള്ള വലിയ മാറ്റം ആയിരിക്കും മോണിറ്റൈസേഷൻ.

വാട്സ്ആപ്പിലെ ചാനലുകൾക്ക് ആയിരിക്കും മോണിറ്റൈസേഷൻ വരുന്നത്. നല്ല ഒരു ചാനൽ നിങ്ങൾക്ക് ഉണ്ടാക്കാൻ സാധിച്ചാൽ വാട്സ്ആപ്പ് വഴി നിങ്ങൾക്കും പണം ഉണ്ടാക്കാം. മറ്റൊരു മാറ്റം വരുന്നത് വാട്സ്ആപ്പ് ​ഗ്രൂപ്പുകളിൽ ആയിരിക്കും. ഒരു നിശ്ചിത സമയത്തേക്ക് മാത്രം ​ഗ്രൂപ്പ് മെമ്പറുകളെ സസ്പെന്റ് ചെയ്യാൻ സാധിക്കുന്ന മാറ്റം ആയിരിക്കും ഇത്. എന്നാൽ ഈ സമയത്ത് ​ഗ്രൂപ്പിൽ നടക്കുന്ന ചാറ്റുകൾ എല്ലാം സസ്പെന്റ് ചെയ്യപ്പെട്ട ഉപയോക്താവിന് കാണാൻ സാധിക്കുന്നതായിരിക്കും.

വാട്സ്ആപ്പ് ഡിപിയിൽ വീഡിയോ അപ്ലോഡ് ചെയ്യാൻ സാധിക്കുന്ന തരത്തിൽ ഒരു മാറ്റവും ഈ വർഷം വാട്സ്ആപ്പ് നടപ്പിലാക്കിയേക്കാം. ആറ് സെക്കന്റ് വരെ ദൈർഖ്യമുള്ള വീഡിയോകൾ ആയിരിക്കും ഇത്തരത്തിൽ വീഡിയോ ഡിപി ആയി സെറ്റ് ചെയ്യാൻ സാധിക്കുക. വാട്സ്ആപ്പ് വീഡിയോ കോളും ഓഡിയോ കോളും ആവിശ്യമുള്ള സമയത്ത് ഡിസയബിൾ ചെയ്യാനുള്ള ഓപ്ഷനും ചിലപ്പോൾ ഈ വർഷം തന്നെ വാട്സ്ആപ്പ് അവതരിപ്പിക്കാൻ സാധ്യതയുണ്ട്.

അതേ സമയം വാട്സ്ആപ്പ് ഉപയോ​ഗിക്കുന്ന സെലിബ്രിറ്റികൾക്ക് ആരാധകരുമായി സന്ദേശങ്ങളിലൂടെ ബന്ധപ്പെടാനുള്ള അവസരവും വാട്സ്ആപ്പ് ഈ വർഷം കൊണ്ടുവരും എന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു നിശ്ചിത തുക മുടക്കിയാൽ ആരാധകർക്ക് സെലിബ്രിറ്റികളുമായി സംസാരിക്കാൻ സാധിക്കുന്നതാണ്. പ്രധാനമായും ഇത്രയും മാറ്റങ്ങൾ ആണ് ഈ വർഷം വാട്സ്ആപ്പ് കൊണ്ടുവരാൻ ശ്രമിക്കുന്നത്. ഇതിന് പുറമെ സാഹചര്യങ്ങൾക്ക് അനുസരിച്ച് മറ്റ് ചില മാറ്റങ്ങളും വാട്സ്ആപ്പിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്.

More from GizBot

Best Mobiles in India

English summary
Every year, several changes are implemented in Meta WhatsApp according to the season. Last year, many such changes were implemented in WhatsApp. Some leaked reports suggest that this will continue this year as well. According to this report, the company is trying to implement 10 major changes in WhatsApp. Let's check what these are.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X