എയർടെൽ ഉപയോക്താക്കൾക്ക് ഫ്രീയായി ഇന്റർനെറ്റ് വേണോ?; ഇതാ ഒരു സൂത്രവിദ്യ, വിഐ ഉപയോക്താക്കളും പരീക്ഷിക്കാം
സ്മാർട്ട് ഫോണുകൾ ഇന്ന് ജീവിതത്തിൽ എത്രമാത്രം പ്രാധാന്യം അർഹിക്കുന്നുവോ അതുപോലെ തന്നെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് ഇന്റർനെറ്റും. ഇന്റർനെറ്റ് ഇല്ല എങ്കിൽ സ്മാർട്ട് ഫോണുകൊണ്ട് പ്രത്യേകിച്ച് ഉപകാരം ഒന്നും തന്നെ ഇല്ല എന്നും പറയേണ്ടി വരും. ഇന്ന് എല്ലാ ആവിശ്യങ്ങൾക്കും നമ്മുക്ക് ഇന്റർനെറ്റിനെ ആശ്രയിക്കേണ്ടി വരുന്നുണ്ട്.
ഓൺലൈൻ ആയി ഇലക്ട്രിസിറ്റി ബില്ല് അടയ്ക്കാൻ, സാധനങ്ങൾ ഓൺലൈൻ ആയി ഓർഡർ ചെയ്യാൻ, ഓൺലൈൻ ആയി പോലീസിന് പരാതി നൽകാൻ, അപേക്ഷകൾ അയയ്ക്കാൻ തുടങ്ങി എല്ലാ കാര്യങ്ങൾക്കും ഇന്റർനെറ്റിനെ ആശ്രയിക്കുന്ന ഡിജിറ്റൽ യുഗത്തിലാണ് ഇപ്പോൾ നമ്മൾ ജീവിക്കുന്നത്. ഈ സാഹചര്യത്തിൽ ഇന്റർനെറ്റ് ഇല്ലാതാകുന്ന അവസ്ഥയെ കുറിച്ച് ചിന്തിക്കാൻ പോലും സാധിക്കുന്നതല്ല. കാരണം ഇന്റർനെറ്റ് അത്രമാത്രം ജനങ്ങളെ സ്വാധീനിച്ചു കഴിഞ്ഞു.

എന്നാൽ അത്യാവശ്യ ഘട്ടങ്ങളിൽ നമ്മുടെ ഫോണിൽ ഇന്റർനെറ്റ് ഡാറ്റ ഇല്ലെങ്കിൽ എന്ത് ചെയ്യും. പ്രത്യേകം റീചാർജ് ചെയ്യാതെയും മറ്റാരെയും ആശ്രയിക്കാതെയും നിങ്ങൾക്ക് സൗജന്യമായി ഇന്റർനെറ്റ് ലഭിച്ചാലോ? എങ്ങനെ ആണെന്നല്ലെ നിങ്ങൾ ഒരു എയർടെൽ ഉപയോക്താവ് ആണെങ്കിൽ നിങ്ങൾക്ക് ഇത് പ്രാവർത്തികമാണ്. പെട്ടെന്ന് ഡാറ്റ തീരുകയോ അത്യാവശ്യമായ കാര്യങ്ങൾ എന്തെങ്കിലും ഇന്റർനെറ്റിൽ തിരയണമെങ്കിലോ ഈ വിദ്യ നിങ്ങളെ സഹായിക്കുന്നതാണ്.
എല്ലാ എയർടെൽ ഉപയോക്താക്കൾക്കും ഈ സേവനം പ്രയോജപ്പെടുത്താൻ സാധിക്കുന്നതാണ്. എങ്ങനെ ഇത്തരത്തിൽ സൗജന്യമായി എയർടെലിൽ നിന്ന് 1 ജിബി വരെ ഇന്റർനെറ്റ് ഡാറ്റ നേടിയെടുക്കാം എന്ന് പരിശോധിക്കാം. ഇതിനായി ആദ്യം നിങ്ങൾ നിങ്ങളുടെ ഫോണിന്റെ ഡയലർ പാഡ് ഓപ്പൺ ആക്കുക ശേഷം *567*3# എന്ന നമ്പറിലേക്ക് എയർടെൽ സിമ്മിൽ നിന്ന് ഡയൽ ചെയ്യുക. അൽപ സമയത്തിനകം നിങ്ങളുടെ ഫോണിൽ 1 ജിബി ഡാറ്റ ആക്ടിവേറ്റ് ആകുന്നതാണ്.

അതേ സമയം നിങ്ങൾ അടുത്ത തവണ ഡാറ്റ പായ്ക്ക് റീചാർജ് ചെയ്യുമ്പോൾ ഈ 1 ജിബി ഡാറ്റ എയർടെൽ പിടിക്കും എന്ന കാര്യം ഓർത്തു വെച്ചതിന് ശേഷം മാത്രമെ ഇക്കാര്യം പരീക്ഷിക്കാവു എന്ന് ഉപയോക്താക്കൾ മറക്കരുത്. നിങ്ങൾ ഒരു വിഐ ഉപയോക്താവ് ആണെങ്കിലും നിങ്ങൾക്ക് ഇത്തരത്തിൽ സൗജന്യമായി ഇന്റർനെറ്റ് ഡാറ്റ നേടിയെടുക്കാൻ സാധിക്കുന്നതാണ്. എങ്ങനെയാണി വിഐ സിമ്മിൽ ഇത് പ്രാവർത്തികമാകുന്നത് എന്ന് പരിശോധിക്കാം.
ഇത് ഒരു ആഡ് ഓൺ പായ്ക്ക് പോലെ ആണ് ലഭ്യമാകുന്നത്. ആയതിനാൽ തന്നെ ഈ സൗജന്യ ഡാറ്റ ലഭിക്കാൻ നിങ്ങൾ സാധാരണ ചെയ്യുന്ന തരത്തിൽ റീചാർജ് ചെയ്യേണ്ടതാണ്. ഏറ്റവും കുറഞ്ഞത് 299 രൂപയുടെ പ്രതിമാസ പായ്ക്ക് എങ്കിലും ആക്ടിവേറ്റ് ചെയ്താൽ മാത്രമെ വിഐയുടെ ഈ സേവനം ആസ്വദിക്കാൻ സാധിക്കു. 1ജിബി ഡാറ്റ ആയിരിക്കും ഇത്തരത്തിൽ സൗജന്യമായി ലഭിക്കുന്നത്. ഇതിനായി പ്ലേസ്റ്റോറിൽ നിന്ന് നിങ്ങൾ വിഐയുടെ ആപ്പ് ഇൻസ്റ്റാൾ ചെയ്യേണ്ടതുണ്ട്.
ശേഷം നിങ്ങളുടെ വിഐ നമ്പർ ഉപയോഗിച്ച് ഈ ആപ്പിൽ ലോഗ് ഇൻ ചെയ്യേണ്ടതാണ്. ഈ ആപ്പ് ഓപ്പൺ ചെയ്ത് ഇതിൽ പ്രവേശിച്ച് കഴിഞ്ഞാൽ റീചാർജ് നൗ എന്ന ഓപ്ഷൻ കാണാൻ സാധിക്കുന്നതാണ്. ഇതിൽ ക്ലിക്ക് ചെയ്യുമ്പോൾ നിരവധി പ്ലാനുകൾ കാണാൻ സാധിക്കുന്നതാണ്. ഇതിൽ നിന്ന് ഡാറ്റ എന്ന ഓപ്ഷൻ ആണ് നിങ്ങൾ തിരഞ്ഞെടുക്കേണ്ടത്. ഇപ്പോൾ ഡാറ്റകളുമായി ബന്ധപ്പെട്ട് നിരവധി ഓപ്ഷനുകൾ നിങ്ങൾക്ക് കാണാൻ സാധിക്കുന്നതാണ്.
എന്നാൽ ഇതിന് മുകളിൽ ചെറിയ ഒരു ബാനർ കാണാനും സാധിക്കുന്നതാണ്. ഗെറ്റ് 1 ജിബി ഡാറ്റ ഫ്രീ ഫോർ ടുഡെ എന്ന തരത്തിൽ ആയിരിക്കും ഈ ബാനർ പ്രത്യക്ഷപ്പെടുക. ഈ ബാനറിൽ നിങ്ങൾ ക്ലിക്ക് ചെയ്താൽ ഇത് ക്ലെയിം ചെയ്യാനുള്ള ഓപ്ഷനും കാണാൻ സാധിക്കുന്നതാണ്. ഇതിൽ ക്ലിക്ക് ചെയ്താൽ പിന്നീട് 1 ദിവസത്തേക്കായി സൗജന്യമായി 1 ജിബി ഡാറ്റ നിങ്ങൾക്ക് നേടിയെടുക്കാൻ സാധിക്കും.


Click it and Unblock the Notifications







