പാവങ്ങളുടെ തോഴനായ ഇൻഫിനിക്സിന്റെ രണ്ട് ഫോണുകൾ ഉടനെത്തും; കുറഞ്ഞ വിലയിൽ പ്രീമിയം ഫീച്ചറുകൾ പ്രതീക്ഷിക്കാം
ഇന്ത്യൻ സ്മാർട്ട് ഫോൺ വിപണിയിൽ 10,000 രൂപയിൽ താഴെ മികച്ച ഫീച്ചറുകളുള്ള സ്മാർട്ട് ഫോണുകൾ എത്തിക്കുന്ന ചൈനീസ് സ്മാർട്ട് ഫോൺ നിർമ്മാതാക്കളാണ് ഇൻഫിനിക്സ് ഈ വർഷം ഇതിനോടകം തന്നെ ഒന്നിലധികം സ്മാർട്ട് ഫോണുകൾ ഇൻഫിനിക്സ് ഇന്ത്യയിൽ എത്തിച്ചു. ഇവരുടെ ഏറ്റവും പുതിയ ഫോണുകൾ ഉടൻ എത്തുമെന്നും സൂചനയുണ്ട്.
ഇൻഫിനിക്സ് നോട്ട് 40, നോട്ട് 40 പ്രോ എന്നീ രണ്ട് ഫോണുകൾ ആയിരിക്കും ഉടൻ തന്നെ ഇൻഫിനിക്സ് ഇന്ത്യയിൽ എത്തിക്കാൻ പോകുന്നത്. ഈ മാസം അല്ലെങ്കിൽ അടുത്ത മാസം തന്നെ ഈ ഫോണുകൾ ഇന്ത്യയിൽ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ ഇപ്പോൾ ഈ ഫോണുകൾ മലേഷ്യയിൽ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. മാർച്ച് 18ന് ഈ രണ്ട് ഫോണുകളും മലേഷ്യയിൽ ലോഞ്ച് ചെയ്യുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

ഇതിന് പിന്നാലെയായിരിക്കും ഈ ഫോണുകൾ ഇവർ ഇന്ത്യയിൽ അവതരിപ്പിക്കുക. നേരത്തെ തന്നെ ഈ ഫോണുകൾ ഇൻഫിനിക്സ് റഷ്യയിൽ അടക്കം പുറത്തിറക്കിയിരുന്നു. ഇതിന്റെ വിലയും സവിശേഷതകളും ഇതിനോടകം തന്നെ പുറത്ത് വന്നിട്ടുണ്ട്. 26,990 റഷ്യൻ റൂബിൾസ് (ഏകദേശം 24,594 രൂപ) ആയിരുന്നു ഇതിന്റെ വില. ഇതേ പതിപ്പ് തന്നെ ആയിരിക്കും ഇന്ത്യയിൽ അവതരിപ്പിക്കുക എന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയിൽ അവതരിപ്പിക്കാൻ സാധ്യതയുള്ള ഫോണിന്റെ ഫീച്ചറുകൾ എന്തെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം.
ഈ ഫോണിൽ 8 ജിബി വരെ റാമും 256 ജിബി ഇൻ്റേണൽ സ്റ്റോറേജും ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇതേ സ്റ്റോറേജും റാമും ഉള്ള പ്രോ പതിപ്പും ഇൻഫിനിക്സ് റഷ്യയിൽ പുറത്തിറക്കിയിരുന്നു. ഇതിന്റെ വില 29,990 റഷ്യൻ റൂബിൾ ആയിരുന്നു. അതായത് ഇന്ത്യൻ വിപണിയിൽ ഏകദേശം 27,327 രൂപ. ഇതിന് പുറമെ 12 ജിബി റാം 256 ജിബി സ്റ്റോറേജ് വേരിയന്റിലും പ്രോ പതിപ്പ് ഇൻഫിനിക്സ് പുറത്തിറക്കിയിരുന്നു.

ഇതിന്റെ വില 32,990 റഷ്യൻ റൂബിൾ (ഏകദേശം 30,061 രൂപ) ആയിരുന്നു. തന്റെ മുൻഗാമിയുമായി താരതമ്യം ചെയ്യുമ്പോൾ ക്യാമറ ഫീച്ചറുകൾ, സ്ക്രീൻ വലുപ്പം, ബാറ്ററി ശേഷി എന്നിവയിലെല്ലാം മാറ്റം വരുത്തിക്കൊണ്ട് ആയിരിക്കും ഇൻഫിനിക്സ് നോട്ട് 40 പുറത്തിറങ്ങുക. ചിപ്സെറ്റിനെ കുറിച്ച് ഔദ്യോഗിക വിശദീകരണം ലഭിച്ചിട്ടില്ലെങ്കിലും MediaTek Helio G99 ചിപ്‌സെറ്റോ അല്ലെങ്കിൽ ഹീലിയോ G91 ചിപ്സെറ്റോ ഉണ്ടാകും എന്നാണ് വിവധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇൻഫിനിക്സ് നോട്ട് 40 പ്രോയ്ക്കും അപ്ഗ്രേഡുകൾ ലഭിക്കുന്നുണ്ട്. 6.78 ഇഞ്ച് ഡിസ്‌പ്ലേ ആയിരിക്കും പ്രോ പതിപ്പിന് ഇൻഫിനിക്സ് നൽകുക. മാത്രമല്ല ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും ഈ ഫോണിൽ ഉണ്ടായിരിക്കും എന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന്റെ പ്രൈമറി ക്യാമറ 108 എംപി ആയിരിക്കും. 2 എംപിയുടെ ഒരു ഷൂട്ടറും ഈ ഫോണിൽ ഉണ്ടായിരിക്കും മറ്റ് ക്യാമറകളെക്കുറിച്ച് വിവരങ്ങൾ ഒന്നും ലഭിച്ചിട്ടില്ല.
MediaTek Helio G99 ചിപ്‌സെറ്റ് ആയിരിക്കും ഇൻഫിനിക്സ് നോട്ട് 40 പ്രോയ്ക്ക് നൽകുന്നത്. 5000 mAh ബാറ്ററിയും ഈ ഫോണിൽ നിന്ന് പ്രതീക്ഷിക്കുന്നുണ്ട്. ഇതിനോടകം തന്നെ ഇൻഫിനിക്സ് നോട്ട് 40, നോട്ട് 40 പ്രോ എന്നീ രണ്ട് ഫോണുകൾ ഗൂഗിൾ പ്ലേ കൺസോൾ ഡാറ്റബേസിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. 10,000 രൂപയിൽ താഴെയാണ് സാധാരണയായി ഇൻഫിനിക്സ് ഇന്ത്യയിൽ ഫോണുകൾ അവതരിപ്പിക്കുന്നത്.
എന്നാൽ പുതിയ ഫോണുകൾ എത്തുന്നത് മിഡ് ബഡ്ജറ്റ് സെഗ്മെന്റിൽ ആയിരിക്കും എന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആപ്പിൾ ഫോണുകൾക്ക് സമാനമായ മാഗ്‌സേഫ് ശൈലിയിൽ മാഗ്നറ്റിക് ചാർജിങ്ങിനുള്ള പിന്തുണ ഈ ഫോണുകളുടെ സീരീസിൽ വരുന്ന മറ്റൊരു ഫോണിന് ഉണ്ടായേക്കാം എന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. ഇൻഫിനിക്‌സ് നോട്ട് 40 പ്രോ പ്ലസിന് ആയിരിക്കും കമ്പനി ഈ സവിശേഷത നൽകാൻ സാധ്യത.


Click it and Unblock the Notifications








