പെട്ടെന്ന് ജോലി ലഭിക്കാൻ ഒരു വിദ്യയുണ്ട്; എടിഎസ് ഫ്രണ്ട്ലി റെസ്യൂമെ, ഓൺലൈനായി എളുപ്പത്തിൽ നിർമ്മിക്കാം
നമ്മുടെ നാട്ടിൽ യുവജനങ്ങൾ ഏറ്റവും കൂടുതലായി നേരിടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് തൊഴിലില്ലായ്മ. നിരവധി യുവാക്കളാണ് മാസ്റ്റർ ഡിഗ്രി വരെ പഠിച്ചിട്ടും ഇന്നും ജോലി തേടി നടക്കുന്നത്. മറ്റ് ചിലർ ആകട്ടെ ഉയർന്ന ജീവിത നിലവാരം സ്വപ്നം കണ്ട് വിദേശത്ത് പോയി സ്ഥിരതാമസം ഉറപ്പിക്കുന്നു.
നമ്മുടെ നാട്ടിലെ ഉയർന്ന ജനസംഖ്യ ആയിരിക്കാം ഒരു പക്ഷെ തൊഴിലില്ലായ്മ ഇത്രയും രൂക്ഷമാകാൻ കാരണം. എന്നിരുന്നാലും ഒരു ജോലിക്കായി ഒരു സീറ്റ് ഒഴിവ് വന്നാൽ തന്നെ ആയിരക്കണക്കിന് അപ്ലിക്കേഷനുകൾ ആണ് ഇവിടെ എത്തുന്നത്. എന്നാൽ ഇതിൽ നിന്ന് ഒരാളെ മാത്രമാണ് കമ്പനികൾക്ക് തിരഞ്ഞെടുക്കാൻ സാധിക്കുന്നത്. ഈ ജോലിക്കായി ബഹുഭൂരിപക്ഷം ആളുകൾ അയയ്ക്കുന്ന റസ്യൂമെ കമ്പനിയുടെ എച്ച്ആർ ഉദ്യോഗസ്ഥർ കാണാറുപോലും ഇല്ല എന്നതാണ് സത്യം.

എന്നാൽ ഇനി പറയുന്ന ഒരു വിദ്യ പ്രയോഗിച്ചാൽ നിങ്ങൾ അയയ്ക്കുന്ന റസ്യൂമെ കൃത്യമായി വേണ്ടപ്പെട്ട ആളുകളുടെ പക്കൽ തന്നെ എത്തുന്നതായിരിക്കും. എന്താണ് ഈ വിദ്യ എന്ന് പരിശോധിക്കാം. പല വലിയ കമ്പനികളും റസ്യൂമേകൾ ട്രാക്ക് ചെയ്യാനായി ആപ്ലിക്കന്റ് ട്രാക്കിങ് സിസ്റ്റം (എടിഎസ്) എന്ന ഒരു രീതി ഉപയോഗിക്കാറുണ്ട്. ഇതിലേക്ക് നിങ്ങളുടെ റസ്യൂമെ എത്തപ്പെട്ടാൽ ഇവർ നിങ്ങളുടെ റെസ്യൂമെ കാണാനും നിങ്ങൾക്ക് ജോലി കിട്ടാനുള്ള സാധ്യത വർധിപ്പിക്കാനും സഹായിക്കും.
എടിഎസിന്റെ സഹായത്താലാണ് വലിയ വലിയ കമ്പനികളുടെ റിക്രൂട്ട്മെന്റ് ഉദ്യോഗസ്ഥർ വിവധ റെസ്യൂമെകൾ ട്രാക്ക് ചെയ്യുന്നതും റാങ്ക് ചെയ്യുന്നതുമെല്ലാം. ഇതിലേക്ക് എത്തിപ്പെടാനായി നിങ്ങൾ നിങ്ങളുടെ റസ്യൂമെ എടിഎസ് ഫ്രണ്ട്ലി ആക്കെണ്ടതുണ്ട്. ഇങ്ങനെ ചെയ്താൽ എടിഎസിന്റെ സഹായത്താൽ നിങ്ങളുടെ റെസ്യൂമെ വളരെ എളുപ്പത്തിൽ ട്രാക്ക് ചെയ്യാൻ സാധിക്കുന്നതാണ്. നിങ്ങളുടെ റെസ്യൂമെ എടിഎസ് ഫ്രണ്ട്ലി ആക്കാൻ സഹായിക്കുന്ന നിരവധി വെബ്സൈറ്റുകൾ ഇപ്പോൾ നിലവിൽ ഉണ്ട്.

ഇവയുടെ സഹായത്താൽ നിങ്ങൾക്ക് നിങ്ങളുടെ റെസ്യൂമെ എടിഎസ് ഫ്രണ്ട്ലി ആക്കാൻ സാധിക്കുന്നതാണ്. ഇത്തരത്തിൽ പ്രമുഖമായ ഒരു വെബ്സൈറ്റ് ആണ് എൻഹാൻസ് സിവി (enhancv) ഇതിന് പുറമെ ജോബ്സ്കാൻ (jobscan), നോവോറെസ്യൂമെ (novoresume), സെറ്റി (zety) എന്നിവയെല്ലാം മികച്ച എടിഎസ് ഫ്രണ്ട്ലി റെസ്യൂമെ നിർമ്മാതാക്കളാണ്. ഇവയുടെ സഹായത്താൽ നിങ്ങൾക്ക് വളരെ എളുപ്പം ഒരു എടിഎസ് ഫ്രണ്ട്ലി റെസ്യൂമെ നിർമ്മിക്കാൻ സാധിക്കുന്നതാണ്.
സാധാരണ ഭൂരിഭാഗം ഉപയോക്താക്കളും ക്യാൻവ (canva) പോലുള്ള വെബ്സൈറ്റുകളുടെ സഹായത്താലാണ് റെസ്യൂമെകൾ നിർമ്മിക്കുന്നത്. നിർഭാഗ്യവശാൽ ക്യാൻവ ഒരു എടിഎസ് ഫ്രണ്ട്ലി വെബ്സൈറ്റ് അല്ല. ക്യാൻവ പോലുള്ള വെബ്സൈറ്റുകളിൽ നിന്ന് നിർമ്മിക്കുന്ന റെസ്യൂമെകളുമായി താരതമ്യം ചെയ്യുമ്പോൾ എടിഎസ് ഫ്രണ്ട്ലി റെസ്യൂമെകൾക്ക് ജോലി കിട്ടാനുള്ള സാധ്യത വളരെ വലുതാണ്. ഒഴിവുകൾ വരുമ്പോൾ നേരിട്ട് നിങ്ങളുടെ റെസ്യൂമെകൾ വിവധ കമ്പനികൾക്ക് അയയ്ച്ചു നൽകാവുന്നതാണ്. ഇതിന് പുറമെ സോഷ്യൽ മീഡിയകളിലും പങ്കുവെയ്ക്കാം.
ജോലികൾ തിരയാൻ വേണ്ടി മാത്രം നിരവധി ഡിജിറ്റൽ പ്ലാറ്റ്ഫോമുകളും ഇപ്പോൾ സജീവമാണ്. ലിങ്ക്ഡ് ഇൻ, നൗക്രി, ഇൻഡീഡ്, അപ്ന, ഇൻസ്റ്റഹയർ, മോൺസ്റ്റർ ജോബ്സ് എന്നിവയെല്ലാം ഇതിന് ഉദാഹരണങ്ങളാണ്. ഈ പ്ലാറ്റ്ഫോമുകളിൽ സജീവമായാലും നിങ്ങൾക്ക് ജോലി ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. ഈ പ്ലാറ്റ്ഫോമുകളിൽ നിങ്ങളുടെ എടിഎസ് ഫ്രണ്ട്ലി റെസ്യൂമെ വേണം ഷെയർ ചെയ്യാൻ. ഇക്കാര്യങ്ങളെല്ലാം പിന്തുടർന്നാൽ നിങ്ങൾക്ക് എളുപ്പം ജോലി ലഭിക്കാനുള്ള സാധ്യത കൂടുതലാണ്.
അതേ സമയം മുകളിൽ പറഞ്ഞിരിക്കുന്നതിൽ പല എടിഎസ് ഫ്രണ്ട്ലി റെസ്യൂമെ നിർമ്മാതാക്കളും സൗജന്യമായി അല്ല പ്രവർത്തിക്കുന്നത് എന്ന കാര്യം ഉപയോക്താക്കൾ ശ്രദ്ധിക്കേണ്ടതാണ്. റെസ്യൂമെകൾ നിർമ്മിക്കാനായി ഇവർ ചെറിയ ഫീസ് ഉപയോക്താക്കളുടെ പക്കൽ നിന്ന് ചാർജ് ചെയ്യുന്നതായിരിക്കും. എന്നിരുന്നാലും മൾട്ടി നാഷണൽ കമ്പനികളിലടക്കം പെട്ടെന്ന് ജോലി ലഭിക്കാൻ ഈ വിദ്യ നിങ്ങളെ സഹായിക്കുന്നതായിരിക്കും. ജോലി തിരയുന്ന നിങ്ങളുടെ സുഹൃത്തുക്കുൾക്കും ഈ വിദ്യ പറഞ്ഞു കൊടുക്കു.


Click it and Unblock the Notifications








