ഇനി ആർക്കും എന്തിരനിലെ ചിട്ടി റോബോട്ട് ആകാം; മെറ്റയുടെ സ്മാർട്ട് ഗ്ലാസിന്റെ പുതിയ ഫീച്ചർ അതിശയിപ്പിക്കും
ശങ്കറിന്റെ സംവിധാനത്തിൽ സാക്ഷാൽ രജനികാന്ത് നായകനായി 2010ൽ പുറത്തിറങ്ങിയ തമിഴ് ചിത്രമായിരുന്നു എന്തിരൻ. രജനികാന്ത് ഇരട്ട വേഷത്തിലെത്തിയ ചിത്രം ആഗോളതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്ത്യൻ സിനിമാ ലോകം ഏറെ ചർച്ച ചെയ്ത സിനിമ ആയിരുന്നു ഇത്. ചിട്ടി എന്ന യന്ത്രമനുഷ്യന്റെ കഥാപാത്രം കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആകർഷിച്ചു.
മനുഷ്യന് ചെയ്യാൻ സാധിക്കാത്ത പല കാര്യങ്ങളും അതിമാനുഷ്യനായ ഈ യന്ത്രമനുഷ്യൻ ചെയ്യുന്നുണ്ട്. ഈ സിനിമ കണ്ട പ്രേക്ഷകർ തമാശയ്ക്ക് എങ്കിലും ചിന്തിച്ചിട്ടുണ്ടാകും ഇത്തരത്തിൽ ഒരു റോബോട്ടിനെ ലഭിക്കണമെന്നോ അല്ലെങ്കിൽ ഈ റോബോട്ട് ആയി മാറണമെന്നോ. ശക്തിയിൽ ചിട്ടിയാകാൻ സാധിക്കില്ലെങ്കിലും ഒരു റോബോട്ട് കാണുന്ന കാഴ്ചകൾ എങ്ങനെ ആയിരിക്കും എന്ന് അറിയാനുള്ള അവസരവുമായി എത്തിയിരിക്കുകയാണ് മെറ്റ. തങ്ങളുടെ പുതിയ സ്മാർട്ട് ഗ്ലാസിലൂടെയാണ് ഇത് സാധ്യമാകുന്നത്.

പ്രമുഖ സൺഗ്ലാസ് നിർമ്മാതാക്കളായ റെയ്ബാന്റെ പങ്കാളിത്തത്തോടെയാണ് മെറ്റ തങ്ങളുടെ പുതിയ സ്മാർട്ട് ഗ്ലാസ് തയ്യാറാക്കിയിരിക്കുന്നത്. നേരത്തെ തന്നെ ഈ സ്മാർട്ട് ഗ്ലാസ് പുറത്തിറങ്ങിയെങ്കിലും പുതിയതായി ചില ഫീച്ചറുകൾ കൂടി ഇപ്പോൾ മെറ്റ ഇതിൽ നൽകിയിരിക്കുകയാണ്. തെർമിനേറ്റർ, എന്തിരൻ പോലുള്ള സിനിമകളിൽ റോബോട്ടിന്റെ പോയിന്റ് ഓഫ് വ്യൂവിലൂടെ കാണുന്നത് പോലെ ഈ സ്മാർട്ട് ഗ്ലാസിലൂടെ കാഴ്ചകൾ ആസ്വദിക്കാം എന്നതാണ് ഈ സ്മാർട്ട് ഗ്ലാസിന്റെ ഏറ്റവും വലിയ പ്രത്യേകത.
മെറ്റ ഈ ഗ്ലാസിന് നൽകിയ പുതിയ ഫീച്ചറിൽ ലാൻഡ് മാർക്കുകൾ തിരിച്ചറിയാനുള്ള സവിശേഷതയുണ്ട്. ഇതിന് പുറമെ ഇത് സംബന്ധിച്ച കമാന്റുകളും ഈ ഗ്ലാസ് ഉപയോക്താക്കൾക്ക് നൽകുന്നതായിരിക്കും. പുതിയ മൾട്ടിമോഡൽ എഐ പിന്തുണയോടെ ആയിരിക്കും സ്മാർട്ട് ഗ്ലാസിന്റെ ഈ ഫീച്ചർ പ്രവർത്തിക്കുന്നത്. ഏറ്റവും പുതിയ ബീറ്റാ അപ്ഡേറ്റ് വഴി ഉപയോക്താക്കൾക്ക് ഈ ഫീച്ചറുകൾ കണ്ടെത്താൻ സാധിക്കുന്നതായിരിക്കും എന്നാണ് മെറ്റ അറിയിച്ചിരിക്കുന്നത്.

മെറ്റ സിഇഒ മാർക്ക് സക്കർബർഗ് ആണ് ഇക്കാര്യം പുറത്ത് വിട്ടത്. തന്റെ ഏറ്റവും പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഇദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. മെറ്റയുടെ സ്മാർട്ട് ഗ്ലാസിലെ മൽട്ടിമോഡൽ എഐ ഫീച്ചർ ലാൻഡ്‌മാർക്കുകളെ തിരിച്ചറിയുകയും ഇതിന്റെ കമാന്റുകൾ നിങ്ങളെ അറിയിക്കുകയും ചെയ്യും എന്നായിരുന്നു ഈ പോസ്റ്റിൽ സക്കർബർഗ് തലക്കെട്ട് നൽകിയിരിക്കുന്നത്. സ്മാർട്ട് ഗ്ലാസിലെ ബട്ടൺ അമർത്തിയാൽ ലാൻഡ്‌മാർക്കിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാനും സാധിക്കുന്നതാണ്.
നേരത്തെ ഡിസംബറിലും കൂടുതൽ ഫീച്ചറുകൾ ഈ ഗ്ലാസിനായി മെറ്റ കൂട്ടിച്ചേർത്തിരുന്നു. വസ്തുക്കളെ തിരിച്ചറിയാനുള്ള ഫീച്ചർ ആയിരുന്നു ഇത്. എന്നാൽ നിലവിൽ ഇത് ഇപ്പോൾ യുഎസിലെ ഉപയോക്താക്കൾക്ക് മാത്രമാണ് ലഭ്യമാകുന്നത്. അധികം വൈകാതെ തന്നെ മറ്റ് രാജ്യങ്ങളിലും ഈ ഫീച്ചർ എത്തിക്കും എന്നാണ് മെറ്റ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ആയിരുന്നു മെറ്റ തങ്ങളുടെ സ്‌മാർട്ട് ഗ്ലാസുകളുടെ രണ്ടാം തലമുറയെ പുറത്തിറക്കിയത്. Qualcomm Snapdragon AR1 Gen1 ചിപ്പാണ് ഇതിനുള്ളത്.
150ഓളം കസ്റ്റമെയ്സ് ചെയ്ത ഫ്രെയ്മുകളും ലെൻസുകളും ഈ സ്മാർട്ട് ഗ്ലാസ് വാഗ്ദാനം ചെയ്യുന്നുണ്ട്. 12 എംപിയുടെ ഒരു ക്യാമറയും ഈ ഗ്ലാസിനായി മെറ്റ നൽകിയിട്ടുണ്ട്. മുൻഗാമിയുമായി താരതമ്യം ചെയ്യുമ്പോൾ സ്പീക്കറുകളുടെ പ്രകടനത്തിലും ഈ സ്മാർട്ട് ഗ്ലാസ് മുന്നിട്ട് നിൽക്കുന്നുണ്ട്. ഒരു ഫുൾ ചാർജിൽ 36 മണിക്കൂർ വരെ നീണ്ട് നിൽക്കുന്ന ബാറ്ററി ലൈഫും മെറ്റയുടെ റെയ്ബാൻ സ്മാർട്ട് ഗ്ലാസ് വാഗ്ദാനം ചെയ്യുന്നുണ്ട്.
മെറ്റയുടെ കീഴിൽ വരുന്ന പ്രമുഖ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളായ ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നീ പ്ലാറ്റ്ഫോമുകളിൽ തത്സമയ സ്ട്രീം ചെയ്യാനും ഈ സ്മാർട്ട് ഗ്ലാസ് ഉപയോഗിക്കാവുന്നതാണ്. നിലവിൽ യുഎസ്, യൂറോപ്പ് തുടങ്ങി തിരഞ്ഞെടുത്ത വിപണികളിൽ മാത്രമാണ് മെറ്റയുടെ ഈ സ്മാർട്ട് ഗ്ലാസ് ലഭ്യമാകുന്നത്. 299 ഡോളർ ആണ് ഈ ഗ്ലാസിന്റെ വില. അതായത് ഇന്ത്യൻ വിപണിയിലെ ഏകദേശം 25,000 രൂപ


Click it and Unblock the Notifications








