Home
News

രണ്ട് സെക്കന്റിൽ 100 കി.മി വേ​ഗത, ഇതെന്താ പറക്കുന്ന കാറോ?; ഷവോമിയുടെ ആദ്യ ഇവിയുടെ വിൽപന ഈ മാസം ആരംഭിക്കും

കഴിഞ്ഞ കുറച്ചു മാസങ്ങളായി വാർത്തകളിൽ നിരവധി തവണ ഇടം പിടിച്ച ഒന്നായിരുന്നു ഷവോമിയുടെ ഇലക്ട്രിക് കാർ. കാറിന്റെ നിർമ്മാണം ആരംഭിച്ചെന്നും ലോഞ്ചിന് ഒരുങ്ങുന്നു എന്നുമെല്ലാമാണ് ഈ വാർത്തകളിൽ സൂചിപ്പിച്ചിരുന്നത്. ഇപ്പോൾ ഇതാ ഈ കാറിന്റെ വിൽപന ഷവോമി ഉടൻ ആരംഭിക്കും എന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

എസ്യു 7 എന്ന മോ‍ഡലിന്റെ വിൽപയാണ് ഉടൻ ആരംഭിക്കുന്നതായി ഷവോമി പറഞ്ഞിരിക്കുന്നത്. പ്രമുഖ സ്മാർട്ട് ഫോൺ നിർമ്മാതാക്കളായ ഷവോമി ആദ്യമായി നിർമ്മിക്കുന്ന ഇലക്ട്രിക് കാറാണ് ഇത്. നിലവിൽ ചൈനയിലെ ഏറ്റവും വലിയ സ്മാർട്ട് ഫോൺ നിർമ്മാതാക്കളിൽ അഞ്ചാം സ്ഥാനത്താണ് ഷവോമി. പുതിയ കാറിന്റെ വിൽപന ആരംഭിക്കാനായി ചൈനയിലെ 29 ന​ഗരങ്ങളിൽ ഇതിനോടകം തന്നെ 59 സ്റ്റോറുകൾ ആണ് ഷവോമി നിർമ്മിച്ചിരിക്കുന്നത്.

ഷവോമിയുടെ ആദ്യ ഇവിയുടെ വിൽപന ഈ മാസം ആരംഭിക്കും

MOST READ: ആധാർ ഉപയോക്താക്കളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെടുന്നു; നിങ്ങളുടെ അക്കൗണ്ട് സുരക്ഷിതമാണോ?

ഉപയോക്താക്കളുടെ ഓർഡറുകൾ ഉടൻ തന്നെ സ്വീകരിച്ചു തുടങ്ങും എന്നാണ് വെയ്‌ബോ പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്. മാർച്ച് 28 മുതൽ ആയിരിക്കും എസ്യു 7ന്റെ വിൽപന ഷവോമി ആരംഭിക്കുന്നത് എന്നാണ് സൂചന. പുതിയ പ്രഖ്യാപനം എത്തിയതോടെ ചൈനീസ് ഓഹരി വിപണിയിൽ ഷവോമിയുടെ ഓഹരി മൂല്യം 7 ശതമാനത്തോളം ആണ് ഉയർന്നത്. പുതിയ വർഷത്തിൽ ചൈനയിലെ ഇലക്ട്രോണിക് നിർമ്മിത കാറുകളുടെ വിപണി കുതിച്ചുയരുകയാണ്.

ജനുവരി, ഫെബ്രുവരി മാസങ്ങളിൽ മാത്രം 18 ശതമാനം ആണ് ഇവി വിപണിൽ ഉണ്ടായ വളർച്ച. 2023 വർഷം മൊത്തത്തിൽ രേഖപ്പെടുത്തിയ വളർച്ച 21 ശതമാനമാണ്. വരുന്ന മാസങ്ങളിൽ ഇവി വിപണിയിൽ വൻ ഉയർച്ച ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ഉപയോക്താക്കളുടെ വിശ്വസ്തരായ സ്മാർട്ട് ഫോൺ ബ്രാൻഡ് ഇനി വാഹന വിപണിയും കീഴടക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. അതേ സമയം കഴിഞ്ഞ ഡിസംബർ മാസത്തിൽ ആയിരുന്നു ഷവോമി തങ്ങളുടെ പുതിയ ഇവികൾ അവതരിപ്പിച്ചത്.

ഷവോമിയുടെ ആദ്യ ഇവിയുടെ വിൽപന ഈ മാസം ആരംഭിക്കും

MOST READ: യൂട്യൂബ് ഉടൻ അടച്ചുപൂട്ടേണ്ടി വന്നേക്കും; പുതിയ തീരുമാനം പ്രഖ്യാപിച്ച് മസ്ക്

ലോകത്തിലെ തന്നെ മികച്ച അഞ്ച് വാ​ഹന നിർമ്മാതാക്കളിൽ ഒരാളായി മാറാനാണ് ഷവോമി ശ്രമിക്കുന്നത് എന്ന് ചീഫ് എക്‌സിക്യൂട്ടീവ് ലീ ജുൻ പുതിയ വാഹനങ്ങൾ അവതരിപ്പിച്ചുകൊണ്ട് പറഞ്ഞിരുന്നു. പ്രധാനമായും ടെസ്ല, പോർഷെ എന്നീ കമ്പനികളുടെ കാറുകൾ ആയിട്ടായിരിക്കും ഷവോമിയുടെ എസ്യു 7 മത്സരിക്കുക. ഒരു സൂപ്പർ ഇലക്ട്രിക് മോട്ടോർ വാഹനം എന്ന നിലയ്ക്കാണ് പുതിയ കാറിനെ ഷവോമി അവതരിപ്പിച്ചിരിക്കുന്നത്.

രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിലാണ് ഈ വാഹനം പുറത്തിറക്കിയിരിക്കുന്നത്. 73.6 കിലോവാട്ട്, 101 കിലോവാട്ട് എന്നിങ്ങനെയാണ് ബാറ്ററിയുടെ ശേഷി. വെറും 5 മിനുറ്റ് ചാർജ് ചെയ്താൽ തന്നെ 220 കിലോമീറ്റര്‍ സഞ്ചരിക്കാനുള്ള ചാര്‍ജ് ബാറ്ററിയിലെത്തും എന്നതാണ് ഈ കാറിന്റെ മറ്റൊരു സവിശേഷത. 15 മിനുറ്റോളം ചാർജ് ചെയ്താൽ 510 കിലോമീറ്റർ സഞ്ചരിക്കാൻ സാധിക്കും എന്നും ഷവോമി അവകാശപ്പെടുന്നു. 295 ബി.എച്ച്.പിയാണ് ഈ കാറിന് അവകാശപ്പെടാനുള്ളത്.

400 എന്‍.എം ടോര്‍ക്കും ഈ വാഹനത്തിന് ഉത്പാദിപ്പിക്കാൻ സാധിക്കുന്നതാണ്. വെറും അഞ്ച് സെക്കറ്റിനുള്ളിൽ തന്നെ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേ​ഗതയിലെത്താൻ ഈ കാറിന് സാധിക്കുന്നതാണ്. വാഹനത്തിന്റെ പരമാവധി വേ​ഗത മണിക്കൂറിൽ 210 കിലോമീറ്റർ ആയിരിക്കും എന്നും ഷവോമി അവകാശപ്പെടുന്നു. എന്നാൽ ഡ്യൂവൽ മോട്ടറുള്ള എസ്യു 7 ഇതിന്റെ ഇരട്ടി പെർഫോമൻസ് ആണ് കാഴ്ച വെയ്ക്കുക. 2.78 സെക്കന്റുകൊണ്ട് ഇവ 100 കിലോമീറ്റർ വേ​ഗത കൈവരിക്കും.

വെറും 10 സെക്കന്റ് കൊണ്ട് തന്നെ 200 കിലോമീറ്റർ വേ​ഗത കൈവരിക്കാനും ഈ കാറിന് സാധിക്കുന്നതാണ്. 265 കിലോമീറ്ററാണ് ഈ പെര്‍ഫോമെന്‍സ് ഇലക്ട്രിക് കാറിന്റെ പരമാവധി വേഗത. ഇതിന്റെ സൂപ്പര്‍ മോട്ടോര്‍ വി6 664 എച്ച്.പി. പവറും 838 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. മികച്ച ഒരു ഡിസൈനും ഈ കാറിനായി ഷവോമി ഒരുക്കിയിരിക്കുന്നു. ഒറ്റ നോട്ടത്തിൽ പോര്‍ഷെ ടൈകാന്‍, ടെസ്‌ല എന്നീ കാറുകളോട് സാമ്യം തോന്നിയേക്കാം.

More from GizBot

Best Mobiles in India

English summary
Xiaomi has said that the sale of the model SU7 will start soon. This is the first electric car produced by the leading smartphone maker, Xiaomi. Xiaomi is currently the fifth-largest smartphone manufacturer in China. Xiaomi has already built 59 stores in 29 cities in China to start selling the new car.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X