Home
News

യൂട്യൂബ് ഉടൻ അടച്ചുപൂട്ടേണ്ടി വന്നേക്കും; പുതിയ തീരുമാനം പ്രഖ്യാപിച്ച് മസ്ക്

തന്റെ അടുത്ത എതിരാളി യൂട്യൂബ് ആണെന്ന് പ്രഖ്യാപിച്ച് എക്സ് ഉടമ ഇലോൺ മസ്ക്. ഇടയ്ക്കിടെ വിവാദങ്ങളായ പ്രസ്ഥാവനകൾ കൊണ്ട് വാർത്തകളിൽ ഇടം പിടിയ്ക്കാറുള്ള വ്യക്തിയാണ് ടെസ്ല സിഇഒ കൂടിയായ ഇലോൺ മസ്ക്. നേരത്തെ മെറ്റയുടെ ത്രെഡ്സിന് എതിരെയായിരുന്നു ഇലോൺ മസ്കിന്റെ മത്സരം.

പിന്നീട് പലപ്പോഴായി മെറ്റ സിഇഒ മാർക്ക് സക്കർബർ​ഗുമായും മസ്ക് വാ​ഗ്വാദങ്ങളിൽ ഏർപ്പെട്ടിരുന്നു. ഇപ്പോഴിതാ തന്റെ പുതിയ തീരുമാനവും മസ്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. യൂട്യൂബിന് സമാനമായി എക്സിന്റെ നേതൃത്വത്തിൽ പുതിയ വീഡിയോ പ്ലാറ്റ്ഫോം ആരംഭിക്കാനാണ് മസ്ക് പദ്ധതിയിട്ടിരിക്കുന്നത്. ഈ ആഴ്ച തന്നെ ഇതിനായുള്ള ഔദ്യോ​ഗിക പ്രഖ്യാപനം ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു ടിവി ആപ്പ് പോലെ ആയിരിക്കും ഇത് പ്രവർത്തിക്കുക.

യൂട്യൂബ് ഉടൻ അടച്ചുപൂട്ടേണ്ടി വന്നേക്കും

MOST READ: സാംസങ്ങിന്റെ ഇരട്ട ചങ്കന്മാർ; ​ഗാലക്സി എ35, എ55 എന്നിവ പുറത്തിറക്കി, ക്യാമറകളൊക്കെ വേറെ ലെവൽ

പ്രധാനമായും സ്മാർട്ട് ടിവികളുടെ പിന്തുണയിൽ ആയിരിക്കും എക്സിന്റെ പുതിയ വീഡിയോ ആപ്പ് പ്രവർത്തിക്കുക. യൂട്യൂബിന്റെ ആപ്പിന് അവകാശപ്പെടാനുള്ള എല്ലാ ഫീച്ചറുകളും എക്സിന്റെ ആപ്പിന് ഉണ്ടായിരിക്കും എന്നാണ് അറിയാൻ സാധിക്കുന്നത്. നിലവിൽ യൂട്യൂബിൽ വീഡിയോകൾ അപ്ലോഡ് ചെയ്യുന്ന കണ്ടന്റ് ക്രിയേറ്റർമാർക്ക് യൂട്യൂബിൽ നിന്ന് വരുമാനം ലഭിക്കുന്നുണ്ട്. ഇതേ പദ്ധതി എക്സ് ആപ്പിലും അവതരിപ്പിക്കാൻ മസ്ക് പദ്ധതിയിട്ടിട്ടുണ്ട്. എന്നിരുന്നാലും യൂട്യൂബ് പോലുള്ള കുത്തക ബ്രാൻഡിനെ നേരിടണമെങ്കിൽ മസ്ക് നന്നായി വിയർക്കേണ്ടി വരും.

അതേ സമയം യൂട്യൂബിന്റെതിന് സമാനമായ മൊണിറ്റൈസേഷൻ പോളിസി മസ്ക് എക്സിൽ ചെയ്തിരുന്നു. നിലവിൽ എക്സിലെ മികച്ച കണ്ടന്റ് ക്രിയേറ്റർമാർക്ക് എക്സിൽ നിന്ന് വരുമാനം ലഭിക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് യൂട്യൂബിന് പാര വെക്കാനും മസ്ക് തയ്യാറാകുന്നത്. യൂട്യൂബിലുള്ള കണ്ടന്റ് ക്രിയേറ്റർമാരെ എക്സിന്റെ ആപ്പിലേക്ക് ആകർഷിക്കാനായി യൂട്യൂബിലും മികച്ച മൊണിറ്റൈസേഷൻ പോളിസി മസ്ക് തയ്യാറാക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. പരസ്യങ്ങൾ വഴി തന്നെയായിരിക്കും ഈ പ്ലാറ്റ്ഫോമിലും വരുമാനം എത്തിക്കുക.

യൂട്യൂബ് ഉടൻ അടച്ചുപൂട്ടേണ്ടി വന്നേക്കും

MOST READ: ആരെയും എപ്പോൾ വേണമെങ്കിലും ഡിജിറ്റലായി അറസ്റ്റ് ചെയ്യും, സൂക്ഷിച്ചോ; രക്ഷപെടണമെങ്കിൽ ലക്ഷങ്ങൾ വേണം

നിലവിൽ എക്സിൽ 80,000ത്തിൽ അധികം ക്രിയേറ്റർമാർ ഉണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ലഭിക്കുന്ന വരുമാനത്തിന്റെ 55 ശതമാനം ആണ് ഇവർക്ക് ലഭിക്കുന്നത്. എക്സിന്റെ വീഡിയോ പ്ലാറ്റ്ഫോമിലും ഇതേ രീതീയിൽ തന്നെ ആയിരിക്കും ക്രിയേറ്റർമാർക്ക് വരുമാനം ലഭിക്കാനുള്ള സാധ്യത. യൂട്യൂബിലും കൂടുതൽ വരുമാനം എക്സിന്റെ പ്ലാറ്റ്ഫോമിൽ നിന്ന് ലഭിച്ചാൽ ക്രിയേറ്റർമാരെ കൂട്ടമായി ഇവിടെ എത്തിക്കാൻ സാധിക്കും എന്നും മസ്ക് പ്രതീക്ഷിക്കുന്നുണ്ട്.

നിരവധി മേഖലകളിൽ ഒരേ സമയം പ്രവർത്തിക്കാനാണ് മസ്കിന്റെ ശ്രമം. ലോകം മുഴുവൻ ആരാധകരുള്ള ടെസ്ല കാർ പുറത്തിറക്കുമ്പോഴും ബഹിരാകാശ ദൗത്യങ്ങൾക്കായുള്ള സ്പെയിസ് എക്സിന് രൂപം നൽകാൻ ഇലോൺ മസ്ക് തയ്യാറായിരുന്നു. ഇതിനിടെയാണ് ട്വിറ്ററിനെ സ്വന്തമാക്കി എക്സ് എന്ന് പേരുമാറ്റി ഒരു സൂപ്പർ ആപ്പാക്കാനുള്ള ശ്രമം മസ്ക് നടത്തിയത്. ഒരു മൈക്രോ ബ്ലോ​ഗിങ് പ്ലാറ്റ്ഫോമായ ട്വിറ്ററിന് ധാരാളം ഫീച്ചർ നൽകിയാണ് മസ്ക് എക്സ് ആക്കി മാറ്റിയെടുത്തത്.

കൂടുതൽ മാറ്റങ്ങൾ മസ്ക് ഇനിയും നടപ്പിലാക്കും എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്. ഒരു സമൂഹ മാധ്യമം എന്ന നിലയില്‍ നിന്ന് ബാങ്കിങ് മുതല്‍ ഷോപ്പിങ് വരെ നടത്താവുന്ന എന്തും ചെയ്യാവുന്ന ഒരു ആപ്പാക്കി എക്സിനെ മാറ്റാനാണ് മസ്ക് ഇപ്പോൾ ശ്രമിച്ചുകൊണ്ട് ഇരിക്കുന്നത്. ഇതിന് പുറമെ ചൊവ്വയിലേക്ക് പത്ത് ലക്ഷത്തോളം ആളുകളെ അയയ്ച്ച് അവിടെ ഒരു മനുഷ്യ കോളനി തുടങ്ങാൻ മസ്ക് പദ്ധതിയിടുന്നുണ്ട് എന്നും വാർത്തകൾ സൂചിപ്പിക്കുന്നുണ്ട്.

More from GizBot

Best Mobiles in India

English summary
Musk plans to launch a new video platform similar to YouTube, led by X. It is expected that there will be an industrial announcement for this this week itself. It will work like a TV app. X's new video app will work mainly on smart TVs.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X