സാംസങ്ങിന്റെ ഇരട്ട ചങ്കന്മാർ; ഗാലക്സി എ35, എ55 എന്നിവ പുറത്തിറക്കി, ക്യാമറകളൊക്കെ വേറെ ലെവൽ
കിടിലം ഫീച്ചറുകളുമായി പുതിയ രണ്ട് സ്മാർട്ട് ഫോണുകൾ ഒരേ സമയം പുറത്തിറക്കി സാംസങ്. ഗാലക്സി എ35, എ55 എന്നീ രണ്ട് ഫോണുകളാണ് ആഗോള തരത്തിൽ സാംസങ് ഇന്ന് പുറത്ത് വിട്ടിരിക്കുന്നത്. മിഡ് റേഞ്ച് ഫോണുകളുടെ സെഗ്മെന്റിലാണ് രണ്ട് ഫോണുകളും എത്തിയിരിക്കുന്നത്. ഫോണുകളെക്കുറിച്ചുള്ള കൂടുതൽ വിശേങ്ങൾ അറിയാം.
രണ്ട് ഫോണുകൾക്കും 6.6 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഇൻഫിനിറ്റി-ഒ സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ് സാംസങ് ഒരുക്കിയിരിക്കുന്നത്. ഇവ രണ്ടിന്റെയും റീഫ്രഷ് റെയ്റ്റും 120Hz ആണ്. ഏറ്റവും പുതിയ എക്‌സിനോസ് 1480 SoCന്റെ കരുത്തിലാണ് ഗാലക്സി എ55 എത്തുന്നത്. മികച്ച പ്രകടനം ഈ ഫോണിൽ നിന്ന് പ്രതീക്ഷിക്കാവുന്നതാണ്. ഫോൺ അമിതമായി ചൂടാകാതെ ഇരിക്കാനായി മികച്ച കൂളിങ് സിസ്റ്റവും സാംസങ് ഈ ഫോണിന് നൽകിയിട്ടുണ്ട്.

ഗാലക്സി എ34ന് ആകട്ടെ എക്‌സിനോസ് 1380 SoC ആണ് കരുത്ത് നൽകുന്നത്. ഈ ഫോണും മികച്ച പ്രകടനം കാഴ്ച വെയ്ക്കും എന്നാണ് സാംസങ് അവകാശപ്പെടുന്നത്. ഫോണുകളുടെ ക്യാമറ ഡിപ്പാർട്ട്മെന്റ് പരിശോധിക്കുമ്പോൾ രണ്ട് ഫോണുകളിലും OIS പിന്തുണയുള്ള 50 എംപി പ്രൈമറി ക്യാമറയാണ് കാണാൻ സാധിക്കുന്നത്. വീഡിയോ ഡിജിറ്റൽ ഇമേജ് സ്റ്റെബിലൈസേഷനുള്ള 5 എംപിയുടെ മാക്രോ സെൻസറും ഈ രണ്ട് ഫോണുകളിലും സ്ഥാനം പിടിച്ചിട്ടുണ്ട്.
എ55ന് 12 എംപിയുടെ വൈഡ് ആങ്കിൾ ക്യാമറ നൽകിയപ്പോൾ എ34ന് 8 എംപി വൈഡ് ആങ്കിൾ ക്യാമറയാണ് സാംസങ് നൽകിയിരിക്കുന്നത്. എ55ന്റെ ഫ്രണ്ട് ക്യാമറ 32 എംപിയാണ്. എ34ന്റെ ആകട്ടെ ഇത് 13 എംപിയാണ്. രണ്ട് ഫോണുകളും യുഐ 6.1 ഉപയോഗിച്ച് ആൻഡ്രോയിഡ് 14-ലാണ് പ്രവർത്തിക്കുന്നത്. നാല് തലമുറ വരെ ഒഎസ് അപ്‌ഗ്രേഡുകളും അഞ്ച് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഈ ഫോണുകൾക്കായി സാംസങ് വാഗ്ദാനം ചെയ്യുന്നുണ്ട്.

രണ്ട് ഫോണുകളുടെയും വാട്ടർ, ഡെസ്റ്റ് പ്രതിരോധത്തിന്റെ റേറ്റിങ് IP67 ആണ്. എ55ന്റെ അധിക സുരക്ഷയ്ക്കായി ഫോണിന്റെ ഫ്രണ്ട് ഗ്ലാസിൽ ഗൊറില്ല ഗ്ലാസ് വിക്ടസ് പ്ലസ് സംരക്ഷണവും സാംസങ് ഒരുക്കിയിട്ടുണ്ട്. കൂടാതെ ഒരു മെറ്റൽ ഫ്രെയിമും നിർമ്മാതാക്കൾ നൽകിയിരിക്കുന്നു. 25W ഫാസ്റ്റ് ചാർജിങ് പിന്തുണയോടെ 5000mAh ബാറ്ററിയാണ് എ55ഇൽ പായ്ക്ക് ചെയ്തിരിക്കുന്നത്.
ഇതേ ബാറ്ററി തന്നെയാണ് എ34നും സാംസങ് നൽകിയിരിക്കുന്നത്. 5G SA / NSA, ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, GPS + GLONASS, USB ടൈപ്പ്-C, NFC എന്നിവയാണ് രണ്ട് ഫോണുകളുടെയും കണക്ടിവിറ്റി ഫീച്ചറുകൾ. ഓസം നേവി, ഓസം ലെമൺ, ഓസം ഐസ് ബ്ലൂ, നോർമ്മൽ ഐസ് ബ്ലൂ എന്നീ നിറങ്ങളിൽ ആയിരിക്കും ഈ ഫോണുകൾ പുറത്തിറങ്ങുക.
379 യൂറോ മുതലാണ് ഈ ഫോണുകളുടെ വില ആരംഭിക്കുന്നത്. ഗാലക്സി എ34ന്റെ 6 ജിബി റാം 128 ജിബി സ്റ്റോറേജ് വേരിയന്റിനാണ് ഈ വില വരുന്നത്. അതായത് ഇന്ത്യൻ വിപണിയിൽ ഏകദേശം 34,315 രൂപ. ഫോണിന്റെ 8 ജിബി റാം 256 ജിബി സ്റ്റോറേജ് വേരിയന്റിന് 449 യൂറോ ആണ് വില വരുന്നത് (ഏകദേശം 40,655 രൂപ). 479 യൂറോ മുതലാണ് എ55ന്റെ വില ആരംഭിക്കുന്നത്.
അതായത് ഇന്ത്യൻ വിപണിയിലെ ഏകദേശം 43,370 രൂപ. ഫോണിന്റെ 8 ജിബി റാം 128 ജിബി സ്റ്റോറേജ് വേരിയന്റിനാണ് ഈ വില വരുന്നത്. 8 ജിബി റാം 256 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 529 യൂറോ ആണ് (ഏകദേശം 47,900 രൂപ). അതേ സമയം ഈ ഫോണുകൾ മാർച്ച് 1 മുതൽ യൂറോപ്പിലെ പല രാജ്യങ്ങളിലും ലഭ്യമാകും എന്നാണ് സാംസങ് അറിയിച്ചിരിക്കുന്നത്.


Click it and Unblock the Notifications








