Home
Mobile

മിഡ് ബഡ്ജറ്റിൽ 50എംപി ട്രിപ്പിൾ റിയർ ക്യാമറ, 6000mAh ബാറ്ററി; ​ഗാലക്സി എം15 5ജി ആ​ഗോളതലത്തിൽ പുറത്തിറക്കി

ഇന്ത്യൻ സ്മാർട്ട് ഫോൺ വിപണിയിലെ രാജാക്കന്മാരായ സാംസങ് തങ്ങളുടെ ഏറ്റവും പുതിയ ഫോൺ ആ​ഗോളതലത്തിൽ അവതരിപ്പിച്ചു. സാംസങ് ​ഗാലക്സി എം 15 എന്ന ഫോണാണ് ഇവർ പുറത്തിറക്കിയിരിക്കുന്നത്. മിഡ് ബഡ്ജറ്റ് സെ​ഗ്മെന്റിലാണ് ഈ ഫോൺ എത്തിയിരിക്കുന്നത്. എന്നിരുന്നാലും 50 എംപി ക്യാമറ പോലുള്ള മികച്ച ഫീച്ചറുകൾ സാംസങ് ഇതിൽ നൽകിയിട്ടുണ്ട്.

ഈ ക്യാമറയ്ക്ക് പുറമെ മറ്റ് രണ്ട് ക്യാമറകളും ഫോണിന്റെ പിൻവശത്ത് സ്ഥാനം പിടിച്ചിട്ടുണ്ട്. വാട്ടർ ഡ്രോപ്പ് സ്റ്റൈൽ ഡിസ്പ്ലേയാണ് ഈ ഫോണിനായി നിർമ്മാതാക്കൾ നൽകിയിരിക്കുന്നത്. 25W ഫാസ്റ്റ് ചാർജിം​ഗ് പിന്തുണയുള്ള 6,000mAh ബാറ്ററിയാണ് ​ഗാലക്സി എം 15നിൽ സാംസങ് പായ്ക്ക് ചെയ്തിരിക്കുന്നത്. ഒരു ഫുൾ ചാർജിൽ ഒന്നര ദിവസത്തോളം ഈ ഫോണിന് ബാറ്ററി ലൈഫ് ലഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

ഗാലക്സി എം15 5ജി ആ​ഗോളതലത്തിൽ പുറത്തിറക്കി

MOST READ: വെന്തുരുകി കേരളം; കനത്ത ചൂടിൽ നിന്ന് വീടിനെ തണുപ്പിക്കാം, വെറും 1000 രൂപ മുതൽ മിനി കൂളറുകൾ

അതേ സമയം ഈ ഫോൺ സാംസങ് നേരത്തെ തന്നെ ഇന്ത്യൻ വിപണിയിൽ എത്തിച്ചിരുന്നു എന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സാംസങ് കഴിഞ്ഞ വർഷം ഡിസംബർ മാസത്തിൽ ഇന്ത്യയിൽ അവതരിപ്പിച്ച സാംസങ് ​ഗാലക്സി എ 15 5ജി എന്ന ഫോണിന്റെ റീബ്രാൻഡ് പതിപ്പാണ് പുതിയ ​ഗാലക്സി എം 15 എന്നാണ് അറിയാൻ സാധിക്കുന്നത്. ഇന്ത്യയിൽ 19,499 രൂപ മുതൽ ആയിരുന്നു ഗാലക്സി എ 15 5ജിയുടെ വില ആരംഭിച്ചിരുന്നത്.

ഫോണിന്റെ അടിസ്ഥാന വേരിയന്റിന് ആയിരുന്നു ഈ വില. 8 ജിബി റാം 128 ജിബി സ്റ്റോറേജും ആയിരുന്നു ഈ ഫോണിന് അവകാശപ്പെടാനുണ്ടായത്. 256 ജിബി സ്റ്റോറേജ് ഓപ്ഷനിലും സാംസങ് ഈ ഫോൺ ഇന്ത്യയിൽ എത്തിച്ചിരുന്നു. ഇതിന്റെ വില 22,499 രൂപ ആയിരുന്നു വില. ഗ്രേ, ഡാർക്ക് ബ്ലൂ, ലൈറ്റ് ബ്ലൂ എന്നീ നിറങ്ങളിലാണ് ഇപ്പോൾ ഗാലക്സി എം 15 സാംസങ് ആ​ഗോളതലത്തിൽ എത്തിച്ചിരിക്കുന്നത്.

ഗാലക്സി എം15 5ജി ആ​ഗോളതലത്തിൽ പുറത്തിറക്കി

MOST READ: എസ് 24 അൾട്രയെ തോൽപ്പിക്കുമോ ഷവോമിയുടെ അൾട്ര? അൾട്രാ യുദ്ധത്തിൽ ആര് ജയിക്കും

ഈ ഫോണിന്റെ പ്രധാന ഫീച്ചറുകൾ പരിശോധിക്കുമ്പോൾ 90 Hz വരെ പുതുക്കൽ നിരക്കും 800 nits തെളിച്ചവും വാ​ഗ്ദാനം ചെയ്യുന്ന 6.5 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് സൂപ്പർ അമോലെഡ് ഡിസ്‌പ്ലേ ആണ് കാണാൻ സാധിക്കുന്നത്. ആൻഡ്രോയിഡ് 13ൽ പ്രവർത്തിക്കുന്ന ഈ ഫോണിന് കരുത്ത് നൽകുന്നത് ഒക്ടാ-കോറിന്റെ ചിപ്സെറ്റാണ്. എന്നാൽ ഇതിന്റെ പേര് സാംസങ് പുറത്ത് വിട്ടിട്ടില്ല.

എന്നിരുന്നാലും മീഡിയടെക് ഡൈമൻസിറ്റി 6100+ ചിപ്‌സെറ്റ് ആയിരിക്കും ഇത് എന്നാണ് പറയപ്പെടുന്നത്. ഗാലക്സി എം 15ന്റെ അടിസ്ഥാന വേരിയന്റിന് 4 ജിബി റാമും 128 ജിബി സ്റ്റോറേജും ഉണ്ടായിരിക്കുന്നതാണ്. നേരത്തെ സൂചിപ്പിച്ചത് പോലെ തന്നെ ട്രിപ്പിൾ റിയർ ക്യാമറയാണ് ഈ ഫോണിന്റെ പിൻഭാ​ഗത്ത് സ്ഥാനം പിടിച്ചിരിക്കുന്നത്. ഇതിന്റെ പ്രൈമറി ക്യാമറ 50എംപി ആണ്. 5എംപിയുടെ ഒരു സെക്കന്ററി ക്യാമറയും 2എംപിയുടെ ഒരു ഷൂട്ടറും കൂടെ കാണാൻ സാധിക്കും.

സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഈ ഫോണിൽ സാംസങ് നൽകിയിരിക്കുന്ന ഫ്രണ്ട് ക്യാമറ 13 എംപിയുടേത് ആണ്. 5G, GPS, Glonass, Beidou, Galileo, QZSS, Wi-Fi 802.11a/b/g/n/ac, ബ്ലൂടൂത്ത് 5.3, 3.5mm ഹെഡ്‌ഫോൺ ജാക്ക്, ഒരു USB ടൈപ്പ്-C പോർട്ട് എന്നിവയാണ് ​ഗാലക്സി എം 15 5ജിയുടെ കണക്ടിവിറ്റി ഓപ്ഷനുകൾ. ഫോണിന്റെ അധിക സുരക്ഷയ്ക്കായി ഈ ഫോണിൽ ഒരു ഫിംഗർപ്രിൻ്റ് സെൻസറും സാംസങ് നൽകിയിട്ടുണ്ട്.

ആക്‌സിലറോമീറ്റർ, ഗൈറോ സെൻസർ, ജിയോമാഗ്നറ്റിക് സെൻസർ, ലൈറ്റ് സെൻസർ, വെർച്വൽ പ്രോക്‌സിമിറ്റി സെൻസർ എന്നിവയാണ് ​ഗാലക്സി എം 15ന്റെ മറ്റ് സെൻസറുകൾ. നേരത്തെ സൂചിപ്പിച്ചതുപോലെ 6,000mAh ആണ് ഈ ഫോണിലെ ബാറ്ററിയുടെ കപ്പാസിറ്റി. 25W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയും ഈ ബാറ്ററിയ്ക്കായി സാംസങ് വാ​ഗ്ദാനം ചെയ്തിട്ടുണ്ട്. ഒരു ഫുൾ ചാർജിൽ 21 മണിക്കൂർ വരെ വീഡിയോ പ്ലേബാക്കും 128 മണിക്കൂർ വരെ ഓഡിയോ പ്ലേബാക്കും ഈ ഫോണിന് ലഭിക്കും.

More from GizBot

Best Mobiles in India

English summary
This phone has reached the mid-budget segment. However, Samsung has provided great features, like a 50MP camera. Apart from this camera, two other cameras are placed on the back side of the phone. Samsung has packed a 6,000mAh battery with 25W fast charging support in the Galaxy M15. The battery life of this phone is about a day and a half on a full charge.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X