Home
News

വെന്തുരുകി കേരളം; കനത്ത ചൂടിൽ നിന്ന് വീടിനെ തണുപ്പിക്കാം, വെറും 1000 രൂപ മുതൽ മിനി കൂളറുകൾ

കഴിഞ്ഞ വർഷങ്ങളിൽ ഒന്നും കാണത്ത രീതിയിൽ കേരളത്തിൽ ചൂട് കുത്തനെ ഉയർന്നുകൊണ്ട് ഇരിക്കുകയാണ്. ഇപ്പോൾ പല ജില്ലകളിലും 40 ഡി​ഗ്രി സെൽഷ്യസിനോട് അടുത്താണ് കൂടിയ താപനില റിപ്പോർട്ട് ചെയ്യുന്നത്. പകൽ സമയത്ത് വെളിയിൽ ഇറങ്ങാനും വീടിനകത്ത് ഇരിക്കാൻ പോലും സാധിക്കാത്ത തരത്തിലാണ് ചൂട് ഉയരുന്നത്.

ഈ കനത്ത ചൂടിൽ നിന്ന് രക്ഷപെടാൻ ഫാൻ ഉപയോ​ഗിച്ചാലും ചൂട് കാറ്റ് തന്നെ ആയിരിക്കും വരുന്നത്. ഈ ചൂടിൽ നിന്ന രക്ഷപെടാൻ ഫലപ്രദമായ ഒരേ ഒരു മാർ​ഗം എസികളാണ്. എന്നാൽ നല്ല ഒരു എസി വാങ്ങണമെങ്കിൽ കുറഞ്ഞത് 30000 രൂപ എങ്കിലും ആവിശ്യമാണ്. മാത്രമല്ല വീട്ടിലെ ഇലക്ട്രിസിറ്റി ബില്ല് വർധിക്കാനും എസിയുടെ ഉപയോ​ഗം കാരണമാകും. മറ്റൊരു ഫലപ്രദമായ മാർ​ഗമാണ് എയർ കുളറുകൾ വങ്ങുക എന്നത്.

വെന്തുരുകി കേരളം; കനത്ത ചൂടിൽ നിന്ന് വീടിനെ തണുപ്പിക്കാം

MOST READ: എസ് 24 അൾട്രയെ തോൽപ്പിക്കുമോ ഷവോമിയുടെ അൾട്ര? അൾട്രാ യുദ്ധത്തിൽ ആര് ജയിക്കും

10,000 രൂപ മുതൽ തന്നെ അത്യാവശ്യം ഭേദപ്പെട്ട പ്രകടനമുള്ള കൂളറുകൾ ലഭ്യമാണ്. പ്രമുഖ ഇ കൊമേഴ്സ് വെബ്സൈറ്റായ ആമസോണിൽ ആകട്ടെ ഇപ്പോൾ കുളറുകൾക്ക് മികച്ച ഓഫറും പ്ലാറ്റ്ഫോം വാ​ഗ്ദാനം ചെയ്യുന്നുണ്ട്. ഈ ഓഫറുകളുടെ സഹായത്താൽ 5000 രൂപ മുതൽ തന്നെ ഉപയോക്താക്കൾക്ക് കുളറുകൾ സ്വന്തമാക്കാൻ സാധിക്കുന്നതാണ്. എന്നാൽ ചൂടിൽ നിന്ന് രക്ഷപെടാൻ ചിലവ് കുറഞ്ഞ മറ്റൊരു ഫലപ്രദമായ മാർ​ഗം കൂടിയുണ്ട്.

മിനി എയർ കൂളറുകൾ ആണ് ഇവ. സാധാരണ എയർ കൂളറുകളുടെ മിനി പതിപ്പാണ് ഇവ. വെറും 1000 രൂപ മുതൽ തന്നെ ആമസോണിൽ നിന്ന് വിവിധ ബ്രാൻഡുകളുടെ മിനി എയർ കൂളറുകൾ സ്വന്തമാക്കാൻ സാധിക്കുന്നതാണ്. സാധാരണ കുളറുകൾക്ക് സമാനമായ പെർഫോമൻസുമായി മിനി കുളറുകളെ താരതമ്യം ചെയ്യരുത്. എന്നിരുന്നാലും ഈ ചൂടിൽ നിന്ന് രക്ഷപെടാനുള്ള സഹായമെല്ലാം ഈ മിനി കൂളർ ഉപയോക്താക്കൾക്ക് വാ​ഗ്ദാനം ചെയ്യുന്നുണ്ട്.

വെന്തുരുകി കേരളം; കനത്ത ചൂടിൽ നിന്ന് വീടിനെ തണുപ്പിക്കാം

MOST READ: വെറും 6,999 രൂപയ്ക്ക് 6000mAh ബാറ്ററി, 50എംപി ക്യാമറ; ഇൻഫിനിക്സ് സ്മാർട്ട് 8 പ്ലസ് വിൽപനയ്ക്കെത്തി

യുഎസ്ബി പോർട്ടുമായി ബന്ധിപ്പിച്ച് പ്രവർത്തിക്കാനും ഈ മിനി കുളറിനാൽ സാധിക്കും എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. ആയതിനൽ തന്നെ ഉപയോക്താക്കൾ പോകുന്നിടത്തെല്ലാം ഈ കുളറും കൊണ്ടുപോകാൻ സാധിക്കുന്നതാണ്. ഈ ഉപകരണത്തിന് ഭാരവും വളരെ കുറവാണ്. സ്ക്യൂപ് (SKYUP), സുൻബെല്ല (ZUNBELLA), സിആർഎംഎൽ (CRML), ലുബെല്ല (LUBELA) എന്ന് തുടങ്ങി നിരവധി കമ്പനികളുടെ മിനി കൂളർ ആമസോണിൽ ഇപ്പോൾ ലഭ്യമാണ്.

ഇതിൽ ചില ഉത്പന്നങ്ങളുടെ വിലയും മറ്റ് വിവരങ്ങളും വിശദമായി പരിശോധിക്കാം. സുൻബെല്ല എന്ന കമ്പനിയുടെ മിനി കൂളർ റൂമുകൾ തണുപ്പിക്കാനും കിച്ചൻ ഫാനായും എല്ലാം ഉപയോ​ഗിക്കാൻ സാധിക്കുന്നതാണ്. 1,799 രൂപയാണ് ഈ മിനി കൂളറിന്റെ വില എങ്കിലും ഇപ്പോൾ ഈ ഉത്പന്നം 1,599 രൂപയ്ക്ക് ആമസോണിൽ നിന്ന് വാങ്ങാൻ സാധിക്കുന്നതാണ്. മുകളിലേക്കും താഴെയ്ക്കുമായി 60 ഡി​ഗ്രി വരെ തിരിച്ച് തണുപ്പിക്കാനുള്ള സജ്ജീകരണവും ഈ കൂളറിന് ഉണ്ടായിരിക്കുന്നതാണ്.

അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോ​ഗിക്കാനായി ഒരു എമർജൻസി ലൈറ്റും ഈ ഉപകരണത്തിൽ നൽകിയിട്ടുണ്ട്. 60എംഎൽ വെള്ളമാണ് ഇതിൽ ഒഴിക്കേണ്ടത്. വെള്ളം ഒഴിക്കാത്ത സാഹചര്യത്തിൽ ഇത് ഫാൻ ആയി മാത്രവും ഉപയോ​ഗിക്കാൻ സാധിക്കുന്നതാണ്. ആമസോണിൽ നിന്ന് ഇപ്പോൾ വാങ്ങാൻ സാധിക്കുന്ന മറ്റൊരു മിനി കൂളറാണ് അൾട്ര പ്രോ 2എക്സ് മിനി കൂളർ. 58 ശതമാനം ഡിസ്കൗണ്ട് നില നിൽക്കുന്നതിനാൽ വെറും 799 രൂപ മുതൽ തന്നെ ഈ ഉപകരണം ഇപ്പോൾ സ്വന്തമാക്കാം.

998 രൂപയ്ക്ക് സുൻബെല്ല, ലുബെല്ല എന്നീ കമ്പനികളുടെ എയർ കൂളറുകളും ആമസോണിൽ നിന്ന് സ്വന്തമാക്കാൻ സാധിക്കുന്നതാണ്. ഡെറിക്ക് (DERIKE) എന്ന കമ്പനിയുടെ മിനി കൂളറിന് ഇപ്പോൾ 399 രൂപ മാത്രമാണ് വില. 999 രൂപയാണ് ഇതിന്റെ യഥാർത്ഥ വില. ഈ കുളറും യുഎസ്ബി വഴി പ്രവർത്തിക്കുന്നതാണ്. ഇപ്പോൾ കേരളത്തിൽ ആകെമാനം രേഖപ്പെടുത്തുന്ന കനത്ത ചൂടിൽ നിന്നെല്ലാം വളരെ കുറഞ്ഞ ചിലവിൽ ആശ്വാസം ലഭിക്കാൻ ഈ ഉപകരണങ്ങൾ നിങ്ങളെ സ​​ഹായിക്കും.

More from GizBot

Best Mobiles in India

English summary
You can get various brands of mini air coolers from Amazon, starting at just Rs. 1000. Don't compare mini coolers with similar performance to regular coolers. However, this mini-cooler promises the users all the help they need to escape from this heat. This mini-cooler can also work by connecting to a USB port.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X