Home
News

എസ് 24 അൾട്രയെ തോൽപ്പിക്കുമോ ഷവോമിയുടെ അൾട്ര? അൾട്രാ യുദ്ധത്തിൽ ആര് ജയിക്കും

കഴിഞ്ഞ ദിവസമാണ് ഷവോമി തങ്ങളുടെ ഏറ്റവും പുതിയ ഫോണായ ഷവോമി 14 അൾട്ര ഇന്ത്യയിൽ അവതരിപ്പിച്ചത്. പ്രീമിയം ഫോണുകളുടെ സെ​ഗ്മെന്റിലാണ് ഷവോമി ഈ ഫോൺ അവതരിപ്പിച്ചിരിക്കുന്നത്. ആയതിനാൽ തന്നെ ആൻഡ്രോയിഡ് ഫോണുകളിൽ ഏറ്റവും മുന്നോക്കം നിൽക്കുന്ന സാംസങ്ങിന്റെ ​ഗാലക്സി എസ് 24 അൾട്രയുമായി ആണ് ആളുകൾ ഈ ഫോണിനെ താരതമ്യം ചെയ്യുന്നത്.

രണ്ട് ഫോണുകൾക്കും മികച്ച ഫീച്ചറുകളാണ് രണ്ട് കമ്പനികളും നൽകിയിരിക്കുന്നത്. എന്നിരുന്നാലും എഐ ഫീച്ചറുകൾ നൽകിയിരിക്കുന്നതിനാൽ സാംസങ്ങിന്റെ ഫോണിന് ചെറിയ മുൻതൂക്കം ഉണ്ട്. രണ്ട് ഫോണുകളും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ എന്തെല്ലാമാണെന്ന് പരിശോധിക്കാം. ഫ്ലാറ്റ് ഡിസ്പ്ലേയിൽ ടൈറ്റാനിയം ഫ്രെയ്മോടുകൂടിയാണ് സാംസങ്ങ് ​ഗാലക്സി എസ് 24 അൾട്ര എത്തിയത്. ഷവോമി ആകട്ടെ ലെതർ ബ്ലാക്ക് ഫിനിഷിങ്ങിലാണ് 14 അൾട്ര പുറത്തിറക്കിയിരിക്കുന്നത്.

എസ് 24 അൾട്രയെ തോൽപ്പിക്കുമോ ഷവോമിയുടെ അൾട്ര

MOST READ: ഏറ്റവും കുറഞ്ഞ വിലയിൽ ഐഫോൺ 15 അവതരിപ്പിച്ച് ഫ്ലിപ്പ്കാർട്ട്; 20,000 രൂപ അധിക ഡിസ്കൗണ്ട് ലഭിക്കാനും വഴിയുണ്ട്

Snapdragon 8 Gen 3 പ്രൊസസറിന്റെ കരുത്തിലാണ് ഈ രണ്ട് ഫോണുകളും പ്രവർത്തിക്കുന്നത്. രണ്ട് ഫോണുകൾക്കും 5000 എംഎഎച്ച് ബാറ്ററിയും പായ്ക്ക് ചെയ്യുന്നുണ്ട്. ഫോണുകളുടെ സോഫ്റ്റുവെയർ വിവരങ്ങൾ പരിശോധിക്കുമ്പോൾ ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഷവോമിയുടെ പുതിയ HyperOS-ഇൽ ആണ് ഷവോമി 14 അൾട്ര പ്രവർത്തിക്കുന്നത്. അതേ സമയം സാംസങ്ങിൻ്റെ വൺ യുഐ 6.1ൽ ആണ് ​ഗാലക്സി എസ് 24 അൾട്ര പ്രവർത്തിക്കുന്നത്.

എന്നിരുന്നാലും പെർഫോമൻസിന്റെ കാര്യത്തിൽ ഷവോമിയുടെ ഫോണാണ് മുന്നിട്ട് നിൽക്കുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ എഐ ഫീച്ചറുകൾ സാംസങ് ഫോണിന് നൽകുന്ന മുൻതൂക്കവും വളരെ വലുതാണ്. രണ്ട് ഫോണുകളുടെ പ്രധാന ഫീച്ചറുകളിൽ ഒന്നാണ് ക്യാമറ. ഹൈ-റെസ് 200 എംപി മെയിൻ സെൻസറുമായിട്ടാണ് ​ഗാലക്സി എസ് 24 അൾട്ര എത്തുന്നത്. പിക്സൽ-ബിന്നിംഗ് സാങ്കേതികവിദ്യയുടെ പിന്തുണയും ഈ ക്യാമറയ്ക്ക് ഉണ്ട്.

എസ് 24 അൾട്രയെ തോൽപ്പിക്കുമോ ഷവോമിയുടെ അൾട്ര

MOST READ: 10,000 രൂപ തികച്ച് വേണ്ട; പാവപ്പെട്ടവനുള്ള മികച്ച 5ജി ഫോണുകൾ ഇവിടെ റെഡിയാണ്

അൾട്രാ വൈഡ് ലെൻസിനായി 12 എംപി സെൻസറും ടെലിഫോട്ടോ ക്യാമറയായി 10 എംപിയുടെ 3x ലെൻസും ഈ ഫോണിൽ സാംസങ് നൽകിയിരിക്കുന്നു. മാത്രമല്ല 10 എംപിയുടെ 10x ക്യാമറയും ഈ ഫോണിൽ ഇടം പിടിച്ചിട്ടുണ്ട്. ഷവോമി 14 അൾട്രയുടെ ക്യാമറ പരിശോധിക്കുമ്പോൾ 50 എംപിയുടെ കരുത്തുള്ള നാല് ബാക്ക് ക്യാമറകളാണ് കാണാൻ സാധിക്കുന്നത്. സോണിയുടെ പുതിയ 1 ഇഞ്ച് LYT-900 സെൻസറാണ് ഇതിലെ പ്രൈമറി ലെൻസ്.

അൾട്രാവൈഡ്, ടെലിഫോട്ടോ, പെരിസ്കോപ്പ് എന്നിവയാണ് മറ്റ് ലെൻസുകൾ. ഇവയെല്ലാം തന്നെ 50 എംപി ആണെന്നുള്ളതാണ് ശ്രദ്ധേയം. ഷവോമി 14 അൾട്രയുടെ വില ഇന്ത്യയിൽ ആരംഭിക്കുന്നത് 99,999 രൂപ മുതലാണ് സാംസങ് ​ഗാലക്സി എസ് 24 അൾട്രയുടെ വില ആകട്ടെ 1,29,999 രൂപ മുതലാണ് ആരംഭിക്കുന്നത്. രണ്ട് ഫോണുകളും മികച്ച പെർഫോമൻസ് കാഴ്ച വെയ്ക്കുന്നുണ്ടെങ്കിലും നിങ്ങളുടെ ഉപയോ​ഗം എന്താണെന്ന് തിരിച്ചറിഞ്ഞ് ഫോൺ തിരഞ്ഞെടുക്കുന്നതായിരിക്കും കൂടുതൽ ​ഗുണകരം.

നാല് വർഷത്തെ സോഫ്റ്റുവെയർ അപ്ഡേറ്റ് പിന്തുണയാണ് തങ്ങളുടെ ​ഗാലക്സി എസ് 24 സീരീസ് ഫോണുകൾക്കായി സാംസങ് പ്രഖ്യാപിച്ചിരിക്കുന്നത്. ആപ്പിൾ പെൻസിലിന് സമാനമായി എസ് പെനും പുതിയ ​ഗാലക്സി എസ് 24 അൾട്രയ്ക്ക് ഒപ്പം സാംസങ് ​വാ​ഗ്ദാനം ചെയ്യുന്നുണ്ട്. ആപ്പിൾ മാത്രകയിൽ തന്നെ ഒരു സാംസങ് ഇക്കോസിസ്റ്റം ഉണ്ടാക്കാനും സാംസങ് ഇപ്പോൾ ശ്രമിക്കുന്നുണ്ട്. ഇതേ രീതി തന്നെ മറ്റ് കമ്പനികളും പിന്തുടരുന്നുണ്ട്.

More from GizBot

Best Mobiles in India

English summary
Both the companies have provided great features for both the phones. However, Samsung's phone has a slight edge in terms of AI features. Let's check out the key differences between the two phones. Samsung Galaxy S24 Ultra has arrived with a titanium frame on the flat display.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X