Home
News

ഏറ്റവും കുറഞ്ഞ വിലയിൽ ഐഫോൺ 15 അവതരിപ്പിച്ച് ഫ്ലിപ്പ്കാർട്ട്; 20,000 രൂപ അധിക ഡിസ്കൗണ്ട് ലഭിക്കാനും വഴിയുണ്ട്

കഴിഞ്ഞ വർഷം ആപ്പിൾ പുറത്തിറക്കിയ ഫോണുകൾ ആയിരുന്നു ഐഫോൺ 15 സീരീസ് ഫോണുകൾ. ഐഫോൺ 15, 15 പ്ലസ്, 15 പ്രോ, 15 പ്രോ മാക്സ് എന്നിങ്ങനെ നാല് ഫോണുകൾ ആണ് ഈ സീരീസിൽ ഉണ്ടായിരുന്നത്. ഐഫോൺ 14 സീരീസ് ഫോണുകളുടെ പിൻ​ഗാമികൾ‌ എന്ന നിലയ്ക്കാണ് പുതിയ ഫോണുകളെ ആപ്പിൾ പുറത്തിറക്കിയത്.

ഇപ്പോഴിതാ ചരിത്രത്തിലെ ഏറ്റവും വലിയ ഓഫറാണ് ഐഫോൺ 15ന്റെ സ്റ്റാന്റേർഡ് മോഡലിനായി ഫ്ലിപ്പ്കാർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാ ഓഫറുകളും ഉൾപ്പെടുത്തിയാൽ 62,699 രൂപയ്ക്ക് ഈ ഫോൺ ഉപയോക്താക്കൾക്ക് ഇപ്പോൾ വാങ്ങാൻ സാധിക്കും. 79,900 രൂപയ്ക്ക് ആയിരുന്നു ഈ ഫോൺ ആപ്പിൾ ഇന്ത്യയിൽ അവതരിപ്പിച്ചത്. അതായത് ഇപ്പോൾ ഐഫോൺ 15 വാങ്ങിയാൽ‌ 17,201 രൂപയുടെ ലാഭം. എങ്ങനെയാണ് ഇത്രയും വിലക്കുറവിൽ ഐഫോൺ 15 സ്വന്തമാക്കാൻ സാധിക്കുന്നത് എന്ന് പരിശോധിക്കാം.

ഏറ്റവും കുറഞ്ഞ വിലയിൽ ഐഫോൺ 15 അവതരിപ്പിച്ച് ഫ്ലിപ്പ്കാർട്ട്

MOST READ: 10,000 രൂപ തികച്ച് വേണ്ട; പാവപ്പെട്ടവനുള്ള മികച്ച 5ജി ഫോണുകൾ ഇവിടെ റെഡിയാണ്

ഫ്ലിപ്പ്കാർട്ടിന്റെ വെബ്സൈറ്റിൽ ഈ ഫോൺ ഇപ്പോൾ ലിസ്റ്റ് ചെയ്തിരിക്കുന്നത് 65,999 രൂപയ്ക്കാണ്. എന്നാൽ ആക്സിസ് ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് ഉപയോ​ഗിച്ചാണ് ഈ ഫോൺ നിങ്ങൾ വാങ്ങുന്നത് എങ്കിൽ 3,300 രൂപയുടെ പ്രത്യേക ഓഫറും നിങ്ങൾക്ക് സ്വന്തമാക്കാൻ സാധിക്കുന്നതാണ്. ഇത്തരത്തിലാണ് ഫോണിന്റെ വില 62,699 രൂപയായി കുറഞ്ഞത്. എക്സ്ചേഞ്ച് ഓഫറുകൾ വഴി 20,000 രൂപ വരെ ലാഭിക്കാനുള്ള അവസരവും ഫ്ലിപ്പ്കാർട്ട് ഇപ്പോൾ ഒരുക്കിയിട്ടുണ്ട്.

നിങ്ങൾ എക്സ്ചേഞ്ച് ചെയ്യാൻ ഉദ്ദേശിക്കുന്ന ഫോണിന്റെ ​ഗുണനിലവാരം അനുസരിച്ച് ആയിരിക്കും ഈ ഓഫറിൽ വില നിശ്ചയിക്കുക. അതേ സമയം എച്ച്ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാർഡ് നോൺ-ഇഎംഐ ഇടപാടുകൾക്ക് 1,000 രൂപയുടെ അധിക കിഴിവും ഉപയോക്താക്കൾക്ക് നേടിയെടുക്കാൻ സാധിക്കുന്നതാണ്. ഫ്ലിപ്പ്കാർട്ട് ബിഗ് അപ്‌ഗ്രേഡ് സെയിലിന്റെ ഭാ​ഗമായാണ് ഈ പ്രത്യേക ഓഫർ വിൽപന ഇപ്പോൾ നടക്കുന്നത്. ഈ വിൽപന മാർച്ച് 15ന് അവസാനിക്കുമെന്നും ഫ്ലിപ്പ്കാർട്ട് അറിയിച്ചിട്ടുണ്ട്.

ഏറ്റവും കുറഞ്ഞ വിലയിൽ ഐഫോൺ 15 അവതരിപ്പിച്ച് ഫ്ലിപ്പ്കാർട്ട്

MOST READ: വെറും രണ്ട് മിനിറ്റ് മതി, ലാപ്ടോപ്പിന്റെ എല്ലാ ഹാങ് പ്രശ്നങ്ങളും സ്വന്തമായി പരിഹരിക്കാം; വിശദവിവരങ്ങൾ

കഴിഞ്ഞ വർഷം സെപ്റ്റംബർ മാസത്തിൽ ആയിരുന്നു ആപ്പിൾ ഈ ഫോണുകൾ അവതരിപ്പിച്ചത്. 60 Hz റിഫ്രഷ് റേയ്റ്റുള്ള 6.10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേയാണ് ഈ ഫോണിന് അവകാശപ്പെടാനുള്ളത്. ആപ്പിൾ എ16 ബയോണിക് പ്രൊസസറാണ് ഈ ഫോണിന് കരുത്ത് നൽകുന്നത്. 6 ജിബി വരെ റാമും ഈ ഫോൺ വാ​ഗ്ദാനം ചെയ്യുന്നുണ്ട്. ആപ്പിൾ ആദ്യമായി സി പോർട്ട് അവതരിപ്പിച്ചതും ഐഫോൺ 15 സീരീസ് ഫോണുകളിൽ ആണ്.

ഐഫോണുകളുടെ ഏറ്റവും വലിയ പ്രത്യേകത ഈ ഫോണുകളുടെ ക്യാമറയാണ്. ഐഫോൺ 15യുടെ ക്യാമറ ഡിപ്പാർട്ട്മെന്റ് പരിശോധിക്കുമ്പോൾ 48 എംപി പ്രൈമറി ക്യാമറയാണ് ഈ ഫോണിൽ കാണാൻ സാധിക്കുന്നത്. 12 എംപിയുടെ ഒരു സെക്കന്ററി ക്യാമറയും ഈ ഫോണിൽ കാണാൻ സാധിക്കുന്നതാണ്. സെൽഫികൾക്കും വീഡിയോകൾക്കുമായി ആപ്പിൾ ഈ ഫോണിൽ നൽകിയിരിക്കുന്ന ഫ്രണ്ട് ക്യാമറ 12 എംപിയാണ്. മൂന്ന് സ്റ്റോറേജ് വേരിയന്റും ഈ ഫോണിന് ഉണ്ട്.

128 ജിബി, 256 ജിബി, 512 ജിബി എന്നിങ്ങനെയാണ് ഐഫോൺ 15യുടെ സ്റ്റോറേജ് വേരിയന്റുകൾ. ഫോണിന്റെ ഡസ്റ്റ്, വാട്ടർ പ്രതിരോധത്തിന്റെ റേറ്റിങ് ഐപി IP68 ആണ്. ബ്ലാക്ക്, ​ഗ്രീൻ, ബ്ലു, പിങ്ക് എന്നീ നിറങ്ങളിലാണ് ആപ്പിൾ ഈ ഫോൺ പുറത്തിറക്കിയിരിക്കുന്നത്. Wi-Fi 802.11 b/g/n/ac/ax, GPS, Bluetooth v5.30, NFC, USB Type-C, 3G, 4G എന്നിവയാണ് ഈ ഫോണിന്റെ കണക്ടിവിറ്റി ഓപ്ഷനുകൾ.

ആക്സിലറോ മീറ്റർ, ആംബിയൻ്റ് ലൈറ്റ് സെൻസർ, ബാരോ മീറ്റർ, ഗൈറോസ്കോപ്പ്, പ്രോക്സിമിറ്റി സെൻസർ, കോമ്പസ്/ മാഗ്നെറ്റോ മീറ്റർ എന്നീ സെൻസറുകളും ഐഫോൺ 15നിൽ സ്ഥാനം പിടിച്ചിരിക്കുന്നു. ഈ ഫോൺ പുറത്തിറങ്ങിയതിന് ശേഷം ഇത് ആദ്യമായാണ് ഇത്രയും വലിയ ഡിസ്കൗണ്ട് ഈ ഫോണിന് ലഭിക്കുന്നത്. നിങ്ങൾ പുതിയ ഐഫോൺ വാങ്ങാൻ താൽപര്യപ്പെടുന്നുണ്ടെങ്കിൽ ഇത് തന്നെയാണ് നിങ്ങൾ അനുയോജ്യമായ സാഹചര്യം.

More from GizBot

Best Mobiles in India

English summary
The phone is currently listed on Flipkart's website for Rs 65,999. But if you buy this phone using an Axis Bank credit card, you can get a special offer of Rs 3,300. This is how the price of the phone has been reduced to Rs 62,699. Flipkart has also now provided an opportunity to save up to Rs 20,000 through exchange offers.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X