വെറും 6,999 രൂപയ്ക്ക് 6000mAh ബാറ്ററി, 50എംപി ക്യാമറ; ഇൻഫിനിക്സ് സ്മാർട്ട് 8 പ്ലസ് വിൽപനയ്ക്കെത്തി
ഇന്ത്യൻ സ്മാർട്ട് ഫോൺ വിപണിയിൽ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ ധാരാളമായി പുറത്തിറക്കുന്ന ചൈനീസ് സ്മാർട്ട് ഫോൺ നിർമ്മാതാക്കളാണ് ഇൻഫിനിക്സ്. അടുത്തിടെയാണ് തങ്ങളുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണായ ഇൻഫിനിക്സ് സ്മാർട്ട് 8 പ്ലസ് ഇവർ അവതരിപ്പിച്ചത്. ഇപ്പോഴിതാ ഈ ഫോണിന്റെ വിൽപന ഇന്ത്യയിൽ ആരംഭിച്ചിരിക്കുകയാണ് കമ്പനി.
മാർച്ച് 9ന് ഉച്ചയ്ക്ക് 12 മണിമുതലാണ് ഈ ഫോണിന്റെ വിൽപന ഇന്ത്യയിൽ ആരംഭിച്ചത്. ഫോണിന്റെ ഏറ്റവും വലിയ ആകർഷണം ഫോണിന്റെ വില തന്നെയാണ്. ലോഞ്ച് ഓഫർ പ്രമാണിച്ച് വെറും 6,999 രൂപയ്ക്കാണ് ഈ ഫോൺ ഇൻഫിനിക്സ് ഇപ്പോൾ വിൽക്കുന്നത്. ഫോണിന്റെ വില ബഡ്ജറ്റ് ഫ്രണ്ട്ലി ആണെങ്കിലും മികച്ച ഫീച്ചറുകൾ തന്നെ ഈ ഫോണിനായി ഇൻഫിനിക്സ് ഒരുക്കിയിട്ടുണ്ട്. 6000 എംഎഎച്ച് ബാറ്ററിയാണ് ഈ ഫോണിലുള്ളത്.

ഈ സെഗ്മെന്റിൽ ഇത്രയും കരുത്തുറ്റ ബാറ്ററിയുള്ള ഫോണുകൾ വളരെ കുറവാണ്. ഏറ്റവും കുറഞ്ഞത് ഒന്നര ദിവസത്തെ ബാറ്ററി ലൈഫ് എങ്കിലും ഈ ഫോണിൽ നിന്ന് ലഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. 18W ഫാസ്റ്റ് ചാർജിങ്ങും ഈ ഫോണിൽ പിന്തുണയ്ക്കുന്നുണ്ട്. പോളികാർബണേറ്റ് കൊണ്ട് നിർമ്മിച്ച ടിമ്പർ ടെക്സ്ചർ ഡിസൈനിലാണ് ഈ ഫോൺ ഇൻഫിനിക്സ് നിർമ്മിച്ചിരിക്കുന്നത്. നിരവധി സുരക്ഷാ പരിശോധനകൾക്ക് ശേഷമാണ് ഈ ഫോൺ വിവണിയിൽ എത്തിച്ചിരിക്കുന്നത്.
ഫോണിന്റെ ക്യാമറ ഡിപ്പാർട്ട്മെന്റ് പരിശോധിക്കുമ്പോൾ 50 എംപി ഡ്യുവൽ എഐ റിയർ ക്യാമറ സംവിധാനം കാണാൻ സാധിക്കുന്നതാണ്. ക്യാമറകൾക്കൊപ്പം തന്നെ ഒരു എൽഇഡി ഫ്ലാഷ്ലൈറ്റും സ്ഥാനം പിടിച്ചിട്ടുണ്ട്. ചിത്രങ്ങൾ മനോഹരമാക്കാനായി ഒരു എഐ സീൻ ഡിറ്റക്ഷൻ ഒപ്റ്റിമൈസേഷന്റെയും പിന്തുണ ഈ ഫോണിലുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8 എംപിയുടെ ഫ്രണ്ട് ക്യാമറയാണ് ഈ ഫോണിൽ ഇൻഫിനിക്സ് ഒരുക്കിയിരിക്കുന്നത്.

MOST READ: 10,000 രൂപ തികച്ച് വേണ്ട; പാവപ്പെട്ടവനുള്ള മികച്ച 5ജി ഫോണുകൾ ഇവിടെ റെഡിയാണ്
90 Hz റിഫ്രഷ് റേറ്റ് ഉള്ള 6.6 ഇഞ്ച് LCD ആണ് ഡിസ്‌പ്ലേയാണ് ഇൻഫിനിക്സ് സ്മാർട്ട് 8 പ്ലസിൽ ഉള്ളത്. ഡിസ്പ്ലേയുടെ മുകൾ ഭാഗത്തായി ഒരു പഞ്ച് ഹോൾ ഡിസൈനും ഇൻഫിനിക്സ് ഈ ഫോണിന് നൽകിയിട്ടുണ്ട്. ഈ പഞ്ച് ഹോളിലാണ് ഫോണിന്റെ ഫ്രണ്ട് ക്യാമറ സ്ഥാനം പിടിച്ചിരിക്കുന്നത്. ഈ പഞ്ച് ഹോളിന് ചുറ്റുമായി ഒരു മാജിക് റിങ് ഡിസൈനും കമ്പനി ഒരുക്കിയിരിക്കുന്നു.
മീഡിയടെക് ഹീലിയോ G36 ഒക്ടാ-കോർ പ്രൊസസറാണ് ഫോണിന് കരുത്ത് നൽകുന്നത്. 8 ജിബി വരെ റാമും ഈ ഫോൺ ഉപയോക്താക്കൾക്കായി വാഗ്ദാനം ചെയ്യുന്നു. 128 ജിബി വരെയാണ് ഫോണിന് സ്റ്റോറേജ് ഉള്ളത്. ഉപയോക്താക്കൾക്ക് ആവിശ്യമെങ്കിൽ മൈക്രോ എസ്ഡി കാർഡ് വഴി ഫോണിന്റെ സ്റ്റോറേജ് 2 ടിബി വരെയാക്കി ഉയർത്താനും സാധിക്കുന്നതാണ്. ഫോണിന്റെ സുരക്ഷ വർധിപ്പിക്കാനായി ഒരി സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറും കമ്പനി നൽകിയിരിക്കുന്നു.
ആൻഡ്രോയിഡ് 13-ൽ ആയിരിക്കും ഇൻഫിനിക്സ് സ്മാർട്ട് 8 പ്ലസ് പ്രവർത്തിക്കുന്നത്. നിലവിൽ പ്രമുഖ ഇ കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്ലിപ്പ്കാർട്ട് വഴിയാണ് ഈ ഫോണിന്റെ വിൽപന ആരംഭിച്ചിരിക്കുന്ന്. വിവിധ ബാങ്ക് ഓഫറുകളുടെ സഹായത്താൽ നിലവിൽ ഈ ഫോൺ 6,999 രൂപയ്ക്ക് വാങ്ങാൻ സാധിക്കുന്നതാണ്. ഇത്രയും കുറഞ്ഞ വിലയിൽ ഇത്രയും അധികം ഫീച്ചറുകളും സവിശേഷതകളും വാഗ്ദാനം ചെയ്യുന്നു ഫോണുകൾ ഇല്ല എന്ന് തന്നെ പറയേണ്ടി ഇരിക്കുന്നു.
നിലവിൽ 10000 രൂപയ്ക്ക് താഴെ വില വരുന്ന സ്മാർട്ട് ഫോൺ സെഗ്മെന്റിൽ മത്സരം കനത്തുകൊണ്ട് ഇരിക്കുകയാണ്. സാംസങ്, ഇൻഫിനിക്സ്, ഐടെൽ, മോട്ടറോള, ഷവോമി, ലാവ തുടങ്ങി നിരവധി സ്മാർട്ട് ഫോൺ നിർമ്മാതാക്കളാണ് ഈ സെഗ്മെന്റിൽ ഫോൺ പുറത്തിറക്കിയിരിക്കുന്നത്. ഇനിഫിനിക്സ് പുതിയ സ്മാർട്ട് ഫോൺ പുറത്തിറക്കിയതോടെ മറ്റ് ഫോണുകളുടെ വിൽപനയെ ഇത് ബാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








