Home
How to

ആധാർ ഉപയോക്താക്കളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെടുന്നു; നിങ്ങളുടെ അക്കൗണ്ട് സുരക്ഷിതമാണോ?

ഇന്ത്യൻ പൗരന്മാരെ സംബന്ധിച്ച് ആധാർ എന്നത് വളരെ പ്രധാനപ്പെട്ട ഒരു തിരിച്ചറിയൽ രേഖയാണ്. ബയോമെട്രിക്ക് വിവരങ്ങൾ അടക്കം ആധാർ കാർഡിൽ അടങ്ങിയിരിക്കുന്നതിനാൽ വളരെ വലിയ രീതീയിൽ ഇത് ദുരുപയോ​ഗം ചെയ്യപ്പെടാനും സാധ്യതയുണ്ട്. ഇതിനോടകം തന്നെ നിരവധി തട്ടിപ്പുകൾ ആധാർ കാർഡുമായി ബന്ധപ്പെട്ട് രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഒന്നിലധികം തട്ടിപ്പുകളാണ് ആധാർ കാർഡുമായി ബന്ധപ്പെട്ട് രാജ്യത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. പല ഉപയോക്താക്കളും ബാങ്ക് അക്കൗണ്ടും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിച്ചിരിക്കുന്നതിനാൽ അധാർ കാർഡ് വഴി ഉപയോക്താക്കളുടെ ബാങ്ക് വിവരങ്ങൾ ശേഖരിക്കാനും സൈബർ ക്രിമിനലുകൾ‌ക്ക് സാധിക്കുന്നതാണ്. ആയതിനാൽ തന്നെ എല്ലാ ആധാർ കാർഡ് ഉപയോക്താക്കളും തങ്ങളുടെ ആധാർ‌ കാർഡ് വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കേണ്ടതാണ്. ഇത്തരം ഓൺലൈൻ തട്ടിപ്പുകളിൽ നിന്ന് എങ്ങനെ രക്ഷപെടാമെന്ന് പരിശോധിക്കാം.

ആധാർ ഉപയോക്താക്കളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെടുന്നു

MOST READ: യൂട്യൂബ് ഉടൻ അടച്ചുപൂട്ടേണ്ടി വന്നേക്കും; പുതിയ തീരുമാനം പ്രഖ്യാപിച്ച് മസ്ക്

നിങ്ങളുടെ ആധാർ കാർഡിന്റെ ബയോമെട്രിക് ഒതന്റിക്കേഷൻ സുരക്ഷിതമാക്കേണ്ടതാണ്. ഇത്തരത്തിൽ ചെയ്യുമ്പോൾ നിങ്ങളുടെ അനുവാദം ഇല്ലാതെ ആധാർ‌ കാർഡിലെ ബയോമെട്രിക് വിവരങ്ങൾ മറ്റാർക്കും ലഭിക്കാതെ വരും. നിങ്ങൾക്ക് മാത്രമായിരിക്കും ഈ വിവരങ്ങളിലേക്ക് പ്രവേശിക്കാനുള്ള അനുവാദം. ആയതിനാൽ തന്നെ ഹാക്കർമാർക്കും സൈബർ ക്രിമിനലുകൾക്കും ഈ വിവരങ്ങൾ ചോർ‌ത്താൻ സാധിക്കില്ല. കമ്പ്യൂട്ടർ സെന്ററുകൾ പോലുള്ള സ്ഥലങ്ങളിൽ നിങ്ങളുടെ ആധാറിന്റെ ഡിജിറ്റൽ പതിപ്പ് കൈമാറെത ഇരിക്കാനും ശ്രമിക്കേണ്ടതാണ്.

ഒഴിവാക്കാൻ സാധിക്കാത്ത സ്ഥലങ്ങളിൽ മാത്രം ആധാർ കാർഡിന്റെ കോപ്പി നൽകിയാൽ മതിയാകും മറ്റ് സ്ഥലങ്ങളിലെല്ലാം ഡ്രൈവിങ് ലൈസൻസ്, വോട്ടർ ഐഡി, പാൻ‌ കാർഡ് പോലുള്ള തിരിച്ചറിയിൽ രേഖ നൽകുന്നതായിരിക്കും കൂടുതൽ അനുയോജ്യം. പലരും പഴയ ആധാർ കാർഡ് ആയിരിക്കും ഉപയോ​ഗിക്കുക. ഇവ സ്വന്തമാക്കിയ സമയത്തെ മൊബൈൽ നമ്പർ ആയിരിക്കും ഇവർ ആധാർ കാർഡുമായി ലിങ്ക് ചെയ്തിരിക്കുന്നത്. എന്നാൽ നിങ്ങൾ ഇപ്പോൾ ഉപയോ​ഗിക്കുന്ന നമ്പർ ആധാർ കാർഡുമായി ബന്ധപ്പെടുത്തേണ്ടതാണ്.

ആധാർ ഉപയോക്താക്കളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെടുന്നു

MOST READ: സാംസങ്ങിന്റെ ഇരട്ട ചങ്കന്മാർ; ​ഗാലക്സി എ35, എ55 എന്നിവ പുറത്തിറക്കി, ക്യാമറകളൊക്കെ വേറെ ലെവൽ

നിങ്ങളുടെ ആധാറുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങൾ എസ്എംഎസിലൂടെയും മറ്റും ലൈവ് ആയി അറിയാൻ ഇത് സഹായിക്കുന്നതായിരിക്കും. നിങ്ങളുടെ പുതിയ നമ്പർ ആധാർ‌ കാർഡുമായി ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ ഇന്ന് തന്നെ ഇത് ചെയ്യേണ്ടതാണ്. നിങ്ങളുടെ ആധാർ കാർഡ് മറ്റാരെങ്കിലും ദുരുപയോ​ഗം ചെയ്യുന്നതായി സംശയം തോന്നിയിൽ ഉടൻ തന്നെ ബന്ധപ്പെട്ട അധികൃതരെ വിവരം അറിയിക്കാനും ശ്രദ്ധിക്കേണ്ടതാണ്. വിലപ്പെട്ട പല വിവരങ്ങളും ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്ന കാര്യം എപ്പോഴും ഓർമ്മയിൽ വേണം.

യുഐഡിഎഐയുടെ ഔദ്യോ​ഗിക വെബ്‌സൈറ്റ് പതിവായി പരിശോധിക്കുന്നതും നിങ്ങളുടെ ആധാർ സുരക്ഷിതമാക്കാൻ സഹായിക്കുന്നതാണ്. നിങ്ങളുടെ ആധാർ എവിടെയെല്ലാമാണ് ഉപയോ​ഗിക്കുന്നത് എന്ന് ഇതിലൂടെ അറിയാൻ സാധിക്കുന്നതാണ്. നിങ്ങളുടെ ആധാർ മറ്റാരെങ്കിലും അനധികൃതമായി ഉപയോ​ഗിക്കുന്നുണ്ടോ എന്നും ഇതിലൂടെ അറിയാൻ സാധിക്കുന്നതാണ്. ആരെങ്കിലും ഫോൺ കോളുകൾ വഴി നിങ്ങളുടെ ആധാർ വിവരങ്ങൾ, ഒടിപി തുടങ്ങിയ കാര്യങ്ങൾ ആവിശ്യപ്പെടുകയാണെങ്കിൽ ഇത് നൽകുന്നതിൽ നിന്ന് വിട്ടു നിൽക്കുക.

ഓൺലൈൻ ഡെലിവറി ബോയി ആണെന്നും ബാങ്ക് സ്റ്റാഫുകൾ ആണെന്നും എല്ലാം തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പുകാർ ഇത്തരത്തിൽ ഉപയോക്താക്കളെ ബന്ധപ്പെടാറുണ്ട്. യഥാർത്ഥത്തിൽ ബാങ്ക് ഉദ്യോ​ഗസ്ഥരോ മറ്റ് സർക്കാർ ആവിശ്യങ്ങൾക്കോ ഫോൺ വഴി ആധാർ വിവരങ്ങളോ ഒടിപി നമ്പറുകളോ ശേഖരിക്കില്ല എന്ന കാര്യം നിങ്ങൾ മനസിലാക്കേണ്ടതുണ്ട്. മാത്രമല്ല സോഷ്യൽ മീഡിയ പോലുള്ള പബ്ലിക്ക് പ്ലാറ്റ്ഫോമുകൾ വഴിയും ആധാർ കാർഡ് പോലുള്ള വിലപ്പെട്ട രേഖകൾ മറ്റുള്ളവർക്ക് പങ്കുവെയ്ക്കാതിരിക്കാനും ശ്രമിക്കേണ്ടതാണ്.

മറ്റുള്ളവർ ഉപയോ​ഗിക്കാൻ സാധ്യതയുള്ള കമ്പ്യൂട്ടറുകളിൽ നിന്ന് നിങ്ങൾ യുഐഡിഎഐയുടെ ഔദ്യോ​ഗിക പോർട്ടലിൽ പ്രവേശിക്കാതിരിക്കാനും ശ്രമിക്കേണ്ടതാണ്. മുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ എല്ലാം പാലിച്ചാൽ ഒരു പരുധി വരെ ആധാർ കാർഡ് തട്ടിപ്പുകളിൽ നിന്ന് നിങ്ങൾക്ക് രക്ഷപെടാൻ സാധിക്കുന്നതാണ്. ഇനി ഏതെങ്കിലും തരത്തിലുള്ള ഓൺലൈൻ തട്ടിപ്പുകൾക്ക് നിങ്ങൾ ഇരയായാൽ ഒരു മണിക്കൂറിനുള്ളിൽ തന്നെ സൈബർ പോലീസിന്റെ നമ്പറായ 1930-ൽ ഈ വിവരം അറിയിക്കേണ്ടതാണ്.

More from GizBot

Best Mobiles in India

English summary
Multiple frauds related to Aadhaar cards have been recorded in the country. As many users link their bank account with their Aadhaar card, cybercriminals can also collect users' bank details through their Aadhaar card. Therefore, all Aadhaar card users should keep their Aadhaar card information confidential.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X