Home
News

പുറത്തിറക്കും മുമ്പ് തന്നെ വമ്പൻ ഓഫറുമായി റിയൽമി നാർസോ70 പ്രോ 5ജി; ഇപ്പോൾ ബുക്ക് ചെയ്താൽ 6,598 രൂപയുടെ ലാഭം

റിയൽമി എന്ന ചൈനീസ് സ്മാർട്ട് ഫോൺ നിർമ്മാതാക്കൾ വളരെ കാലമായി ഇന്ത്യൻ സ്മാർട്ട് ഫോൺ വിപണിയിൽ തങ്ങളുടെ ഫോണുകൾ അവതരിപ്പിക്കുന്നു. പ്രധാനമായും ബഡ്ജറ്റ് ഫ്രണ്ട്ലി, മിഡ് ബഡ്ജറ്റ് ഫോണുകൾ ആണ് ഇവർ പുറത്തിറക്കുന്നത്. ഇന്ത്യയിലെ സാധാരണക്കാരായ ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് ഇവർ പ്രധാനമായും ഫോണുകൾ വിപണിയിലെത്തിക്കുന്നത്.

റിയൽമിയുടെ ഏറ്റവും ജനപ്രിയമായ സീരീസുകളിൽ ഒന്നാണ് നാർസോ സീരീസുകൾ. ഈ സീരീസിൽ ഉടൻ പുറത്തിറങ്ങാനിരിക്കുന്ന ഫോൺ ആണ് റിയൽമി നാർസോ 70 പ്രോ 5ജി. ഈ മാസം 19ന് ഈ ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കും എന്നാണ് റിയൽമി അറിയിച്ചിരിക്കുന്നത്. ഫോൺ അവതരിപ്പിക്കും മുമ്പ് തന്നെ ഈ ഫോണിനായുള്ള ഓഫറുകൾ റിയൽമി ഇപ്പോൾ പുറത്ത് വിട്ടിട്ടുണ്ട്. ഏർലി ബഡ് സെയിലിന്റെ ഭാ​ഗമായി ആണ് ഇപ്പോൾ ചില ഓഫറുകൾ കമ്പനി വെളിപ്പെടുത്തിയിരിക്കുന്നത്.

പുറത്തിറക്കും മുമ്പ് തന്നെ വമ്പൻ ഓഫറുമായി റിയൽമി നാർസോ70 പ്രോ 5ജി

MOST READ: ഇനി ആർ‌ക്കും എന്തിരനിലെ ചിട്ടി റോബോട്ട് ആകാം; മെറ്റയുടെ സ്മാർട്ട് ​ഗ്ലാസിന്റെ പുതിയ ഫീച്ചർ അതിശയിപ്പിക്കും

ആയതിനാൽ തന്നെ ഇപ്പോൾ ഈ ഫോൺ ബുക്ക് ചെയ്യുകയാണെങ്കിൽ ലോഞ്ച് വിലയിൽ നിന്ന് 4,299 രൂപയുടെ കിഴിവ് നേടാൻ ഉപയോക്താക്കൾക്ക് സാധിക്കുന്നതാണ്. മാത്രമല്ല കോംപ്ലിമെന്ററി സമ്മാനമായി 2,299 രൂപ വില മതിക്കുന്ന ഒരു ജോഡി റിയൽമി ബഡ്‌സ് T300 ലഭിക്കുന്നതായിരിക്കും. ഇയർബഡിന്റെ ഡോം ​ഗ്രീൻ നിറത്തിലുള്ള വേരിയന്റ് ആയിരിക്കും ഇത്തരത്തിൽ സമ്മാനമായി ലഭിക്കുക എന്ന് റിയൽമി അറിയിച്ചിട്ടുണ്ട്.

മാത്രമല്ല 6 മാസത്തെ നോ കോസ്റ്റ് ഇഎംഐ ഓപ്ഷനും ഇവർക്ക് ആസ്വദിക്കാൻ സാധിക്കുന്നതായിരിക്കും. മാർച്ച് 19 ഉച്ചയ്ക്ക് 12 മണിയ്ക്ക് ആയിരിക്കും ഈ ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കുക. റിയൽമിയുടെ ഔദ്യോ​ഗിക വെബ്സൈറ്റായ realme.com-ഇൽ നിന്നും പ്രമുഖ ഇ കൊമേഴ്സ് വെബ്സൈറ്റായ ആമോണിൽ നിന്നും ഉപയോക്താക്കൾക്ക് ഈ ഫോൺ സ്വന്തമാക്കാൻ സാധിക്കും എന്നും കമ്പനി അറിയിച്ചിട്ടുണ്ട്. അതേ സമയം ഫോണിന്റെ ചില ഫീച്ചറുകളും റിയൽമി പുറത്ത് വിട്ടിട്ടുണ്ട്.

പുറത്തിറക്കും മുമ്പ് തന്നെ വമ്പൻ ഓഫറുമായി റിയൽമി നാർസോ70 പ്രോ 5ജി

MOST READ: രണ്ട് സെക്കന്റിൽ 100 കി.മി വേ​ഗത, ഇതെന്താ പറക്കുന്ന കാറോ?; ഷവോമിയുടെ ആദ്യ ഇവിയുടെ വിൽപന ഈ മാസം ആരംഭിക്കും

ഡ്യുവോ ടച്ച് ഗ്ലാസ് ഡിസൈനിൽ ആണ് റിയൽ തങ്ങളുടെ ഏറ്റവും പുതിയ നാർസോ 70 പ്രോ 5ജി ഒരുക്കിയിരിക്കുന്നത്. ട്രിപ്പിൾ റിയർ ക്യാമറയാണ് ഈ ഫോണിന്റെ എടുത്തുപറയേണ്ട ഒരു ഫീച്ചർ. ഇതിൽ പ്രൈമറി ക്യാമറ സോണി IMX890യുടെ 50 എംപി ലെൻസ് ആയിരിക്കും. ഇതിന് OIS പിന്തുണയും ഉണ്ടായിരിക്കുന്നതാണ്. രണ്ട് സ്റ്റോറേജ് വേരിയന്റുകളിൽ ആയിരിക്കും ഈ ഫോൺ പുറത്തിറങ്ങുന്നത്.

ഇതിൽ അടിസ്ഥാന വേരിയന്റിന് 8 ജിബി റാം 128 ജിബി സ്റ്റോറേജ് ആയിരിക്കും അവകാശപ്പെടാനുണ്ടാകുക. 8 ജിബി റാമും 256 ജിബി സ്റ്റോറേജും ഉൾക്കൊള്ളുന്ന മറ്റൊരു വേരിയന്റും റിയൽമി പുറത്തിറക്കും. 6.7 ഇഞ്ച് വലുപ്പമുള്ള ഫുൾ എച്ച്ഡി പ്ലസ് കർവ്ഡ് AMOLED ഡിസ്പ്ലേ ആയിരിക്കും റിയൽമി നാർസോ 70 പ്രോ 5ജിയ്ക്ക് ഉണ്ടായിരിക്കുക. Snapdragon 7s Gen 2 SoC ആയിരിക്കും ഈ ഫോണിന് കരുത്ത് നൽകുന്നത്.

ആൻഡ്രോയിഡ് 14ൽ ആണ് ഈ ഫോൺ പ്രവർത്തിക്കുന്നത്. 67W SuperVOOC ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5000 mAh ബാറ്ററിയും റിയൽമി നാർസോ 70 പ്രോ 5ജിയിൽ പ്രതീക്ഷിക്കാവുന്നതാണ്. അതേ സമയം പുതിയ ഫോണിനായുള്ള പ്രമോഷന്റെ ഭാ​ഗമായാണ് റിയൽമി ഏർലി ബിഡ് സെയിലിൽ ആരംഭിച്ചിരിക്കുന്നത്. ബോളിവുഡ് സൂപ്പർ താരം ഷാഹിദ് കപൂറിനെയാണ് ഈ ഫോണിന്റെ അംബാസിഡർ ആയി റിയൽമി തിരഞ്ഞെടുത്തിരിക്കുന്നത്.

എന്നാൽ ഇതുവരെയും ഫോണിന്റെ വിലയെക്കുറിച്ചുള്ള സൂചനകളൊന്നും റിയൽമി നൽകിയിട്ടില്ല. എന്നിരുന്നാലും റിയൽമിയുടെ ഭൂരിപക്ഷം ഫോണുകൾ പോലെ നാർസോ 70 പ്രോ 5ജിയും ഒരു മിഡ് റേഞ്ച് ഫോൺ ആകും എന്നാണ് പ്രതീക്ഷിക്കുന്നത്. ഫീച്ചറുകൾ സൂചിപ്പിക്കുന്നതും ഇതൊരു മിഡ് ബഡ്ജറ്റ് ഫോൺ ആയിരിക്കും എന്നാണ്. ഈ സെ​ഗ്മെന്റിൽ നടക്കുന്ന മത്സരം ഒന്നുകൂടി കരുത്തുറ്റതാക്കാൻ റിയൽമി നാർസോ 70 പ്രോ 5ജിയുടെ കടന്നുവരവ് സഹായിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

More from GizBot

Best Mobiles in India

English summary
The Narzo series is one of the most popular series on Realme. The Realme Narzo 70 Pro 5G is the upcoming phone in this series. Realme has announced that this phone will be launched in India on the 19th of this month. Realme has now released the offers for this phone, even before the launch of the phone. The company has now revealed some offers as part of the Early Bird Sale.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X