വെറും 2,499 രൂപയ്ക്ക് പുത്തൻ പുതിയ പോക്കോ എക്സ്6 5ജി വേണോ? അതിശയിപ്പിക്കുന്ന ഓഫറുമായി ഫ്ലിപ്പ്കാർട്ട്
ഇന്ത്യയിലെ സാധാരണക്കാരായ സ്മാർട്ട് ഫോൺ ഉപയോക്താക്കൾക്ക് ഏറെ പ്രിയപ്പെട്ട ചൈനീസ് സ്മാർട്ട് ഫോൺ നിർമ്മാതാക്കളാണ് പോക്കോ. ഇതിനോടകം തന്നെ ബഡ്ജറ്റ് ഫ്രണ്ട്ലി ആയിട്ടുള്ള നിരവധി സ്മാർട്ട് ഫോണുകളാണ് പോക്കോ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇതിൽ പലതും തന്നെ ഉപയോക്താക്കളുടെ ഇഷ്ട ഫോണുകളും ആണ്.
ഇത്തരത്തിൽ ഉപയോക്താക്കളുടെ ഇഷ്ടപ്പെട്ട പോക്കോ ഫോണുകളിൽ ഒന്നാണ് പോക്കോ എക്സ് 6 5ജി. മികച്ച ഒരു മിഡ് ബഡ്ജറ്റ് ഫോണായി ഈ ഫോണിനെ കണക്കാക്കാവുന്നതാണ്. 21,999 രൂപ ലോഞ്ച് വിലയിലാണ് ഈ ഫോൺ പോക്കോ ഇന്ത്യയിൽ അവതരിപ്പിച്ചത്. ഇപ്പോഴിതാ ഈ ഫോണിന് ആകർഷകമായ ഡിസ്കൗണ്ടുമായി രംഗത്ത് വന്നിരിക്കുകയാണ് പ്രമുഖ ഇ കൊമേഴ്സ് വെബ്സൈറ്റുകളിൽ ഒന്നായ ഫ്ലിപ്പ്കാർട്ട്. ഈ ഓഫറിന്റെ വിശദാംശങ്ങൾ പരിശോധിക്കാം.

2000 രൂപയുടെ കിഴിവാണ് ഫ്ലിപ്പ്കാർട്ട് ഇപ്പോൾ പോക്കോ എക്സ് 6 5ജിയ്ക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. അതായത് 21,999 രൂപ വില വരുന്ന ഈ ഫോൺ ഇപ്പോൾ 19,999 രൂപയ്ക്ക് ഉപയോക്താക്കൾക്ക് സ്വന്തമാക്കാൻ സാധിക്കുന്നതാണ്. ഈ ബഡ്ജറ്റിൽ ലഭിക്കുന്ന ഏറ്റവും മികച്ച ഫോൺ എന്ന് വേണമെങ്കിൽ പോക്കോ എക്സ് 6 5ജിയെ വിശേഷിപ്പിക്കാവുന്നതാണ്. കാരണം അത്രയേറെ മികച്ച ഫീച്ചറുകൾ ഈ ഫോണിനായി പോക്കോ നൽകിയിട്ടുണ്ട്.
6.67 ഇഞ്ച് 120 Hz സ്‌ക്രീൻ, 5,000 mAh ബാറ്ററി, സ്‌നാപ്ഡ്രാഗൺ 7s Gen 2 ചിപ്പ് എന്നിവയെല്ലാമാണ് ഈ ഫോണിന്റെ പ്രധാന സവിശേഷതകൾ. ഫോണിന്റെ 256 ജിബി സ്റ്റോറേജ് വേരിയന്റിനാണ് ഫ്ലിപ്പ്കാർട്ട് ഇപ്പോൾ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ഈ ഫോണിന് പ്രത്യേകം ബാങ്ക് ഓഫറകുൾ ലഭ്യമല്ല എന്ന് ഫ്ലിപ്പ്കാർട്ട് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ആകർഷകമായ എക്സ്ചേഞ്ച് ഓഫറിലൂടെ മികച്ച വിലക്കുറവ് ഉപയോക്താക്കൾക്ക് സ്വന്തമാക്കാൻ സാധിക്കുന്നതാണ്.

17,500 രൂപ വരെ എക്സ്ചേഞ്ച് ഓഫറിലൂടെ ലാഭിക്കാൻ സാധിക്കും എന്നാണ് ഫ്ലിപ്പ്കാർട്ട് വ്യക്തമാക്കിയിരിക്കുന്നത്. അതായത് ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്ന് പോക്കോ എക്സ് 6 5ജി വാങ്ങുമ്പോൾ നിങ്ങളുടെ പഴയ ഫോൺ നൽകിയാൽ വെറും 2,499 രൂപ നൽകിയാൽ മതിയാകും. അതേ സമയം നിങ്ങൾ എക്സ്ചേഞ്ച് ചെയ്യാൻ ശ്രമിക്കുന്ന ഫോണിന്റെ ഗുണനിലവാരം അനുസരിച്ചായിരിക്കും എക്സ്ചേഞ്ച് ഓഫറിന്റെ വില നിശ്ചയിക്കുന്നത് എന്ന കാര്യം മനസിലാക്കേണ്ടതുണ്ട്.
എല്ലാ ഫോണുകൾക്കും ഈ എക്സ്ചേഞ്ച് ഓഫർ ലഭിക്കും എന്ന് പ്രതീക്ഷിക്കരുത്. നിങ്ങൾ ഒരു ബേസിക് സ്മാർട്ട് ഫോൺ ആണ് ഉപയോഗിക്കുന്നത് എങ്കിൽ ഇതിൽ നിന്ന് അപ്ഗ്രേഡ് ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നു എങ്കിൽ ഫ്ലിപ്പ്കാർട്ട് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന ഓഫർ നിങ്ങൾക്ക് പ്രയോജനപ്പെടുത്താവുന്നതാണ്. അതേ സമയം ഈ ഫോണിന്റെ പ്രധാന ഫീച്ചറുകൾ എന്തെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം. നേരത്തെ സൂചിപ്പിച്ചതുപോലെ 6.67 ഇഞ്ച് AMOLED സ്ക്രീനാണ് ഈ ഫോണിന് നിർമ്മാതാക്കൾ നൽകിയിരിക്കുന്നത്.
ഈ സ്ക്രീൻ 120 Hz വരെയുള്ള റീഫ്രഷ് റെയ്റ്റും 1,800 nits പീക്ക് തെളിച്ചവും വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത്രയും കുറഞ്ഞ വിയക്ക് ഈ ഫോണിൽ കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്‌റ്റസുള്ള 12-ബിറ്റ് സംരക്ഷണവും പോക്കോ ഒരുക്കിയിട്ടുണ്ട്. സ്‌നാപ്ഡ്രാഗൺ 7 Gen 1 SoC ചിപ്സെറ്റാണ് പോക്കോ എക്സ് 6 5ജിയിക്ക് കരുത്ത് നൽകുന്നത്. 67W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5,000 mAh ബാറ്ററിയും ഈ ഫോണിന്റെ സവിശേഷതയാണ്.
ഫോണിന്റെ ക്യാമറ ഡിപ്പാർട്ട്മെന്റ് പരിശോധിക്കുമ്പോൾ ട്രിപ്പിൾ റിയർ ക്യാമറയാണ് ഈ ഫോണിനായി പോക്കോ തയ്യാറാക്കിയിരിക്കുന്നത്. ഇതിൽ 64 എംപിയുടെ പ്രൈമറി ക്യാമറ, 8 എംപി അൾട്രാ വൈഡ് ലെൻസ്, 2 എംപി മാക്രോ ക്യാമറ എന്നിവ ഉൾപ്പെടുന്നു. ക്യാമറകൾക്കൊപ്പം ഒരു എൽഇഡി ഫ്ലാഷ് ലൈറ്റും സ്ഥാനം പിടിച്ചിട്ടുണ്ട്. ഫോണിന്റെ സെൽഫി ക്യാമറ 16 എംപിയാണ്. ആൻഡ്രോയിഡ് 13ൽ ആണ് പോക്കോ എക്സ് 6 5ജി പ്രവർത്തിക്കുന്നത്.


Click it and Unblock the Notifications








