സ്മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ, ടിവികൾ എന്തെടുത്താലും പകുതി വില മാത്രം; ഹോളി കളറാക്കി സാംസങ്
മികച്ച ഡിസ്കൗണ്ടിൽ ഡിജിറ്റൽ ഉപകരണങ്ങൾ വാങ്ങാനായി കാത്തിരിക്കുന്ന ഉപയോക്താക്കൾക്ക് ഒരു സന്തോഷ വാർത്ത. ഇന്ത്യയിൽ കിടിലൻ ഓഫൽ വിൽപന പ്രഖ്യാപിച്ച് പ്രമുഖ കൊറിയൻ ടെക് ഭീമന്മാരായ സാംസങ്. രാജ്യത്തെ ഹോളി ആഘോഷങ്ങളുടെ ഭാഗമായാണ് സാംസങ് ഈ പുതിയ ഓഫർ വിൽപന പ്രഖ്യാപിച്ചിരിക്കുന്നത്.
സാംസങ് ഹോളി ഡേ സെയിൽ 2024 എന്ന പേരിലാണ് ഈ ഓഫർ വിൽപന ആരംഭിച്ചിരിക്കുന്നത്. ഇന്ന് (മാർച്ച് 15) ആരംഭിക്കുന്ന ഈ ഓഫർ വിൽപന മാർച്ച് 26 വരെ നീണ്ട് നിൽക്കും എന്നാണ് സാംസങ് അറിയിച്ചിരിക്കുന്നത്. മികച്ച ഡിസ്കൗണ്ടുകളും ക്യാഷ് ബാക്ക് ഓഫറുകളുമെല്ലാം ഈ ഓഫർ വിൽപനയുടെ ഭാഗമായി സാംസങ് ഒരുക്കിയിട്ടുണ്ട്. സ്മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ, ടാബ്ലെറ്റുകൾ, ടിവികൾ മറ്റ് ഇലക്ട്രിക് ഉപകരണങ്ങൾ എന്നിവയ്ക്കെല്ലാം ഈ വിൽപനയിൽ ഓഫർ ഉണ്ടായിരിക്കുന്നതാണ്.

സാംസങ് ഹോളി ഡേ സെയിൽ നടക്കുന്ന ദിവസങ്ങളിൽ തിരഞ്ഞെടുത്ത സാംസങ് ഗാലക്സി എസ് സീരീസ്, ഗാലക്സി എ സീരീസ്, ഗാലക്സി ഇസെഡ് സീരീസ് എന്നീ സീരീസുകളിലെ ഫോണുകൾക്ക് 60 ശതമാനം വരെ ഡിസ്കൗണ്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. സാംസങ് ഗാലക്സി ബുക്ക് 4 360, ഗാലക്സി ബുക്ക് 4 പ്രോ തുടങ്ങിയ ലാപ്ടോപ്പുകൾക്ക് 45 ശതമാനം വരെ ഡിസ്കൗണ്ടും ലഭിക്കുമെന്ന് സാംസങ് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.
ഇതിന് പുറമെ തിരഞ്ഞെടുത്ത ഗാലക്സി ടാബ്ലെറ്റുകൾ, വയറബിൾ ഉപകരണങ്ങൾ, ആക്സസറികൾ എന്നിവയെക്കെല്ലാം 55 ശതമാനം വരെ ഡിസ്കൗണ്ട് ലഭിക്കുമെന്നും സാംസങ് അറിയിച്ചിട്ടുണ്ട്. സാംസങ് ടെലിവിഷനുകളുടെ ഓഫറുകൾ പരിശോധിക്കുമ്പോൾ പ്രീമിയം, ലൈഫ്‌സ്‌റ്റൈൽ മോഡലുകൾക്ക് 48 ശതമാനം വരെയാണ് ഡിസ്കൗണ്ട്. കൂടാതെ എക്സ്ചേഞ്ച് ഓഫറുകൾ വഴി 15,250 രൂപ വരെ ലാഭിക്കാനുള്ള അവസരവും ഉപയോക്താക്കൾക്കായി സാംസങ് ഒരുക്കിയിട്ടുണ്ട്. മാത്രമല്ല ചില സമ്മാനങ്ങളും സാംസങ് വാഗ്ദാനം ചെയ്യുന്നു.

MOST READ: വാട്സ്ആപ്പിൽ ഇനി സ്ക്രീൻ ഷോട്ട് എടുക്കാൻ പറ്റില്ല; പുതിയ മാറ്റം ഉടൻ നടപ്പിലാകും
സാംസങ് നിയോ ക്യുഎൽഇഡിയുടെ തിരഞ്ഞെടുത്ത ടിവികൾ സ്വന്തമാക്കുമ്പോൾ ആയിരിക്കും ഈ സമ്മാനങ്ങൾ ലഭിക്കുക. എന്നാൽ എന്താണ് ഈ സമ്മാനം എന്ന് സാംസങ് വെളിപ്പെടുത്തിയിട്ടില്ല. അതേ സമയം റഫ്രിജറേറ്ററുകൾ പോലുള്ള ഉപകരണങ്ങൾക്ക് ഈ ഓഫർ വിൽപനയിൽ സാംസങ് വാഗ്ദാനം ചെയ്യുന്ന കിഴിവ് 49 ശതമാനം വരെയാണ്. എക്സ്ചേഞ്ച് ഓഫറുകൾ വഴി 15,125 രൂപ ലാഭിക്കാനും ഇതിൽ അവസരം ഉണ്ടായിരിക്കുന്നതാണ്.
സാംസങ്ങിന്റെ വിൻഡ് ഫ്രീ എസികളുടെ തിരഞ്ഞെടുത്ത മോഡലുകൾക്ക് 39 ശതമാനം ഓഫറുകൾ ഉണ്ടായിരിക്കും എന്നും കമ്പനി അറിയിച്ചിട്ടുണ്ട്. കൂടാതെ രണ്ടോ അതിലധികമോ യൂണിറ്റുകൾ സ്വന്തമാക്കിയാൽ 5 ശതമാനം പ്രത്യേക കിഴിവും ലഭിക്കുന്നതായിരിക്കും. 1,415 രൂപ വരെ ചാർജ് വരുന്ന ഇൻസ്റ്റാലേഷനുകൾ സാംസങ് സൗജന്യമായി ചെയ്ത് തരും എന്നും കമ്പനി അറിയിച്ചിട്ടുണ്ട്. വാഷിങ് മെഷീനുകളുടെ ഓഫർ പരിശോധിക്കുമ്പോൾ 50 ശതമാനം വരെയാണ് കിഴിവ്.
തിരഞ്ഞെടുത്ത മോഡലുകൾക്കായിരിക്കും ഈ കിഴിവ് ലഭിക്കുക. കൂടാതെ എക്സ്ചേഞ്ച് ഓഫറുകൾ വഴി 15,125 രൂപ വരെ ലാഭിക്കാനുള്ള അവസരവും ഉണ്ട്. 28 ലിറ്റർ സ്ലിംഫ്രൈ മൈക്രോവേവ്, വെഫൈ പിന്തുണയുള്ള 32 ലിറ്റർ ബെസ്‌പോക്ക് മൈക്രോവേവ് എന്നിവയ്ക്ക് ലഭിക്കുന്ന ഓഫർ 45 ശതമാനം വരെ ആയിരിക്കും. സ്മാർട്ട് മോണിറ്ററുകൾക്കും ഗെയിമിംഗ് മോണിറ്ററുകൾക്കുമായി 59 ശതമാനം വരെ കിഴിവും സാംസങ് ഈ വിൽപനയിലൂടെ ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നു.
ഇവയ്ക്ക് 20 ശതമാനം വരെ ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കുന്നതാണ്. 25,000 രൂപയ്ക്ക് മുകളിലുള്ള വാങ്ങലുകൾക്ക് പ്രമുഖ ബാങ്കുകളുടെ കാർഡുകൾ ഉപയോഗിച്ചാൽ 22.5 ശതമാനം വരെ ക്യാഷ് ബാക്ക് ഓഫറുകൾ ലഭിക്കും എന്നും സാംസങ് പറയുന്നു. സാംസങ്ങിന്റെ ഔദ്യോഗിക വെബ്സൈറ്റായ Samsung.com, സാംസങ് ഷോപ് ആപ്പ്, സാംസങ് എക്സ്ക്യൂസീവ് സ്റ്റോറുകൾ എന്നിവിടങ്ങളിൽ നിന്ന് ഉപയോക്താക്കൾക്ക് ഈ ഓഫറുകൾ സ്വന്തമാക്കാൻ സാധിക്കുന്നതാണ്. ഇന്ന് മുതലാണ് ഈ ഓഫർ വിൽപന ആരംഭിക്കുന്നത്.


Click it and Unblock the Notifications








