Home
News

മമ്മൂട്ടിയുടെ ടർബോയ്ക്ക് മുമ്പേ ഐക്യൂവിന്റെ ഇസെഡ് 9 ടർബോ എത്തും; പടം പോലെ ഇതും സൂപ്പർ ഹിറ്റാകും

വളരെ ചുരുങ്ങിയ നാളുകൊണ്ട് തന്നെ ഇന്ത്യൻ സ്മാർട്ട് ഫോൺ വിപണിയിൽ തന്റെതായ സ്ഥാനം പിടിച്ച ചൈനീസ് സ്മാർട്ട് ഫോൺ നിർമ്മാതാക്കളാണ് ഐക്യൂ. മറ്റ് സ്മാർട്ട് ഫോൺ നിർമ്മാതാക്കളെ അപേക്ഷിച്ച് വളരെ കുറച്ച് ഫോണുകൾ മാത്രമാണ് ഐക്യൂ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ ഈ ഫോണുകൾക്കെല്ലാം മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.

ഇക്കൂട്ടത്തിലേക്ക് ഐക്യൂ പുതിയതായി അവതരിപ്പിക്കാൻ പോകുന്ന സ്മാർട്ട് ഫോണാണ് ഐക്യൂ ഇസെഡ് 9 ടർബോ. മാർച്ച് 12ന് കമ്പനി ഇന്ത്യയിൽ അവതരിപ്പിച്ച ഐക്യൂ ഇസെഡ് 9 സീരീസിൽ തന്നെ ആയിരിക്കും ഐക്യൂ ഇസെഡ് 9 ടർബോ എത്തുക. തന്റെ മുൻ​ഗാമിയെക്കാൾ അപ്​ഗ്രേഡ് ചെയ്ത മോഡൽ ആയിട്ടാണ് പുതിയ ഫോൺ എത്തുക. ഈ ഫോണിന്റെ ഇന്ത്യയിലെ ലോഞ്ച് തിയതി പുറത്ത് വിട്ടിട്ടില്ലെങ്കിലും ഈ ഫോൺ ഉടൻ ഇന്ത്യയിലെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

മമ്മൂട്ടിയുടെ ടർബോയ്ക്ക് മുമ്പേ ഐക്യൂവിന്റെ ഇസെഡ് 9 ടർബോ എത്തും

MOST READ: എല്ലാ ഐഫോണുകൾക്കും ഐമാക്കുകൾക്കും 10,000 രൂപയിലധികം കുറവ്; വിജയ് സെയിൽസിന്റെ പുതിയ ഓഫർ വിൽപന

ഐക്യൂ ഇസെഡ് 9 ടർബോയുടെ ഫീച്ചറുകൾ സംബന്ധിച്ച് ഒരു ലീക്കഡ് റിപ്പോർട്ടും അടുത്തിടെ പുറത്ത് വന്നിട്ടുണ്ട്. ഒരു പ്രമുഖ ടിപ്സ്റ്റർ ഇത് സംബന്ധിച്ച വിവരങ്ങൾ വെയ്‌ബോ പോസ്റ്റിലൂടെ പുറത്ത് വിട്ടിട്ടുണ്ട്. 1.5K റെസല്യൂഷനോട് കൂടിയ ഡിസ്‌പ്ലേ ആയിരിക്കും ഈ ഫോണിൽ ഉണ്ടാകാൻ സാധ്യത എന്നാണ് ഇദ്ദേഹം പറയുന്നത്. അതായത് ഈ സ്ക്രീനിന് 2,712 x 1,220 പിക്സലുകൾ അവകാശപ്പെടാനുണ്ടായിരിക്കുന്നതാണ്.

Qualcomm-ൻ്റെ Snapdragon 8s Gen 3 SoC ആയിരിക്കും ഈ ഫോണിന് കരുത്ത് നൽകുക. മാത്രമല്ല 6,000 mAhന്റെ അതിശക്തമായ ബാറ്ററിയും ഈ ഫോണിൽ നിന്ന് പ്രതീക്ഷിക്കുന്നുണ്ടെന്ന് ഇ​ദ്ദേഹം പറയുന്നു. ഏറ്റവും കുറഞ്ഞത് ഒരു ഫുൾ ചാർജിൽ ഒന്നര ദിവസത്തെ എങ്കിലും ബാറ്ററി ലൈഫ് ഈ ഫോണിൽ നിന്ന് പ്രതീക്ഷിക്കുന്നുണ്ട്. ഐക്യൂ ഇസെഡ് 9 5ജിയിൽ 4nm MediaTek Dimensity 7200 SoC പ്രൊസസർ ആയിരുന്നു നിർമ്മാതാക്കൾ നൽകിയിരുന്നത്.

മമ്മൂട്ടിയുടെ ടർബോയ്ക്ക് മുമ്പേ ഐക്യൂവിന്റെ ഇസെഡ് 9 ടർബോ എത്തും

MOST READ: പരീക്ഷ എഴുതേണ്ട, കഷ്ടപ്പെടേണ്ട; വളരെ എളുപ്പത്തിൽ‌ ​ഗവൺമെന്റ് ജോലി നേടാം, ഈ വെബ്സൈറ്റുകൾ നിങ്ങളെ സഹായിക്കും

6.67-ഇഞ്ച് 120Hz ഫുൾ എച്ച്ഡി പ്ലസ് AMOLED ഡിസ്‌പ്ലേ, 44W വയർഡ് ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5,000 mAh ബാറ്ററി എന്നിവ ആയിരുന്നു ഈ ഫോണിന്റെ മറ്റ് പ്രധാന ഫീച്ചറുകൾ. ഇതുമായി താരതമ്യം ചെയ്യുമ്പോൾ ഐക്യൂ ഇസെഡ് 9 ടർബോയ്ക്ക് ഈ ഫീച്ചറുകളിൽ എല്ലാം അപ്​ഗ്രേഡ് ഉണ്ടായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഐക്യൂ ഇസെഡ് 9ന് 8 ജിബി റാമും 256 ജിബി വരെ ഓൺബോർഡ് സ്റ്റോറേജും കമ്പനി നൽകിയിരുന്നു.

ഇതേ പതിപ്പ് തന്നെ ആയിരിക്കും പുതിയ ഫോണിനും ഐക്യൂ നൽകാൻ സാധ്യത. തന്റെ മുൻ​ഗാമി പ്രവർത്തിച്ച ആൻഡ്രോയിഡ് 14 അധിഷ്‌ഠിത ഫൺടൗച്ച് ഒഎസ് 14ൽ ആയിരിക്കും ഐക്യൂ ഇസെഡ് 9 ടർബോയും പ്രവർത്തിക്കുക. 50 എംപി പ്രൈമറി ക്യാമറ ആയിരുന്നു ഐക്യൂ ഇസെഡ് 9ന് കമ്പനി നൽകിയത് ഇതിന് ഐഒഎസ് പിന്തുണയും ഉണ്ടായിരുന്നു. കൂടെ തന്നെ 2 എംപി ഡെപ്ത് ഷൂട്ടറും ഇവർ നൽകിയിരുന്നു.

സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 എംപി ഫ്രണ്ട് ക്യാമറയും ഈ ഫോണിൽ സ്ഥാനം പിടിച്ചിരുന്നു. ഫോണിന്റെ ഡസ്റ്റ്, വാട്ടർ പ്രതിരോധത്തിന്റെ റേറ്റിങ് ഐപി 54 ആണ്. ബ്രഷ്ഡ് ഗ്രീൻ, ഗ്രാഫീൻ ബ്ലൂ എന്നിങ്ങനെ രണ്ട് കളർ വേരിയന്റിലാണ് ഐക്യൂ ഈ ഫോൺ പുറത്തിറക്കിയത്. 19,999 രൂപ മുതലാണ് ഈ ഫോണിന്റെ വില ആരംഭിക്കുന്നത്. 8 ജിബി റാം 128 ജിബി സ്റ്റോറേജിനാണ് ഈ വില വരുന്നത്.

ഫോണിന്റെ 8 ജിബി റാം 256 ജിബി സ്റ്റോറേജ് വേരിയന്റിന് 21,999 രൂപയാണ് വില വരുന്നത്. ഐക്യൂ ഇസെഡ് 9 ടർബോയുടെ വിലയെക്കുറിച്ച് സൂചനകൾ ഒന്നും ലഭിച്ചിട്ടില്ലെങ്കിലും ഇത് ഒരു ബഡ്ജറ്റ് ഫ്രണ്ട്ലി ഫോൺ ആയിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ പുറത്തിറക്കിയിരിക്കുന്ന ഐക്യൂ ഇസെഡ് 9 5ജിയ്ക്ക് മികച്ച അഭിപ്രായമാണ് ഉപയോക്താക്കളുടെ പക്കൽ നിന്ന് ലഭിക്കുന്നത്.

More from GizBot

Best Mobiles in India

English summary
The phone will be powered by Qualcomm's Snapdragon 8s Gen 3 SoC. Moreover, he says that a super-powerful battery of 6,000 mAh is also expected from this phone. On a full charge, at least one and a half days of battery life are expected from this phone. The IQZ 9 5G was powered by a 4nm MediaTek Dimensity 7200 SoC processor.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X