കൊവിൻ ആപ്പിൽ കൊവിഡ് വാക്സിൻ ബുക്കിങ് ക്യാൻസൽ ചെയ്യുന്നത് എങ്ങനെ
കൊവിഡിന്റെ രണ്ടാം തരംഗത്തിൽ നിന്നും രാജ്യം മുക്തി നേടുമ്പോൾ അടുത്ത തരംഗം വന്നാൽ തന്നെ അതിനെ പ്രതിരോധിക്കാനുള്ള നടപടികളിലേക്ക് കടക്കുകയാണ് നാം. വാക്സിനേഷൻ ആണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം. എല്ലാവരും വാക്സിൻ സ്വീകരിച്ച് കഴിഞ്ഞാൽ തന്നെ അടുത്ത തരംഗം ഉണ്ടായാൽ അതിനെ ഫലപ്രദമായി നേരിടാൻ സാധിക്കും. കൊവിൻ പോർട്ടൽ വഴി രജിസ്റ്റർ ചെയ്ത ആളുകൾക്ക് മാത്രമേ നിലവിൽ വാക്സിൻ നൽകുന്നുള്ളു. കൊവിൻ രജിസ്ട്രേഷനും സ്ലോട്ട് ബുക്കിങുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങൾ ഉണ്ടാകാറുണ്ട്.

വാക്സിൻ രജിസ്ട്രേഷൻ എങ്ങനെയാണ്, സ്ലോട്ട് ബുക്ക് ചെയ്യുന്നത് എങ്ങനെയാണ്, സ്ലോട്ട് മാറ്റുന്നത് എങ്ങനെയാണ് തുടങ്ങിയ നിരവധി കാര്യങ്ങൾ കൊവിൻ പോർട്ടലിൽ തന്നെ നൽകിയിട്ടുണ്ട്. 18 വയസിന് മുകളിൽ ഉള്ള ആളുകൾക്ക് എല്ലായിടത്തും വാക്സിൻ ലഭിക്കാൻ ആരംഭിച്ചിട്ടില്ല. വിദേശത്ത് പോകേണ്ടവരും മറ്റുമായ ആളുകൾക്കാണ് നിലവിൽ വാക്സിൻ ലഭിക്കുന്നത്. വാക്സിൻ ബുക്ക് ചെയ്യുന്നത് എങ്ങനെ എന്ന കാര്യം നമ്മൾ നേരത്തെ പരിശോധിച്ചിട്ടുള്ളതാണ്. ഇന്ന് നമ്മൾ നോക്കുന്നത് ബുക്ക് ചെയ്ത സ്ലോട്ട് ക്യാൻസൽ ചെയ്യുന്നത് എങ്ങനെ എന്നാണ്.

വാക്സിനായി നമ്മൾ സ്ലോട്ട് ബുക്ക് ചെയ്ത് പോകാതിരുന്നാൽ ഒരാളുടെ വാക്സിൻ എടുക്കാനുള്ള അവസരമാണ് നഷ്ടപ്പെടുന്നത്. അതുകൊണ്ട് തന്നെ സ്ലോട്ട് ബുക്ക് ചെയ്തിട്ടും നിങ്ങൾക്ക് വാക്സിൻ കേന്ദ്രത്തിൽ എത്താൻ സാധിക്കുന്നില്ലെങ്കിൽ അത് ക്യാൻസൽ ചെയ്യേണ്ടത് ആവശ്യമാണ്. വാക്സിൻ കേന്ദ്രം ദൂരെ ആണെങ്കിലോ നിങ്ങൾ യാത്ര ചെയ്യാൻ സാധിക്കാത്ത ആരോഗ്യസാഹചര്യത്തിൽ ആണെങ്കിലോ വാക്സിൻ എടുക്കാൻ പോകാതിരിക്കുമ്പോൾ ആ സ്ലോട്ട് ബുക്ക് ചെയ്തത് ക്യാൻസൽ ചെയ്യണം. എങ്ങനെയാണ് ബുക്ക് ചെയ്ത സ്ലോട്ട് ക്യാൻസൽ ചെയ്യുന്നത് എന്ന് നോക്കാം.

• നിങ്ങളുടെ വാക്സിൻ അപ്പോയിന്റ്മെന്റ് ക്യാൻസൽ ചെയ്യുന്നതിന് നിങ്ങളുടെ ആരോഗ്യ സേതു ഓപ്പൺ ചെയ്ത് 'വാക്സിനേഷൻ' ബട്ടൺ തിരഞ്ഞെടുക്കുക.
• നിങ്ങൾ 'വാക്സിനേഷൻ' ബട്ടണിൽ ക്ലിക്കുചെയ്താൽ ഇത് വേരിഫിക്കേഷൻ പ്രക്രിയ ആരംഭിക്കും.
• ഓപ്പൺ ആയി വരുന്ന ടാബിൾ നിങ്ങളുടെ കോവിൻ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ നൽകണം. ഈ നമ്പരിലേക്ക് ഒടിപി വരും.

• ഒടിപി ടൈപ്പ് ചെയ്ത് നൽകിയ ശേഷം ബുക്ക് ചെയ്ത വാക്സിൻ സ്ലോട്ടുകളുടെ ഒരു ലിസ്റ്റ് ആപ്പ് സ്‌ക്രീനിൽ കാണും. ഒരു മൊബൈൽ നമ്പർ ഉപയോഗിച്ച് നാലുപേരുടെ വാക്സിൻ സ്ലോട്ടുകൾ ബുക്ക് ചെയ്യാൻ സാധിക്കും എന്നതിനാൽ എല്ലാവരുടെയും ലിസ്റ്റ് ഇതിൽ കാണും.
• ആരുടെ ബുക്കിങ് ആണോ ക്യാൻസൽ ചെയ്യേണ്ടത് അയാളുടെ പേരിന്റെ വലതുവശത്തുള്ള 'എക്സ്' ബട്ടണിൽ ക്ലിക്കുചെയ്യുക. ഇത്രമാത്രം ചെയ്താൽ നിങ്ങളുടെ വാക്സിൻ അപ്പോയിന്റ്മെന്റ് ക്യാൻസൽ ആകും.

നിങ്ങളുടെ പരിസരത്ത് വാക്സിൻ സ്ലോട്ടുകൾ ലഭ്യമാണോ എന്നറിയാനായി നിങ്ങൾക്ക് ജില്ലയുടെ പേര് സെർച്ച് ചെയ്യുകയോ പിൻ നമ്പർ വച്ച് സെർച്ച് ചെയ്യുകയോ ചെയ്യാം. ഇതിൽ സെർച്ച് സോർട്ട് ചെയ്യാനായി വയസ്, വാക്സിന്റെ പേര് എന്നിങ്ങനെയുള്ള ഓപ്ഷനുകളും ഉപയോക്താക്കൾക്ക് ലഭിക്കും. നിങ്ങൾ ബുക്ക് ചെയ്യുന്ന സ്ലോട്ട് ഉപയോഗിക്കുന്നില്ലെങ്കിൽ അത് ക്യാൻസൽ ചെയ്യണം എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.


Click it and Unblock the Notifications